ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ പീഡാനുഭവ ദൃശ്യവതരണം അവിസ്മരണീയമായി

07:01 pm 18/3/2017 ചിക്കാഗോ: ക്രിസ്തുവിന്റെ പീഡാനുഭവം നാടകീയമുഹൂര്‍ത്തങ്ങളിലൂടെ സജീവമാക്കുന്ന “Passon of Christ” ഇക്കഴിഞ്ഞ ഞായറാഴ്ച ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ അവതരിക്കപ്പെട്ടു . പീഡാനുഭവത്തിന്റെയും ,കുരിശുമരണത്തിന്റെയും വികാരസാന്ദ്രമായ രംഗങ്ങള്‍ സജീവമാക്കി അവതരിപ്പിച്ചത് പോളിഷ് സമൂഹത്തിലെ മിസ്റ്റീരിയം (Misterium) എന്ന പ്രാര്‍ത്ഥനാഗ്രൂപിലെ 80 ഓളം കലാകാരന്‍മാരും, കലാകാരികളുമാണ്. വചനമായി അവതരിച്ച യേശുക്രിസ്തുവിന്റെ കാരുണ്യത്തിന്റെയും സഹാനുഭൂതിയുടെയും ജീവിതവും, തന്നെ തന്നെ ദിവ്യകാരുണ്യമാക്കിത്തീര്‍ത്ത അന്ത്യ അത്താഴ രംഗങ്ങളും ,പീലാത്തോസിന്റെ അരമനയിലെ കല്‍ത്തൂണില്‍ കെട്ടിയുള്ള ചമ്മട്ടി അടികളും Read more about ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ പീഡാനുഭവ ദൃശ്യവതരണം അവിസ്മരണീയമായി[…]

മുളന്തുരുത്തിയില്‍ സ്കൂള്‍ ബസിനു തീപിടിച്ചു.

07:00 pm 18/3/2017 എറണാകുളം മുളന്തുരുത്തിയില്‍ സ്കൂള്‍ ബസിനു തീപിടിച്ചു. മൂന്നു വിദ്യാര്‍ഥികളും ആയയുമാണ് ബസിലുണ്ടായിരുന്നത്. ബസിന്റെ മുന്‍ ഭാഗത്തുനിന്ന് പുക ഉയര്‍ന്നപ്പോള്‍ തന്നെ ഡ്രൈവര്‍ വാഹനം നിര്‍ത്തി കുട്ടികളെ പുറത്തിറക്കി. തിരുവാണിയൂര്‍ ഗ്ലോബല്‍ പബ്ലിക് സ്കൂളിന്റെ ബസിനാണ് തീ പിടിച്ചത്. ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

ഉപതിരഞ്ഞെടുപ്പില്‍ അഡ്വ. എം.ബി. ഫൈസല്‍ ഇടതു സ്ഥാനാര്‍ത്ഥിയാകും.

06:55 pm 18/3/2017 മലപ്പുറം: മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ അഡ്വ. എം.ബി. ഫൈസല്‍ ഇടതു സ്ഥാനാര്‍ത്ഥിയാകും. ജില്ലാ പഞ്ചായത്ത് അംഗവും ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റുമാണ് ഫൈസല്‍. സിപിഎം സ്ഥാനാര്‍ത്ഥിയെക്കൂടി പ്രഖ്യാപിച്ചതോടെ മലപ്പുറത്തെ തിരഞ്ഞെടുപ്പ് ചിത്രം പൂര്‍ണമായി. ജില്ലാ കമ്മറ്റി ഏകകണ്‌ഠേനയായാണ് ഫഐസലിനെ തിരഞ്ഞെടുത്തത്. എന്നാല്‍ നേരത്തെ ടി.കെ. ഹംസയുടെ പേര് മുന്നോട്ട് വച്ചിരുന്നു. എന്നാല്‍ സംസ്ഥാന കമ്മിറ്റി യുവതലമുറയിലെ ഒരാളെ നിര്‍ത്തണമെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു. മങ്കടയിലെ സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്ന ടി.പി.റഷീദലി, ടി.കെ. ഹംസ എന്നിവരുടെ പേര് കൂടി ഉയര്‍ന്ന Read more about ഉപതിരഞ്ഞെടുപ്പില്‍ അഡ്വ. എം.ബി. ഫൈസല്‍ ഇടതു സ്ഥാനാര്‍ത്ഥിയാകും.[…]

ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ തിരിച്ചടിക്കുന്നു.

06:53 pm 18/3/2017 റാഞ്ചി: ചേതേശ്വർ പൂജാരയുടെ സെഞ്ചുറിക്കരുത്തിൽ ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ തിരിച്ചടിക്കുന്നു. മൂന്നാം ദിനം കളിനിർത്തുന്പോൾ ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ 360/6 എന്ന നിലയിലാണ്. 130 റണ്‍സോടെ ക്രീസിലുള്ള ചേതേശ്വർ പൂജാരയിലാണ് ഇന്ത്യയുടെ പ്രതീക്ഷ. ഒപ്പം 18 റണ്‍സോടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ വൃദ്ധിമാൻ സാഹയുമുണ്ട്. റണ്‍സ് കണ്ടെത്താൻ വിഷമിക്കുന്ന റാഞ്ചിയിലെ പിച്ചിൽ ക്ഷമയോടെ ബാറ്റ് വീശിയാണ് പൂജാര ടെസ്റ്റിൽ 11-ാം ശതകം പൂർത്തിയാക്കിയത്. 82 റണ്‍സ് നേടിയ മുരളി വിജയ് Read more about ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ തിരിച്ചടിക്കുന്നു.[…]

യോ​ഗി ആ​ദി​ത്യ​നാ​ഥ് ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി.

06:50 pm 18/3/2017 ല​ക്നോ: ബി​ജെ​പി​യു​ടെ വി​വാ​ദ നേ​താ​വ് യോ​ഗി ആ​ദി​ത്യ​നാ​ഥ് ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി. ല​ക്നോ​വി​ൽ ചേ​ർ​ന്ന നി​യ​മ​സ​ഭാ​ക​ക്ഷി​യോ​ഗ​മാ​ണ് യോ​ഗി ആ​ദി​ത്യ​നാ​ഥി​നെ മു​ഖ്യ​മ​ന്ത്രി​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. എം​എ​ൽ​എ​മാ​ർ​ക്ക് പു​റ​മെ മു​തി​ർ​ന്ന നേ​താ​വ് വെ​ങ്ക​യ്യ നാ​യി​ഡു, ഭു​പേ​ന്ദ്ര യാ​ദ​വ് എ​ന്നി​വ​ർ പ്രത്യേ​ക നി​രീ​ക്ഷ​ക​രാ​യി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. വ​ൻ ഭൂ​രി​പ​ക്ഷ​ത്തോ​ടെ യു​പി​യി​ൽ അ​ധി​കാ​രം​പി​ടി​ച്ച ബി​ജെ​പി​ക്ക് ആ​ഴ്ച​ക​ളോ​ളം ന​ട​ന്ന ച​ർ​ച്ച​ക​ൾ​ക്കു ശേ​ഷ​മാ​ണ് മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ക്കാ​നാ​യ​ത്. ആ​റു ത​വ​ണ ഗൊ​ര​ക്പു​ർ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നും ലോ​ക്സ​ഭ​യി​ലെ​ത്തി​യ യോ​ഗി ആ​ദി​ത്യ​നാ​ഥ് വി​വാ​ദ പ്ര​സ്താ​വ​ന​ക​ൾ​കൊ​ണ്ടാ​ണ് ദേ​ശീ​യ രാ​ഷ്ട്രീ​യ​ത്തി​ൽ ശ്ര​ദ്ധേ​യ​നാ​യ​ത്. ക​ടു​ത്ത Read more about യോ​ഗി ആ​ദി​ത്യ​നാ​ഥ് ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി.[…]

കാന്‍സസ് മാര്‍ച്ച് 16 ഇന്ത്യന്‍ – അമേരിക്കന്‍ ദിനമായി പ്രഖ്യാപിച്ചു .

06:58 pm 18/3/2017 പി. പി. ചെറിയാന്‍ വാഷിംഗ്ടണ്‍: വംശീയ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ എന്‍ജിനിയര്‍ ശ്രീനിവാസ് കുച്ചിബോട്ട്‌ലയോടുള്ള ആദര സൂചകമായി മാര്‍ച്ച് 16 ഇന്ത്യന്‍ അമേരിക്കന്‍ അപ്രിസിയേഷന്‍ ഡെയായി കാന്‍സസ് പ്രഖ്യാപിച്ചു. ഫെബ്രുവരി 22 ന് യു എസ് നേവി ഉദ്യോഗസ്ഥനായിരുന്ന വെള്ളക്കാരന്റെ ആക്രമണത്തില്‍ കുച്ചിബോട്‌ല (32) കൊല്ലപ്പെടുകയും, കൂട്ടുകാരന്‍ അലോക് മദസാനിക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ‘നിങ്ങള്‍ ഭീകരരാണ്, ഞങ്ങളുടെ രാജ്യം വിട്ടു പോകുക’ എന്ന് ആക്രോശിച്ചായിരുന്ന പുരിണ്‍ടണ്‍ വെള്ളക്കാരന്‍ ഇവര്‍ക്ക് നേരെ നിറയൊഴിച്ചത്. ‘അക്രമത്തിന്റെ Read more about കാന്‍സസ് മാര്‍ച്ച് 16 ഇന്ത്യന്‍ – അമേരിക്കന്‍ ദിനമായി പ്രഖ്യാപിച്ചു .[…]

ഫൊക്കാന കേരളാ കണ്‍വന്‍ഷനില്‍ മോസ്റ്റ് റവ. ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രപോലിത്ത പങ്കെടുക്കും.

06:47 pm 18/3/2017 ശ്രീകുമാര്‍ ഉണ്ണിത്താന്‍ ഫൊക്കാന കേരളാ കണ്‍വന്‍ഷനില്‍ മാര്‍ത്തോമ ഇടവകയുടെ മോസ്റ്റ്‌റെവ. ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രപോലിത്ത പങ്കെടുക്കും.ഫൊക്കാനയുടെ 34 വര്‍ഷത്തെ ചരിത്രത്തിനു ഗതിമാറ്റം ഉണ്ടാക്കുന്ന ഫൊക്കാനകേരളാ കണ്‍വന്‍ഷന്‍ മെയ് 27 ആം തീയതി ശനിയാഴിച്ച ആലപ്പുഴയിലെ ലേക്ക് പാലസില്‍ നടത്തുബോള്‍ തിരുമേനിയുടെ സാനിധ്യം ഒരു അനുഗ്രഹമായിരിക്കും. ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണി തീവ്രവാദമാണ്. തീവ്രവാദത്തിന്റെ ഉറവിടം തേടിപ്പോയാല്‍ നമുക്കു കാണാന്‍ കഴിയുന്നത് രാഷ്ട്രീയപരമായും മതപരമായും മൂല്യച്യുതി സംഭവിച്ച ഒരു Read more about ഫൊക്കാന കേരളാ കണ്‍വന്‍ഷനില്‍ മോസ്റ്റ് റവ. ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രപോലിത്ത പങ്കെടുക്കും.[…]

ഡാളസ്സ് ശ്രി ഗുരുവായൂരപ്പന്‍ ക്ഷേത്രം ദിലീപ് ഷോ 2017 കലാവിരുന്നൊരുക്കുന്നു.

06:47 pm 18/3/2017 – സന്തോഷ് പിള്ള ഡാളസ്സിലെ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രവും, നിംബസ്സ് ചാരിറ്റബിള്‍ ഫൗണ്ടേഷനും ഒത്തുചേര്‍ന്ന് ദിലീപ് ഷോ 2017, ഡാളസ്സിലെ ഫെയര്‍ പാര്‍ക്ക് മ്യൂസിക് ഹാളില്‍ ഏപ്രില്‍ 29 വൈകുന്നേരം 6 മണിക്ക് നടത്തപെടുന്നു. പ്രശസ്ത കലാകാരന്മാരുടെ വലിയൊരു സംഘമാണ് പരിപാടികള്‍ നടത്താനായി നാട്ടില്‍ നിന്നും എത്തിചേരുന്നത്. നാദിര്‍ഷാ സംവിധാനം ചെയുന്ന കലാവിരുന്നില്‍, ദിലീപിനോടൊപ്പം , കാവ്യ മാധവന്‍, റിമി ടോമി , നമിത പ്രമോദ്, രമേഷ് പിഷാരടി, ധര്‍മജന്‍ എന്നിവരും ഉള്‍പെടുന്നു. Read more about ഡാളസ്സ് ശ്രി ഗുരുവായൂരപ്പന്‍ ക്ഷേത്രം ദിലീപ് ഷോ 2017 കലാവിരുന്നൊരുക്കുന്നു.[…]

റവ. ഫാ. പോളിതെക്കനച്ചന്റെ സ്വപ്‌ന സാക്ഷാത്കാരം ഹെവന്‍ ഓഫ് ഹോപ്പ് സമര്‍പ്പണം മാര്‍ച്ച് 21 ന് ഭോപ്പാലില്‍

06:45 pm 18/3/2017 – പി.പി. ചെറിയാന്‍ ന്യൂജഴ്‌സി: ഭോപ്പാലില്‍ നിന്നും 200 കിലോമീറ്റര്‍ മാറി പരസ്യ ഗ്രാമത്തില്‍ അംഗഹീനരേയും ആലംബഹീനരേയും അനാഥരേയും സംരക്ഷിക്കുന്നതിന് റെവ. ഫാ. പോളി തെക്കനച്ചന്റെ നേതൃത്വത്തില്‍ പണിതുയര്‍ത്തിയ കെട്ടിട സമുച്ചയത്തിന്റെ സമര്‍പ്പണ കര്‍മ്മം മാര്‍ച്ച് 21 ന് ജബല്‍പൂര്‍ രൂപതാ ആര്‍ച്ച് ബിഷപ്പ് മോസ്റ്റ് റൈറ്റ് റവ. ഏബ്രഹാം വിരുതുകുളങ്ങര നിര്‍വ്വഹിക്കും. സ്ഥലം എംഎല്‍എ സോഹന്‍ലാല്‍ വിവിധ സഭാ മേലധ്യക്ഷന്മാര്‍, പട്ടക്കാര്‍ തുടങ്ങിയവര്‍ സമര്‍പ്പണ ശുശ്രൂഷാ കര്‍മ്മത്തില്‍ പങ്കെടുക്കും. സിഎംഐ വൈദീകനായി Read more about റവ. ഫാ. പോളിതെക്കനച്ചന്റെ സ്വപ്‌ന സാക്ഷാത്കാരം ഹെവന്‍ ഓഫ് ഹോപ്പ് സമര്‍പ്പണം മാര്‍ച്ച് 21 ന് ഭോപ്പാലില്‍[…]

സി.എസ്.ഐ. മോഡറേറ്റര്‍ ബിഷപ്പ് തോമസ് കെ. ഉമ്മന്‍ തിരുമേനിയ്ക്ക് സ്വീകരണം ഏപ്രില്‍ 2ന്

06:45 pm @8/3/2017 – കുര്യന്‍ ടി ഉമ്മന്‍ സി.എസ്.ഐ.(ചര്‍ച്ച് ഓഫ് സൗത്ത് ഇന്‍ഡ്യ) സഭയുടെ അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട അഭിവന്ദ്യ ബിഷപ്പ് തോമസ് കെ. ഉമ്മന്‍ തിരുമേനിയ്ക്ക് ന്യൂയോര്‍ക്കില്‍ സ്വീകരണം നല്‍കുന്നു. ഏപ്രില്‍ 2 ഞായറാഴ്ച സെന്റ്. ജോണ്‍സ് യൂണിവേഴ്‌സിറ്റി മാരിലാക് ഓഡിറ്റോറിയം(800 ഡീേുശമ ജമൃസംമ്യ, ഝൗലലി,െ ചഥ11429) ത്തില്‍ വെച്ച് രാവിലെ 10 ന് സ്‌തോത്രശുശ്രൂഷ നടത്തപ്പെടും. വിശുദ്ധ കുര്‍ബ്ബാനയ്ക്ക് അഭിവന്ദ്യ മോഡറേറ്റര്‍ തിരുമേനി നേതൃത്വം വഹിക്കുന്നതാണ്. ആരാധനയ്ക്കു ശേഷം നടത്തപ്പെടുന്ന സ്വീകരണ സമ്മേളനത്തില്‍ പൗരപ്രമുഖരും Read more about സി.എസ്.ഐ. മോഡറേറ്റര്‍ ബിഷപ്പ് തോമസ് കെ. ഉമ്മന്‍ തിരുമേനിയ്ക്ക് സ്വീകരണം ഏപ്രില്‍ 2ന്[…]