ഇന്ത്യയിൽ എത്തിയ ഇമാൻ അഹമ്മദിന്‍റെ തൂക്കം 140 കിലോയിലധികം കുറഞ്ഞു

09:40 am 19/3/2017 മുംബൈ: ലോകത്തിലെ ഏറ്റവും ഭാരമുള്ള സ്ത്രീയെന്ന വിശേഷണവുമായി വണ്ണം കുറയ്ക്കൽ ശസ്ത്രക്രിയയ്ക്കായി ഇന്ത്യയിൽ എത്തിയ ഇമാൻ അഹമ്മദിന്‍റെ തൂക്കം 140 കിലോയിലധികം കുറഞ്ഞു. മുംബൈയിലെ സെയ്ഫി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഈജിപ്ഷ്യൻ സ്വദേശി ഇമാന്‍റെ ഭാരം ഇപ്പോൾ 358 കിലോയാണ്. വണ്ണം കുറയ്ക്കൽ ശസ്ത്രക്രിയയ്ക്കായി ഇന്ത്യയിലേക്ക് വരുന്പോൾ ഇമാന് 500 കിലോയിലധികം ഭാരമുണ്ടായിരുന്നു. ഇമാന് ഇപ്പോൾ ദ്രാവക രൂപത്തിലുള്ള ഭക്ഷണമാണ് നൽകുന്നത്. സ്വന്തമായി ഇരിക്കാനും എഴുന്നേൽക്കാനും ഇമാന് ഇപ്പോൾ സാധിക്കുന്നുണ്ട്. എന്നാൽ ഇമാന്‍റെ Read more about ഇന്ത്യയിൽ എത്തിയ ഇമാൻ അഹമ്മദിന്‍റെ തൂക്കം 140 കിലോയിലധികം കുറഞ്ഞു[…]

നി​ർ​മാ​താ​വും ക​മ​ൽ​ഹാ​സ​ന്‍റെ സ​ഹോ​ദ​ര​നു​മാ​യ ച​ന്ദ്ര​ഹാ​സ​ൻ അ​ന്ത​രി​ച്ചു.

09:37 am 19/3/2017 ചെ​ന്നൈ: നി​ർ​മാ​താ​വും ക​മ​ൽ​ഹാ​സ​ന്‍റെ സ​ഹോ​ദ​ര​നു​മാ​യ ച​ന്ദ്ര​ഹാ​സ​ൻ (82) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്ത്യം. മ​ക​ളും ന​ടി​യു​മാ​യ അ​നു​ഹാ​സ​ന്‍റെ ല​ണ്ട​നി​ലെ വ​സ​തി​യി​ലാ​യി​രു​ന്നു മ​ര​ണം സം​ഭ​വി​ച്ച​ത്.

ലിബിയയുടെ സൈനിക വിമാനം, മിഗ്ഗ്21 ഫൈറ്റർ ജെറ്റ് തകർന്നു വീണു.

9:40 am 19/3/2017 ട്രിപ്പോളി: ലിബിയയുടെ സൈനിക വിമാനം, മിഗ്ഗ്21 ഫൈറ്റർ ജെറ്റ് തകർന്നു വീണു. രാജ്യത്തെ വടക്കുകിഴക്കൻ നഗരമായ ബെൻ‌ഘാസിയിലാണ് വിമാനം തകർന്നു വീണത്. ലിബിയൻ ദേശീയ സൈനിക വക്താവ് അഹമ്മദ് മിസ്മരിയാണ് ഇക്കാര്യം അറിയിച്ചത്. തീവ്രവാദികളുടെ ആക്രമണത്തിലാണ് വിമാനം തകർന്നതെന്നാണ് പ്രാഥമിക നിഗമനം. വിമാനത്തിന്‍റെ പൈലറ്റായിരുന്ന സൈനികൻ കൊല്ലപ്പെട്ടുവെന്നാണ് വിവരങ്ങൾ. എന്നാൽ ഇത് സ്ഥിരീകരിച്ചിട്ടില്ല. ഒരു മാസത്തോളമായി ജനറൽ ഖലീഫ ഹഫ്തറിന്‍റെ നേതൃത്വത്തിലുള്ള സൈന്യവും ബെൻഘാസിയിലെ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടൽ നടന്നുവരികയായിരുന്നു. ഇവിടുത്തെ സിദ്‌ർ, റാസ Read more about ലിബിയയുടെ സൈനിക വിമാനം, മിഗ്ഗ്21 ഫൈറ്റർ ജെറ്റ് തകർന്നു വീണു.[…]

പ്രായപൂര്‍ത്തിയായവര്‍ സ്വയം സൂക്ഷിക്കണമെന്ന് ജി സുധാകരന്‍

09:37 am 19/3/2017 പ്രായപൂര്‍ത്തിയായവര്‍ സ്വയം സൂക്ഷിക്കണമെന്നും സര്‍ക്കാരിന് അതില്‍ വലിയ പങ്കില്ലെന്നും മന്ത്രി ജി സുധാകരന്‍. പ്രായപൂര്‍ത്തിയായി കഴിഞ്ഞാല്‍ അപകടത്തില്‍ ചാടാതിരിക്കാന്‍ അവനവന് ഉത്തരവാദിത്വമുണ്ടെന്നും ഈ ഉത്തരവാദിത്വം സ്വയം നിര്‍വഹിച്ചില്ലെങ്കില്‍ ആഭ്യന്തരമന്ത്രിക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്നും സുധാകരന്‍ ചോദിച്ചു. പൊലീസിനെതിരെ നിരന്തരം വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് സുധാകരന്‍റെ വിവാദപ്രസംഗം. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പൊലീസിനെ പിന്തുണച്ച് രാവിലെ രംഗത്ത് എത്തിതിനു പിന്നാലെയാണ് മന്ത്രിയുടെ പ്രസംഗവും. ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷമുളള കേസുകള്‍ വ്യക്തിപരമാണെന്നും Read more about പ്രായപൂര്‍ത്തിയായവര്‍ സ്വയം സൂക്ഷിക്കണമെന്ന് ജി സുധാകരന്‍[…]

സൗദി സേനയുടെ വ്യോമാക്രമണത്തിൽ യെമനിൽ ആറ് പേർ മരിച്ചു.

09:34 am 19/3/2017 സനാ: യെമനിലെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ടൈസിലാണ് സംഭവം. ശനിയാഴ്ച സൗദി വ്യോമസേന യെമനിലെ നിരവധി പ്രദേശങ്ങളിൽ ആക്രമണം നടത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. അന്താരാഷ്ട്രതലത്തിൽ നിരോധിച്ച ക്ലസ്റ്റർ ബോംബുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം നടത്തിയത്. യെമനിൽ സൗദി സേനയുടെ ആക്രമണത്തിൽ 10,000 പേർ കൊല്ലപ്പെടുകയും 40,000 പേർക്കു പരിക്കേൽക്കുകയും ചെയ്തതായി ഐക്യരാഷ്ട്രസഭ വെളിപ്പെടുത്തി. എന്നാൽ സ്ത്രീകളും കുട്ടികളുമടക്കം 12,000 ആളുകൾ കൊല്ലപ്പെട്ടതായി യെമൻ വക്താവ് അറിയിച്ചു.

വ്യാ​പാ​രി​യു​ടെ കാ​റി​ൽ​നി​ന്നും 20 ല​ക്ഷം രൂ​പ ക​വ​ർ​ന്നു.

09:33 am 19/3/2017 ബു​ല​ന്ദേ​ശ്വ​ർ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ‌ വ്യാ​പാ​രി​യു​ടെ കാ​റി​ൽ​നി​ന്നും 20 ല​ക്ഷം രൂ​പ ക​വ​ർ​ന്നു. യു​പി​യി​ലെ ബു​ല​ന്ദേ​ശ്വ​റി​ലാ​യി​രു​ന്നു സം​ഭ​വം. അ​രി​വ്യാ​പാ​രി​യു​ടെ പ​ണ​മാ​ണ് ക​വ​ർ​ന്ന​ത്. വ്യാ​പാ​രി ബാ​ർ​ബ​ർ ഷോ​പ്പി​ലാ​യി​രു​ന്ന സ​മ​യം കാ​റി​ന്‍റെ സൈ​ഡ് വി​ൻ​ഡോ ത​ക​ർ​ത്ത് പ​ണം ക​വ​രു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ദൈവകരുണയുടെ പരമോന്നത കോടതിയാണ് കുമ്പസാരക്കൂടെന്ന് മാര്‍പാപ്പ

09:33 am 19/3/2017 വത്തിക്കാന്‍സിറ്റി: മനുഷ്യാത്മാവിനു ദൈവകരുണയുടെ അനന്യമായ ലേപനം പകര്‍ന്നുനല്‍കുന്ന പരമോന്നത കോടതിയാണ് കുമ്പസാരക്കൂടെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. അനുരഞ്ജന ശുശ്രൂഷയുടെ വാര്‍ഷിക പരിശീലനത്തിന് റോമില്‍നിന്നും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നും എത്തിയ വൈദികരോടും ഡീക്കന്മാരോടും സന്യസ്ത വൈദിക പരിശീലനത്തിലൂടെ കടന്നുപോകുന്നവരോടുമാണ് കുന്പസാ രത്തിന്‍റെ മഹത്വം മാര്‍പാപ്പ പങ്കുവച്ചത്. അനുരഞ്ജന ശുശ്രൂഷാ വേളകള്‍ അനുഗ്രഹ പ്രദമാക്കുന്നതിനു മൂന്ന് കാര്യങ്ങള്‍ ആവശ്യമാണെന്നു മാര്‍പാപ്പ ഓര്‍മപ്പെടുത്തി. നല്ലിടയനായ ക്രിസ്തുവിന്‍റെ ഏറ്റവും വിശ്വസ്തനായ സുഹൃത്ത് ആയി ഓരോ വൈദികനും മാറുക എന്നതാണ് ഒന്നാമത്തെ Read more about ദൈവകരുണയുടെ പരമോന്നത കോടതിയാണ് കുമ്പസാരക്കൂടെന്ന് മാര്‍പാപ്പ[…]

കാന്‍ജ് കോളേജ് ഒരുക്ക സെമിനാര്‍ ഏപ്രില്‍ ഒന്നിന് ശനിയാഴ്ച

9:31 am 19/3/2017 ന്യൂജേഴ്സി : കേരളാ അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്ണ്ടസിയുടെ നേതൃത്വത്തില്‍ കോളേജ് ഒരുക്ക സെമിനാര്‍ നടത്തുന്നു, 2017 ഏപ്രില്‍ ഒന്നിന് ശനിയാഴ്ച രാവിലെ 10:30 മണി മുതല്‍ സോമര്‍സെറ്റ് സെഡാര്‍ ഹില്‍ പ്രെപ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ചാണ് കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ നടത്തപ്പെടുന്നത്, പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഉന്നത വിദ്യാഭ്യാസത്തിലേക്കു ചുവടു വയ്ക്കുവാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഭാവിയില്‍ തെരഞ്ഞെടുക്കേണ്ട പ്രൊഫഷനുകളും വിദ്യാഭ്യാസ മേഖലകളും കോളേജുകളും ബാങ്ക് ലോണുകളുമടക്കമുള്ള ശരിയായത് തിരഞ്ഞെടുക്കാന്‍ സഹായകമായ നിര്‍ദേശങ്ങള്‍ നല്‍കുവാന്‍ Read more about കാന്‍ജ് കോളേജ് ഒരുക്ക സെമിനാര്‍ ഏപ്രില്‍ ഒന്നിന് ശനിയാഴ്ച[…]

സ്രാമ്പിക്കല്‍ പിതാവിന്റെ പ്രഥമ ഇടയ സന്ദര്‍ശനം; ബ്രോംലി അനുഗ്രഹസാന്ദ്രമായി

09:30 am 19/3/2017 – അപ്പച്ചന്‍ കണ്ണന്‍ചിറ ലണ്ടന്‍:ഗ്രേറ്റ് ബ്രിട്ടനിലെ സീറോ മലബാര്‍ എപ്പാര്‍ക്കിയുടെ പ്രഥമ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മാര്‍ച്ച് 12 മുതല്‍ 15 വരെ ദിവസങ്ങളില്‍ ലണ്ടനിലെ പ്രമുഖ സീറോ മലബാര്‍ കുര്‍ബ്ബാന കേന്ദ്രമായ ബ്രോംലിയില്‍ തന്റെ ആദ്യ ഇടയ സന്ദര്‍ശനം നടത്തി.മാര്‍ച്ച് 12 ഉച്ചയോടുകൂടി ലണ്ടനില്‍ എത്തി ചേര്‍ന്ന പിതാവ് ആതിഥേയ രൂപതയായ സൗത്ത് വാര്‍ക് അതിരൂപത അദ്ധ്യക്ഷന്‍ മാര്‍ പീറ്റര്‍ സ്മിത്തിനെ സന്ദര്‍ശിച്ചു. ആര്‍ച്ച് ബിഷപ്പ് മാര്‍ പീറ്റര്‍ അതിഥികള്‍ക്കായി Read more about സ്രാമ്പിക്കല്‍ പിതാവിന്റെ പ്രഥമ ഇടയ സന്ദര്‍ശനം; ബ്രോംലി അനുഗ്രഹസാന്ദ്രമായി[…]

സ്ത്രീധനം കൊടുത്തു ചെറുക്കനെ വാങ്ങുന്നതിലും ഭേദം കാനഡയിലെ വിദ്യാഭ്യാസം തന്നെ.

07:05 pm 18/3/2017 (ജയശങ്കര്‍ പിള്ള) “പീഡനം ഇല്ലാത്ത രാജ്യം,തെളിവുള്ള രാജ്യം,സദാചാര പോലീസും ഇല്ല’ കാനഡ സമാധാന ജീവിതത്തിനും,സ്വന്തമായി ഉയരണം എന്ന് ആഗ്രഹം ഉള്ളവര്‍ക്കും എന്നും നല്ല രാജ്യം ആണ്.അത് വിദ്യാര്‍ത്ഥി ആയാലും,റസിഡന്റ് ആയാലും.നാട്ടിലെ സെര്ടിഫികറ്റും കൊണ്ട് ഇവിടെ ജീവിതം തുടങ്ങുന്നവരില്‍ ഭൂരി ഭാഗവും ഇവിടെ വന്നു ചെറിയ കോഴ്‌സുകള്‍ മുതല്‍ യൂണിവേഴ്‌സിറ്റി ഡിഗ്രി വരെ ചെയ്തവര്‍ ആണ്.റെഗുലേറ്റഡ് ജോലികള്‍ ലഭിക്കണം എങ്കില്‍ അതിന്റേതായ മാനദണ്ഡങ്ങള്‍ ഉണ്ട്.IT,Nurse,Doctor,Teacher Plumber, Eletcrician,Mechanic,DriverLawyer,Pharmacy,എന്നിങ്ങനെ നീളുന്നു ജോലികളുടെ പട്ടിക. ഇവരില്‍ 90 Read more about സ്ത്രീധനം കൊടുത്തു ചെറുക്കനെ വാങ്ങുന്നതിലും ഭേദം കാനഡയിലെ വിദ്യാഭ്യാസം തന്നെ.[…]