ഇടിമുറിയില്‍ നിന്ന് കണ്ടെത്തിയ രക്തക്കറ ജിഷ്ണുവിന്റെയെന്ന് ഫോറന്‍സിക്.

09:47 am 14/3/2017 തൃശൂർ: പാമ്പാടി നെഹ്‌റു എഞ്ചിനീയറിങ് കോളേജിൽ ഇടിമുറിയില്‍ നിന്ന് കണ്ടെത്തിയ രക്തക്കറക്ക്​ മരിച്ച വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ രക്തഗ്രൂപ്പ്​തന്നെയാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. ജിഷ്ണുവിന്റെ രക്ത ഗ്രൂപ്പായ ഒ-പോസിറ്റീവാണ്​ രക്​തക്കറയിലുമെന്നാണ്​ കണ്ടെത്തിയിരിക്കുന്നത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലാണ് ഫോറന്‍സിക് പരിശോധന നടത്തിയത്. രക്തക്കറ ജിഷ്ണുവിന്റേതാണോയെന്ന് സ്ഥിരീകരിക്കാന്‍ പരിശോധന നടത്തും. മാതാപിതാക്കളുടെ രക്തം ശേഖരിച്ച് ഡി.എന്‍.എ പരിശോധനയും നടത്തും. ഇതിനായി അന്വേഷണ സംഘം ഇന്ന് നാദാപുരത്ത് എത്തും. നാദാപുരം താലൂക്ക് ആശുപത്രിയില്‍ വെച്ചായിരിക്കും ഡി.എൻ.എ പരിശോധന നടത്തുക.

സിനിമയുമായി കൊല്ലം അജിത് തെരുവിലേക്ക്.

09:42 am 14/3/2017 സെൻസര്‍ ബോര്‍ഡിന്‍റെ വിചിത്രമായ ഇടപെടല്‍ കാരണം സിനിമ തെരുവില്‍ പ്രദര്‍ശിപ്പിക്കേണ്ട അവസ്ഥയിലായ ഒരു കലാകാരനുണ്ട് കൊല്ലത്ത്. രാജ്യസ്നേഹത്തിന്‍റെ കഥ പറയുന്ന സിനിമ സെൻസര്‍ബോര്‍ഡ് കണ്ടപ്പോള്‍ ദേശവിരുദ്ധ സിനിമയായി. നടനും സംവിധായകനും നിര്‍മ്മാതാവുമായ കൊല്ലം അജിത്തിനാണ് തന്‍റെ സിനിമയുമായി ഒടുവില്‍ തെരുവിലേക്ക് ഇറങ്ങേണ്ടി വന്നത്. ജോലി തേടി മുംബൈയിലെത്തിയ യുവാവ് നേരിടുന്ന പ്രശ്നങ്ങളാണ് പകല്‍പോലെ എന്ന ചിത്രത്തിന്‍റെ ആദ്യ ഭാഗത്ത്. ഇയാള്‍ ഓടിച്ചിരുന്ന ട്രക്കില്‍ തീവ്രവാദികള്‍ തിരിച്ചറിയാതെ കയറുന്നതും തുടര്‍ന്ന് ഒരു കുറ്റവും ചെയ്യാത്ത Read more about സിനിമയുമായി കൊല്ലം അജിത് തെരുവിലേക്ക്.[…]

ജെഎന്‍യുവില്‍ ദളിത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു.

09:39 am 14/3/2017 ദില്ലി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ എംഫില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. ജസ്റ്റിസ് ഫോര്‍ രോഹിത് വെമുല പ്രവര്‍ത്തകനായ ദളിത് വിദ്യാര്‍ത്ഥി രജിനി കൃഷാണ് തൂങ്ങിമരിച്ചത്. തമിഴ്‌നാട്ടിലെ സേലം സ്വദേശിയും ഹൈദരാബാദ് കേന്ദ്ര സര്‍വ്വകലാശാല മുന്‍ വിദ്യാര്‍ത്ഥിയുമാണ് മുത്തുകൃഷ്ണന്‍. മരണകാരണം വ്യക്തമല്ല. ക്യാംപസിലെ ജാതി വിവിചേനത്തിനെതിരായ പ്രതിഷേധം തുടരുന്നതിനിടെയാണ് മുത്തുകൃഷ്ണന്റെ ആത്മഹത്യ. എംഎഫില്‍പിഎച്ച്ഡി പ്രവേശനത്തില്‍ പ്രവേശനപ്പരീക്ഷയുടെ മാര്‍ക്കിന് പ്രധാന്യം നല്‍കാതെ അഭിമുഖത്തിന് കൂടുതല്‍ മാര്‍ക്ക് നല്‍കി പിന്നാക്ക വിദ്യാര്‍ത്ഥികളുടെ പ്രവേശനം തടയുകയാണെന്നാണ് പരാതി. മുത്തുകൃഷ്ണന്റെ Read more about ജെഎന്‍യുവില്‍ ദളിത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു.[…]

കൊട്ടിയൂർ പീഡനം: മുൻകൂർ ജാമ്യാപേക്ഷകൾ ഇന്ന് പരിഗണിക്കും

09:38 am 14/3/2017 കൊട്ടിയൂരില്‍ വൈദികന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയ കേസുമായി ബന്ധപ്പെട്ട മുൻകൂർ ജാമ്യാപേക്ഷകൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാനായിരുന്ന ഫാദർ തോമസ് തേരകം, ദത്തെടുക്കൽ കേന്ദ്രത്തിന്‍റെ ചുമതലയുണ്ടായിരുന്ന സിസ്റ്റർ ഒഫീലിയ എന്നിവരുടെ ഹർജികളാണ് സിംഗിൾ ബെഞ്ചിന് മുന്നിലെത്തുന്നത്. ഹർജി തീർപ്പാക്കും വരെ പ്രതികളെ അറസ്റ്റുചെയ്യരുതെന്നും കോടതി നിർദേശിച്ചു. അതേസമയം, വൈദികൻ റോബിൻ വടക്കുംചേരി, വയനാട് മുൻ സി.ഡബ്ള്യു.സി ചെയർമാൻ തോമസ് തേരകം, സിസ്റ്റർ ബെറ്റി, സിസ്റ്റർ ഒഫീലിയ എന്നിവർ Read more about കൊട്ടിയൂർ പീഡനം: മുൻകൂർ ജാമ്യാപേക്ഷകൾ ഇന്ന് പരിഗണിക്കും[…]

ഗോവ ഗവർണർക്കെതിരേ കോണ്‍ഗ്രസ് സുപ്രീം കോടതിയിൽ.

09:36 am 14/3/2017 ന്യൂഡൽഹി: ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസിനെ ഒഴിവാക്കി ബിജെപിയെ സർക്കാരുണ്ടാക്കാൻ ശ്രമിച്ച നടപടിക്കെതിരേയാണ് കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചത്. മനോഹർ പരീക്കറിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങ് സ്റ്റേ ചെയ്യണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. ഇക്കാര്യത്തിൽ അടിയന്തരമായി വാദം കേൾക്കണമെന്ന കോണ്‍ഗ്രസിന്‍റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു. കോടതി ചൊവ്വാഴ്ച വാദം കേൾക്കും. ഗോവ മുഖ്യമന്ത്രിയായി മനോഹർ പരീക്കർ ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുാനാണ് തീരുമാനിച്ചിരിക്കുന്നത്. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിനാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ. സത്യപ്രതിജ്ഞ വൈകരുതെന്ന് കേന്ദ്രസർക്കാർ നിലപാട് Read more about ഗോവ ഗവർണർക്കെതിരേ കോണ്‍ഗ്രസ് സുപ്രീം കോടതിയിൽ.[…]

32 താലിബാൻ തടവുകാരെ മോചിപ്പിച്ചു.

09:34 am 14/3/2017 കാബൂൾ: അഫ്ഗാനിസ്ഥാൻ സുരക്ഷാസേന 32 താലിബാൻ തടവുകാരെ മോചിപ്പിച്ചു. അഫ്ഗാനിസ്ഥാനിലെ ഹെൽമാഡ് പ്രവിശ്യയിൽ പ്രത്യേക സേനവിഭാഗം നടത്തിയ ആക്രമണത്തിലാണ് തടവുകാരെ മോചിപ്പിക്കുവാൻ സാധിച്ചതെന്നു സൈനിക വക്താവ് പറഞ്ഞു. കഴിഞ്ഞ മേയിൽ അഫ്ഗാൻ സേന 60 താലിബാൻ തടവുകാരെ മോചിപ്പിച്ചിരുന്നു. ഭീകരരുടെ ശക്തി കേന്ദ്രമായ ഹെൽമാഡിൽനിന്നുമാണ് സൈന്യം തടവുകാരെ മോചിപ്പിച്ചത്.

ഫിലാഡല്‍ഫിയ എക്യൂമെനിക്കല്‍ വനിതാഫോറം അഖില ലോക പ്രാര്‍ത്ഥനാദിനം ആചരിച്ചു .

09:33 am 14/3/2017 – മില്ലി ഫിലിപ്പ് ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയ എക്യൂമെനിക്കല്‍ പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍, വനിതാ ഫോറത്തിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് നാലാം തീയതി അഖില ലോക പ്രാര്‍ത്ഥനാദിനം സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വച്ചു ആചരിച്ചു. ഫിലിപ്പീന്‍സ് എന്ന രാജ്യത്തെ കേന്ദ്രീകരിച്ച് നടന്ന പൊതു പരിപാടിയുടെ പ്രാരംഭമായി “Mabubay from the Philippines’ എന്ന പരിപാടി വളരെ ശ്രദ്ധയാകര്‍ഷിച്ചു. ഫാ. സജി മുക്കാട്ട് (കോ ചെയര്‍മാന്‍ ഇ.എഫ്.ഐ.സി.പി) സ്വാഗതം ആശംസിച്ചു. നിര്‍മ്മല ഏബ്രഹാമിന്റെ ഫിലിപ്പീന്‍സിനെക്കുറിച്ചുള്ള അവതരണം Read more about ഫിലാഡല്‍ഫിയ എക്യൂമെനിക്കല്‍ വനിതാഫോറം അഖില ലോക പ്രാര്‍ത്ഥനാദിനം ആചരിച്ചു .[…]

കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡ പ്രവര്‍ത്തനോദ്ഘാടനം പ്രൗഢഗംഭീരമായി

09:33 am 14/3/2017 മയാമി: മൂന്നര പതിറ്റാണ്ടുകളായി മയാമിയിലേയും പരിസര പ്രദേശങ്ങളിലേയും കുടിയേറ്റ മലയാളികളുടെ ഇടയിലെ സജീവ സാന്നിധ്യമായ കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ 2017-ലെ പ്രവര്‍ത്തനോദ്ഘാടനം ഫെബ്രുവരി 18-നു വിപുലമായ പരിപാടികളോടെ പ്രൗഢഗംഭീരമായി നടത്തപ്പെട്ടു. വൈകിട്ട് 7 മണിക്ക് കൂപ്പര്‍ സിറ്റി ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ പ്രസിഡന്റ് സാജന്‍ മാത്യുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍, തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷിനിര്‍ത്തി മുഖ്യാതിഥി പ്രശസ്ത എഴുത്തുകാരനും, നോവലിസ്റ്റുമായ ജോണ്‍ ഇളമത മംഗളദീപം കൊളുത്തി ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. അതേ Read more about കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡ പ്രവര്‍ത്തനോദ്ഘാടനം പ്രൗഢഗംഭീരമായി[…]

മാലിയിലുണ്ടായ ഭീകരാക്രമണത്തിൽ രണ്ടു സൈനികരുൾപ്പെടെ നാലു പേർ മരിച്ചു.

09:25am 14/3/2017 ബാമാകോ: ആഫ്രിക്കൻ രാജ്യമായ മാലിയിലുണ്ടായ ഭീകരാക്രമണത്തിൽ രണ്ടു സൈനികരുൾപ്പെടെ നാലു പേർ മരിച്ചു. നൈജർ അതിർത്തിക്കു സമീപമുള്ള അൻസോഗോ നഗരത്തിൽ തിങ്കളാഴ്ച സൈനികരും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് സൈനികർ കൊല്ലപ്പെട്ടത്. പ്രദേശത്തെ വ്യാപാരികളെ സംരക്ഷിക്കുന്നതിനായി സൈന്യത്തിനെ വിന്യസിച്ചിരുന്നു. ഇവർക്കു നേരെയാണ് ഭീകരാക്രമണമുണ്ടായത്. ഭീകരർ രണ്ട് സൈനിക വാഹനങ്ങൾ തട്ടിയെടുത്തതായും സൈനിക വക്താവ് അറിയിച്ചു.

ഡോണൾഡ് ട്രംപ് തന്‍റെ ഒരു വർഷത്തെ ശമ്പളം സഹായ ധനമായി നൽകുന്നു.

09:24 am 14/3/2017 വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് തന്‍റെ ഒരു വർഷത്തെ ശമ്പളം സഹായ ധനമായി നൽകുന്നു. 400,000 ഡോളറാണ് അദ്ദേഹത്തിന്‍റെ ഒരു വർഷത്തെ ശമ്പളം. വൈറ്റ് ഹൗസ് വക്താവ് സീൻ സ്പെൻസറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ശമ്പളം ഓരോ മാസവും സഹായധനമായി നൽകാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നതെന്നാണ് വിവരം. മാസശമ്പളം ഇത്തരത്തിൽ സഹായ ധനമായി നൽകുന്ന മൂന്നാമത്തെ അമേരിക്കൻ പ്രസിഡന്‍റാണ് ട്രംപ്. ജോൺ.എഫ്.കെന്നഡിയും ഹെർബർട്ട് ഹൂവറുമാണ് ഇതിനു മുൻപ് ശമ്പളം മറ്റ് ക്ഷേമ പ്രവർത്തനങ്ങൾക്കായി നൽകിയത്. Read more about ഡോണൾഡ് ട്രംപ് തന്‍റെ ഒരു വർഷത്തെ ശമ്പളം സഹായ ധനമായി നൽകുന്നു.[…]