സ​ത്യാ​ര്‍​ഥി​യു​ടെ മോ​ക്ഷ​ണം​പോ​യ നൊ​ബേ​ൽ പു​ര​സ്‌​കാ​ര സാ​ക്ഷ്യ​പ​ത്രം വ​ന​ത്തി​ൽ​നി​ന്നും ക​ണ്ടെ​ത്തി.

09:02 am 12/3/2017 ന്യൂ​ഡ​ല്‍​ഹി: സ​ത്യാ​ര്‍​ഥി​യു​ടെ മോ​ക്ഷ​ണം​പോ​യ നൊ​ബേ​ൽ പു​ര​സ്‌​കാ​ര സാ​ക്ഷ്യ​പ​ത്രം പോ​ലീ​സ് വ​ന​ത്തി​ൽ​നി​ന്നും ക​ണ്ടെ​ത്തി. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം വ​ന​ത്തി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ലാ​ണ് ഡ​ൽ​ഹി പോ​ലീ​സ് സാ​ക്ഷ്യ​പ​ത്രം ക​ണ്ടെ​ത്തി​യ​ത്. സംഘംവി​ഹാ​റി​നു സ​മീ​പം കാ​ട്ടി​ൽ വാ​ട്ട​ർ​പ്രൂ​ഫ് ബാ​ഗി​ലാ​ണ് മോ​ഷ്ടാ​ക്ക​ൾ ഉ​പേ​ക്ഷി​ച്ച​ത്. സ​ത്യാ​ർ​ഥി​യു​ടെ വീ​ട്ടി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ മോ​ഷ്ടാ​ക്ക​ളെ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. ഇ​വ​രി​ൽ​നി​ന്ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.

ജര്‍മനിക്ക് “ട്രിപ്പിള്‍ എ’ റേറ്റിംഗ് –

08:33 pm 11/3/2017 ജോര്‍ജ് ജോണ്‍ ബെര്‍ലിന്‍: ലോക സാന്പത്തിക റേറ്റിംഗ് ഏജന്‍സി ഫിച്ച്, ജര്‍മന്‍ സാന്പത്തിക വളര്‍ച്ചയ്ക്കും കറന്‍സി മാനേജ്‌മെന്‍റിനും ഏറ്റവും മികച്ച “ട്രിപ്പിള്‍ എ’ ഗ്രേഡ് നല്‍കി. ജര്‍മനിയിലെ ഗാര്‍ഹിക ഉത്പാദനം 2017 ല്‍ 1.8 ശതമാനം ആയിരിക്കമെന്നാണ് റേറ്റിംഗ് ഏജന്‍സി ഫിച്ചിന്‍റെ കണക്കുകൂട്ടല്‍. കഴിഞ്ഞ രണ്ടു വര്‍ഷമായി ജര്‍മനിയിലേക്ക് ഒഴുകിയ അഭയാര്‍ഥികളും അതിനുവേണ്ടി ചെലവാക്കിയ അധിക ചെലവും ജര്‍മന്‍ സാന്പത്തിക വളര്‍ച്ചയെ ബാധിച്ചില്ല. സമൃദ്ധമായ സാന്പത്തിക അച്ചടക്ക നടപടികളും പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ കിട്ടിയ Read more about ജര്‍മനിക്ക് “ട്രിപ്പിള്‍ എ’ റേറ്റിംഗ് –[…]

ഇന്ത്യന്‍ വംശജര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ ഇന്ത്യയില്‍ പ്രതിഷേധ പ്രകടനം

7:55 pm 11/3/2017 – പി. പി. ചെറിയാന്‍ ഡല്‍ഹി: അമേരിക്കയില്‍ ഇന്ത്യന്‍ വംശജര്‍ക്കെതിരെ അടുത്ത കാലങ്ങളില്‍ വര്‍ദ്ധിച്ചു വരുന്ന അക്രമ സംഭവങ്ങളില്‍ പ്രതിഷേധിച്ചു ഡല്‍ഹി യുഎസ് എംബസിക്കുമുമ്പില്‍ നൂറുകണക്കിനു സൗത്ത് ഇന്ത്യക്കാര്‍ ഒത്തുചേര്‍ന്ന് പ്രതിഷേധ പ്രകടനം നടത്തി. അമേരിക്കന്‍ വംശീയ അക്രമണത്തിനു ഇരയായ ശ്രീനിവാസ് കുച്ചി ബോട്‌ലായുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമാണ് പ്രകടനത്തിന് നേതൃത്വം നല്‍കിയത്. കുച്ചി ബോട്‌ലായുടെ മുപ്പത്തി മൂന്നാം ജന്മദിനത്തില്‍ ഹൈദരബാദ് ടെക്‌നോളജി ഹബില്‍ നിന്നുള്ള സഹപ്രവര്‍ത്തകര്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു പ്രതിഷേധത്തില്‍ പങ്കു ചേര്‍ന്നു. Read more about ഇന്ത്യന്‍ വംശജര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ ഇന്ത്യയില്‍ പ്രതിഷേധ പ്രകടനം[…]

ഹിലരി ജയിച്ചിരുന്നുവെങ്കില്‍ രാഷ്ട്രീയം വിടുമായിരുന്നുവെന്ന് പെലോസി

07:55 pm 11/3/2017 – പി. പി. ചെറിയാന്‍ വാഷിങ്ടന്‍: ഹിലരി ക്ലിന്റന്‍ അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിരുന്നുവെങ്കില്‍ താന്‍ റിട്ടയര്‍ ചെയ്യുമായിരുന്നുവെന്ന് യുഎസ് ഹൗസ് മൈനോറിട്ടി ലീഡറും പ്രസിഡന്റ് ഒബാമയുടെ ഉറ്റ സുഹൃത്തുമായിരുന്ന നാന്‍സി പെലോസി മാധ്യമ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെ വെളിപ്പെടുത്തി. ഹിലറി ക്ലിന്റന്‍ പരാജയപ്പെടുമെന്ന് തങ്ങളാരും പ്രതീക്ഷിച്ചിരുന്നില്ല. ഡോണള്‍ഡ് ട്രംപിനെ പോലെ ഒരാള്‍ അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് അപ്രതീക്ഷിതമായിരുന്നുവെന്ന് നാന്‍സി പറഞ്ഞു. ഒബാമ കെയര്‍ നിലനിര്‍ത്തുക എന്നതായിരുന്നു തന്റെ ഏറ്റവും വലിയ ലക്ഷ്യം. ഹിലറി Read more about ഹിലരി ജയിച്ചിരുന്നുവെങ്കില്‍ രാഷ്ട്രീയം വിടുമായിരുന്നുവെന്ന് പെലോസി[…]

ചിക്കാഗോ സീറോ മലബാര്‍ ക്തീഡ്രല്‍ സീനിയേഴ്‌സ് ഫോറം സെമിനാര്‍

07:52 pm 11/3/2017 ഏപ്രില്‍ 2, ഞായറാഴ്ച രാവിലെ 9.30 മുതല്‍ ചാവറ ഹാള്‍, സീറോ മലബാര്‍ കത്തീഡ്രല്‍ അവതാരകന്‍: ടോണി ദേവസ്സി സി.എഫ്.പി 1). കാലശേഷം വസ്തുവകകള്‍ എങ്ങനെ യഥോചിതം സംരക്ഷിക്കാം. 2). നഷ്ടപ്പെടാതെ എങ്ങനെ കൈമാറ്റം ചെയ്യാം. 3). നിയമനടപടികളിലൂടെയും കോടതികളുടേയും നൂലാമലകള്‍ ഇല്ലാതെ എങ്ങനെ ഇച്ഛാനുസരണം ഭാഗം ചെയ്യാം. 4). നിശ്ചയപത്രങ്ങളും, വില്‍പത്രങ്ങളും എങ്ങനെ തയാറാക്കാം. 5). അപര്യാപ്തമായ കാലങ്ങളിലേക്കുള്ള നിര്‍ദേശങ്ങള്‍ എങ്ങനെ മുന്‍കൂട്ടി നല്‍കാം. സന്തോഷവും സംതപ്തിയും നിറഞ്ഞ ആനന്ദകരമായ ഒരു Read more about ചിക്കാഗോ സീറോ മലബാര്‍ ക്തീഡ്രല്‍ സീനിയേഴ്‌സ് ഫോറം സെമിനാര്‍[…]

മലയാളി അസോസിയേഷന്‍ ഓഫ് താമ്പ ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡിലേക്ക്

07:50 pm 11/3/2017 – സുനി ആലമൂട്ടില്‍ താമ്പ: ലോക മലയാളികളുടെ ചരിത്രത്തിലാദ്യമായ് നൂറ്റിപതിനൊന്ന് വിഭവങ്ങളുമായ് ഒരു ഓണം. ഗിന്നസ് റിക്കാര്‍ഡ് എന്ന ലക്ഷ്യവുമായ് ‘Martin the chef’ ന്റെ നേതൃത്വത്തില്‍ മലയാളി അസ്സോസിയേഷന്‍ ഓഫ് താമ്പ ഈ വര്‍ഷത്തെ ഓണാഘോഷം അണിയിച്ചൊരുക്കുന്നു. ലോകത്ത് ഇന്നുവരെ ആരും പരീക്ഷിച്ചിട്ടില്ലാത്ത നൂറ്റിപതിനൊന്ന് വിഭവങ്ങള്‍ അടങ്ങിയ ഓണസദ്യയുടെ ലിസ്റ്റ് തയ്യാറായിക്കഴിഞ്ഞു. ഈ വമ്പന്‍ ഓണാഘോഷത്തില്‍ കലാനികേതന്‍ ഓഫ് ഡാന്‍സ് സ്ക്കൂളിന്റെ സാരഥികളായ ടെന്‍സണും ശ്രീനയും അണിയിച്ചൊരുക്കുന്ന കേരളത്തിന്റെ തനതായ ശൈലിയിലുള്ള Read more about മലയാളി അസോസിയേഷന്‍ ഓഫ് താമ്പ ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡിലേക്ക്[…]

തൊഴിലില്ലായ്മ നിരക്ക് കുറയുന്നു. ഫെബ്രുവരിയില്‍ കൂട്ടിചേര്‍ത്തത് 235000 തൊഴിലവസരങ്ങള്‍

07:48 pm 11/3/1017 – പി.പി.ചെറിയാന്‍ വാഷിംഗ്ടണ്‍: പ്രസിഡന്റ് ട്രമ്പ് അധികാരമേറ്റെടുത്തതിനുശേഷം അമേരിക്കന്‍ തൊഴില്‍ മേഖല ശക്തിപ്രാപിക്കുന്നതായി റിപ്പോര്‍ട്ട്. സാമ്പത്തിക രംഗത്തും കാതലായ മാറ്റങ്ങള്‍ സംഭവിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. മാര്‍ച്ച് 10 വെള്ളിയാഴ്ച ഗവണ്‍മെന്റ് പ്രസിദ്ധീകരണത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ ഫെബ്രുവരിയില്‍ തൊഴിലില്ലായ്മ നിരക്കില്‍ 4.7 ശതമാനം കുറവുണ്ടായതായും, 235000 പേര്‍ക്ക് പുതിയതായി തൊഴിലവസരങ്ങള്‍ ലഭിച്ചതായും പറയുന്നു. ജനുവരിയില്‍ 4.8 ശതമാനമായിരുന്നു. മാര്‍ച്ച് 1415 തിയ്യതികളില്‍ ഫെഡറല്‍ റിസര്‍വ് മീറ്റിങ്ങ് നടക്കാനിരിക്കെ തൊഴില്‍ മേഖലയിലും, സാമ്പത്തികരംഗത്തും പ്രകടമായ മാറ്റം ശുഭ Read more about തൊഴിലില്ലായ്മ നിരക്ക് കുറയുന്നു. ഫെബ്രുവരിയില്‍ കൂട്ടിചേര്‍ത്തത് 235000 തൊഴിലവസരങ്ങള്‍[…]

ചങ്ങനാശ്ശേരി കുട്ടനാട് പിക്‌നിക്ക് ആഗസ്റ്റ് 26 ന്

07:51 pm 11/3/2017 – ജോഷി വള്ളിക്കളം ഷിക്കാഗോ: മതസൗഹാര്‍ദ്ദത്തിന്റെ ഈറ്റില്ലവും നാനാത്വത്തില്‍ ഏകത്വം വിളിച്ചോതുന്നതുമായ അഞ്ചു വിളക്കിന്റെ ചരിത്രപ്രസിദ്ധമായ ചങ്ങനാശ്ശേരിയും, കേരളത്തിന്റെ നെല്ലറയായ കുട്ടനാടും സംയുക്തമായി ചേര്‍ന്ന് ഈ വര്‍ഷത്തെ പിക്‌നിക്ക് നടത്തുന്നു. ആഗസ്റ്റ് 26ന് ശനിയാഴ്ച മോര്‍ട്ടന്‍ ഗ്രോവിലുള്ള ലിന്‍വുഡ് പാര്‍ക്കില്‍ വച്ചാണ് പിക്‌നിക്ക് നടത്തുന്നത്. കുട്ടികള്‍ക്കും, വനിതകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകമായും സംയുക്തമായും വിവിധയിനം കായികമത്സരങ്ങളും വടംവലി മത്സരങ്ങളും ഉണ്ടായിരിക്കുന്നതാണ്. വടംവലി മത്സരത്തിന് ക്യാഷ് അവാര്‍ഡും ട്രോഫികളും വിതരണം ചെയ്യുന്നതാണ്. നാട്ടുകാരും സുഹൃത്തുക്കളുമായി സൗഹൃദപരമായി Read more about ചങ്ങനാശ്ശേരി കുട്ടനാട് പിക്‌നിക്ക് ആഗസ്റ്റ് 26 ന്[…]

മാര്‍ച്ച് 12 ഞായര്‍ മുതല്‍ സമയം ഒരു മണിക്കൂര്‍ മുന്നോട്ട്

07:45 pm 11/3/2017 – പി. പി. ചെറിയാന്‍ ഡാലസ്: അമേരിക്കന്‍ ഐക്യനാടുകളില്‍ മാര്‍ച്ച് 12 ഞായര്‍ പുലര്‍ച്ചെ 2 മണിക്ക് ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂര്‍ മുന്നോട്ട് തിരിച്ചുവെയ്ക്കും. 2016 നവംബര്‍ 6 തിയ്യതിയായിരുന്നു സമയം ഒരു മണിക്കൂര്‍ പുറകിലേക്ക് തിരിച്ചു വെച്ചിരുന്നത്. വിന്റര്‍ സീസന്റെ അവസാനം ഒരു മണിക്കൂര്‍ മുന്നോട്ടും, ഫാള്‍ സീസണില്‍ ഒരു മണിക്കൂര്‍ പുറകോട്ടും തിരിച്ചുവെക്കുന്ന സമയം മാറ്റം ആദ്യമായി നിലവില്‍ വന്നതു ഒന്നാം ലോകമഹായുദ്ധ കാലഘട്ടത്തിലായിരുന്നു. സൂര്യപ്രകാശം ധാരാളമായി ലഭിക്കുന്ന Read more about മാര്‍ച്ച് 12 ഞായര്‍ മുതല്‍ സമയം ഒരു മണിക്കൂര്‍ മുന്നോട്ട്[…]

ലാ മോറിയോ സെഗ്‌തോ ഡാലസില്‍ അവിസ്മരണീയ സംഗീതവിരുന്നായി

07:44 pm 11/3/2017 – ഷാജി രാമപുരം ഡാലസ്: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന യുവജന പ്രസ്ഥാനത്തിന്റെ (OCYM) ഡാലസ് മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇര്‍വിംഗിലുള്ള മക്അതേര്‍ ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നിറഞ്ഞ സദസില്‍ മാര്‍ച്ച് 4 ശനിയാഴ്ച വൈകീട്ട് നടന്ന ലാ മോറിയോ സെഗ്‌തോ എന്ന സംഗീത വിരുന്ന് അവിസ്മരണീയ നിമിഷങ്ങളായി മാറി. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ നമസ്കാരക്രമത്തിലെ ഗാനങ്ങളെ ക്രിസ്തുവിന്റെ ജനനം മുതല്‍ ഉയര്‍പ്പു വരെ ചിട്ടയായി കോര്‍ത്തിണക്കി തയ്യാറാക്കിയ Read more about ലാ മോറിയോ സെഗ്‌തോ ഡാലസില്‍ അവിസ്മരണീയ സംഗീതവിരുന്നായി[…]