വി.എം.സുധീരൻ രാജിവച്ചു
12:40 pm @0/3/2017 തിരുവനന്തപുരം: തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ആരോഗ്യകാരണങ്ങളാലാണ് രാജിയെന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്. ഇന്ന് തന്നെ രാജി കോണ്‍ഗ്രസ് ഹൈക്കമാൻഡിന് നൽകുമെന്നും സുധീരൻ അറിയിച്ചു. തീർത്തും അപ്രതീക്ഷിതമായാണ് അദ്ദേഹം തലസ്ഥാനത്ത് വാർത്താ സമ്മേളനം വിളിച്ച് രാജിയറിയിച്ചത്. തന്‍റെ രാജിക്ക് രാഷ്ട്രീയകാരണങ്ങൾ ഒന്നും തന്നെയില്ലെന്നും സ്ഥാനത്തോട് നീതിപുലർത്താൻ കഴിയുന്നില്ലെങ്കിൽ ഒഴിയുക എന്നതാണ് തന്‍റെ രീതിയെന്നും അദ്ദേഹം പറഞ്ഞു. വേണമെങ്കിൽ തനിക്ക് അധ്യക്ഷ പദവിയിൽ നിന്നും അവധിയെടുത്ത് മാറിനിൽക്കാം. പക്ഷേ, അതു ശരിയായ നടപടിയായി Read more about വി.എം.സുധീരൻ രാജിവച്ചു[…]










