യുവതീയുവാക്കളെ തല്ലിയോടിച്ച കേസില്‍ അറസ്റ്റിലായ ടി.കെ. അരവിന്ദന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി.

08:44 am 10/3/2017 കൊച്ചി: മറൈന്‍ ഡ്രൈവില്‍ ഒരുമിച്ചിരുന്ന യുവതീയുവാക്കളെ തല്ലിയോടിച്ച കേസില്‍ അറസ്റ്റിലായ ടി.കെ. അരവിന്ദന്‍ ബധിരയും മൂകയുമായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി. എറണാകുളം ഞാറക്കല്‍ പൊലീസ് സ്റ്റേഷനിലാണ് 2014ല്‍ ഇയാള്‍ക്കെതിരെ യുവതി കേസ് കൊടുത്തത്. സര്‍ക്കാര്‍ സ്കൂളിലെ പി.ടി.എ പ്രസിഡന്‍റായിരിക്കെ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്.

ഇറാൻ ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചതായി റിപ്പോർട്ട്.

08:38 am10/3/2017 ടെഹ്റാൻ: അമേരിക്കയുടെ ഉപരോധം ഗൗനിക്കാതെ ഒരാഴ്ച മുന്പ് ഇറാൻ ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചതായി റിപ്പോർട്ട്.ഇറാൻ റെവലൂഷണറി ഗാർഡ് മേധാവി ജനറൽ അമിർ ഹാജിസദയെ ഉദ്ധരിച്ച് ഫാർസ് വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ടു ചെയ്തത്. 250 കിലോമീറ്റർ ദൂരംവരെ ചെന്നെത്താവുന്ന ഹോർമുസ് 2 മിസൈൽ വിജയകരമായി പരീക്ഷിച്ചതെന്നാണ് റിപ്പോർട്ട്. അതേസമയം, ഇറാൻ റെവലൂഷണറി ഗാർഡ് ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തിയിട്ടില്ലെന്ന് തസ്നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. പ്രതിരോധശേഷി വർധിപ്പിക്കുന്നതിനായി ഇറാൻ ബാലിസ്റ്റിക് മിസൈൽ പരീക്ഷിക്കാൻ Read more about ഇറാൻ ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചതായി റിപ്പോർട്ട്.[…]

ജർമനിയിൽ ട്രെയിൻ യാത്രക്കാർക്കു നേർക്കുണ്ടായ കോടാലി ആക്രമണത്തിൽ അഞ്ചുപേർക്കു പരിക്കേറ്റു.

08:36 am 10/3/2017 ഡസൽഡോർഫ്: ജർമനിയിൽ ട്രെയിൻ യാത്രക്കാർക്കു നേർക്കുണ്ടായ കോടാലി ആക്രമണത്തിൽ അഞ്ചുപേർക്കു പരിക്കേറ്റു. വടക്കൻ ജർമനിയിലെ ഡസൽഡോർഫിലായിരുന്നു ആക്രമണം. ഭീകരാക്രമണമല്ലെന്നും യുഗോസ്ളാവ്യൻ പൗരനാണ് ആക്രമണത്തിനു പിന്നിലെന്നും പോലീസ് അറിയിച്ചു. ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അക്രമിക്കു മാനസികാസാസ്ഥ്യമുണ്ടെന്നു സംശയിക്കുന്നതായും പോലീസ് വ്യക്തമാക്കി. പാലത്തിൽനിന്നു ചാടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇയാൾക്കു ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. കൂടുതൽ പ്രതികൾ ആക്രമണത്തിനു പിന്നിലുണ്ടോ എന്നു പോലീസ് പരിശോധിച്ചുവരികയാണ്. ആക്രമണത്തിന്‍റെ കാരണം വ്യക്തമല്ല. സംഭവസ്ഥലത്ത് കൂടുതൽ പോലീസിനെ നിയോഗിച്ചിട്ടുണ്ട്.

പെന്തക്കോസ്തല്‍ ഫെല്ലോഷിപ്പ് ഓഫ് പെന്‍സില്‍വേനിയ മീറ്റിംഗ് 2017 മാര്‍ച്ച് 18-ന്

08:34 am 10/3/2017 ഫിലദല്‍ഫിയ : പെന്തക്കോസ്തല്‍ ഫെല്ലോഷിപ്പ് ഓഫ് പെന്‍സില്‍വേനിയുടെ ആഭ്യമുഖ്യത്തിലുള്ള ഫെല്ലോഷിപ്പ് മീറ്റിംഗ് 2017 മാര്‍ച്ച് 18 ശനിയാഴ്ച വൈകിട്ട് 6.30 -നു ഫിലദല്‍ഫിയ ഇന്‍ഡ്യ ക്രിസ്ത്യന്‍ അസംബ്ലി ചര്‍ച്ച് (455 Tomlinson Road, Philadelphia PA 19116) വെച്ച് നടത്തപ്പെടുന്നു. പ്രശസ്ത ദൈവദാസന്‍മാരായ പാസ്റ്റര്‍. വിയ്യപുരം ജോര്‍ജ്ജ്കുട്ടി, പാസ്റ്റര്‍. ഫ്രെഡി. വി. തോമസ് തുടങ്ങിയവര്‍ ദൈവവചനം ശുശ്രൂഷിക്കുന്നു. അന്നേ ദിവസം വൈകുന്നേരം 5.00 ന് ലേഡീസ് മീറ്റിംഗും, 6.30 ന് യുവജനങ്ങള്‍ക്കായും ചില്‍ഡ്രന്‍സ് Read more about പെന്തക്കോസ്തല്‍ ഫെല്ലോഷിപ്പ് ഓഫ് പെന്‍സില്‍വേനിയ മീറ്റിംഗ് 2017 മാര്‍ച്ച് 18-ന്[…]

വോട്ടെണ്ണൽ നടക്കുന്ന ഹാളുകളിൽ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നത് വിലക്കി.

08:33 am 10/3/2017 ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ നടക്കുന്ന ഹാളുകളിൽ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മിഷൻ വിലക്കി. സുരക്ഷാ കാരണങ്ങളെ മുൻനിർത്തിയാണ് വിലക്ക്. ഇതടക്കം മൂന്നുഘട്ട സുരക്ഷാ നിർദേശങ്ങൾ വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ ചുമതലയുള്ള ഉദ്യോഗസ്ഥർക്കു കൈമാറി. വോട്ടെണ്ണൽ നടക്കുന്ന ഹാളുകളിലേക്ക് അജ്ഞാതർ പ്രവേശിക്കുന്നതും വിലക്കിയിട്ടുണ്ട്. ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, മണിപ്പുർ, ഗോവ, പഞ്ചാബ് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഏഴുഘട്ടമായി നടന്ന തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ശനിയാഴ്ചയാണ്. –

ഗുരുവായൂരപ്പനും ശങ്കരാചാര്യരും വടക്കേനട വാതിലും

08:29 am 10/3/2017 – അഞ്ജന സന്തോഷ് ഭൂലോക വൈകുണ്ഠമായ ഗുരുവായൂരിലെ ഏറ്റവും വലിയ പ്രത്യേകത അവിടുത്തെ ചടങ്ങുകളുടെ കൃത്യനിഷ്ഠയാണ് .. 1200 ഓളം വര്‍ഷങ്ങള്‍ക്ക് മുമ്പ് ശങ്കരാചാര്യര്‍ ചിട്ടപെടുത്തിയ പൂജാ ക്രമങ്ങള്‍ ആണ് ഇപ്പോളും അവിടെ അണുവിട തെറ്റാതെ നടക്കുന്നത് . ശങ്കരാചാര്യര്‍ ശിവന്റെ അംശവതാരം ആണെന്നാണല്ലോ വിശ്വാസം . അദ്ദേഹത്തിനു ഭൂമിയിലൂടെയും യോഗബലം കൊണ്ട് ആകാശത്തിലൂടെയും സഞ്ചരിക്കാന്‍ കഴിവുണ്ടായിരുന്നു . ഒരിക്കല്‍ അദ്ദേഹം ആകാശ മാര്‍ഗ്ഗേ ശ്രിംഗേരി പോകുകയായിരുന്നു . ഗുരുവായൂരിനു മുകളിലൂടെ ആയിരുന്നു Read more about ഗുരുവായൂരപ്പനും ശങ്കരാചാര്യരും വടക്കേനട വാതിലും[…]

ജോണ്‍ മാത്യു ഫിലാഡല്‍ഫിയായില്‍ നിര്യാതനായി .

08:28 am 10/3/2017 ജോര്‍ജ്ജ് ഓലിക്കല്‍ ഫിലാഡല്‍ഫിയ: ജോണ്‍ മാത്യു (66 വയസ്സ്) മാര്‍ച്ച് 7-ന്, ഫിലാഡല്‍ഫിയായില്‍ നിര്യാതനായി. മാതാപിതാക്കള്‍: പരേതരായ തോമസ് മാത്യു, സാറാ മേരി മാത്യു. ഭാര്യ, പരേതയായ ശോശക്കുട്ടി (പെരുമ്പാട്ട്, മറ്റക്കുഴി, തൃപ്പൂണിത്തറ) മകള്‍ ജോമിജോണ്‍, (ന്യൂജേഴ്‌സി), മരുമകന്‍ മകന്‍ അനൂപ് എം. പോള്‍. സഹോദരങ്ങള്‍: പരേതനായ ജോസ്, സാമുവല്‍, പോള്‍. സഹോദരികള്‍: ലീല, ഗീത, മോളി, റാണി, മിനി, മന്‍ജ്ജു. ജോണ്‍ മാത്യു ഫിലാഡല്‍ഫിയ സെന്റ്‌തോമസ് ഇന്ത്യന്‍ ഓര്‍ത്തോഡക്‌സ് പള്ളി അംഗമായിരുന്നു. Read more about ജോണ്‍ മാത്യു ഫിലാഡല്‍ഫിയായില്‍ നിര്യാതനായി .[…]

ബെഡ്‌ഫോര്‍ഡില്‍ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല നയിക്കുന്ന ധ്യാനം ശനിയും ഞായറും .

08:27 am 10/3/2017 – അപ്പച്ചന്‍ കണ്ണന്‍ചിറ ബെഡ്‌ഫോര്‍ഡ്: ഈസ്റ്റ് ആംഗ്ലിയായിലെ സീറോ മലബാര്‍ കുര്‍ബ്ബാന കേന്ദ്രമായ ബെഡ്‌ഫോര്‍ഡില്‍ നോമ്പുകാലത്തോടനുബന്ധിച്ച് വാര്‍ഷീക ധ്യാനം സംഘടിപ്പിക്കുന്നു.വെസ്റ്റ്മിന്‍സ്റ്റര്‍ അതിരൂപതയിലെ സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ. സെബാസ്റ്റിയന്‍ ചാമക്കാല ദ്വിദിന വചന ശുശ്രുഷ നയിക്കും. ‘കിഡ്‌സ് ഫോര്‍ കിങ്ഡം’ സെഹിയോന്‍ യു കെ ടീം കുട്ടികള്‍ക്കായി ധ്യാന ശുശ്രുഷകള്‍ തഥവസരത്തില്‍ ഒരുക്കുന്നതാണ്.കുമ്പസാരത്തിനും,കൗണ്‍സിലിങ്ങിനും സൗകര്യം ഉണ്ടായിരിക്കുന്നതുമാണ്. ദിവ്യനാഥന്‍റെ രക്ഷാകര പീഡാനുഭവ തീര്‍ത്ഥ യാത്രയില്‍ പങ്കാളികളായി,വിശുദ്ധ വാരത്തിലേക്കു ആല്മീയമായും മാനസ്സീകമായും ഒരുങ്ങി, രക്ഷകന്റെ ഉത്ഥാന Read more about ബെഡ്‌ഫോര്‍ഡില്‍ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല നയിക്കുന്ന ധ്യാനം ശനിയും ഞായറും .[…]

വേള്‍ഡ് പീസ് മിഷന്റെ നോമ്പുകാല ധ്യാനം ബോണ്‍മൗത്തില്‍

8:26 am 10/3/2017 – കെ.ജെ.ജോണ്‍ ബോണ്‍മൗത്ത്്: വേള്‍ഡ് പീസ് മിഷന്‍ ടീമിന്റെ നോമ്പുകാല ജീവിത നവീകരണ ധ്യാനം ബോണ്‍മൗത്ത് സെന്റ്ത എഡ്മണ്ട് ദേവാലയത്തില്‍ (St.Edmond Church, Castle Point, Bourenmouth, BH8 9TN ) മാര്ച്ച് മാസം 10, 11, 12 തീയതികളില്‍ നടത്തപ്പെടുന്നു. കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനത്തിന്റെ നാഷണല്‍ ചെയര്‍മാനായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച പ്രശസ്ത ധ്യാനഗുരുവായ റവ.ഫാ.ജോസ് അഞ്ചാനിക്കല്‍, പാലാ രൂപതയുടെ ഇവാഞ്ചാലൈസേഷന്‍ ടീമിന്റെ. മുന്നിന്‍നിര പ്രവര്‍ത്തകനും ധ്യാനഗുരുവും സംഗീതജ്ഞനുമായ റവ.ഫാ.മാത്യു കദളിക്കാട്ടില്‍, വേള്‍ഡ് Read more about വേള്‍ഡ് പീസ് മിഷന്റെ നോമ്പുകാല ധ്യാനം ബോണ്‍മൗത്തില്‍[…]

അബുദാബിയില്‍ തൃശൂര്‍ സ്വദേശിനി യുവതി വാഹനാപകടത്തില്‍ മരിച്ചു

08:25 am 10/3/2017 അബുദാബി: അബുദാബിയില്‍ തൃശൂര്‍ സ്വദേശിനി യുവതി വാഹനാപകടത്തില്‍ മരിച്ചു. തൃശൂര്‍ ചാലക്കുടി ആളൂരിലെ ജെയിംസ്–ഷൈല ദമ്പതികളുടെ മകള്‍ സ്മൃതി ജെയിംസാ(25)ണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് നഗരത്തിലെ ബസ് സ്‌റ്റേഷന് സമീപം റോഡിന് കുറുകെ കടക്കുമ്പോള്‍ കാറിടിക്കുകയായിരുന്നു. ഗുരുതര പരുക്കേറ്റ സ്മൃതിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അബുദാബി മുറൂര്‍ റോഡിലെ അല്‍ഫലാഹ് പ്ലാസക്ക് സമീപമുളള ഗ്ലോബല്‍ വിങ്‌സ് റെന്റ് എ കാറിലെ എച്ച് ആര്‍ മാനേജരാണ് സ്മൃതി. രണ്ട് വര്‍ഷമായി കമ്പനിയില്‍ Read more about അബുദാബിയില്‍ തൃശൂര്‍ സ്വദേശിനി യുവതി വാഹനാപകടത്തില്‍ മരിച്ചു[…]