​ഇ​റ്റ​ലി​യി​ൽ മേ​ൽ​പ്പാ​ലം ത​ക​ർ​ന്നു​വീ​ണ് ര​ണ്ടു പേ​ർ മ​രി​ച്ചു.

08:22 am 10/3/2017 റോം: ​ഇ​റ്റ​ലി​യി​ലെ വ​ട​ക്കു​കി​ഴ​ക്ക​ൻ ന​ഗ​ര​മാ​യ അ​ങ്കോ​ണ​യി​ലാ​യി​രു​ന്നു സം​ഭ​വം. പാ​ല​ത്തി​ന്‍റെ കൂ​റ്റ​ൻ കോ​ൺ​ക്രീ​റ്റ് സ്ലാ​ബ് കാ​റി​നു മു​ക​ളി​ലേ​ക്ക് പ​തി​ച്ചാ​ണ് ര​ണ്ടു പേ​ർ മ​രി​ച്ച​ത്. അ​സ്കോ​ലി പി​ച്ചേ​നോ സ്വ​ദേ​ശി​ക​ളാ​യ ഭാ​ര്യ​യും ഭ​ർ​ത്താ​വു​മാ​ണ് മ​ര​ണ​പ്പെ​ട്ട​ത്. കോ​ൺ​ക്രീ​റ്റ് പാ​ളി​ക്ക് അ​ടി​യ​ല​ക​പ്പെ​ട്ട കാ​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. സം​ഭ​വ​ത്തി​ൽ ര​ണ്ടു പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​തി​നെ തു​ട​ർ​ന്ന് പാ​ല​ത്തി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം നി​ർ​ത്തി​വ​ച്ചി​രു​ന്നു.

ചികിത്സയ്ക്ക് ആയി സോണിയ വിദേശത്തേക്ക്.

08:40 pm 9/3/2017 ന്യൂ​ഡ​ൽ​ഹി: രാ​ജ്യം ഉ​റ്റു​നോ​ക്കു​ന്ന അ​ഞ്ചു നി​യ​മ​സ​ഭ​ക​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്തു​വ​രു​ന്പോ​ൾ കോ​ൺ​ഗ്ര​സ് ഉ​പാ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി ഇ​ന്ത്യ​യി​ൽ ഉ​ണ്ടാ​വി​ല്ല. ചി​കി​ത്സ​യ്ക്കാ​യി വി​ദേ​ശ​ത്തേ​ക്കു​പ​റ​ന്ന കോ​ൺ​ഗ്ര​സ് ഉ​പാ​ധ്യ​ക്ഷ ര​ണ്ടാ​ഴ്ച​ക​ൾ​ക്കു ശേ​ഷം മാ​ത്ര​മേ ഇ​ന്ത്യ​യി​ൽ തി​രി​ച്ചെ​ത്തു​ക​യു​ള്ളെ​ന്നാ​ണ് അ​റി​യു​ന്ന​ത്. പ​തി​വ് ആ​രോ​ഗ്യ പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യാ​ണ് ഡോ​ക്ട​ർ​മാ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം അ​വ​ർ വി​ദേ​ശ​ത്തേ​ക്കു​പോ​യ​ത്. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച വി​ദേ​ശ​ത്തേ​ക്കു​പോ​യ​താ​യാ​ണ് അ​റി​യു​ന്ന​ത്. വ​രു​ന്ന 22 ന് ​തി​രി​ച്ചെ​ത്തു​മെ​ന്നും പ്ര​തീ​ക്ഷി​ക്കു​ന്നു. സോ​ണി​യ​യു​ടെ ചി​കി​ത്സ സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ടാ​ൻ പാ​ർ​ട്ടി ത‍​യാ​റാ​യി​ട്ടി​ല്ല. ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ അ​ല​ട്ടി​യി​രു​ന്ന സോ​ണി​യ യു​പി​യി​ലെ Read more about ചികിത്സയ്ക്ക് ആയി സോണിയ വിദേശത്തേക്ക്.[…]

ഫാ.ഡേവിസ് ചിറമേല്‍ അമേരിക്കയിലെത്തുന്നു.

08:37 pm 9/3/2017 സൗത്ത് ഫ്‌ളോറിഡ : കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ സ്ഥാപകനും ചെയര്‍മാനുമായ ഫാ.ഡേവിസ് ചിറമേല്‍ വിവിധ പ്രോഗ്രാമുകളില്‍ പങ്കെടുക്കുവാനായി അമേരിക്കയിലെത്തുന്നു. കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായ ഹസ്തവുമായി അമേരിക്കന്‍ മലയാളികള്‍ ആരംഭിച്ച വണ്‍ ഡോളര്‍ റെവൊല്യൂഷന്‍ യു.എസ.എ യുടെ മീറ്റിങ്ങുകളിലും വിവിധ ദേവാലയങ്ങളില്‍ സംഘടിപ്പിക്കുന്ന വാര്‍ഷിക ധ്യാനങ്ങളും ഫാ.ഡേവിസ് ചിറമേല്‍ നയിക്കും. കൂടാതെ ചില സാമൂഹിക-സാംസ്കാരിക സംഘടനകളും ഫാ.ഡേവിസ് ചിറമേലിന്റെ പ്രഭാഷണം സംഘടിപ്പിക്കുന്നുണ്ട്. മാര്‍ച്ച് 14 ന് ഹൂസ്റ്റണിലെത്തുന്ന ഫാ.ചിറമേല്‍ Read more about ഫാ.ഡേവിസ് ചിറമേല്‍ അമേരിക്കയിലെത്തുന്നു.[…]

ലക്‌സിംഗ്ടണ്‍ പ്രാദേശിക തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജര്‍ക്ക് വന്‍ വിജയം

08:37 pm 9/3/2017 – പി.പി. ചെറിയാന്‍ ലക്സിംഗ്ടണ്‍(മസ്സച്യൂസെറ്റ്സ്): മസ്സച്യൂസെറ്റ്സിലെ ചരിത്ര പ്രസിദ്ധമായ ലക്സിംഗ്ടണ്‍ ടൗണില്‍ നടന്ന പ്രാദേശീക തിരഞ്ഞെടുപ്പുകളില്‍ ഇന്ത്യന്‍ അമേരിക്കന്‍ വംശജര്‍ക്ക് വന്‍വിജയം.മാര്‍ച്ച് 6 തിങ്കളാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ നരെയ്ന്‍ ബാട്ടിയ, സണ്ണി ചന്ദ്ര, ദിനേഷ് പട്ടേല്‍, വിനീത കുമാര്‍, ഹേമ ഭട്ട്, വികാസ് കിങ്ങര്‍ എന്നിവരാണ് ടൗണ്‍ മീറ്റിങ്ങ് സീറ്റില്‍ വിജയികളായത്.ലക്സിംഗ്ടണ്‍ തിരഞ്ഞെടുപ്പില്‍ ഒരേ സമയം ഇത്രയും സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുന്നതു ആദ്യമായാണ്. ഇന്ത്യന്‍ അമേരിക്കന്‍ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയത് ലക്സിംഗ്ടണിലുള്ള സജജയ് Read more about ലക്‌സിംഗ്ടണ്‍ പ്രാദേശിക തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജര്‍ക്ക് വന്‍ വിജയം[…]

ഹൂസ്റ്റണ്‍ ശ്രീ ഗുരുവായുരപ്പന്‍ ക്ഷേത്രത്തില്‍ ലക്ഷാര്‍ച്ചന

08:36 pm 9/3/2017 – ശങ്കരന്‍കുട്ടി ഹൂസ്റ്റണ്‍ ശ്രീ ഗുരുവായുരപ്പന്‍ ക്ഷേത്രത്തില്‍ ഈ മാസം പത്തൊന്‍പതാം തീയതി (2017 മാര്‍ച്ച് 19 ) ഞായറാഴ്ച രാവിലെ 9 മണി മുതല്‍ 11.30 വരെ ബ്രഹ്മശ്രീ ദിവാകരന്‍ നമ്പൂതിരി അവര്‍കളുടെ നിര്‍ദേശാനുസരണം മറ്റ് പ്രമുഖ തന്ത്രിമാരുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന ഭക്തി സാന്ദ്രമായ ഈ ലക്ഷാര്‍ചനയിലേക്ക് എല്ലാ ദൈവവിശ്വാസികളേയും സഹര്‍ഷം സ്വാഗതം ചെയ്തു കൊള്ളുന്നു. ക്ഷേത്ര സന്നിധിയില്‍ പ്രത്യേകം തയ്യാറാക്കി അലങ്കരിച്ച് സജ്ജമാക്കിയ കലശ മണ്ഡപത്തില്‍ മന്ത്രധ്വനികളോടെ ഭഗവാനെ ആവാഹിച്ച് Read more about ഹൂസ്റ്റണ്‍ ശ്രീ ഗുരുവായുരപ്പന്‍ ക്ഷേത്രത്തില്‍ ലക്ഷാര്‍ച്ചന[…]

ഇന്ത്യയില്‍ ഭീകരാക്രമണം ആസൂത്രണം ചെയ്ത സിങിന് യു.എസ് കോടതിയുടെ ശിക്ഷ

08:34 pm 9/3/2017 – പി.പി. ചെറിയാന്‍ റിനൊ (നവേഡ): മാതൃ രാജ്യമായ ഇന്ത്യയില്‍ അമേരിക്കയിലിരുന്ന് ബീകരാക്രമണം നടത്തുന്നതിന് പദ്ധതി തയ്യാറാക്കിയ ഇന്ത്യന്‍- അമേരിക്കന്‍ വംശജന്‍ ബര്‍വിന്ദര്‍ സിങ്ങിനെ (41) യു എസ് ഡിസ്ട്രിക്റ്റ് കോടതി ജഡ്ജി ലാറി ഹിക്സ് 15 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു.മാര്‍ച്ച് 7 നാണ് കോടതി ശിക്ഷ വിധിച്ചത് യു എസില്‍ സ്ഥിരതാമസത്തിനുള്ള ഗ്രീന്‍ കാര്‍ഡ് ലഭിച്ച സിങ്ങിന് ശിക്ഷാ കാലാവധി പൂര്‍ത്തീകരിച്ചാലും ജീവിതകാലം മുഴുവനും ഫെഡറല്‍ സൂപ്പര്‍വിഷനില്‍ കഴിയണമെന്നും കോടതി വിധിയില്‍ Read more about ഇന്ത്യയില്‍ ഭീകരാക്രമണം ആസൂത്രണം ചെയ്ത സിങിന് യു.എസ് കോടതിയുടെ ശിക്ഷ[…]

കൊച്ചിന്‍ എയര്‍പോര്‍ട്ടിന് പുതിയ ഇന്റര്‍നാഷണല്‍ ടെര്‍മിനല്‍

08:33 pm 9/3/2017 – ജോര്‍ജ് ജോണ്‍ ഫ്രാങ്ക്ഫര്‍ട്ട്-കൊച്ചിന്‍: കൊച്ചിന്‍ എയര്‍പോര്‍ട്ടില്‍ പുതിയ ഇന്റര്‍നാഷണല്‍ ടെര്‍മിനല്‍ കമ്മീഷന്‍ ചെയ്യുന്നു. ഈ പുതിയ ടി.3 ടെര്‍മിനലില്‍ 15000 സ്ക്‌യര്‍ അടി വിസ്ത്രീണവും, ഒരേ സമയം 4000 യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള സൗകര്യവും ഉണ്ട്. ഈ ടെര്‍മിനലില്‍ 13 മുതല്‍ 15 വിമാനങ്ങള്‍ക്ക് ഒരേ സമയം എയര്‍ബ്രിഡ്ജ് സൗകര്യത്തോടെ പാര്‍ക്ക് ചെയ്യാം. ഏറ്റവും ആധുനികമായ ഗ്രൗണ്ട് ലൈറ്റ് സിസ്റ്റം, ടെര്‍മിനലിന്റെ ഒന്നാം നിലയിലേക്ക് ടാക്‌സി സൗകര്യം, ഏറ്റവും സൗകര്യപ്രദമായ ഫസ്റ്റ്ക്ലാസ്-ബിസിനസ് ക്ലാസ് Read more about കൊച്ചിന്‍ എയര്‍പോര്‍ട്ടിന് പുതിയ ഇന്റര്‍നാഷണല്‍ ടെര്‍മിനല്‍[…]

ഹ്യൂസ്റ്റന്‍ സീറോ മലബാര്‍ കത്തോലിക്കാ പള്ളിയില്‍ തിരുനാളും സെന്റ് ജോസഫ് ഹാള്‍ വെഞ്ചരിപ്പും

08:30 pm 9/3/2017 – എ.സി. ജോര്‍ജ് ഹ്യൂസ്റ്റന്‍: സെന്റ് ജോസഫ് സീറൊ മലബാര്‍ കത്തോലിക്കാ ഫൊറോനാ ദേവാലയത്തില്‍ നാമഹേതുകനായ വിശുദ്ധ യൗസേഫ് പിതാവിന്റെ തിരുനാളും ഇടവക ജനങ്ങളുടെ സ്വപ്നസാക്ഷാത്കാരമായ സെന്റ് ജോസഫ് ഹാളിന്റെ വെഞ്ചരിപ്പും കൂദാശയും നടത്തുന്നു. മാര്‍ച്ച് 17, 18, 19 തിയ്യതികളിലായിട്ടാണ് ഭക്ത്യാദര പൂര്‍വ്വമായ ചടങ്ങുകള്‍ നടക്കുന്നതെന്ന് ഇടവക വികാരി ഫാ. കുര്യന്‍ നെടുവേലിച്ചാലുങ്കലും മീഡിയ പബ്ലിസിറ്റി കോ-ഓര്‍ഡിനേറ്ററുമായ ഐസക് വര്‍ഗീസ് പുത്തനങ്ങാടിയും അറിയിച്ചു. മാര്‍ച്ച് 17ന് വെള്ളിയാഴ്ച വൈകുന്നേരം 6.30ന് കൊന്തനമസ്കാരം, Read more about ഹ്യൂസ്റ്റന്‍ സീറോ മലബാര്‍ കത്തോലിക്കാ പള്ളിയില്‍ തിരുനാളും സെന്റ് ജോസഫ് ഹാള്‍ വെഞ്ചരിപ്പും[…]

മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ കരിങ്കൊടി വീശി.

06:40 pm 9/3/2017 കൊല്ലം: സംസ്ഥാനത്ത് സദാചാര ഗുണ്ടകൾ അഴിഞ്ഞാടുന്നുവെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ കരിങ്കൊടി വീശി. കൊല്ലത്ത് പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് പ്രവർത്തകരുടെ പ്രതിഷേധമുണ്ടായത്. കൊല്ലം ടൗണ്‍ ഹാളിലായിരുന്നു മുഖ്യമന്ത്രിയുടെ പരിപാടി. ഇവിടെയ്ക്ക് വരുന്നതിനിടെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് പത്തോളം പ്രവർത്തകർ ചാടിവീഴുകയായിരുന്നു. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.

ക്രിക്കറ്റ് ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്സിൽ ബംഗ്ലാദേശ് 312 റണ്‍സിന് പുറത്തായി.

06:37 pm 9/3/2017 ഗാലെ: ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്സിൽ ബംഗ്ലാദേശ് 312 റണ്‍സിന് പുറത്തായി. ഇതോടെ ലങ്കയ്ക്ക് 182 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് ലഭിച്ചു. ലങ്ക ഒന്നാം ഇന്നിംഗ്സിൽ 494 റണ്‍സ് നേടിയിരുന്നു. മൂന്നാം ദിനം മഴമൂലം മത്സരം നേരത്തെ അവസാനിപ്പിച്ചു. മുഷ്ഫിഖുർ റഹീം (85), സൗമ്യ സർക്കാർ (71), തമീം ഇക്ബാൽ (57) എന്നിവർ ബംഗ്ലാദേശ് നിരയിൽ അർധ സെഞ്ചുറി നേടി. ലങ്കയ്ക്ക് വേണ്ടി ദുൽറുവാൻ പെരേരയും രങ്കന ഹെരാത്തും Read more about ക്രിക്കറ്റ് ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്സിൽ ബംഗ്ലാദേശ് 312 റണ്‍സിന് പുറത്തായി.[…]