വാളയാറിൽ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തിയ ആദ്യ പെണ്‍കുട്ടിയും പീഡനത്തിനിരയായതായി റിപ്പോർട്ട്.

11:50 am 8/3/2017 പാലക്കാട്: വാളയാറിൽ ദുരൂഹ സാഹചര്യത്തിൽ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തിയ ആദ്യ പെണ്‍കുട്ടിയും പീഡനത്തിനിരയായതായി റിപ്പോർട്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഇക്കാര്യം സൂചിപ്പിച്ചിരുന്നുവെങ്കിലും പോലീസ് വേണ്ട വിധത്തിൽ അന്വേഷണം നടത്തിയില്ല. അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തത്. കേസ് ഒതുക്കിതീർക്കാനുള്ള ശ്രമമാണ് പോലീസ് നടത്തിയതെന്നും കേസിലെ പ്രതികൾക്ക് ഉന്നത ബന്ധമുള്ളതായും ഇതിനോടകം ആരോപണം ഉയർന്നിട്ടുണ്ട്.

തന്‍െറ വിജയത്തിനു പിന്നില്‍ രണ്ടു പുരുഷന്മാരാണുള്ളതെന്ന് വിധു വിന്‍സെന്‍റ്.

09:44 am 8/3/2017 കോഴിക്കോട്: പെണ്ണായ തന്‍െറ വിജയത്തിനു പിന്നില്‍ രണ്ടു പുരുഷന്മാരാണുള്ളതെന്ന് വിധു വിന്‍സെന്‍റ്. പിതാവ് എം.പി. വിന്‍സെന്‍റും തിരക്കഥാകൃത്ത് സുരേഷ് ഓമനക്കുട്ടനുമാണ് എല്ലാ പിന്തുണയും തന്നത്. മികച്ച ചിത്രമായി ‘മാന്‍ഹോളും’ സംവിധായികയായി താനും തെരഞ്ഞെടുക്കപ്പെട്ടത് സന്തോഷകരമാണ്. പുരസ്കാര പ്രഖ്യാപനശേഷം വനിത ചലച്ചിത്ര വേദിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. സമൂഹത്തെ ചലിപ്പിക്കുന്ന ഉപകരണമായി മാറാന്‍ തന്‍െറ സിനിമക്കായി. ഇതിന്‍െറ രാഷ്ട്രീയം സംസ്ഥാന ബജറ്റില്‍ പരാമര്‍ശിക്കുകയും മാന്‍ഹോള്‍ വൃത്തിയാക്കുന്നത് യന്ത്രവത്കരിക്കുന്നതിന് 10 കോടി രൂപ നീക്കിവെക്കുകയുമുണ്ടായി. അത്തരത്തിലൊരു Read more about തന്‍െറ വിജയത്തിനു പിന്നില്‍ രണ്ടു പുരുഷന്മാരാണുള്ളതെന്ന് വിധു വിന്‍സെന്‍റ്.[…]

ആദിവാസി സ്​ത്രീയെ കാട്ടന ചവിട്ടി​ കൊന്നു.

09:44 am 8/3/2017 കേളകം(കണ്ണൂർ): ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിൽ ആദിവാസി സ്​ത്രീയെ കാട്ടന ചവിട്ടി​ കൊന്നു.പത്താം ബ്ലോക്ക്​ കോട്ടപ്പാറയിലെ നാരായണ​െൻറ ഭാര്യ അമ്മിണിയാണ്​ (52) കൊല്ലപ്പെട്ടത്​. മൃതദേഹം പരിയാരം മെഡിക്കൽ കോളജ്​ മോർച്ചറിയിൽ. രണ്ടു വർഷത്തിനിടെ മൂന്നാമത്തെ സംഭവമാണിത്​. കൂടാതെ കഴിഞ്ഞ മാസം കേളകത്തും ,കൊട്ടിയൂരിലും ഒരാൾ വീതം കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു

ഇന്ന് അന്താരാഷ്ട്ര വനിതാദിനം .

09:39 am 8/3/2017 സ്ത്രീകളുടെ സാമൂഹിക തുല്യതയ്ക്ക് വേണ്ടിയുള്ള പോരാട്ടമാണ് അന്താരാഷ്ട്ര വനിതാദിനം കൊണ്ട് ഐക്യരാഷ്ട്രസഭ ലക്ഷ്യമിടുന്നത്. പക്ഷെ ലോകത്തിന്റെ ഏതാണ്ടെല്ലാ ഭാഗത്തും സ്ത്രീകളുടെ അവസ്ഥ ഇന്നും പരിതാപകരമാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അന്താരാഷ്ട്ര വനിതാ ദിനം ലോകം ആചരിക്കാൻ തുടങ്ങിയിട്ട് ഒരു നൂറ്റാണ്ട് കഴിഞ്ഞു . പക്ഷെ ഇന്നും സ്ത്രീയുടെ അവസ്ഥ എന്താണ്? ഇങ്ങനെയാണ് മുന്നോട്ട് പോകുന്നതെങ്കിൽ ഭൂമിയിൽ ലിംഗ സമത്വം യാഥാർഥ്യമാകാൻ 2186 വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് വേൾഡ് എക്കണോമിക് ഫോറം പ്രസിദ്ധീകരിച്ച ഗ്ലോബൽ ജെൻഡർ Read more about ഇന്ന് അന്താരാഷ്ട്ര വനിതാദിനം .[…]

ഉത്തർപ്രദേശിലും മണിപ്പൂരിലും അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു.

09:38 am 8/3/2017 ലക്നോ: ഉത്തർപ്രദേശിലും മണിപ്പൂരിലും അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. അഞ്ചു സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് ഇന്നു പൂർണമാകും. ശനിയാഴ്ചയാണ് വോട്ടെണ്ണൽ. പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസി ഇന്നു വിധിയെഴുതുന്നവയിൽ ഉൾപ്പെടുന്നു. യുപിയിൽ 40 മണ്ഡലങ്ങളിലും മണിപ്പൂരിൽ 22 മണ്ഡലങ്ങളിലുമാണ് ഇന്നു വോട്ടെടുപ്പു നടക്കുക. യുപിയിൽ ഏഴും മണിപ്പുരിൽ രണ്ടും ഘട്ടങ്ങളായിട്ടായിരുന്നു തെരഞ്ഞെടുപ്പ്. –

എസ് എസ് എൽ സി, ഹയർ സെക്കന്ററി പരീക്ഷകൾ ഇന്ന് ആരംഭിക്കും

09:35 am 8/3/2017 തിരുവനന്തപുരം: എസ് എസ് എൽ സി, ഹയർ സെക്കന്ററി പരീക്ഷകൾ ഇന്ന് ആരംഭിക്കും. സംസ്ഥാനത്ത് നാലര ലക്ഷത്തിലധികം കുട്ടികളാണ് എസ് എസ് എൽ സി പരീക്ഷ എഴുതുന്നത്. മലയാളം പരീക്ഷയോടെയാണ് എസ് എസ് എൽ സി പരീക്ഷക്കു തുടക്കമാകുന്നത്. രാവിലെ ഹയർ സെക്കന്ററി പരീക്ഷയും ഉച്ചക്കു ശേഷം എസ് എസ് എൽ സി പരീക്ഷയുമാണ് നടക്കുക. സംസ്ഥാനത്താകെ 2933 പരീക്ഷാ കേന്ദ്രങ്ങളിലാണ് എസ് എസ് എൽ സി പരീക്ഷ നടക്കുന്നത്. ലക്ഷദ്വീപിലും ഗൾഫ് Read more about എസ് എസ് എൽ സി, ഹയർ സെക്കന്ററി പരീക്ഷകൾ ഇന്ന് ആരംഭിക്കും[…]

യെമനിൽ അമേരിക്കൻ വ്യോമാക്രമണത്തിൽ രണ്ടു കുട്ടികൾ കൊല്ലപ്പെട്ടു.

09:34 am 8/3/2017 സന: യെമനിൽ അമേരിക്കൻ വ്യോമാക്രമണത്തിൽ രണ്ടു കുട്ടികൾ കൊല്ലപ്പെട്ടു. യമനിലെ പ്രാദേശിക ഭരണകൂടമാണ് ഇതു സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. ബയ്ദാസ്ഖ്വിഫ ജില്ലയിലെ യക്‌ലയിലാണ് സംഭവം. ഇവിടെ ആടുകളെ മേയ്ച്ചുകൊണ്ടിരുന്ന കുട്ടികളാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. സഹോദരങ്ങളായ മുഹമ്മദ് അൽ ഖൊബ്സെയും അഹമ്മദ് അൽ ഖൊബ്സെയുമാണ് കൊല്ലപ്പെട്ടത്. ഇക്കഴിഞ്ഞ ജനുവരി 29നും ഇവിടെ അമേരിക്ക ആക്രമണം നടത്തിയിരുന്നു. എന്നാൽ ആക്രമണം സംബന്ധിച്ച വിവരങ്ങൾ അമേരിക്ക നിഷേധിച്ചു.

മണിപ്പൂരിലെ കംജോങ് ജില്ലയിൽ ബോംബ് സ്ഫോടനം

09:33 am 8/3/2017 ഇംഫാൽ: മണിപ്പൂരിലെ കംജോങ് ജില്ലയിൽ ബോംബ് സ്ഫോടനം. ജില്ലയിലെ കോംഗൽ-ഐസി റോഡിൽ സുരക്ഷാ സേന പെട്രോളിംഗ് നടത്തുന്നതിനിടെയായിരുന്നു സ്ഫോടനം. ചൊവ്വാഴ്ച വൈകുന്നേരമാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ബുധനാഴ്ച രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് സ്ഫോടനമുണ്ടായത്. ഇതേ തുടർന്നു നഗരത്തിൽ സുരക്ഷ ശക്തമാക്കി. സംഭവുമായി ബന്ധപ്പെട്ടു അന്വേഷണം പുരോഗമിച്ചു വരുകയാണെന്നും ഇതുവരെ ആരെയും അറസ്റ്റു ചെയ്തിട്ടില്ലെന്നും പോലീസ് മേധാവി പറഞ്ഞു. മണിപ്പുരിലെ 22 സീറ്റുകളിലേക്കാണു ബുധനാഴ്ച വോട്ടെടുപ്പ് നടക്കുന്നത്.

നായര്‍ മഹാമണ്ഡലം പുതിയ ഭരണസമിതി മാര്‍ച്ച് പത്തിന് അധികാരമേല്‍ക്കും

09:31 am 8/3/2017 ന്യൂജേഴ്‌സി : അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സാമുദായിക സംഘടന ആയ നായര്‍ മഹാമണ്ഡലത്തിന്റെ പുതിയ ഭരണസമിതി മാര്‍ച്ച് പത്തിന് അധികാരമേല്‍ക്കുമെന്നു ചെയര്‍മാന്‍ മാധവന്‍ ബി നായര്‍ അറിയിച്ചു .നോര്‍ത്ത് ബ്രന്‍സ്വിക്കിലുള്ള മിര്‍ച്ചി റെസ്‌റ്റോറന്റില്‍ ആ ദിവസം വൈകിട്ട് ഏഴു മണിക്കാണ് ചടങ്ങു നടക്കുക. പ്രേത്യേകം ക്ഷണിതാക്കളും ,വിശിഷ്യതിഥികളും നായര്‍ മഹാമണ്ഡലം ഭാരവാഹികളും കുഡ്‌സുംബാംഗങ്ങളും പങ്കെടുക്കുന്ന പ്രൗഢ ഗംഭീരമായ ചടങ്ങാണ് നടക്കുന്നത് .ന്യൂ ജേഴ്‌സി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍ എസ് എസ് സാമുദായിക കൂട്ടായ്മ Read more about നായര്‍ മഹാമണ്ഡലം പുതിയ ഭരണസമിതി മാര്‍ച്ച് പത്തിന് അധികാരമേല്‍ക്കും[…]

മാപ്പ് വനിതാ ദിനാഘോഷം മാര്‍ച്ച് പതിനൊന്നിനു ഫിലാഡല്‍ഫിയയില്‍

09:30 am 8/3/2017 ഫിലാഡല്‍ഫിയ: ലോക വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി മലയാളി അസോസിയേഷന്‍ ഓഫ് ഫിലാഡല്‍ഫിയയുടെ (മാപ്പ്) ആഭിമുഖ്യത്തില്‍ മാര്‍ച്ച് 11-ന് ശനിയാഴ്ച വൈകിട്ട് 4 മുതല്‍ 7 മണി വരെ മാപ്പ് ഇന്ത്യന്‍ കമ്യൂണിറ്റി സെന്ററില്‍ (7733 കാസ്റ്റര്‍ അവന്യൂ) വച്ച് വനിതാ ദിനം ആഘോഷിക്കുന്നു. സ്ത്രീകളുടെ ശാക്തീകരണം ലക്ഷ്യമാക്കി മാര്‍ച്ച് എട്ടിന് ലോക വനിതാദിനമായി ആചരിക്കുന്നു. ഇന്ന് സമസ്ത മേഖലകളിലും സ്ത്രീ സാന്നിധ്യം കാണുവാന്‍ സാധിക്കുന്നു. ഇത് അഭിമാനാര്‍ഹമാണ്. സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ ഏറ്റവും വര്‍ധിച്ചുവരുന്ന Read more about മാപ്പ് വനിതാ ദിനാഘോഷം മാര്‍ച്ച് പതിനൊന്നിനു ഫിലാഡല്‍ഫിയയില്‍[…]