മധ്യപ്രദേശില്‍ പാസഞ്ചര്‍ ട്രെയിനില്‍ സ്‌ഫോടനം.

08:06 pm 7/3/2017 ഭോപ്പാല്‍: മധ്യപ്രദേശില്‍ പാസഞ്ചര്‍ ട്രെയിനില്‍ സ്‌ഫോടനം. ഭോപ്പാല്‍-ഉജൈ്ജന്‍ പാസഞ്ചറിലാണ് പൊട്ടിത്തെറിയുണ്ടായത്. സംഭവത്തില്‍ നിരവധി ആളുകള്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ കലപിപാലിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭോപ്പാലില്‍ നിന്നും ഉജൈ്ജനിലേക്ക് വരുന്നതിനിടെയാണ് ജബ്ദി സ്‌റ്റേഷനടുത്ത് വെച്ചാണ് ട്രെയിനില്‍ സ്ഫോടനം. വിന്‍ഡോ ഗ്ലാസുകള്‍ തകര്‍ന്നാണ് പലര്‍ക്കും പരിക്കേറ്റിരിക്കുന്നത്. പൊട്ടിത്തെറിയുടെ കാരണം വ്യക്തമായിട്ടില്ല. ജില്ലാ കളക്ടറുടെയും ജില്ലാ പോലീസ് മേധാവികളുടെയും നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. അപകടത്തില്‍ സാരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നിസ്സാര Read more about മധ്യപ്രദേശില്‍ പാസഞ്ചര്‍ ട്രെയിനില്‍ സ്‌ഫോടനം.[…]

രണ്ടു വയസുകാരന്റെ നഗ്‌ന ചിത്രം ഫേസ്ബുക്കിലിട്ടതിന് 30 വര്‍ഷം ജയില്‍ ശിക്ഷ!

08:01 pm 7/3/2017 – പി.പി.ചെറിയാന്‍ ടെക്സസ്: രണ്ടു വയസ്സുള്ള ആണ്‍ കുട്ടിയുടെ നഗ്‌ന ചിത്രം ഫേസ്ബുക്കിലൂടെ പരസ്യപ്പെടുത്തിയതിന് കോടതി നല്‍കിയ ശിക്ഷ 360 മാസത്തെ ജയില്‍വാസം.ടെക്സസ് മിനറല്‍ വെല്‍സില്‍ നിന്നുള്ള 57 വയസ്സുകാരന്‍ ജിമ്മി ഗോര്‍ഡനെയാണ് മാര്‍ച്ച് 7 തിങ്കളാഴ്ച യു.എസ് ഡിസ്ട്രിക്റ്റ് ജഡ്ജി ഡേവിഡ് ഇ ഗോഡ്ബെ 30 വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്.2016 മാര്‍ച്ചിലായിരുന്നു സംഭവം. സ്വന്തം പേരക്കുട്ടിയുടെ നഗ്‌ന ചിത്രം ഫേസ്ബുക്കിലൂടെ മറ്റൊരാള്‍ക്ക് അയച്ചുകൊടുത്തതാണ് ജിമ്മിയുടെ പേരില്‍ ചാര്‍ജ്ജ് ചെയ്യപ്പെട്ട കുറ്റം.സുഹൃത്തുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ Read more about രണ്ടു വയസുകാരന്റെ നഗ്‌ന ചിത്രം ഫേസ്ബുക്കിലിട്ടതിന് 30 വര്‍ഷം ജയില്‍ ശിക്ഷ![…]

വാളയാറില്‍ മരിച്ച പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടു; ബന്ധു കസ്റ്റഡിയില്‍

07:55 pm 7/3/2017 പാലക്കാട്: വാളയാറില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സഹോദരിമാരായ രണ്ടു പെണ്‍കുട്ടികളും ബലാല്‍സംഗത്തിന് ഇരയായതായി പൊലീസ്. ഐ ജി എംആര്‍ അജിത് കുമാര്‍ ഇക്കാര്യം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ ദുരൂഹമരണത്തിനാണ് കേസ് എടുത്തിട്ടുള്ളതെന്നും ഐ ജി എംആര്‍ അജിത് കുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ അടുത്ത ബന്ധു ഉള്‍പ്പടെ മൂന്നു പേര്‍ പൊലീസ് കസ്റ്റഡിയിലാണ്. പെണ്‍കുട്ടിയുടെ ഇളയച്ഛന്റെ മകനാണ് പൊലീസ് കസ്റ്റഡിയിലുള്ളതെന്നാണ് വിവരം. Read more about വാളയാറില്‍ മരിച്ച പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടു; ബന്ധു കസ്റ്റഡിയില്‍[…]

69-കാരന്‍ ഭാര്യയെ പെട്രോളൊഴിച്ച് കത്തിച്ചു

07:55 pm 7/3/2017 – പി.പി.ചെറിയാന്‍ ന്യൂയോര്‍ക്ക്: കുടുംബ വഴക്കിനെ തുടര്‍ന്ന് ന്യൂയോര്‍ക്കില്‍ നിന്നുള്ള അറുപത്തി ഒമ്പതുകാരന്‍ അന്റോണിയൊ ഭാര്യ എലിസബത്തിനെ (48) ദേഹത്ത് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി. ദേഹമാസകലം തീ പടര്‍ന്ന് യുവതി പിന്നീട് ആശുപത്രിയില്‍ മരിച്ചു.മാര്‍ച്ച് 4 ശനിയാഴ്ചയായിരുന്നു ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്നും തീ ആളി പടരുന്നത്. സമീപവാസിയുടെ ദൃഷ്ടിയില്‍ പെട്ടത് ഓടിയെത്തിയ ഇയ്യാള്‍ ഷാളുപയോഗിച്ച് സ്ത്രീയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചു. ഇതിനിടയില്‍ പാഞ്ഞെത്തിയ അഗ്‌നിശമന സേനാംഗങ്ങള്‍ ഗുരുതരാവസ്ഥയിലായിരുന്ന എലിസബത്തിനെ ആശുപത്രിയിലേക്ക് മാറ്റി. Read more about 69-കാരന്‍ ഭാര്യയെ പെട്രോളൊഴിച്ച് കത്തിച്ചു[…]

ജര്‍മ്മന്‍ വേള്‍ഡ് മലയാളി ഫെഡറേഷന്‍ സംഘടിപ്പിക്കുന്ന ബാഡ്മിന്റണ്‍ ലീഗ് മാര്‍ച്ച് 11ന്

07:54 pm 7/3/2017 – ജോര്‍ജ് ജോണ്‍ ഫ്രൈബുര്‍ഗ്: ജര്‍മ്മന്‍ വേള്‍ഡ് മലയാളി ഫെഡറേഷന്‍ (ഡബ്‌ള്യു.എഫ്.എഫ്) മലയാളികള്‍ക്ക് വേണ്ട ി സംഘടിപ്പിക്കുന്ന ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മാര്‍ച്ച് 11 ന് നടക്കും. ഉച്ചകഴിഞ്ഞു 2 മണി മുതല്‍ രാത്രി 9 വരെ മത്സരങ്ങള്‍ നീണ്ട ുനില്‍ക്കും. തെക്ക് പടിഞ്ഞാറന്‍ ജര്‍മന്‍ നഗരമായ ഫ്രൈബൂര്‍ഗിലാണ് മത്സരങ്ങള്‍ നടക്കുന്നത്. കാള്‍സ്‌റൂഹെ, ഡ്യൂസ്സല്‍ഡോര്‍ഫ്, ഫ്രൈബൂര്‍ഗ്, എന്നീ മലയാളി ബാഡ്മിന്റണ്‍ ക്ലബ്ബുകള്‍ ഏറ്റുമുട്ടുന്ന ടൂര്‍ണമെന്റ് അതേസമയം ജര്‍മനിയിലെ വിവിധ പ്രദേശങ്ങളിലെ മലയാളികളുടെ ഒത്തു ചേരലിന് Read more about ജര്‍മ്മന്‍ വേള്‍ഡ് മലയാളി ഫെഡറേഷന്‍ സംഘടിപ്പിക്കുന്ന ബാഡ്മിന്റണ്‍ ലീഗ് മാര്‍ച്ച് 11ന്[…]

സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം പ്രഖ്യാപിച്ചു.

07:50 0m 7/3/2017 തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം പ്രഖ്യാപിച്ചു. വിധു വിന്‍സന്റ് സംവിധാനം ചെയ്‌ത മാന്‍ഹോള്‍ എന്ന സിനിമയാണ് മികച്ച ചിത്രം. വിധു വിന്‍സന്റ് തന്നെയാണ് മികച്ച സംവിധായികയ്‌ക്ക് ഉള്ള പുരസ്ക്കാരം സ്വന്തമാക്കിയത്. കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് വിനായകന്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച നടിയായി അനുരാഗ കരിക്കിന്‍വെള്ളം എന്ന സിനിമയിലെ നായികാവേഷം ചെയ്‌ത രജീഷ വിജയന്‍ അര്‍ഹയായി. സാംസ്ക്കാരികവകുപ്പ് മന്ത്രി എ കെ ബാലനാണ് പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഒഡിയ സംവിധായകനും ക്യാമറാമനുമായ എ Read more about സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം പ്രഖ്യാപിച്ചു.[…]

രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്ക് 188 റണ്‍സ് വിജയലക്ഷ്യം.

11:55 am 7/3/2017 ബംഗളൂരു: ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്ക് 188 റണ്‍സ് വിജയലക്ഷ്യം. ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് 274 റണ്‍സിൽ അവസാനിച്ചു. ചേതേശ്വർ പൂജാര (92), അജിങ്ക്യ രഹാനെ (52), കെ.എൽ.രാഹുൽ (51) എന്നിവരുടെ അർധ സെഞ്ചുറികളാണ് ഇന്ത്യയ്ക്ക് തുണയായത്. ആറ് വിക്കറ്റ് വീഴ്ത്തിയ ജോഷ് ഹേസിൽവുഡാണ് കൂറ്റൻ ലീഡ് നേടുന്നതിൽ നിന്നും ഇന്ത്യയെ തടഞ്ഞുനിർത്തിയത്. 213/4 എന്ന ഭേദപ്പെട്ട നിലയിൽ നാലാം ദിനം തുടങ്ങിയ ഇന്ത്യയ്ക്ക് രഹാനെയുടെ വിക്കറ്റ് നഷ്ടപ്പെട്ടതോടെ കഷ്ടകാലം തുടങ്ങി. Read more about രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്ക് 188 റണ്‍സ് വിജയലക്ഷ്യം.[…]

ആഴക്കടല്‍ മല്‍സ്യബന്ധനത്തിന് പോയ 32 പേരെ ബ്രിട്ടീഷ് നാവികസേന തടഞ്ഞുവെച്ചു.

11:50 am 7/3/2017 കൊച്ചി: തോപ്പുംപടിയില്‍ നിന്ന് ആഴക്കടല്‍ മല്‍സ്യബന്ധനത്തിന് പോയ 32 പേരെ ബ്രിട്ടീഷ് നാവികസേന തടഞ്ഞുവെച്ചു. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ബ്രിട്ടന്റെ ഉടമസ്ഥതയിലുള്ള ഡീഗോഗാര്‍ഷ്യ ദ്വീപ് പരിധിയിലേക്ക് അതിക്രമിച്ച് കയറിയെന്നാണ് കുറ്റം. നാഗര്‍കോവിലില്‍ നിന്നും തിരുവനന്തപുരത്ത് നിന്നുമുള്ള മല്‍സ്യ തൊഴിലാളികളാണ് ഇവരില്‍ അധികവും. ബ്രിട്ടന്റെ സമുദ്രാതിര്‍ത്തിയിലേക്ക് അതിക്രമിച്ചു കയറിയെന്ന കുറ്റത്തിനാണ് കേരളത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നുമുള്ള മല്‍സ്യത്താഴിലാളികളെ തടഞ്ഞു വെച്ചിരിക്കുന്നത്. കഴിഞ്ഞ മാസം 16നാണ് രണ്ട് ബോട്ടുകളിലായി 32 പേര്‍ ആഴക്കടല്‍ മല്‍സ്യബന്ധനത്തിന് പോയത്. കൊച്ചിയില്‍ Read more about ആഴക്കടല്‍ മല്‍സ്യബന്ധനത്തിന് പോയ 32 പേരെ ബ്രിട്ടീഷ് നാവികസേന തടഞ്ഞുവെച്ചു.[…]

ശ്രീലങ്കൻ നാവികസേനയുടെ വെടിയേറ്റ് ഇന്ത്യൻ മത്സ്യത്തൊഴിലാളി മരിച്ചു.

09:10 am 7/3/2017 രാമേശ്വരം: ശ്രീലങ്കൻ നാവികസേനയുടെ വെടിയേറ്റ് ഇന്ത്യൻ മത്സ്യത്തൊഴിലാളി മരിച്ചു. രാമേശ്വരം തങ്കച്ചിമഠം സ്വദേശിയായ ബ്രിഡ്ജോ (22) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ശ്രീലങ്കയുടെ കീഴിലുള്ള കച്ചത്തീവിന് സമീപം മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് ഇയാൾക്ക് വെടിയേറ്റത്. സംഭവത്തിൽ രണ്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ്ച രാമേശ്വരത്തുനിന്ന് 400 ഓളം മത്സ്യത്തൊഴിലാളികളാണ് കച്ചത്തീവിന് സമീപമുള്ള കടലിലേക്ക് തിരിച്ചത്. ഇതിനിടെ സമുദ്രാതിർത്തി ലംഘിച്ചുവെന്നാരോപിച്ച് ശ്രീലങ്കൻ നാവികസേന ഉദ്യോഗസ്ഥർ വെടിയുതിർക്കുകയായിരുന്നു. മുന്നറിയിപ്പ് പോലും നൽകാതെയാണ് ശ്രീലങ്കൻ നാവികസേന വെടിയുതിർത്തതെന്ന് രാമേശ്വരം Read more about ശ്രീലങ്കൻ നാവികസേനയുടെ വെടിയേറ്റ് ഇന്ത്യൻ മത്സ്യത്തൊഴിലാളി മരിച്ചു.[…]

വരുണ്‍ ഗാന്ധി വിട്ടുനിന്നത് തിരക്കു കാരണമെന്ന് അമ്മ മേനക ഗാന്ധി.

08:14 am 7/3/2017 ന്യൂഡല്‍ഹി: നിര്‍ണായകമായ യു.പി തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും അടക്കം മുതിര്‍ന്ന നേതാക്കളെല്ലാം ദിവസങ്ങളോളം തെരഞ്ഞെടുപ്പ് പ്രചാരണത്തിനത്തെിയിട്ടും സംസ്ഥാനത്തുനിന്നുള്ള എം.പി കൂടിയായ വരുണ്‍ ഗാന്ധി വിട്ടുനിന്നത് തിരക്കു കാരണമെന്ന് അമ്മ മേനക ഗാന്ധി. ഏഴു ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പില്‍ കടുത്ത പ്രചാരണമാണ് നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രം 23 റാലികളില്‍ പങ്കെടുത്തു. കേന്ദ്ര മന്ത്രിമാരും മുതിര്‍ന്ന നേതാക്കളുമെല്ലാം സംസ്ഥാനത്തത്തെി. എന്നാല്‍, സുല്‍ത്താന്‍പുരില്‍നിന്നുള്ള പാര്‍ട്ടി എം.പി കൂടിയായ Read more about വരുണ്‍ ഗാന്ധി വിട്ടുനിന്നത് തിരക്കു കാരണമെന്ന് അമ്മ മേനക ഗാന്ധി.[…]