പിണറായി വിജയന്‍റെ വാദം തള്ളി കെ.എം.ഷാജഹാൻ.

01:19 pm 11/4/2017 തിരുവനന്തപുരം: വ്യക്തിവിരോധമില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാദം തള്ളി കെ.എം.ഷാജഹാൻ. ഏഴു ദിവസം ജയിലിലടച്ച് തന്നെ പീഡിപ്പിക്കാൻ മറ്റ് കാരണങ്ങളൊന്നുമില്ലെന്ന് ഷാജഹാൻ വ്യക്തമാക്കി. ഇതിന്‍റെ കാരണങ്ങളെക്കുറിച്ച് പിന്നീട് പറയാമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, പോലീസ് ആസ്ഥാനത്ത് നടന്ന സംഭവത്തിന്‍റെ പേരിൽ കെ.എം.ഷാജഹാനോട് വ്യക്തിവിരോധം തീർക്കുകയാണെന്ന ആരോപണങ്ങൾ മുഖ്യമന്ത്രി തള്ളിയിരുന്നു. ഷാജഹാൻ പോലീസ് ആസ്ഥാനത്ത് വന്ന് പ്രശ്നങ്ങൾ സൃഷ്ടിച്ചതിനാണ് കേസെടുത്തിരിക്കുന്നതെന്നും അദ്ദേഹത്തെ ബോധപൂർവം കുടുക്കിയതല്ലെന്നും പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു.

കേഡല്‍ ആദ്യം കൊന്നത് അമ്മയെ.

11:07 am 11/4/2017 നന്തന്‍കോട് കൂട്ടകൊലപാത കേസിലെ പ്രതി കേഡല്‍ ആദ്യം കൊന്നത് അമ്മയെ. താനുണ്ടാക്കിയ കമ്പ്യൂട്ടര്‍ ഗെയിംഗ് കാണിച്ചു താരമെന്ന പറഞ്ഞ് മുറിയില്‍ വിളിച്ചുവരുത്തിയാണ് അമ്മയെ മഴുകൊണ്ട് വെട്ടികൊലപ്പെടുത്തിയത്. ആത്മാവിന് ശക്തിയേല്‍കാനാണ് കൊലപാതങ്ങള്‍ ചെയ്തതെന്നാണ് മൊഴി. പ്രതിപറയുന്ന കാര്യങ്ങളെ കുറിച്ച് കൂടുതല്‍ ശാസ്ത്രീയ പരിശോധന വേണ്ടിവരുമെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ബുധനാഴാചയാണ് കേഡല്‍ അമ്മയെയും അച്ഛനെയും സഹോദരിയും കൊല്ലുന്നത്. രാവിലെ പത്തുമണിക്ക് അമ്മ ഡോ. ജീന്‍ പദ്മ ഒരു ബന്ധവിനെ വിളിച്ചിരുന്നു. ഇതിനുശേഷമാകാം കൊലപാകം നടന്നതെന്നാണ് Read more about കേഡല്‍ ആദ്യം കൊന്നത് അമ്മയെ.[…]

തോൽവിക്ക് (2-0) കാരണക്കാരായ മൂന്നു പേരെ സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിൽ കളിപ്പിക്കരുതെന്ന് മെസ്സി

11:03 am 11/4/2017 ബാഴ്സലോണ: സ്പാനിഷ് ലാ ലിഗയിൽ മലാഗക്കെതിരായ മത്സരത്തിലേറ്റ തോൽവിക്ക് (2-0) കാരണക്കാരായ മൂന്നു പേരെ സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിൽ കളിപ്പിക്കരുതെന്ന് സ്റ്റാർ സ്ട്രൈക്കർ ലയണൽ മെസ്സി ടീം മാനേജ്മെൻറിനോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. പ്രതിരോധ നിരയിലെ ജെറമി മാത്യൂ, മധ്യനിരക്കാരായ ഡെനിസ് സുവാരസ്, ആന്ദ്രെ ഗോമസ് എന്നിവരെ സീസണിൽ ശേഷിക്കുന്ന മത്സരങ്ങളിൽ ഇറക്കരുതെന്നാണ് ആവശ്യം. തുടർച്ചയായി പരാജയപ്പെടുന്ന മൂവരും ടീമിന് ബാധ്യതയാണെന്നും സൂപ്പർ താരം പരാതിപ്പെട്ടതായി സ്പാനിഷ് പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. മലാഗയോടേറ്റ തോൽവിയോടെ Read more about തോൽവിക്ക് (2-0) കാരണക്കാരായ മൂന്നു പേരെ സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിൽ കളിപ്പിക്കരുതെന്ന് മെസ്സി[…]

ആലപ്പുഴയിൽ ഉൽസവത്തിന് പോയ വിദ്യാർഥിയ കാണ്മാനിലെന്ന് പരാതി.

11:01 am 11/4/2017 വടുതല(ആലപ്പുഴ): ചേർത്തല താലൂക്ക്‌ പാണാവള്ളി പഞ്ചായത്ത്‌ 17-ാം വാർഡിൽ തൊട്ടത്തിൽ നികർത്തിൽ താജു മകൻ നിസാമി(15)നെയാണ് ശനിയാഴ്ച മുതൽ കാണാതായത്. പാണാവള്ളിയിലെ ക്ഷേത്രത്തിൽ ശനിയാഴ്ച രാത്രി ഉൽസവത്തിന് പോയ നിസാം പിന്നീട് തിരിച്ചു വന്നിട്ടില്ലെന്ന് മാതാപിതാക്കൾ പൂച്ചാക്കൽ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. കണ്ടുകിട്ടുന്നവർ ബന്ധപെടുക: 9048564568, 04782522249.

യുനൈറ്റഡ് എയർലൈൻസ് വിമാനത്തിൽ നിന്ന് ഏഷ്യക്കാരനായ യാത്രക്കാരനെ വലിച്ചിഴച്ച് പുറത്തിട്ടു.

10:58 am 11/4/2017 ന്യൂയോർക്ക്: സീറ്റിൽ നിന്ന് വലിച്ചിഴച്ച് പുറത്താക്കിയ യാത്രികെൻറ വായിൽ നിന്ന് രക്തം വരുന്നുണ്ടായിരുന്നു. കണ്ണട ഒടിയുകയും വസ്ത്രം സ്ഥാനം തെറ്റിയ നിലയിലുമായിരുന്നു. വിമാനത്തിലെ മറ്റൊരു യാത്രക്കാരനാണ് സംഭവത്തിെൻറ ദൃശ്യം പകർത്തി ഒാൺലൈനിൽ പോസ്റ്റ് ചെയ്തത്. ചികാഗോ ഒഹരെ ഇൻറർനാഷണൽ എയർപോർട്ടിൽ നിന്ന് യാത്ര തുടങ്ങുന്നതിന് തൊട്ടു മുമ്പായിരുന്നു സംഭവം. വിമാനത്തിൽ സിറ്റിങ് സീറ്റ് കഴിഞ്ഞും ബുക്കിങ് ചെയ്തയാളെയാണ് പുറത്താക്കിയത്. സംഭവത്തെ കുറിച്ച് സഹയാത്രികർ പറയുന്നതിങ്ങനെ. സിറ്റിങ് സീറ്റ് കഴിഞ്ഞും ബുക്ക് െചയ്തവർ നാലു Read more about യുനൈറ്റഡ് എയർലൈൻസ് വിമാനത്തിൽ നിന്ന് ഏഷ്യക്കാരനായ യാത്രക്കാരനെ വലിച്ചിഴച്ച് പുറത്തിട്ടു.[…]

ജിഷ്ണു കേസിൽ സമരം നടത്തിയവർക്ക് ഒന്നും നേടാനായില്ലെന്ന് മുഖ്യമന്ത്രി

10:53 am 11/4/2017 തിരുവനന്തപുരം: ജിഷ്ണു കേസിൽ സമരം നടത്തിയവർക്ക് ഒന്നും നേടാനായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ കാര്യങ്ങളും സർക്കാർ ചെയ്തിട്ടുണ്ട്. എന്തു കാര്യമാണ് അവർക്ക് സമരത്തിലൂടെ നേടാനുണ്ടായിരുന്നത്. സമരത്തിലേക്ക് പോകണോ വേണ്ടയോ എന്നത് കുടുംബം തീരുമാനിക്കേണ്ടതാണ്. സർക്കാർ ചെയ്യേണ്ടതെല്ലാം ചെയ്തിട്ടുണ്ടെന്നും പിണറായി വ്യക്തമാക്കി. വീഴ്ചയുണ്ടായാൽ നടപടി എടുക്കും. മകൻ നഷ്ടപ്പെട്ട അമ്മയുടെ മാനസികാവസ്ഥ പലരും മുതലെടുക്കുകയാണ്. അവർക്കുണ്ടായ മാനസിക ബുദ്ധിമുട്ട് എല്ലാവർക്കും ബോധ്യപ്പെട്ടതാണ്. ഡി.ജി.പി ഒാഫീസിൻെറ മുന്നിൽ സംഭവിക്കാൻ പാടില്ലാത്ത രംഗങ്ങളുണ്ടായിയെന്നും മുഖ്യമന്ത്രി പറഞ്ഞു. Read more about ജിഷ്ണു കേസിൽ സമരം നടത്തിയവർക്ക് ഒന്നും നേടാനായില്ലെന്ന് മുഖ്യമന്ത്രി[…]

കു​ൽ​ഭൂ​ഷ​ൺ ജാ​ദ​വി​നെ ചാ​ര​വൃ​ത്തി​ക്കു​റ്റം ചു​മ​ത്തി പാ​ക് പ​ട്ടാ​ള​ക്കോ​ട​തി വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ച്ചു.

09:17 am 11/4/2017 ന്യൂ​ഡ​ൽ​ഹി/​ഇ​സ്‌ലാ​മാ​ബാ​ദ്: ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​യി​ൽ​നി​ന്നു ക​മാ​ൻ​ഡ​റാ​യി റി​ട്ട​യ​ർ ചെ​യ്ത കു​ൽ​ഭൂ​ഷ​ൺ ജാ​ദ​വി​നെ ചാ​ര​വൃ​ത്തി​ക്കു​റ്റം ചു​മ​ത്തി പാ​ക് പ​ട്ടാ​ള​ക്കോ​ട​തി വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ച്ചു. പാ​ക് ന​ട​പ​ടി കൊ​ല​പാ​ത​ക​ശ്ര​മ​മാ​ണെ​ന്ന് ഇ​ന്ത്യ വി​മ​ർ​ശി​ച്ചു. ക​ഴി​ഞ്ഞ​വ​ർ​ഷം മാ​ർ​ച്ചി​ൽ പാ​ക് പ്ര​വി​ശ്യ​യാ​യ ബ​ലൂ​ചി​സ്ഥാ​നി​ലെ മ​ഷ്ക​ലി​ൽ​നി​ന്നാ​ണ് ജാദ വിനെ പാ​ക്കി​സ്ഥാ​ൻ പി​ടി​കൂ​ടി​യ​ത്. റി​ട്ട​യ​ർ​ ചെ​യ്ത​ശേ​ഷം ഇ​റാ​നി​ലെ ച​ബ​ഹ​ർ തു​റ​മു​ഖ​പ​ട്ട​ണ​ത്തി​ൽ ച​ര​ക്കു​ഗ​താ​ഗ​ത ബി​സി​ന​സ് ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു 46 വ​യ​സു​ള്ള ഇദ്ദേഹം. ഇ​ന്ത്യ​യു​ടെ വി​ദേ​ശ​ചാ​ര​സം​ഘ​ട​ന​യാ​യ റോ (​റി​സ​ർ​ച്ച് ആ​ൻ​ഡ് അ​നാ​ലി​സി​സ് വിം​ഗ്)​യു​ടെ ഏ​ജ​ന്‍റാ​യി ബ​ലൂ​ചി​സ്ഥാ​നി​ൽ ക​ലാ​പം ഉ​ണ്ടാ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു Read more about കു​ൽ​ഭൂ​ഷ​ൺ ജാ​ദ​വി​നെ ചാ​ര​വൃ​ത്തി​ക്കു​റ്റം ചു​മ​ത്തി പാ​ക് പ​ട്ടാ​ള​ക്കോ​ട​തി വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ച്ചു.[…]

നയന്‍താര നിവിന്‍ പോളിയുടെ നായികയായി അഭിനിയിക്കുന്നുവെന്ന് റിപ്പോര്‍ട്ട്.

08:10 am 11/4/2017 ധ്യാന്‍ ശ്രീനിവാസന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയിലാകും ഇരുവും ഒന്നിക്കുക എന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. അതേസമയം ശ്യാമപ്രസാദിന്റെ ഹേയ് ജൂ‍ഡ് എന്ന സിനിമയില്‍ തൃഷയാണ് നിവിന്റെ നായികയാകുന്നത്. നടനെന്ന നിലയില്‍ ശ്രദ്ധേയനായ ധ്യാന്‍ ശ്രീനിവാസന്‍ സംവിധായകനാകുന്നുവെന്ന് നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. സിനിമ സെപ്തംബറില്‍ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. രണ്ടു ദിവസം മുമ്പായിരുന്നു ധ്യാന്‍ ശ്രീനിവാസന്‍ വിവാഹിതനായത്. തന്റെ പ്രണയിനി അര്‍പ്പിതയെയാണ് ധ്യാന്‍ വിവാഹം കഴിച്ചത്.

2019ലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിനെ നേരിടാന്‍ എന്‍ഡിഎ തീരുമാനം

08:08 am 11/4/2017 ദില്ലി: .ദില്ലിയില്‍ ചേര്‍ന്ന വിശാല എന്‍ഡിഎ യോഗത്തില്‍ ഐക്യകണ്ഠേനയാണ് മോദിയുടെ നേതൃത്വം അംഗീകരിക്കുന്ന പ്രമേയം പാസാക്കിയത്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നെ മുന്നണിയെ സജ്ജാമാക്കാനും, പ്രസിഡണ്ട് തെരഞ്ഞെടുപ്പിന് ഘടകകകഷികളുടെ പിന്തുമ ഉറപ്പാക്കാനുമാണ് വിശാല എന്‍ഡിഎ യോഗം ചേര്‍ന്നത്. എന്‍ഡിഎയുടെ 31 ഘടകകക്ഷികളും പങ്കെടുത്ത യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അധ്യക്ഷതവഹിച്ചത്.2019ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎയെ തെരഞ്ഞെടുപ്പിനെ നേരിടാന്‍ യോദത്തില്‍ തീരുമാനമുണ്ടായി.നരേന്ദ്ര മോദിയെ എതിര്‍ക്കുന്ന ശിവസേനയടക്കമുള്ളവരുടെ പിന്തുണയോടെയാണ് മോദിയുടെ Read more about 2019ലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിനെ നേരിടാന്‍ എന്‍ഡിഎ തീരുമാനം[…]

ബിഹാറിൽ രണ്ടു വ്യത്യസ്ഥ തീപിടിത്തങ്ങളിൽ പിഞ്ചുകുഞ്ഞ് മരിച്ചു.

08:08 am 11/4/2017 . ഭഗൽപൂർ: 106 വീടുകൾ കത്തിനശിച്ചു. ഭഗൽപൂർ ജില്ലയിലെ കുമൈയ്തന-നവതോലിയ, തിലക്പൂർ ഗ്രാമങ്ങളിലാണ് സംഭവമുണ്ടായത്. രണ്ടിടങ്ങളിലും അടുക്കളയിൽനിന്നും തീപടർന്നതാണ് ദുരന്തത്തിനു കാരണമായതെന്ന് പോലീസ് അറിയിച്ചു. കുമൈയ്തന-നവതോലിയ ഗ്രാമത്തിലുണ്ടായ തീപിടിത്തത്തിൽ 100 വീടുകളാണ് കത്തിനശിച്ചത്. ഇവിടെ18 മാസം പ്രായമുള്ള കുട്ടിയാണ് പൊള്ളലേറ്റു മരിച്ചതെന്നും നാലു പേർക്കു പരിക്കേറ്റതായും അധികൃതർ അറിയിച്ചു.