ഓക്പാര്‍ക്ക് സെന്റ് ജോര്‍ജ് ദേവാലയത്തില്‍ വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ മെയ് 13,14 തീയതികളില്‍

09:58 pm 4/5/2017 ന്യൂയോര്‍ക്ക്: ഓക്പാര്‍ക്ക് സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ ആണ്ടുതോറും നടത്തിവരാറുള്ള വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ മെയ് 13,14 (ശനി, ഞായര്‍) തീയതികളില്‍ അമേരിക്കന്‍ അതിഭദ്രാസന മെത്രാപ്പോലീത്ത അഭി. യല്‍ദോ മോര്‍ തീത്തോസ് തിരുമേനിയുടെ പ്രധാന കാര്‍മികത്വത്തില്‍ കൊണ്ടാടുന്നു. മെയ് 13-നു ശനിയാഴ്ച വൈകുന്നേരം 6.30-നു സന്ധ്യാനമസ്കാരവും തുടര്‍ന്ന് സുവിശേഷ പ്രസംഗം, ആശീര്‍വാദം, ഡിന്നര്‍ എന്നിവയുണ്ടായിരിക്കും. മെയ് 14-നു ഞായറാഴ്ച രാവിലെ 8.30-നു പ്രഭാത പ്രാര്‍ത്ഥനയും, 9.30-ന് അഭിവന്ദ്യ തിരുമേനിയുടെ പ്രധാന Read more about ഓക്പാര്‍ക്ക് സെന്റ് ജോര്‍ജ് ദേവാലയത്തില്‍ വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ മെയ് 13,14 തീയതികളില്‍[…]

ആരോഗ്യം സ്വന്തമാക്കൂ- ഫോമാ വിമന്‍സ് ഫോറം ഹെല്‍ത്ത് സെമിനാര്‍ മെയ് ആറിന് ന്യൂയോര്‍ക്കില്‍

09:56 pm 4/5/2017 ന്യൂയോര്‍ക്ക്: ഫോമാ നാഷണല്‍ വിമന്‍സ് ഫോറം ഉദ്ഘാടനചടങ്ങുകളോടനുബന്ധിച്ചു നടത്തുന്ന ഏകദിനസെമിനാറില്‍ സ്ത്രീകളുടെ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് വിദഗ്ദ്ധ ഡോക്ടര്‍മാര്‍ ക്ലാസെടുക്കുന്നു. മധ്യവയസ്സിനുശേഷം സ്ത്രീകള്‍ക്കുണ്ടാകാവുന്ന രോഗങ്ങള്‍, പ്രതിവിധികള്‍, കാന്‍സര്‍ പ്രതിരോധമാര്‍ഗങ്ങള്‍, വാക്‌സിനേഷന്‍സ് മുതലായ വിഷയങ്ങളെ കേന്ദ്രീകരിച്ചായിരിക്കും ഈ സെമിനാര്‍. നോര്‍ത്ത് വെല്‍ റീഗോ പാര്‍ക്കിലെ കാര്‍ഡിയോളജി ഡയറക്ടറും, നോര്‍ത്ത് ഷോര്‍ യൂണിവേഴ്‌സിറ്റിയിലെ ഫാക്കല്‍റ്റിയുമായ പ്രശസ്ത കാര്‍ഡിയോളജിസ്റ്റ് ഡോ. നിഷാ പിള്ള, “സ്ത്രീകളും ഹൃദ്രോഗവും’ എന്ന വിഷയം ആസ്പദം ആക്കി പ്രഭാഷണം നടത്തും. മികച്ച വാഗ്മിയായ ഡോ.നിഷ നിരവധി Read more about ആരോഗ്യം സ്വന്തമാക്കൂ- ഫോമാ വിമന്‍സ് ഫോറം ഹെല്‍ത്ത് സെമിനാര്‍ മെയ് ആറിന് ന്യൂയോര്‍ക്കില്‍[…]

സ്‌ട്രെസ് കുറയ്ക്കാന്‍ യോഗ- ഫോമാ വിമന്‍സ് ഫോറം സെമിനാര്‍ മെയ് ആറിന് ന്യൂയോര്‍ക്കില്‍

09:55 pm 4/5/2017 ന്യൂയോര്‍ക്ക്: ഫോമാ നാഷണല്‍ വിമന്‍സ് ഫോറം ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തുന്ന ഏകദിന സെമിനാറില്‍ യോഗയെക്കുറിച്ചുള്ള പ്രഭാഷണവും, മെഡിറ്റേഷന്‍ ക്ലാസുകളും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ദൈനംദിനജീവിതത്തിലെ സ്‌ട്രെസ് നിയന്ത്രിക്കുന്നതിനും ആരോഗ്യം സംരക്ഷിക്കുന്നതിനും യോഗയ്ക്കും മെഡിറ്റേഷനുമുള്ള പങ്കിനെക്കുറിച്ച് ഡോ. തെരേസ ആന്റണി, ഡോ. ഡോണ പിള്ള എന്നിവര്‍ സംസാരിക്കും. കൂടാതെ ശ്വാസോഛ്വാസ വ്യായാമമുറകളും, മെഡിറ്റേഷന്‍രീതികളും പരിശീലിക്കുവാനുള്ള അവസരവും ഉാകുന്നതാണ്. സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി ഓഫ് ന്യൂയോര്‍ക്കില്‍ നിന്നും റിട്ടയര്‍ ചെയ്ത പ്രൊഫ.ഡോ. തെരേസ ആന്റണി നല്ലൊരു വാഗ്മിയും സാമൂഹ്യപ്രവര്‍ത്തകയുമാണ്. Read more about സ്‌ട്രെസ് കുറയ്ക്കാന്‍ യോഗ- ഫോമാ വിമന്‍സ് ഫോറം സെമിനാര്‍ മെയ് ആറിന് ന്യൂയോര്‍ക്കില്‍[…]

സി.ഡി സ്‌നേഹ കൂടാരം പ്രകാശനം പ്രകാശനം ചെയ്തു

09:53 pm 4/5/2017 എറണാകുളം: പ്രസ് ഓണ്‍ മീഡിയയുടെ ആഭിമുഖ്യത്തില്‍ തയ്യാറാക്കിയ പുതിയ ആരാധന ഗാനങ്ങളുടെ സി.ഡി.’സ്‌നേഹ കൂടാരം’ പുറത്തിറങ്ങി. എറണാകുളം ടൗണ്‍ എ ജി സഭയില്‍ ഗുഡ് ന്യൂസ് എഡിറ്റര്‍ ടി.എം.മാത്യു തോമസ് വടക്കേക്കുറ്റിന് നല്കി പ്രകാശനം ചെയ്തു. ടോണി ഡി.ചെവ്വുക്കാരന്‍ അവതരണം നടത്തി. പ്രൊഫ.എം.കെ.സാമുവേല്‍, എം.സി കുര്യന്‍, സൈലാസ്, സജി ഫിലിപ്പ് തിരുവഞ്ചൂര്‍, സജി മത്തായി കാതേട്ട്, മാത്യു കിങ്ങിണിമറ്റം എന്നിവര്‍ സന്നിഹിതരായിരുന്നു. രാജന്‍ കണ്ണൂര്‍, ജോര്‍ജ് മത്തായി സി.പി.എ, സാബു ലൂയിസ് എന്നിവര്‍ Read more about സി.ഡി സ്‌നേഹ കൂടാരം പ്രകാശനം പ്രകാശനം ചെയ്തു[…]

രൂപ കുതിക്കുന്നു , പ്രവാസികള്‍ കിതക്കുന്നു

09:52 pm 4/5/2017 പ്രവാസികള്‍ക്ക് തിരിച്ചടിയായി ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്കു കൂടുന്നു. ഡോളറിനെ തകര്‍ത്ത് കൊണ്ട് രൂപയുടെ മൂല്യം കുതിച്ചു കയറിയത്തോടെ പ്രവാസികള്‍ ഇന്ത്യയിലേയ്ക്ക് അയക്കുന്ന പണത്തിന്റെ ഒഴുക്ക് കുറഞ്ഞു. അതിനിടെ രൂപയുടെ മൂല്യം കൂടുന്നത് പ്രവാസികള്‍ക്ക് ഭാവിയില്‍ ഗുണമാണ് ചെയ്യുകയെന്ന് സാമ്പത്തിക മേഖലയിലെ വിദഗ്ദ്ധര്‍ വിലയിരുത്തുന്നു. ദിനാറിന് 10 രൂപയുടെ അന്തരമാണ് രേഖപ്പെടുത്തിയത്. നാട്ടില്‍ നിന്ന് ബാങ്ക് ലോണ്‍ എടുത്തവര്‍ക്ക് വിനിമയ നിരക്ക് വര്‍ദ്ധിക്കുന്നത് തിരച്ചടിയാകും . ഭരണ സ്ഥിരത ഉറപ്പായതും സാമ്പത്തിക രംഗത്തെ Read more about രൂപ കുതിക്കുന്നു , പ്രവാസികള്‍ കിതക്കുന്നു[…]

ബോബി മാത്യു നഴ്‌സിംഗില്‍ ഡോക്ടറേറ്റ് നേടി

9:59 pm 4/5/2017 ഹൂസ്റ്റണ്‍: അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസ് മെഡിക്കല്‍ ബ്രാഞ്ച് ഗാല്‍വെസ്റ്റണില്‍നിന്നു നഴ്‌സിങ്ങില്‍ ബോബി മാത്യു ഡോക്ടറേറ്റ് നേടി. എംഡി ആന്‍ഡേഴ്‌സണ്‍ കാന്‍സര്‍ സെന്ററില്‍ (ഹൂസ്റ്റണ്‍) ഗൈനക്കോളജി വിഭാഗത്തില്‍ നഴ്‌സ് പ്രാക്ടീഷണര്‍ ആയി ജോലി ചെയ്യുന്ന ബോബി മാത്യു, പള്ളം കരുമ്പുംകാലായില്‍ കുടുംബാംഗമായ ജയിംസ് മാത്യുവിന്റെ ഭാര്യയും കോട്ടയം വാകത്താനം മുട്ടത്തുകരയില്‍ തോമസ് പീറ്ററിന്റെയും മോളി കുര്യന്റെയും മകളുമാണ്. മക്കള്‍ എവെലിനും ലിഷയും.

എക്‌സ്പാന്‍സസ് ഓഫ് ഗ്രേയ്‌സ് പുസ്തക പ്രകാശനം നിര്‍വ്വഹിച്ചു

09:48 pm 4/5/2017 – പി.പി. ചെറിയാന്‍ ഡാലസ് : ഡാലസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചാരിറ്റബിള്‍ ഓര്‍ഗനൈസേഷന്‍ സംഘടനാ ഭാരവാഹികളായ ഡോ. സാക്ക് വര്‍ഗീസ് (ലണ്ടന്‍), അറ്റോര്‍ണി ലാല്‍ വര്‍ഗീസ് (ഡാലസ്), ഡോ. ടൈറ്റസ് മാത്യുസ് (കാല്‍ഗറി), റവ. ഡോ. എം.ജെ.ജോസഫ്(കോട്ടയം) എന്നിവര്‍ ചേര്‍ന്ന് രചിച്ച എക്‌സ്പാന്‍സസ് ഓഫ് ഗ്രേയ്‌സ് എന്ന പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം ഏപ്രില്‍ 27ന് തിരുവല്ലയില്‍ നിര്‍വ്വഹിച്ചു. ജന്മശതാബ്ദി ആഘോഷിക്കുന്ന മാര്‍ത്തോമാ വലിയ മെത്രാപ്പൊലീത്താ ഫിലിപ്പോസ് മാര്‍ ക്രിസസോസ്റ്റം തിരുമേനിയുടെ ജീവിതത്തെ ആസ്പദമാക്കി Read more about എക്‌സ്പാന്‍സസ് ഓഫ് ഗ്രേയ്‌സ് പുസ്തക പ്രകാശനം നിര്‍വ്വഹിച്ചു[…]

നേഴ്‌സിംഗ് റിസേര്‍ച്ച് ആന്‍ഡ് എഡ്യൂക്കേഷനില്‍ പി.എച്ച്.ഡി നേടി

9:48 pm 4/5/2017 – ഡോ. മാത്യൂ ജോയ്‌സ് ഒഹായോ: നേഴ്‌സിംഗ് റിസേര്‍ച്ച് ആന്‍ഡ് എഡ്യൂക്കേഷനില്‍ അമേരിക്കയിലെ കാപ്പെല്ലാ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഏറ്റവും ഉയര്‍ന്ന ഗ്രേഡോടെ ആലിസ് മാത്യു (ഒഹായോ സിന്‍സിനാറ്റി സ്‌റേററ്റ് കോളേജ് , ഇന്‍ഡ്യാന വെസ്ലിയന്‍ യൂണിവേര്‍സിറ്റി പ്രോഫസര്‍) പി.എച്ച്.ഡി നേടി. കോട്ടയം പാമ്പാടി പുത്തന്‍ കടുപ്പേല്‍ മാത്യുവിന്റെയും തങ്കമ്മയുടെയും മകളും , കോട്ടയം മാടപ്പാട്ട് ഡോ. തോമസ് മാത്യു ജോയിസിന്റെ ഭാര്യയുമാണ്.

വംശീയ ആക്രമണങ്ങള്‍ക്കെതിരേ 67 കോണ്‍ഗ്രസ് അംഗങ്ങള്‍ ഒപ്പിട്ട നിവേദനം

09:47 pm 4/5/2017 പി. പി. ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി സി: അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന വംശീയ അക്രമണങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടു. ഇന്ത്യന്‍- അമേരിക്കന്‍ യു എസ് കോണ്‍ഗ്രസ് അംഗം രാജാ കൃഷ്ണമൂര്‍ത്തിയുടെ നേതൃത്വത്തില്‍ 67 അംഗങ്ങള്‍ ഒപ്പിട്ട നിവേദനം ഹോംലാന്റ് സെക്യൂരിറ്റി സെക്രട്ടറി ജോണ്‍ കെല്ലിക്ക് സമര്‍പ്പിച്ചു.മെയ് ഒന്നിന് കണ്‍ഗ്രഷണല്‍ ഏഷ്യന്‍ പസഫിക് അമേരിക്കന്‍ കോക്കസ് മീറ്റിങ്ങില്‍ പങ്കെടുക്കാനെത്തിയ സെക്രട്ടറിയെ വിവരങ്ങള്‍ ദരിപ്പിച്ച ശേഷമാണ് കത്ത് കൈമാറിയതെന്ന് കൃഷ്ണമൂര്‍ത്തിയുടെ ഓഫീസില്‍ നിന്നും പുറത്തിറക്കിയ Read more about വംശീയ ആക്രമണങ്ങള്‍ക്കെതിരേ 67 കോണ്‍ഗ്രസ് അംഗങ്ങള്‍ ഒപ്പിട്ട നിവേദനം[…]

ദിലീപ് ഷോ ശനിയാഴ്ച ലോസ്ആഞ്ചലസില്‍

09:44 pm 4/5/2017 മനു തുരുത്തിക്കാടന്‍ ലോസ്ഏഞ്ചലസ്: അമേരിക്കന്‍ മലയാളികള്‍ ഇതിനോടകം ഏറ്റെടുത്ത ഈ വര്‍ഷത്തെ മികച്ച ഷോ ‘ദിലീപ് ഷോ 2017’ ഈ ശനിയാഴ്ച ലോങ്ങ് ബീച്ചില്‍ അരങ്ങേറും. അറ്റ്ലാന്റിക് അവന്യൂവിലുള്ള ഡേവിഡ് സ്റ്റാര്‍ ഹൈസ്ക്കൂള്‍ ഓഡിറ്റോറിയത്തിലാണ് മികച്ച പ്രതികരണം നേടി മുന്നേറുന്ന ഷോയ്ക്ക് വേദിയാകുന്നത്.ഗായകനും, സംവിധായകനുമായ നാദിര്‍ഷായാണ് ഷോ അണിയിച്ചൊരുക്കിയിരിക്കുന്നത്. ദിലീപ്, കാവ്യാമാധവന്‍ നമിതാപ്രമോദ്, രമേഷ് പിഷാരടി, ധര്‍മ്മരാജന്‍ ബോള്‍ഗാട്ടി, റിമി ടോമി, ഹരിശ്രീ യൂസഫ് തുടങ്ങി 25 ഓളം കലാകാരന്‍മാരാണ് ഷോയില്‍ പങ്കെടുക്കുക. Read more about ദിലീപ് ഷോ ശനിയാഴ്ച ലോസ്ആഞ്ചലസില്‍[…]