ബിഹാറിന്‍റെ തലസ്ഥാനമായ പാറ്റ്നയിലെ കോട്വാലി പോലീസ് സ്റ്റേഷനിൽ തീപിടിത്തം

08:40 am 5/5/2017 പാറ്റ്ന: ബിഹാറിന്‍റെ തലസ്ഥാനമായ പാറ്റ്നയിലെ കോട്വാലി പോലീസ് സ്റ്റേഷനിൽ തീപിടിത്തം. വ്യാഴാഴ്ച വൈകിട്ടാണ് തീപിടിത്തമുണ്ടായത്. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. പോലീസ് സ്റ്റേഷനു സമീപം നിർത്തിയിട്ടിരുന്ന ആറോളം വാഹനങ്ങൾ അഗ്നിക്കിരയായി. പോലീസ് സ്റ്റേഷൻ വളപ്പിലേക്ക് ആരോ ഒരാൾ സിഗരറ്റു കുറ്റി വലിച്ചെറിഞ്ഞതാണ് തീപിടിത്തത്തിന് കാരണമായതെന്ന് അധികൃതർ അറിയിച്ചു.

സൊമാലിയയിൽ ഭീകരനെന്നു തെറ്റിദ്ധരിച്ച് സുരക്ഷാസേന മന്ത്രിയെ വെടിവച്ചു കൊന്നു.

08:39 am 5/5/2017 മൊഗാദിഷു: സൊമാലിയയിൽ ഭീകരനെന്നു തെറ്റിദ്ധരിച്ച് സുരക്ഷാസേന മന്ത്രിയെ വെടിവച്ചു കൊന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രി അബാസ് അബ്ദുള്ളാഹി ഷെയ്ഖിനു നേരെയാണ് സുരക്ഷാസേന അബദ്ധത്തിൽ വെടിയുതിർത്തത്. പ്രസിഡന്‍റിന്‍റെ കൊട്ടാരത്തിനു സമീപത്തുവച്ച് ഭീകരരുടെ വാഹനമെന്നു തെറ്റിദ്ധരിച്ച് മന്ത്രിയുടെ വാഹനത്തിനുനേരെ സുരക്ഷാസേന വെടിയുതിർക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് അബാസിന്‍റെ അംഗരക്ഷകർ തിരിച്ച് വെടിയുതിർത്തു. സൊമാലിയയിലെ ഏറ്റവും പ്രായം കുറഞ്ഞ എംപിയായ അബാസ് അബ്ദുള്ളാഹി കഴിഞ്ഞ ഫെബ്രുവരിയിലാണ് മന്ത്രിയായത്. അഭയാർഥി ക്യാന്പിലാണ് അദ്ദേഹം വളർന്നിരുന്നത്.

കാ​ഷ്മീ​ർ വി​ഷ​യ​ത്തി​ൽ ഇ​ന്ത്യ​ക്കും പാ​ക്കി​സ്ഥാ​നു​മി​ട​യി​ൽ മ​ധ്യ​സ്ഥ​ത​യ്ക്കി​ല്ലെ​ന്ന് ചൈ​ന.

08:38 am 5/5/2017 ബെ​യ്ജിം​ഗ്: കാ​ഷ്മീ​ർ വി​ഷ​യ​ത്തി​ൽ ഇ​ന്ത്യ​ക്കും പാ​ക്കി​സ്ഥാ​നു​മി​ട​യി​ൽ മ​ധ്യ​സ്ഥ​ത​യ്ക്കി​ല്ലെ​ന്ന് ചൈ​ന. ഉ​ത്ത​ര​കൊ​റി​യ- യു​എ​സ് വി​ഷ​യ​ത്തി​ല്‍ മ​ധ്യ​സ്ഥ​ത വ​ഹി​ക്കു​ന്ന​തി​നു പി​ന്നാ​ലെ കാ​ഷ്മീ​ർ വി​ഷ​യ​ത്തി​ലും ചൈ​ന മാ​ധ്യ​സ്ഥ്യം വ​ഹി​ച്ചേ​ക്കു​മെ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍​ക്ക് പി​ന്നാ​ലെ​യാ​ണ് ചൈ​ന നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ത​മ്മി​ലു​ള്ള പ്ര​ശ്‌​നം അ​വ​ര്‍ ത​ന്നെ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം ശ​ക്ത​മാ​ക്ക​ണ​മെ​ന്നും ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. മേ​ഖ​ല​യു​ടെ പു​രോ​ഗ​തി​യും സ​മാ​ധാ​ന​വും മു​ന്നി​ല്‍​ക്ക​ണ്ട് ഭി​ന്ന​ത​ക​ള്‍ മാ​റ്റി​വെ​ച്ച് ഇ​രു​രാ​ജ്യ​ങ്ങ​ളും ച​ര്‍​ച്ച​ക​ള്‍ സ​ജീ​വ​മാ​ക്ക​ണ​മെ​ന്നാ​ണ് ചൈ​ന​യു​ടെ ആ​ഗ്ര​ഹ​മെ​ന്നും മ​ന്ത്രാ​ല​യം കു​ട്ടി​ച്ചേ​ര്‍​ത്തു. ചൈ​ന- Read more about കാ​ഷ്മീ​ർ വി​ഷ​യ​ത്തി​ൽ ഇ​ന്ത്യ​ക്കും പാ​ക്കി​സ്ഥാ​നു​മി​ട​യി​ൽ മ​ധ്യ​സ്ഥ​ത​യ്ക്കി​ല്ലെ​ന്ന് ചൈ​ന.[…]

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയ് നഴ്‌സസ് ദിനാഘോഷം അതിമനോഹരമായി

08:34 pm 5/5/2017 – ഷിജി അലക്‌സ് ഷിക്കാഗോ: ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയിയുടെ 2017 -ലെ നഴ്‌സസ് ദിനാഘോഷം ഏറെ പുതുമകളോടെ, വലിയ പങ്കാളിത്തത്തോടെ നടത്തി. ഇക്കഴിഞ്ഞ ഏപ്രില്‍ മുപ്പതാം തീയതി സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍ വച്ചു നടന്ന ആഘോഷങ്ങള്‍ക്ക് പ്രസിഡന്റ് ബീന വള്ളിക്കളം, എക്‌സി. വൈസ് പ്രസിഡന്റ് റെജീന സേവ്യര്‍, വൈസ് പ്രസിഡന്റ് റാണി കാപ്പന്‍, സെക്രട്ടറി സുനീന ചാക്കോ, ട്രഷറര്‍ ലിസി പീറ്റേഴ്‌സ് എന്നിവര്‍ നേതൃത്വം നല്‍കി. ആഘോഷങ്ങള്‍ക്കു മുമ്പ് Read more about ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയ് നഴ്‌സസ് ദിനാഘോഷം അതിമനോഹരമായി[…]

കലാ മലയാളി അസോസിയേഷന്‍ മാതൃദിനാഘോഷങ്ങള്‍ മെയ് 21-ന്

08:33 am 5/5/2017 – ജോജോ കോട്ടൂര്‍ ഫിലാഡല്‍ഫിയ: പെന്‍സില്‍വേനിയയിലെ പ്രഥമ മലയാളി അസോസിയേഷന്‍ ആയ കല മലയാളി അസോസിയേഷന്‍ അമ്മമാരെ ആദരിക്കുന്നു. ഫിലാഡല്‍ഫിയയിലെ കാസ്റ്റര്‍ അവന്യൂവിലുള്ള കലയുടെ ആസ്ഥാനത്ത് മെയ് 21-നു ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് നടക്കുന്ന മാതൃദിനാഘോഷങ്ങളില്‍ പ്രസിഡന്റ് ഡോ. കുര്യന്‍ മത്തായി അധ്യക്ഷത വഹിക്കും. സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖര്‍ മാതൃദിനാശംസകള്‍ നേര്‍ന്ന് സംസാരിക്കും. ട്രൈസ്റ്റേറ്റ് ഏരിയയിലെ എല്ലാ മാതാക്കളേയും ചടങ്ങിലേക്ക് ഹൃദയപൂര്‍വ്വം ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

ഐ.എന്‍.എ.ഐ അവാര്‍ഡ് ജേതാക്കളെ ആദരിച്ചു

08:33 am 5/5/2017 – ഷിജി അലക്‌സ് ഷിക്കാഗോ: ഇന്ത്യന്‍ നേഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയി 2017-ലെ നഴസസ് ഡേയോട് അനുബന്ധിച്ച് നഴ്‌സിംഗിന്റെ വിവിധ രംഗങ്ങളില്‍ മികവു പുലര്‍ത്തിയവരെ പ്രത്യേകം ആദരിച്ചു. ക്ലിനിക്കല്‍ നഴ്‌സ്, അഡ്വാന്‍സ്ഡ് പ്രാക്ടീസ്, നഴ്‌സ് ലീഡര്‍, എക്‌സ്പീരിയന്‍സ്, സ്റ്റുഡന്റ് നഴ്‌സ് എന്നീ വിഭാഗങ്ങളിലായിരുന്നു അവാര്‍ഡുകള്‍. ഇല്ലിനോയിലുള്ള എല്ലാ ഇന്ത്യന്‍ നഴ്‌സുമാരില്‍ നിന്നും നോമിനേഷനുകള്‍ നല്‍കുവാനായി നല്‍കിയ ഒരുമാസകാലയളവിനുശേഷം മൂന്നുപേര്‍ അടങ്ങുന്ന പാനലാണ് അവാര്‍ഡ് ജേതാക്കളെ തീരുമാനിച്ചത്. എല്‍സമ്മ ലൂക്കോസ് (ക്ലിനിക്കല്‍ നഴ്‌സ്), ഡോ. Read more about ഐ.എന്‍.എ.ഐ അവാര്‍ഡ് ജേതാക്കളെ ആദരിച്ചു[…]

വൈറ്റ് പ്ലെയിന്‍സ് സെന്‍റ് മേരീസ് ദേവാലയത്തില്‍ വി: ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപെരുന്നാള്‍

08:30 am 5/5/2017 ന്യൂയോര്‍ക്ക് വൈറ്റ് പ്ലെയിന്‍സ് സെന്‍റ് മേരീസ് ദേവാലയത്തില്‍ വര്‍ഷം തോറും ആചരിച്ചു വരുന്ന വി: ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപെരുന്നാള്‍ ഈ വര്‍ഷവും മെയ് മാസം ഏഴാം തീയതി ഞായറാഴ്ച ആചരിക്കപ്പെടുന്നു. അന്നേ ദിവസം, ക്‌നാനായ ഭദ്രാസന ആര്‍ച്ച്ബിഷപ്പ് അയൂബ് മോര്‍ സില്‍വാനോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാര്‍മ്മികത്വത്തിലും വന്ദ്യ ചട്ടത്തില്‍ ഗീവറുഗീസ് കോറെപ്പിസ്‌കോപ്പയുടെയും ഫാ. ബിജുമോന്‍ ജേക്കബിന്റെയും സഹകാര്‍മ്മികത്വത്തിലും വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയും തുടര്‍ന്ന് പ്രദിക്ഷണവും, നേര്‍ച്ചവിളമ്പും ഉണ്ടായിരിക്കും. വൈറ്റ് പ്ലെയിന്‍സ് സെന്‍റ് മേരീസ് Read more about വൈറ്റ് പ്ലെയിന്‍സ് സെന്‍റ് മേരീസ് ദേവാലയത്തില്‍ വി: ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപെരുന്നാള്‍[…]

ഈ ആഴ്ചയിലെ ഏഷ്യാനെറ്റ് യു.എസ് വീക്ക്‌ലി റൗണ്ടപ്പ്: ഒറ്റനോട്ടത്തില്‍

08:26 am 5/5/2017 – ഷോളി കുമ്പിളുവേലി ന്യൂയോര്‍ക്ക്: ഫാഷന്‍ തരംഗമായി ന്യൂയോര്‍ക്കില്‍ മെറ്റ്‌സ് ഗാലാ ഫാഷന്‍ ഷോ. ഹോളിവുഡ് താര സംഗമവേദിയായി മന്‍ഹാട്ടന്‍. അമേരിക്കയിലെ നാലു സംസ്ഥാനങ്ങളില്‍ ചുഴലിക്കാറ്റ്. പതിനൊന്നുപേര്‍ മരണപ്പെട്ടു. കൂടാതെ കമ്യൂണിറ്റി വാര്‍ത്തകളില്‍, കേരളാ അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സിയുടെ ഹഡ്‌സണ്‍ റിവറിലൂടെയുള്ള ഡിന്നര്‍ ക്രൂസ്., വെസ്റ്റ് ചെസ്റ്റര്‍ വൈസ് മെന്‍ ക്ലബിന്റെ ഈസ്റ്റര്‍- വിഷു ആഘോഷങ്ങളും ചാരിറ്റ് പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും. ന്യൂജേഴ്‌സിയിലെ സാംസ്കാരിക സംഘടനയായ നാട്ടുകൂട്ടത്തിന്റെ പത്താം വാര്‍ഷികാഘോഷങ്ങള്‍, നാഷണല്‍ ഇന്ത്യ നഴ്‌സ് Read more about ഈ ആഴ്ചയിലെ ഏഷ്യാനെറ്റ് യു.എസ് വീക്ക്‌ലി റൗണ്ടപ്പ്: ഒറ്റനോട്ടത്തില്‍[…]

ശോശാമ്മ കുഞ്ഞ് (അമ്മിണി-65) നിര്യാതയായി

08:22 am 5/5/2017 ഹൂസ്റ്റണ്‍: സൗത്ത് വെസ്റ്റ് ചര്‍ച്ച് ഓഫ് ഗോഡ് (235 അവെന്യൂ ഇ, സ്റ്റാഫോര്‍ഡ്, ടെക്‌സാസ് 77477) സഭാംഗവും, ഏബ്രഹാമിന്റെ സഹധര്‍മ്മിണിയുമായ സിസ്റ്റര്‍ ശോശാമ്മ æഞ്ഞ് (അമ്മിണി) മേയ് 2 ചൊവ്വാഴ്ച കര്‍തൃസന്നിധിയില്‍ ചേര്‍ക്കപ്പെട്ടു. മേയ് അഞ്ചാം തിയതി വെള്ളിയാഴ്ച വൈകിട്ട് 6:30 ന് അëസ്മരണ മീറ്റിംഗും, പൊതുദര്‍ശനവും, മേയ് 6 ശനിയാഴ്ച രാവിലെ 11 മണിക്ക് സംസ്കാര ശുശ്രൂഷകളും സെറ്റ്ഗാസ്റ്റ്-കെഒപിഎഫ് ഫുണറല്‍ഹോം, 15015 സൌത്ത് വെസ്റ്റ് ഫ്രീവേ, ഷുഗര്‍ലാന്‍ണ്ട്, ടെക്‌സാസ് 77478 വെച്ച് Read more about ശോശാമ്മ കുഞ്ഞ് (അമ്മിണി-65) നിര്യാതയായി[…]

എന്‍.എ.ജി.സി വിഷുദിനാഘോഷം വര്‍ണ്ണാഭമായി

10:01 pm 4/5/2017 – സതീശന്‍ നായര്‍ ചിക്കാഗോ: നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ വിഷുദിനാഘോഷം നൈല്‍സിലുള്ള ഗോള്‍ഫ് മെയിന്‍ പാര്‍ക്ക് ഡിസ്ട്രിക്ടില്‍ വച്ചു നടന്നു. സെക്രട്ടറി ജയരാജ് നാരായണന്‍ സദസ്സിനെ സ്വാഗതം ചെയ്തു. പ്രസിഡന്റ് വാസുദേവന്‍ പിള്ള ഭദ്രദീപം കൊളുത്തി വിഷുദിന പരിപാടികള്‍ക്ക് തുടക്കംകുറിച്ചു. അദ്ദേഹം ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഏവരേയും വിഷുദിനാശംസകള്‍ അറിയിക്കുകയും സംഘടനയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ കുടുംബാംഗങ്ങളും ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്നു ഓര്‍മ്മിപ്പിക്കുകയും ചെയ്തു. വിഷുദിനത്തിലെ അനിവാര്യഘടകമായ വിഷുക്കൈനീട്ടം കമ്മിറ്റി മെമ്പറായ ജി.കെ. Read more about എന്‍.എ.ജി.സി വിഷുദിനാഘോഷം വര്‍ണ്ണാഭമായി[…]