ലിസി ഉണ്ണൂണ്ണി ന്യൂയോര്‍ക്കില്‍ നിര്യാതയായി

08:17 @m 30/6/2017 കൊട്ടാരക്കര, പുത്തൂര്‍ æളങ്ങര ആലിന്റെ തെക്കേതില്‍ പരേതനായ കെ. ഉണ്ണൂണ്ണിയുടെ (Teacher, Govt. High School, Puthoor), ഭാര്യ ലിസി ഉണ്ണൂണ്ണി ന്യൂയോര്‍ക്കില്‍ ജൂണ്‍ 28, 2017 ല്‍ നിര്യാതയായി. മരണാനന്തര ശുശ്രൂഷ ജൂലൈ 3, 2017 ല്‍ St. Thomas Orthodox Church, Long Island, Levittown ല്‍ വച്ച് South West American Dioscesan Metropolitan H.G. Alexios Mar Yousebios ന്റെ പ്രധാന കാര്‍മ്മികത്വത്തിലും, ഇടവക വികാരി വെരി Read more about ലിസി ഉണ്ണൂണ്ണി ന്യൂയോര്‍ക്കില്‍ നിര്യാതയായി[…]

ജോസ് ജേക്കബിനെ നാസു കൗണ്ടി കണ്‍ട്രോളര്‍ ഓഫീസ് കമ്മ്യൂണിറ്റി ഔട്ട് റീച്ച് ഡയറക്ടറായി നിയമിച്ചു

08:13 am 30/6/2017 – ബിജു കൊട്ടാരക്കര ന്യൂ യോര്‍ക്ക് : ന്യുനപക്ഷത്തിന്റെ ഉന്നമനമെന്ന തന്റെ ദര്‍ശനത്തിന്റെ സാക്ഷാത്ക്കാരത്തിനായി നാസ കൗണ്ടി കംട്രോളര്‍ ആയ ജോര്‍ജ് മാര്‍ഗോസ് മലയാളിയായ ജോസ് ജേക്കബിനെ കമ്മ്യൂണിറ്റി ഔട്ട് റീച് ഇന്‍ നാസു കൗണ്ടിയുടെ കണ്‍ട്രോളര്‍ ഓഫീസ് ഡയറക്ടറായി നിയമിച്ചു. എല്ലാ കമ്മ്യുണിറ്റിയില്‍ നിന്നും കംട്രോളറുടെ ഓഫീസില്‍ ഓരോ പ്രതിനിധികളായി കമ്മ്യൂണിറ്റിയില്‍ നിന്നും അഫയയേഴ്‌സ് ഡയറക്റ്ററായി നിയമിച്ചിട്ടുണ്ട്. ഇത് നാസാ കൗണ്ടിയില്‍ നിന്നും മലയാളി സമൂഹത്തിനു ലഭിക്കുന്ന ആദ്യ അംഗീകാരമാണെന്ന് ജോസ് Read more about ജോസ് ജേക്കബിനെ നാസു കൗണ്ടി കണ്‍ട്രോളര്‍ ഓഫീസ് കമ്മ്യൂണിറ്റി ഔട്ട് റീച്ച് ഡയറക്ടറായി നിയമിച്ചു[…]

ഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ ഫാദേഴ്‌സ് ഡേ ആഘോഷിച്ചു

08:12 am 30/6/2017 – ബിനോയി സ്റ്റീഫന്‍ കിഴക്കനടി (പി. ആര്‍. ഒ.) ഷിക്കാഗൊ: ഷിക്കാഗൊ സേക്രഡ് ഹാര്‍ട്ട് ക്‌നാനാ!യ കത്തോലിക്കാ ഫൊറോനായില്‍, ഷിക്കാഗോ സെ. തോമസ് രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തിലും, ഫൊറോനാ വികാരി വെരി റെവ. ഫാദര്‍ എബ്രാഹം മുത്തോലത്ത്, രൂപതാ ചാന്‍സിലര്‍ റെവ. ഫാ. ജോണികുട്ടി പുലിശ്ശേരി എന്നിവരുടെ സഹകാര്‍മ്മികത്വത്തിലും അര്‍പ്പിച്ച ദിവ്യബലിയോടൊപ്പം പിത്യദിനം ആഘോഷിക്കുകയും അവര്‍ക്കുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുകയും ചെയ്തു. ജൂണ്‍ 25 ഞായറാഴ്ച 9:45 ന് റെവ. Read more about ഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ ഫാദേഴ്‌സ് ഡേ ആഘോഷിച്ചു[…]

മാര്‍ പണ്ടാരശേരിയും കെ സി സി എന്‍ എ ഭാരവാഹികളും ചിക്കാഗോയില്‍ കൂടിക്കാഴ്ച നടത്തി

08:10 am 30/6/2017 – സാജു കണ്ണമ്പള്ളി ചിക്കാഗോ : കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ അഭി: മാര്‍ ജോസഫ് പണ്ടാരശ്ശേരിയും കെ സി സി എന്‍ എ ഭാരവാഹികളും ചിക്കാഗോയില്‍ കൂടിക്കാഴ്ച നടത്തി. ക്‌നാനായ സമുദായം നേരിടുന്ന പ്രശനങ്ങളും, കോട്ടയം അതിരൂപതയും കെ സി സി എന്‍ യും തമ്മില്‍ കൂടുതല്‍ ദൃഢമായ ബന്ധം പുലര്‍ത്താനും കൂടിക്കാഴ്ചയ്ക്ക് കഴിഞ്ഞു എന്ന് കൂടികാഴ്ചയുമായി ബന്ധപ്പെട്ടര്‍ അഭിപ്രായപ്പെട്ടു. അമേരിയ്ക്കയില്‍ ക്‌നാനായ സമുദായത്തിന്റെ വളര്‍ച്ചയില്‍ ആല്മീയ ആല്‍മയാ നേതൃത്വങ്ങള്‍ നല്‍കിയ Read more about മാര്‍ പണ്ടാരശേരിയും കെ സി സി എന്‍ എ ഭാരവാഹികളും ചിക്കാഗോയില്‍ കൂടിക്കാഴ്ച നടത്തി[…]

നടിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ നടന്‍ ദിലീപ് ഖേദം പ്രകടിപ്പിച്ചു

08:10 am 30/6/2017 ആക്രമണത്തിനിരയായ നടിക്കെതിരെ ഒരു ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശത്തില്‍ നടന്‍ ദിലീപ് ഖേദം പ്രകടിപ്പിച്ചു. ചാനലില്‍ താന്‍ പറഞ്ഞത് തെറ്റിദ്ധരിക്കപ്പെട്ടു. അതില്‍ ആര്‍ക്കെങ്കിലും മനോവിഷമമുണ്ടെങ്കില്‍ ഖേദിക്കുന്നതായും ദിലീപ് അമ്മ’യുടെ ജനറല്‍ ബോഡി യോഗത്തില്‍ പറഞ്ഞു. സംഘടനയുടെ കണക്ക് അവതരിപ്പിക്കുന്നതിനിടെയാണ് ദിലീപിന്റെ ഖേദപ്രകടനം. കഴിഞ്ഞ കുറച്ചു ദിവസമായി ഉയരുന്ന പ്രശ്‌നങ്ങള്‍ എല്ലാവര്‍ക്കും അറിയമല്ലോ? അതില്‍ താന്‍ ഏറെ വിഷമിക്കുന്നുണ്ട്. സംഭവത്തില്‍ തനിക്ക് യാതൊരു പങ്കുമില്ല. തന്റെ ഭാഗത്തുനിന്നുണ്ടായ ഒരു പരാമര്‍ശം ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ അതില്‍ Read more about നടിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ നടന്‍ ദിലീപ് ഖേദം പ്രകടിപ്പിച്ചു[…]

ഫോമ സെന്‍ട്രല്‍ റീജിയന്‍ (ഷിക്കാഗോ) യുവജനോത്സവം സെപ്റ്റംബര്‍ 9-ന്

08:09 am 30/6/2017 ഷിക്കാഗോ: അമേരിക്കന്‍ മലയാളികളുടെ സാസ്കാരിക സംഘടനയായ ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസിന്റെ (ഫോമ) സെന്‍ട്രല്‍ (ഷിക്കാഗോ) റീജിയണിന്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ ഒമ്പതാം തീയതി ശനിയാഴ്ച രാവിലെ 8 മണി മുതല്‍ വൈകിട്ട് 8 വരെ മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ചു യുവജനോത്സവം നടത്തപ്പെടുന്നതാണ്. തികച്ചും വ്യത്യസ്തമായ രീതിയില്‍ അവതരിപ്പിക്കുന്ന ഈ യുവജനോത്സവത്തിന്റെ വിജയത്തിനായി ആഷ്‌ലി ജോര്‍ജ് (ചെയര്‍മാന്‍), ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (കോ- ചെയര്‍മാന്‍) എന്നിവരും ഏക്‌സിക്യൂട്ടീവ് Read more about ഫോമ സെന്‍ട്രല്‍ റീജിയന്‍ (ഷിക്കാഗോ) യുവജനോത്സവം സെപ്റ്റംബര്‍ 9-ന്[…]

പുലിക്കോട്ടില്‍ മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത ഡാളസില്‍ എത്തുന്നു

08:07 am 30/6/2017 ഡാളസ്: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അഹമ്മദാബാദ് ഭദ്രാസനാധിപന്‍ പുലിക്കോട്ടില്‍ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത ജൂണ്‍ 30-ന് വെള്ളിയാഴ്ച ഡാളസില്‍ എത്തുന്നു. പ്ലെയിനോ സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ പത്താമത് പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നതിന് എത്തുന്ന മെത്രാപ്പോലീത്ത ഇടവക വികാരി റവ.ഫാ. ബിനു മാത്യൂസ്, അസി. വികാരി റവ.ഫാ. ഫിലിപ്പ് ശങ്കരത്തില്‍, ട്രസ്റ്റി ബിജോയി ഉമ്മന്‍, സെക്രട്ടറി മറിയ മാത്യു എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കും. ജൂണ്‍ 30-ന് വെള്ളിയാഴ്ചയും, ജൂലൈ Read more about പുലിക്കോട്ടില്‍ മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത ഡാളസില്‍ എത്തുന്നു[…]

ന്യൂയോര്‍ക്കില്‍ സെന്റ് തോമസ് ദിനാചരണം ജൂലൈ 2നു ടൈസണ്‍ സെന്ററില്‍

08:05 am 30/6/2017 – ജീമോന്‍ റാന്നി ന്യൂയോര്‍ക്ക് : സെന്റ് തോമസ് എക്യൂമെനിക്കല്‍ ഫെഡറേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആഭിമുഖ്യത്തില്‍ സെന്റ് തോമസ് ദിനാചരണം ജൂലൈ 2, ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ഫ്ളോറല്‍ പാര്‍ക്കിലുള്ള ടൈസണ്‍ സെന്ററില്‍ വച്ച് നടത്തപ്പെടുന്നു. മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ സക്കറിയാസ് മാര്‍ നിക്കോളോവോസ് സമ്മേളനം ഉത്ഘാടനം ചെയ്യും. വിവിധ സഭകളിലെ വൈദീകരും സഭാവിശ്വാസികളും പങ്കെടുക്കുന്ന ഈ പരിപാടിയില്‍ ന്യൂയോര്‍ക്കിലുള്ള Read more about ന്യൂയോര്‍ക്കില്‍ സെന്റ് തോമസ് ദിനാചരണം ജൂലൈ 2നു ടൈസണ്‍ സെന്ററില്‍[…]

ലോകത്ത് ഏറ്റവും കൂടുതല്‍ സമാധാനത്തോടെയും, സന്തോഷത്തോടെയും ജീവിക്കുന്ന ആദ്യത്തെ 10 രാജ്യങ്ങള്‍

08:04 am 30/6/2017 ഐക്യരാഷ്ട്രസഭയുടെ 2016ലെ ദ വേള്‍ഡ് ഹാപ്പിനെസ് റിപ്പോര്‍ട്ട് പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ സമാധാനത്തോടെയും, സന്തോഷത്തോടെയും മനുഷ്യര്‍ ജീവിക്കുന്ന ആദ്യത്തെ പത്തുരാജ്യങ്ങള്‍. 1 ഡെന്മാര്‍ക്ക്. 2 സ്വസര്‍ലാന്‍ഡ്. 3 ഐസ്ലന്‍ഡ്. 4 നോര്‍വേ. 5 ഫിന്‍ലാന്‍ഡ്. 6 കാനഡ. 7 നെതര്‍ലന്‍ഡ്സ്. 8 ന്യൂസിലാന്റ്. 9 ഓസ്ട്രേലിയ. 10 സ്വീഡന്‍. ഇവയാണ്. ഇതിനൊപ്പം ഈ വാര്‍ത്തയും കൂടി ഒന്ന് തട്ടിച്ചു നോക്കാം. അതിശയകരമായി മതവിശ്വാസികളുടെ എണ്ണം കുറയുകയും മതം താമസിയാതെ പടിക്ക് പുറത്തേക്കു Read more about ലോകത്ത് ഏറ്റവും കൂടുതല്‍ സമാധാനത്തോടെയും, സന്തോഷത്തോടെയും ജീവിക്കുന്ന ആദ്യത്തെ 10 രാജ്യങ്ങള്‍[…]

അര്‍ക്കന്‍സാസ് തലസ്ഥാനത്ത് സ്ഥാപിച്ച പത്തു കല്പന ഫലകം തകര്‍ത്തു

08:02 am 30_6/2017 – പി.പി. ചെറിയാന്‍ ലിറ്റില്‍ റോക്ക്: അര്‍ക്കന്‍സാസ് സംസ്ഥാന തലസ്ഥാനത്തു സ്ഥാപിച്ചു പത്തു കല്പനകള്‍ ആലേഖനം ചെയ്ത സ്റ്റാച്യു 24 മണിക്കൂറിനകം വാഹനം ഇടിച്ചു തകര്‍ത്തു. ജൂണ്‍ 26 ചൊവ്വാഴ്ചയായിരുന്നു പ്രതിമ സ്ഥാപിച്ചത്. ഇന്ന് ബുധനാഴ്ച രാവിലെ മുപ്പത്തിരണ്ടു വയസ്സുള്ള മൈക്കിള്‍ റീഡ് അതിവേഗതയില്‍ വാഹനം ഓടിച്ചു സ്റ്റാച്യുവില്‍ ഇടിക്കുകയാണ്. ഇടിയുടെ ആഘാതത്തില്‍ 6000 പൗണ്ടുള്ള പ്രതിമ തകര്‍ന്നു നിലംപതിച്ചു. ഇതേ പ്രതി തന്നെയാണ് മൂന്നുവര്‍ഷം മുമ്പു ഒക്കലഹോമ തലസ്ഥാനത്തു സ്ഥാപിച്ചിരുന്ന പത്തു Read more about അര്‍ക്കന്‍സാസ് തലസ്ഥാനത്ത് സ്ഥാപിച്ച പത്തു കല്പന ഫലകം തകര്‍ത്തു[…]