85 കാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍

07:12 am 19/6/2017 ചിറ്റൂര്‍: തത്തമംഗലത്ത് 85 കാരിയെ പീഡിപ്പിച്ച കേസില്‍ തമിഴ്‌നാട് സ്വദേശി പിടിയില്‍. തമിഴ്‌നാട് മധുരൈ സ്വദേശി പാല്‍പാണ്ഡ്യന്‍ (41) ആണ് പിടിയിലായത്. ഒറ്റക്ക് താമസിക്കുന്ന വയോധികയുടെ വീട്ടില്‍ വാടകക്ക് താമസിക്കുകയായിരുന്നു പാല്‍പാണ്ഡ്യനും കുടുംബവും. കഴിഞ്ഞ ഏഴിന് പ്രതിയുടെ ഭാര്യയും മകളും നാട്ടിലേക്ക് പോയ സമയം പ്രതി വീട്ടുടമയായ 85 കാരിയെ പീഡിപ്പിച്ചു എന്നാണ് പരാതി. കോയമ്പത്തൂരിലുള്ള മകള്‍ ഫോണ്‍ വിളിച്ചിട്ടും കിട്ടാത്തതിനാല്‍ വീട്ടിലെത്തിയപ്പോള്‍ അബോധാവസ്ഥയിലായിരുന്ന അമ്മയെ കോയമ്പത്തൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെവെച്ചാണ് പീഡന Read more about 85 കാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍[…]

ശുചീകരണത്തിന് ജനം മുന്നിട്ടിറങ്ങണമെന്ന് മുഖ്യമന്ത്രി

07:10 am 19/6/2017 തിരുവനന്തപുരം: പനിയും മറ്റ് പകര്‍ച്ചവ്യാധികളും വ്യാപിക്കുന്നത് തടയാന്‍ ജനം ഒറ്റക്കെട്ടായി ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്?ട്രീയ പാര്‍ട്ടികളും തദ്ദേശസ്ഥാപന പ്രതിനിധികളും സാമൂഹിക സാംസ്‌കാരിക സന്നദ്ധസംഘടനകളും ക്ലബുകളുമെല്ലാം യുദ്ധകാലാടിസ്ഥാനത്തില്‍ ശുചീകരണത്തില്‍ പങ്കാളികളാകണമെന്നും മുഖ്യമന്ത്രി വാര്‍ത്തകുറിപ്പില്‍ അഭ്യര്‍ഥിച്ചു. മാലിന്യനിര്‍മാര്‍ജനത്തിന് പൊതുജന സഹകരണത്തോടെ സര്‍ക്കാര്‍ ആത്മാര്‍ഥമായ ശ്രമങ്ങള്‍ നടത്തിവരികയാണ്. അതില്‍ പൂര്‍ണവിജയം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യമാണ് പകര്‍ച്ചപ്പനി വ്യാപിക്കാന്‍ ഇടയാക്കുന്നത്. മാലിന്യനിര്‍മാര്‍ജനവും കൊതുക് നശീകരണവും ഫലപ്രദമായി നടത്തിയ പ്രദേശങ്ങളില്‍ പനി വ്യാപിക്കുന്നതില്‍ കുറവുണ്ടായിട്ടുണ്ടെന്ന് Read more about ശുചീകരണത്തിന് ജനം മുന്നിട്ടിറങ്ങണമെന്ന് മുഖ്യമന്ത്രി[…]

ഫിലാഡല്‍ഫിയ എക്യൂമെനിക്കല്‍ ഗെയിംസ് ഡേ

07:22 pm 18/6/2017 – സജീവ് ശങ്കരത്തില്‍ ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പിന്റെ ഈവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ജൂണ്‍ 17-നു ശനിയാഴ്ച നടക്കുന്ന വോളിബോള്‍- ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റോടെ തുടക്കമിടുന്നു. റെനഗേഡ്‌സ് ഇന്‍ഡോര്‍ കോര്‍ട്ട്, ഹാറ്റബോറോയില്‍ (Renegads Indoor court, Hatboro) വച്ചു നടത്തപ്പെടുന്ന ഈ കായിക മാമാങ്കത്തില്‍ ബാസ്കറ്റ് ബോള്‍- വോളിബോള്‍ ടൂര്‍ണമെന്റില്‍ ഇരുപതോളം ടീമുകള്‍ പങ്കെടുക്കുന്നു. ചാമ്പ്യന്‍ഷിപ്പ്, റണ്ണര്‍അപ്, എം.വി.പി ട്രോഫികളും ക്യാഷ് അവാര്‍ഡുകളും ഏര്‍പ്പെടുത്തിയിട്ടുള്ള ഈ കായിക മത്സരത്തിലേക്ക് ഏവര്‍ക്കും സ്വാഗതം. കൂടുതല്‍ വിവരങ്ങള്‍ക്ക്: Read more about ഫിലാഡല്‍ഫിയ എക്യൂമെനിക്കല്‍ ഗെയിംസ് ഡേ[…]

ന്യൂ ടെസ്റ്റ്‌മെന്‍റ് ചര്‍ച്ച് നോര്‍ത്ത് അമേരിക്കന്‍ വാര്‍ഷിക കണ്‍വെന്‍ഷന്‍ ജൂലൈ 5 മുതല്‍ 9 വരെ പെന്‍സല്‍വേനിയയില്‍

07:20 pm 18/6/2017 ന്യൂജേഴ്സി : ന്യൂ ടെസ്റ്റ്‌മെന്‍റ് ചര്‍ച്ചിന്‍റെ വാര്‍ഷിക കണ്‍വെന്‍ഷന്‍ ജൂലൈ 5 മുതല്‍ 9 വരെ ഇന്ത്യാനാ, പെന്‍സല്‍വേനിയയില്‍ ഉള്ള ഇന്ത്യാനാ യൂണിവേഴ്സിറ്റി ഓഫ് പെന്‍സല്‍വേനിയയില്‍ (Kovalchick Convention center, Indiana University of Pennsylvania, 711 Pratt Dr., Indiana, PA 15705) വച്ച് നടത്തപ്പെടുന്നതാണ്. അമേരിക്കയിലും കാനഡയിലുമുള്ള ഏകദേശം 32 ഓളം ലോക്കല്‍ ചര്‍ച്ച് വിശ്വാസികളും, ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നുള്ള സഭാവിശ്വാസികളും ഈ വാര്‍ഷിക കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നതാണ്. ഇതൊരു Read more about ന്യൂ ടെസ്റ്റ്‌മെന്‍റ് ചര്‍ച്ച് നോര്‍ത്ത് അമേരിക്കന്‍ വാര്‍ഷിക കണ്‍വെന്‍ഷന്‍ ജൂലൈ 5 മുതല്‍ 9 വരെ പെന്‍സല്‍വേനിയയില്‍[…]

ഡോ. സതി നായരുടെ നിര്യാണത്തില്‍ കെ.എച്ച്.എന്‍.എ അനുശോചിച്ചു

07:18 pm 18/6/2017 – സതീശന്‍ നായര്‍ ഷിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍, കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മിഷിഗണ്‍ ചാപ്റ്റര്‍ പ്രസിഡന്റ് എന്നീ സ്ഥാനങ്ങളില്‍ സേവനം ചെയ്തിരുന്ന ഡോ. സതി നായരുടെ വേര്‍പാടില്‍ കെ.എച്ച്.എന്‍.എ ഡയറക്ടര്‍ ബോര്‍ഡും, ട്രസ്റ്റി ബോര്‍ഡും, കണ്‍വന്‍ഷന്‍ കമ്മിറ്റിയും അതിയായ ദുഖം രേഖപ്പെടുത്തി. കേരളാ ക്ലബിന്റെ പ്രസിഡന്റ്, കേരളാ ഭജന്‍ ഗ്രൂപ്പിന്റെ സ്ഥാപക പ്രസിഡന്റ് എന്നീ നിലകളിലും അതുപോലെ മറ്റു സാമൂഹിക സാംസ്കാരിക Read more about ഡോ. സതി നായരുടെ നിര്യാണത്തില്‍ കെ.എച്ച്.എന്‍.എ അനുശോചിച്ചു[…]

ഫോമാ പൊളിറ്റിക്കല്‍ ഫോറം ഉദ്ഘാടനം ജൂണ്‍ 24 നു ന്യൂയോര്‍ക്കില്‍

07:18 pm 18/6/2017 – ഷോളി കുമ്പിളുവേലില് ഫോമായുടെ പോഷക സംഘടനയായ പൊളിറ്റിക്കല്‍ ഫോറം നാഷണല്‍ കമ്മിറ്റിയുടെ ഉദ്ഘാടനം ജൂണ്‍ 24 നു ശനിയാഴ്ച വൈകിട്ട് 5 മണിക്ക് യോങ്കേഴ്‌സിലുള്ള സോണ്ടേഴ്‌സ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപെടുന്നതാണ്. ഫോമാ പൊളിറ്റിക്കല്‍ ഫോറത്തിന്റെ നാഷണല്‍ ചെയര്മാന്‍ തോമസ് റ്റി ഉമ്മന്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്യും. കോണ്‍സല്‍ ദേവദാസന്‍ നായര്‍ മുഖ്യാതിഥിയായിരിക്കും. ഫോമാ സെക്രട്ടറി ജിബി തോമസ്, ട്രഷറാര്‍ Read more about ഫോമാ പൊളിറ്റിക്കല്‍ ഫോറം ഉദ്ഘാടനം ജൂണ്‍ 24 നു ന്യൂയോര്‍ക്കില്‍[…]

ഇരിങ്ങാലക്കുട സ്വദേശി ചികിസാ സഹായം തേടുന്നു

07:14 pm 18/6/2017 കുവൈത്ത് സിറ്റി: പക്ഷാഘാതത്തെത്തുടര്‍ന്ന് കഴിഞ്ഞ രണ്ട് മാസത്തോളമായി മുബാറക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി ജോസ് ഔസേഫ് ചികിത്സാ സഹായം തേടുന്നു. കുവൈത്തില്‍ സ്വകാര്യ കന്പനിയില്‍ െ്രെഡവറായി ജോലി ചെയ്തു വരികയായിരുന്നു ജോസിനെ തുടര്‍ചികിത്സയ്ക്കായ് നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നടപടികള്‍ നടന്നു വരുന്നു. ഭാര്യയും ഡിഗ്രിക്ക് പഠിക്കുന്ന ഒരു മകളും പ്ലസ്ടുവിലും 8ലും പഠിക്കുന്ന രണ്ട് ആണ്‍കുട്ടികളും അടങ്ങിയതാണ് ജോസിന്റെ കുടുംബം. സാന്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ജോസിനെ സഹായിക്കാന്‍ താല്പര്യമുള്ളവര്‍ Read more about ഇരിങ്ങാലക്കുട സ്വദേശി ചികിസാ സഹായം തേടുന്നു[…]

പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചി മെട്രോ സര്‍വീസ് കേരളത്തിന് സമര്‍പ്പിച്ചു.

12:28 pm 17/06/2017 കൊച്ചി:കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ പ്രത്യേകം തയാറാക്കിയ വേദിയിൽ വച്ചാണ് പ്രധാനമന്ത്രി കേരളത്തിന്‍റെ സ്വപ്ന പദ്ധതി രാഷ്ട്രത്തിന് സമർപ്പിച്ചത്. കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു കൊച്ചി മെട്രോ സ്മാര്‍ട്ട് വണ്‍ കാര്‍ഡും മുഖ്യമന്ത്രി പിണറായി വിജയന്‍ മൊബൈല്‍ വണ്‍ മെട്രോ ആപ്പും പ്രകാശനം ചെയ്തു. കേന്ദ്രസര്‍ക്കാരില്‍ നിന്ന് തുടര്‍ന്നും സഹായങ്ങള്‍ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്‍റെ പ്രസംഗത്തിൽ പറഞ്ഞു‍. മൊബൈല്‍ വണ്‍ മെട്രോ ആപ്പ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മെട്രോ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് Read more about പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചി മെട്രോ സര്‍വീസ് കേരളത്തിന് സമര്‍പ്പിച്ചു.[…]

പ​​​ക​​​ർ​​​ച്ച​​​പ്പ​​​നി​​​മൂ​​​ലം മൂ​​​ന്നു വ​​​യ​​​സു​​​കാ​​​ര​​​ൻ ഉ​​​ൾ​​​പ്പെ​​​ടെ ഇ​​​ന്ന​​​ലെ ഒന്പതു പേ​​​ർ മ​​​രി​​​ച്ചു

07:40 am 17/6/2017 തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജ​​​ന​​​ങ്ങ​​​ളെ ഭീ​​​തി​​​യി​​​ലാ​​​ഴ്ത്തി സം​​​സ്ഥാ​​​ന​​​ത്തു പ​​​ക​​​ർ​​​ച്ച​​​പ്പ​​​നി​​​മൂ​​​ലം മൂ​​​ന്നു വ​​​യ​​​സു​​​കാ​​​ര​​​ൻ ഉ​​​ൾ​​​പ്പെ​​​ടെ ഇ​​​ന്ന​​​ലെ ഒന്പതു പേ​​​ർ മ​​​രി​​​ച്ചു. ഇ​​​തി​​​ൽ അ​​​ഞ്ചു മ​​​ര​​​ണ​​​വും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ലാ​​​ണ്. ആലപ്പുഴ ജില്ല യിൽ രണ്ടും ഇടുക്കി, തൃശൂർ ജില്ലകളിൽ ഓരോ മരണവും ഉണ്ടായി. കാ​​​ട്ടാ​​​ക്ക​​​ട തൂ​​​ങ്ങാം​​​പാ​​​റ സ്വ​​​ദേ​​​ശി​​​യാ​​​യ അ​​​ഭി​​​നാ​​​ഥ് (3), കാ​​​ട്ടാ​​​ക്ക​​​ട പ​​​ന്നി​​​യോ​​​ട് സ്വ​​​ദേ​​​ശി ര​​​മേ​​​ശ് റാം (38), ​​​വെ​​​ള്ള​​​നാ​​​ട് പേ​​​ഴും​​​മൂ​​​ട് സ്വ​​​ദേ​​​ശി സോ​​​മ​​​ൻ (59), ചെ​​​റു​​​ന്നി​​​യൂ​​​ർ സ്വ​​​ദേ​​​ശി സു​​​ബ്ര​​​ഹ്‌മണ്യ​​​ൻ ( 64), കാ​​​ട്ടാ​​​ക്ക​​​ട വീ​​​ര​​​ണ​​​കാ​​​വ് സ്വ​​​ദേ​​​ശി ര​​​മേ​​​ശ​​​ൻ Read more about പ​​​ക​​​ർ​​​ച്ച​​​പ്പ​​​നി​​​മൂ​​​ലം മൂ​​​ന്നു വ​​​യ​​​സു​​​കാ​​​ര​​​ൻ ഉ​​​ൾ​​​പ്പെ​​​ടെ ഇ​​​ന്ന​​​ലെ ഒന്പതു പേ​​​ർ മ​​​രി​​​ച്ചു[…]

റബർ ഉത്പാദനത്തിൽ 50 ശതമാനത്തിന്റെ കുറവുണ്ടാക്കിയതായി വിവിധ റബർ ഉത്പാദകസംഘങ്ങളിൽനിന്നുള്ള കണക്കുകൾ സൂചിപ്പിക്കുന്നു.

07:38 am 17/6/2017 വടക്കഞ്ചേരി: വാണിയമ്പാറമുതൽ നെന്മാറവരെയുള്ള പ്രദേശങ്ങളിൽ കഴിഞ്ഞ കാലവർഷത്തെ മഴക്കുറവിനു പിന്നാലെ വേനൽമഴ ഇല്ലാതിരുന്നതും ഈ വർഷം കാലവർഷം വൈകുന്നതും റബർ ഉത്പാദനത്തിൽ 50 ശതമാനത്തിന്റെ കുറവുണ്ടാക്കിയതായി വിവിധ റബർ ഉത്പാദകസംഘങ്ങളിൽനിന്നുള്ള കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ മൂന്നുപതിറ്റാണ്ടിനിടയ്ക്ക് ഇതാദ്യമായാണ് ഇത്രയും മോശമായ ഉത്പാദനം കണക്കാക്കുന്നത്. കഴിഞ്ഞ കാലവർഷത്തിൽ മഴനന്നേ കുറവായിരുന്നു. ഇതിന്റെ ആഘാതത്തിനൊപ്പം വേനൽമഴയോ മറ്റു ഇടമഴയോ ഇല്ലാതിരുന്നതാണ് റബർമരങ്ങൾക്ക് ഉണക്കവും ക്ഷീണവും ഉണ്ടാക്കിയതെന്ന് എളവമ്പാടം മാതൃകാ റബർ ഉത്പാദകസംഘം പ്രസിഡന്റ് പി.വി.ബാബു പറഞ്ഞു. Read more about റബർ ഉത്പാദനത്തിൽ 50 ശതമാനത്തിന്റെ കുറവുണ്ടാക്കിയതായി വിവിധ റബർ ഉത്പാദകസംഘങ്ങളിൽനിന്നുള്ള കണക്കുകൾ സൂചിപ്പിക്കുന്നു.[…]