ബാബാ രാംദേവിന് ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ്.

10:28 am 15/6/2017 ന്യൂഡൽഹി: യോഗാഗുരു ബാബാ രാംദേവിന് ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ്. കഴിഞ്ഞ വർഷം ഏപ്രിലിൽ നടന്ന സദ്ഭാവന സമ്മേളനത്തിൽ നടത്തിയ വിവാദ പരാമർശത്തിനാണ് കോടതിയുടെ ജാമ്യമില്ലാ വറണ്ട്. ഭാരത് മാതാ കീ ജയ് എന്നു ഏറ്റുപറയാത്തവരുടെ തലവെട്ടുമെന്ന് പറഞ്ഞ കേസിൽ അഡീഷണൽ ചീഫ് മജിസ്ട്രേറ്റ് ഹരീഷ് ഗോയലാണ് രാംദേവിനെതിരെ വാറണ്ട് പുറപ്പെടുവിച്ചത്. ജാട്ട് പ്രക്ഷോഭത്തിന്‍റെ പശ്ചാത്തലത്തിൽ സമാധാനം പുനസ്ഥാപിക്കുന്നതിനായാണ് സമ്മേളനം നടത്തിയത്. കോണ്‍ഗ്രസ് നേതാവും ഹരിയാന മുൻ മുഖ്യമന്ത്രിയുമായ സുഭാഷ് ഭദ്രയുടെ പരാതിയിൻമേൽ മാർച്ച് Read more about ബാബാ രാംദേവിന് ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ്.[…]

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ സുഹൃത്ത് മാനഭംഗപ്പെടുത്തി.

10:24 am 15/6/2017 ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ സുഹൃത്ത് മാനഭംഗപ്പെടുത്തി. ഡൽഹി ബീഗംപുർ പ്രദേശത്തെ രോഹിണിയിലെ പാർക്കിലാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. രാത്രി ഒന്പതോടെ പെണ്‍കുട്ടി സുഹൃത്തിനൊപ്പം പാർക്കിൽ പോയി. ഇവിടെവച്ച് സുഹൃത്ത് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. വീട്ടിൽ തിരിച്ചെത്തിയ പെണ്‍കുട്ടി കൂട്ട മാനഭംഗത്തിനിരയായെന്നു മാതാപിതാക്കളോടു കളവ് പറഞ്ഞു. ഇതേതുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകി. പോലീസ് നടത്തി അന്വേഷണത്തിനിടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്നു കൂട്ടമാനഭംഗക്കഥ കളവാണെന്നു തെളിഞ്ഞു. തുടർന്നു നടത്തിയ ചോദ്യം ചെയ്യലിൽ സുഹൃത്ത് Read more about പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ സുഹൃത്ത് മാനഭംഗപ്പെടുത്തി.[…]

മെട്രോ ഉദ്ഘാടന ചടങ്ങിൽ ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരനെ ക്ഷണിക്കാത്തത് മര്യാദകേടെന്ന് കെ.വി. തോമസ്

10 :22 am 15/6/2017 കൊച്ചി: കൊച്ചി മെട്രോ ഉദ്ഘാടന ചടങ്ങിൽ ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരനെ ക്ഷണിക്കാത്തത് മര്യാദകേടെന്ന് കെ.വി. തോമസ് എംപി. പ്രധാനമന്ത്രിയുടെ ഓഫീസിന് ഇതു തിരുത്താവുന്നതേയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

കുടുംബ സംഗമ സ്മരണിക പ്രസിദ്ധീകരിക്കുന്നു

10:12 am 15/6/2017 ഫിലാഡല്‍ഫിയ: നോര്‍ത്ത് അമേരിക്കന്‍ ക്‌നാനായ യാക്കോബായ കമ്യൂണിറ്റി ഫിലാഡല്‍ഫിയയില്‍ വച്ച് ജൂണ്‍ 27 മുതല്‍ 30 വരെ നടക്കുന്ന കുടുംബ സംഗമത്തിന്റെ സ്മരണിക പ്രസിദ്ധീകരിക്കുന്നതിനുള്ള പ്രവര്‍ത്തന പരിപടികള്‍ ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. പ്രസിദ്ധീകരണതലത്തില്‍ കഴിവും പരിചയസമ്പന്നനുമായ കെ.പി. ആന്‍ഡ്രൂസിന്റെ നേതൃത്വത്തില്‍ ഒരു കമ്മറ്റി രൂപികരിച്ചു. ക്‌നാനായ സമുദായത്തിന്റെ അമേരിക്കന്‍ റീജിനല്‍ മെത്രാപ്പോലിത്താ ആര്‍ച്ച് ബിഷപ്പ് ഡോ. ആയൂബ് മോര്‍ സില്‍വാനോസിന്റെ ഉപദേശം ഈ സുവനീറിന് മാറ്റ്കൂട്ടും. സാധാരണപ്രസിദ്ധീകരിക്കാറുള്ള സുവനീറുകളില്‍നിന്നും വ്യത്യസ്തമായ ഒന്നായിരിക്കും ഈ സുവനീര്‍. Read more about കുടുംബ സംഗമ സ്മരണിക പ്രസിദ്ധീകരിക്കുന്നു[…]

മൊഗാദിഷുവിൽ ഹോട്ടലിലുണ്ടായ ഭീകരാക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു

10:20 am 15/6/2017 മൊഗാദിഷു: സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവിൽ ഹോട്ടലിലുണ്ടായ ഭീകരാക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു. നിരവധിപ്പേർക്കു പരിക്കേറ്റു. 20 ഓളം പേരെ ഭീകരർ ബന്ദികളാക്കിയതായും വിവരമുണ്ട്. സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെ വധിച്ചതായി പോലീസ് അറിയിച്ചു. സ്ഫോടക വസ്തുക്കൾ നിറച്ച വാഹനത്തിലെത്തിയ ചാവേർ ആദ്യം ഹോട്ടലിന്‍റെ ഗേറ്റിൽ ഇടിച്ചുകയറ്റുകയായിരുന്നു. പിന്നാലെ സൈനിക വേഷത്തിലെത്തിയ ഭീകരർ ഹോട്ടലിനുള്ളിൽ പ്രവേശിച്ച് വെടിയുതിർത്തു. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം അൽക്വയ്ദയുമായി ബന്ധമുള്ള അൽഷബാബ് ഭീകര സംഘടന ഏറ്റെടുത്തിട്ടുണ്ട്.

ക​ന്നു​കാ​ലി ക​ശാ​പ്പ് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​ശു​ക്ക​ളെ വി​ൽ​ക്കാ​നും വാ​ങ്ങാ​നും ഓ​ണ്‍​ലൈ​ൻ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി

10:16 am 15/6/2017 ഹൈ​ദ​രാ​ബാ​ദ്: കേ​ന്ദ്ര സ​ർ​ക്കാ​ർ ക​ന്നു​കാ​ലി ക​ശാ​പ്പ് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​ശു​ക്ക​ളെ വി​ൽ​ക്കാ​നും വാ​ങ്ങാ​നും ഓ​ണ്‍​ലൈ​ൻ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി തെ​ലു​ങ്കാ​ന സ​ർ​ക്കാ​ർ. ഓ​ണ്‍​ലൈ​ൻ ഷോ​പ്പിം​ഗി​ന് വെ​ബ്സൈ​റ്റ് ആ​രം​ഭി​ച്ചാ​ണ് സ​ർ​ക്കാ​ർ പ​ശു​വി​പ​ണി സ​ജീ​വ​മാ​ക്കു​ന്ന​ത്. www.pashubazar.telangana.gov.in എ​ന്നാ​ണ് തെ​ലു​ങ്കാ​ന സ​ർ​ക്കാ​ർ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന വെ​ബ്സൈ​റ്റി​ന്‍റെ പേ​ര്. ഈ ​വെ​ബ്സൈ​റ്റി​ലൂ​ടെ ആ​വ​ശ്യ​ക്കാ​ർ​ക്ക് ക​ന്നു​കാ​ലി​ക​ളെ വാ​ങ്ങു​ക​യും വി​ൽ​ക്കു​ക​യും ചെ​യ്യാം.

പാലാ- മീനച്ചില്‍ താലൂക്ക് പിക്‌നിക്കും സമ്മേളനവും ജൂണ്‍ 24-ന്

10:11 am 15/6/2017 ഷിക്കാഗോ: പതിനേഴാമത് പാലാ- മീനച്ചില്‍ താലൂക്ക് പിക്‌നിക്കും സമ്മേളനവും 2017 ജൂണ്‍ 24-നു ശനിയാഴ്ച മോര്‍ട്ടന്‍ഗ്രോവ് ലിന്‍വുഡ് പാര്‍ക്കില്‍ വച്ചു നടത്തും. പാലാ- മീനച്ചില്‍ താലൂക്കില്‍ നിന്നും ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്നവരുടെ കൂട്ടായ്മയായ പാലാ പിക്‌നിക്കും സമ്മേളനവും രാവിലെ 11 മണി മുതല്‍ വൈകിട്ട് 7 മണി വരെ നടത്തപ്പെടുന്നു. പിക്‌നിക്കിന്റെ ഭാഗമായി എല്ലാവര്‍ഷവും നടത്തിവരുന്ന കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായുള്ള കലാ-കായിക മത്സരങ്ങള്‍ രാവിലെ 11 മണിക്കുതന്നെ ആരംഭിക്കുന്നതാണ്. നാടിന്റെ തനിമയും സംസ്കാരവും Read more about പാലാ- മീനച്ചില്‍ താലൂക്ക് പിക്‌നിക്കും സമ്മേളനവും ജൂണ്‍ 24-ന്[…]

കേരളത്തില്‍ പനി പടരുന്നു; 200 പേര്‍ മരിച്ചതായി അനൗദ്യോഗിക കണക്ക്

10:09 am 15/6/2017 കോട്ടയം: സംസ്ഥാനത്ത് പനി അടക്കമുള്ള പകര്‍ച്ചവ്യാധികള്‍ പടരുന്നു. ഈവര്‍ഷം ഇതിനികം ഇരൂറോളം പേര്‍ മരിച്ചതായാണ് അനൗദ്യോഗിക കണക്ക്. ആശുപത്രികളില്‍ ദിവസവും നൂറുകണക്കിനു രോഗികളാണ് എത്തിക്കൊണ്ടിരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തില്‍ മാത്രം പതിനായിരത്തിലേറെപ്പേര്‍ രോഗബാധിതരാണ്. ഇതില്‍ പകുതിയോളം ഡെങ്കിപ്പനിയാണെന്നു സംശയിക്കുന്നു. സര്‍ക്കാര്‍ കണക്കുകള്‍ അനുസരിച്ച് ഈ വര്‍ഷം ഇതിനകം സംസ്ഥാനത്തു 101 പേര്‍ പനിയും അനുബന്ധ പകര്‍ച്ചവ്യാധികളും ബാധിച്ചു മരിച്ചതായി ആരോഗ്യവകുപ്പു സ്ഥിരീകരിച്ചു. ഇതിനുപുറമെ 74 പേരുടെ മരണംകൂടി പകര്‍ച്ചവ്യാധികള്‍ മൂലമാണെന്നു സംശയിക്കുന്നു. Read more about കേരളത്തില്‍ പനി പടരുന്നു; 200 പേര്‍ മരിച്ചതായി അനൗദ്യോഗിക കണക്ക്[…]

നാടുകടത്തില്‍ ഭീഷണി ഒഴിവായി; മലയാളി കുടുംബത്തിന് ഓസ്‌ട്രേലിയയില്‍ തുടരാം

10:08 am 15/6/2017 മെല്‍ബണ്‍: ഒടുവില്‍ ഓസ്‌ട്രേലിയന്‍ മലയാളി കുടുംബത്തിന് ആശ്വാസമായി സര്‍ക്കാര്‍ ഉത്തരവ്. രോഗിയായ കുഞ്ഞുണ്ടെന്ന കാരണത്താല്‍ നാടുകടത്തല്‍ ഭീഷണി നേരിട്ട മലയാളി കുടുംബത്തിന് പെര്‍മനന്‍റ് റെസി ഡന്‍സി വീസ സര്‍ക്കാര്‍ അനുവദിച്ചു. സംഭവം മാധ്യമങ്ങളും മലയാളി അസോസിയേഷനുകളും സര്‍ക്കാരിന്‍റെ മുന്നിലെത്തിച്ചതോടെയാണ് അനുകൂല തീരുമാനമുണ്ടായത്.അഡ്‌ലെയ്ഡില്‍ താമസിക്കുന്ന കോതമംഗലം സ്വദേശികളായ മനുസീന ദമ്പതികളും രണ്ടു മക്കളുമായിരുന്നു നാടുകടത്തല്‍ ഭീഷണി നേരിട്ടത്. മൂന്ന് വയസുകാരിയായ മകള്‍ മേരി ജോര്‍ജ് രോഗിയാണെന്ന കാരണത്താല്‍ ജൂണ്‍ അവസാനത്തിന് മുന്‍പ് രാജ്യംവിടണമെന്ന് അധികൃതര്‍ Read more about നാടുകടത്തില്‍ ഭീഷണി ഒഴിവായി; മലയാളി കുടുംബത്തിന് ഓസ്‌ട്രേലിയയില്‍ തുടരാം[…]

ഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ ഈശോയുടെ തിരുഹൃദയ ദര്‍ശന തിരുനാള്‍ ആചരിച്ചു

– ബിനോയി കിഴക്കനടി (പി. ആര്‍. ഒ.) ഷിക്കാഗോ: പ്രവാസി ക്‌നാനായക്കാരുടെ പ്രഥമ ദൈവാലയമായ ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ക്‌നാനാ!യ കത്തോലിക്കാ ഫൊറോനാ പള്ളിയിലെ പ്രധാന തിരുന്നാള്‍ ജൂണ്‍ 9 മുതല്‍ 11 വരെ ഭക്തിപൂര്‍വം ആഘോഷിച്ചു . ജൂണ്‍ 9, വെള്ളി വൈകുന്നേരം 6:30 ന് കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍. ജോസഫ് പണ്ടാരശ്ശേരില്‍ കൊടിയേറ്റിയതോടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് നടക്കുന്ന ദിവ്യബലിയില്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ മുഖ്യകാര്‍മ്മികനും, വെരി റെവ. Read more about ഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ ഈശോയുടെ തിരുഹൃദയ ദര്‍ശന തിരുനാള്‍ ആചരിച്ചു[…]