ഫാ. മാര്‍ട്ടിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ത്വരിതഗതിയില്‍

08:44 am 29/6/2017 എടിന്‍ബര്‍ഗ്: ഫാ. മാര്‍ട്ടിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ത്വരിതഗതിയില്‍ നടക്കുന്നു. ഈ മാസം 21 മുതല്‍ കാണാതാകുകയും പിന്നീട് 23 ാം തീയതി വെള്ളിയാഴ്ച ഡണ്‍ബാര്‍ ബീച്ചില്‍ മരിച്ച നിലയില്‍ കണ്ടണ്ടെത്തുകയും ചെയ്ത ഫാ. മാര്‍ട്ടിന്‍ വാഴച്ചിറ സിഎംഎയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനായി ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാന്പിക്കല്‍ എടിന്‍ബര്‍ഗ് അതിരൂപതാധ്യക്ഷന്‍ മാര്‍ ലിയോ കുഷ്‌ലിയുമായി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തി. മൃതദേഹ പരിശോധനയുമായി Read more about ഫാ. മാര്‍ട്ടിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ത്വരിതഗതിയില്‍[…]

നെഹ്‌റു ട്രോഫി ജലമേള ഈ വര്‍ഷം ഫോമാ യും ദൃക്‌സാക്ഷിയാകും

08:44 am 29/6/2017 – ബിന്ദു ടിജി “കറുത്ത ചിറകു വെച്ചൊരരയന്ന കിളിപോലെ കുതിച്ചു കുതിച്ചു പായും കുതിര പോലെ…” വിജയ ശ്രീലാളിതരായി വരുന്ന ചുണ്ടന്‍ വള്ള ത്തെ എതിരേല്‍ക്കാന്‍ പുന്നമട ക്കായല്‍ തീരത്തു ഈ വര്‍ഷം ഫോമാ പ്രതിനിധികളും ഉണ്ടാകും. രണ്ടായിരത്തി പതിനേഴു ആഗസ്റ്റ് നാലാം തിയ്യതി നടക്കുന്ന കേരള കണ്‍വെന്‍ഷനു ശേഷം ഫോമാ നേതാക്കന്മാര്‍ക്കും പ്രതിനിധിക ള്‍ക്കും അറുപത്തി അഞ്ചാമത് നെഹ്‌റു ട്രോഫി ജലമേള ആസ്വദിക്കുവാനുള്ള സജ്ജീകരണങ്ങള്‍ ചെയ്യുമെന്ന് പ്രസിഡണ്ട് ശ്രീ .ബെന്നി വാച്ചാച്ചിറയും Read more about നെഹ്‌റു ട്രോഫി ജലമേള ഈ വര്‍ഷം ഫോമാ യും ദൃക്‌സാക്ഷിയാകും[…]

അര്‍ക്കന്‍സാസ് തലസ്ഥാനത്തു 10 കല്പനകളുടെ സ്റ്റാച്യു സ്ഥാപിച്ചു

08:42 am 29/6/2017 – പി.പി. ചെറിയാന്‍ അര്‍ക്കന്‍സാസ്: രണ്ടു വര്‍ഷക്കാലം നീണ്ടു നിന്ന വാദ പ്രതിവാദങ്ങള്‍ക്കു ശേഷം അര്‍ക്കന്‍സാസ് സംസ്ഥാന തലസ്ഥാനത്തു പത്തു കല്പനകള്‍ ആലേഖനം ചെയ്ത സ്റ്റാച്യു സ്ഥാപിച്ചു. ജൂണ്‍ 27 ചൊവ്വാഴ്ച ആറടി ഉയരവും 6000 പൗണ്ട് തൂക്കവുമുള്ള സ്റ്റാച്യു തലസ്ഥാനത്തിന്റെ സൗത്ത് വെസ്റ്റ് പുല്‍ത്തകിടിയിലാണ് സ്ഥാപിച്ചിരിക്കുന്നത്. സ്വകാര്യവ്യക്തികളുടെ ഫണ്ട് ഉപയോഗിച്ചു സംസ്ഥാന സര്‍ക്കാറിന്റെ സ്ഥലത്തു സ്റ്റാച്യു സ്ഥാപിക്കുന്നതിനുള്ള അനുമതി ലൊ മേക്കേഴ്സ് നല്‍കിയതിനെ തുടര്‍ന്നാണിത്. 2015 ല്‍ ഒക്കലഹോമ സുപ്രീംകോടതി സംസ്ഥാന Read more about അര്‍ക്കന്‍സാസ് തലസ്ഥാനത്തു 10 കല്പനകളുടെ സ്റ്റാച്യു സ്ഥാപിച്ചു[…]

അമേരിക്കന്‍ സ്വാതന്ത്ര്യദിനാഘോഷം ഡാളസ്സില്‍ ജൂലായ് 4ന്

08:40 am 29/6/2017 – പി.പി. ചെറിയാന്‍ ഗാര്‍ലന്റ്(ഡാളസ്): കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ്സിന്റേയും, ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷന്‍ സെന്ററിന്റേയും ആഭിമുഖ്യത്തില്‍ അമേരിക്കന്‍ സ്വാതന്ത്ര്യദിനം ജൂലായ് നാലിന് വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. സ്വാതന്ത്ര്യദിന പ്രഖ്യാപനത്തിന്റെ സ്മരണ പുതുക്കുന്ന ജൂലായ് നാലിന് കേരള അസ്സോസിയേഷന്‍ പരിസരത്തു സ്പോര്‍ട്സ്, ഗെയിംസ്, വിവിധ കലാപരിപാടികളും ബാര്‍ബിക്യു വിതരണവും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പരിപാടിയെ കുറിച്ചുള്ള വിശദവിവരങ്ങള്‍ക്ക് ജൂണ്‍ 30 ന് മുമ്പായി സെക്രട്ടറി റോയി കൊടുവത്തുമായി ബന്ധപ്പെടേണ്ടതാണ്. റോയി കൊടുവത്ത്: Read more about അമേരിക്കന്‍ സ്വാതന്ത്ര്യദിനാഘോഷം ഡാളസ്സില്‍ ജൂലായ് 4ന്[…]

മാറനാഥ വാര്‍ഷിക കണ്‍വന്‍ഷന്‍ ജൂലൈ 8,9 തീയതികളില്‍

08:40 am 29/6/2017 – പി.പി. ചെറിയാന്‍ ഗ്ലെന്‍വ്യൂ(ഷിക്കാഗോ): മാറാനാഥാ പ്രെയര്‍ ഫെല്ലോഷിപ്പ്, ഷിക്കാഗോയുടെ ആഭിമുഖ്യത്തില്‍ മുപ്പത്തി ഒന്നാമത് വാര്‍ഷീക കണ്‍വന്‍ഷന്‍ ജൂലായ് 8, 9 തിയ്യതികളില്‍ നടക്കുന്നു.ഗ്ലെന്‍വ്യൂവിലുള്ള സെന്റ് ആഡ്രൂസ് അസീവിയന്‍ ചര്‍ച്ചില്‍ ദിവസവും വൈകീട്ട് 6.30ന് ആരംഭിക്കുന്ന കണ്‍വന്‍ഷനില്‍ സുപ്രസിദ്ധ ദൈവവചന പണ്ഡിതനും, പ്രാസംഗീകനുമായ പാസ്റ്റര്‍ കെ.ജെ. തോമസ് മുഖ്യ പ്രഭാഷണം നടത്തും. കണ്‍വന്‍ഷനില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക്708 254 7402, 630 960 1849

ഡോ.ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ്, സ്മരണയുടെ സ്നേഹതീരങ്ങളില്‍ പുസ്തകം പ്രകാശനം ചെയ്തു

08:38 am 29/6/2017 – ജീമോന്‍ റാന്നി ഹൂസ്റ്റണ്‍: മലങ്കര ഓര്‍ത്തഡോക്സ് സഭാരത്നമായ കാലം ചെയ്ത ഡോ. ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് കുറിച്ചുള്ള ദീപ്തമായ സ്മരണകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് പ്രസിദ്ധീകരിച്ച ‘സ്മരണയുടെ സ്നേഹതീരങ്ങളില്‍’ എന്ന പുസ്തകം ഹൂസ്റ്റണില്‍ പ്രകാശനം ചെയ്തു. ഹൂസ്റ്റണില്‍ ട്രിനിറ്റി മാര്‍ത്തോമ്മാ ദേവാലയത്തില്‍ ജൂണ്‍ 25ന് ഞായറാഴ്ച ശുശ്രൂഷാനന്തരം നടന്ന പ്രത്യേക ചടങ്ങില്‍ ഇടവക അസിസ്റ്റന്റ് വികാരി റവ.ഫിലിപ്പ് ഫിലിപ്പ് വികാരി റവ.മാത്യൂസ് ഫിലിപ്പിന് ആദ്യ പ്രതി നല്‍കി കൊണ്ടാണ് പ്രകാശനം നിര്‍വഹിച്ചത്. അഭിവന്ദ്യ തിരുമേനിയെകുറിച്ചുള്ള Read more about ഡോ.ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ്, സ്മരണയുടെ സ്നേഹതീരങ്ങളില്‍ പുസ്തകം പ്രകാശനം ചെയ്തു[…]

മോളിയമ്മ അന്തോണിച്ചന്‍ (61) നിര്യാതയായി

08:35 am 29/6/2017 മുഹമ്മ: പട്ടാറ പുത്തന്‍പറമ്പില്‍ പരേതനായ അന്തോണിച്ചന്റെ ഭാര്യ മോളിയമ്മ (61) നിര്യാതയായി. പരേത കുറുമ്പനാടം ഒളശ കുടുംബാംഗം. സംസ്കാരം നടത്തി. മക്കള്‍: ജോസഫ് ആന്‍റണി (ജിതിന്‍, ഖത്തര്‍), ജീനാ ബിജു (യുഎസ്എ), ലൊറേത് ആന്‍റണി (ടിന്‍റു- സൗത്ത് ആഫ്രിക്ക). മരുമക്കള്‍: ജെമി മേരി കൈയ്മാതുരുത്തി (നോര്‍ത്ത് പറവൂര്‍, ഖത്തര്‍), ബിജു പുന്നമാലില്‍ (യുഎസ്എ), ജീവന്‍ ജോണ്‍ (ചാക്കോച്ചന്‍, വലിയകാലായില്‍, തലയോലപ്പറമ്പ്, ഖത്തര്‍).

ഹൂസ്റ്റണില്‍ പി. പത്രോസ്, പൗലോസ് ശ്ലീഹന്മാരുടെ പെരുന്നാള്‍ കൊണ്ടാടുന്ന

08:37 am 29/6/2017 ഹൂസ്റ്റണിലെ ഫ്രസേനോ ഇല്ലിനോയിസ് സ്ട്രീറ്റിലുള്ള സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് പള്ളിയില്‍ വി.പത്രോസ് പൗലോസ് ശ്ലീഹാന്മാരുടെ പെരുന്നാള്‍ ജൂലൈ മാസം 1, 2, (ശനി, ഞായര്‍) തീയതികളില്‍ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുവാന്‍ തീരുമാനിച്ചിരിക്കുന്നു. ജൂലൈ 1-ന് ശനിയാഴ്ച വൈകീട്ട് കൊടി ഉയര്‍ത്തി പെരുന്നാളിനു തുടക്കം കുറിക്കും. തുടര്‍ന്ന് സന്ധ്യാപ്രാര്‍ത്ഥനയും കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് നല്‍കുന്ന വചന പ്രഘോഷണവും ഉണ്ടായിരിക്കും. ജൂലൈ 2നു ഞായറാഴ്ച രാവിലെ പ്രഭാത Read more about ഹൂസ്റ്റണില്‍ പി. പത്രോസ്, പൗലോസ് ശ്ലീഹന്മാരുടെ പെരുന്നാള്‍ കൊണ്ടാടുന്ന[…]

ചൈനയുടെ ഭീമൻ യുദ്ധകപ്പൽ നീറ്റിലിറങ്ങി.

06:27 pm 28/6/2017 ഷാംഗ്ഹായ്: ചൈനയുടെ ഭീമൻ യുദ്ധകപ്പൽ നീറ്റിലിറങ്ങി. ടൈപ്പ് 055 എന്ന യുദ്ധകപ്പലാണ് ഷാംഗ്ഹായിൽ നിർമാണം പൂർത്തിയാക്കി ബുധനാഴ്ച നീറ്റിലിറക്കിയത്. നിരവധി ഹെലികോപ്ടറുകളും മിസൈലുകളും ഡ്രോണുകളും വഹിക്കുവാൻ സാധിക്കുന്ന ഭീമൻ യുദ്ധക്കപ്പലാണ് ചൈന നീറ്റിലിറക്കിയിരിക്കുന്നത്. മിസൈലുകളെ തകർക്കാനും വൻലക്ഷ്യങ്ങളെ ആക്രമിക്കാനും കരുത്തുള്ള ടൈപ്പ് 005-ൽ മുഴുവൻ ആയുധങ്ങളും വിന്യസിച്ചു കഴിഞ്ഞാൽ 12,000 ടണ്‍ ഭാരമുണ്ടാക്കും. നിർമാണത്തിലിരിക്കുന്ന ഇന്ത്യൻ യുദ്ധക്കപ്പൽ 15 ബി വിശാഖപട്ടണത്തേക്കാൾ പതിന്മടങ്ങ് കരുത്തുറ്റതാണ് ചൈനയുടെ ടൈപ്പ് 005. 15 ബി വിശാഖപട്ടണത്തിൽ Read more about ചൈനയുടെ ഭീമൻ യുദ്ധകപ്പൽ നീറ്റിലിറങ്ങി.[…]

വീടിനുപുറത്ത് പശുവിനെ ചത്തനിലയിൽ കണ്ടത്തിനെ തുടർന്നു നാട്ടുക്കാർ വീട്ടുടമസ്ഥനെ മർദ്ദിച്ചു.

06:25 pm 28/6/2017 റാഞ്ചി: ജാർഖണ്ഡിലെ ദിയോരിയിൽ വീടിനുപുറത്ത് പശുവിനെ ചത്തനിലയിൽ കണ്ടത്തിനെ തുടർന്നു നാട്ടുക്കാർ വീട്ടുടമസ്ഥനെ മർദ്ദിച്ചു. വീട്ടുടമസ്ഥൻ ഉസ്മാൻ അൻസാരിയെ മർദ്ദിച്ച നാട്ടുകാർ പിന്നീട് വീടിനു തീവയ്ക്കുകയും ചെയ്തു. അൻസാരിയുടെ വീടിനു സമീപം പശുവിന്‍റെ ജഡം കണ്ടതിനെ തുടർന്ന് ഒരു സംഘം ആളുകൾ ആക്രമണം നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൃത്യസമയത്ത് സംഭവസ്ഥലത്ത് എത്തിയ പോലീസ് സംഘമാണ് അൻസാരിയെയും കുടുംബത്തേയും രക്ഷപ്പെടുത്തിയത്. പരിക്കേറ്റവരെ ആശുപത്രിയിൽ കൊണ്ടുപോകാൻ ശ്രമിച്ച പോലീസിനു നേരെ നാട്ടുകാർ കല്ലേറ് നടത്തുകയും ചെയ്തു. Read more about വീടിനുപുറത്ത് പശുവിനെ ചത്തനിലയിൽ കണ്ടത്തിനെ തുടർന്നു നാട്ടുക്കാർ വീട്ടുടമസ്ഥനെ മർദ്ദിച്ചു.[…]