താങ്ക്‌സ് ഭായ്-കൊച്ചിയില്‍ വേറിട്ടൊരു ദീപാവലി ആഘോഷം
മെട്രോയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ഇത്തവണ ദീപാവലി കൊച്ചിയില്‍തന്നെയായിരുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഒരുദിവസംപോലും മുടങ്ങരുതെന്ന നിശ്ചയദാര്‍ഡ്യം അവര്‍കാത്തു. ഈ സമര്‍പ്പണം തിരിച്ചറിഞ്ഞ കൊച്ചിക്കാര്‍ ‘താങ്ക്‌സ് ഭായി’ കാമ്പയിനോടെ ആഘോഷം അവരോടൊപ്പമാക്കി. ദീപാവലി ഇത്തവണ കൊച്ചിയില്‍തന്നെ ആഘോഷിക്കാനായിരുന്നു കാമ്പയിന്‍ സംഘടിപ്പിച്ചത്. രണ്ട് ലക്ഷം രൂപയും മൂവായിരത്തോളം ആശംസകളും കാമ്പയിനിലൂടെ സമാഹരിക്കാന്‍ സംഘാടകര്‍ക്ക് കഴിഞ്ഞു. കലൂര്‍ മെട്രോയാര്‍ഡിലായിരുന്നു ദീപാവലി ആഘോഷത്തിന്റെ തുടക്കം. ഹൈബി ഈഡന്‍ എംഎല്‍എയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ദീപാവലി മധുരവും ആശംസകളും തൊഴിലാളികള്‍ക്ക് വിതരണംചെയ്തു. എംജി റോഡ്, എളംകുളം, Read more about താങ്ക്‌സ് ഭായ്-കൊച്ചിയില്‍ വേറിട്ടൊരു ദീപാവലി ആഘോഷം[…]