ഷിക്കാഗോ മലയാളി അസോസിയേഷന് സ്വന്തം ഓഫീസ്

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ജനറല്‍ബോഡി യോഗം മൗണ്ട് പ്രോസ്‌പെക്ടസില്‍ അസോസിയേഷന് സ്വന്തമായി ഒരു ഓഫീസ് മന്ദിരം വാങ്ങുകയെന്ന നിര്‍ണ്ണായകമായ തീരുമാനം എടുത്തു. നിയമപരമായ മറ്റു ചടങ്ങുകള്‍ കഴിഞ്ഞാല്‍ ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഓഫീസ് അഡ്രസ് (834 E Rand Rd, Mount Prospect, IL 60056) എന്നതായിരിക്കും. ഷിക്കാഗോയിലെ അറിയപ്പെടുന്ന റിയല്‍ട്ടര്‍ ആയ സാബു അച്ചേട്ട് ആദ്യ ചെക്ക് പ്രസിഡന്റ് ടോമി അംബേനാട്ടിനു ഫണ്ട് സമാഹരണ യജ്ഞം ഉദ്ഘാടനം ചെയ്തു. ഓഫീസ് വാങ്ങുന്നതിനുള്ള അന്വേഷണം നടത്തുന്നതിനും Read more about ഷിക്കാഗോ മലയാളി അസോസിയേഷന് സ്വന്തം ഓഫീസ്[…]

ഷിക്കാഗോ കെ.സി.എസ് ക്‌നാനായ നൈറ്റ്

ഷിക്കാഗോ: ഷിക്കാഗോ കെ.സി.എസിന്റെ ആഭിമുഖ്യത്തില്‍ ക്‌നാനായ നൈറ്റ് ഐറീഷ് അമേരിക്കന്‍ ഹെറിറ്റേജ് സെന്ററില്‍ നടത്തപ്പെട്ടു. കെ.സി.എസ് പ്രസിഡന്റ് ജോസ് കണിയാലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കോട്ടയം ബി.സി.എം കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ: ഷീലാ സ്റ്റീഫന്‍ ക്‌നാനായ നൈറ്റ് ഉദ്ഘാടനം ചെയ്തു. ഷിക്കാഗോ സീറോ മലബാര്‍ വികാരി ജനറല്‍ ഫാ. തോമസ് മുളവനാല്‍, സേക്രട്ട് ഹാര്‍ട്ട് ഫൊറോനാ വികാരി ഫാ. എബ്രഹാം മുത്തോലത്ത്, കെ.സി.സി.എന്‍.എ പ്രസിഡന്റ് സണ്ണി പൂഴിക്കാലാ, കെ.സി.ഡബ്ലൂ. എഫ്.എന്‍.എ പ്രസിഡന്റ് പ്രതിഭാ തച്ചേട്ട് എന്നിവര്‍ സംസാരിച്ചു. Read more about ഷിക്കാഗോ കെ.സി.എസ് ക്‌നാനായ നൈറ്റ്[…]

സ്‌നേഹസംഗീത സംഗമം അരങ്ങേറി

എഡ്മണ്ടന്‍: സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കാത്തലിക് മിഷന്റെ ആഭിമുഖ്യത്തില്‍ ഗായകന്‍ എം.ജി. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ സ്‌നേഹസംഗീത സംഗമം സംഘടിപ്പിച്ചു. മഹാരാജാസ് ഹാളില്‍ നടന്ന സംഗീതസന്ധ്യയില്‍ എഡ്മണ്ടന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി എഴുനൂറില്‍ അധികം മലയാളികള്‍ പങ്കെടുത്തു. പൂര്‍ണ്ണമായും ക്രിസ്തീയ ഭക്തിഗാനങ്ങള്‍ മാത്രം കോര്‍ത്തിണക്കിക്കൊണ്ടുള്ള ഒരു സംഗീത പരിപാടിയായിരുന്നു. എഡ്മണ്ടന്‍ സെന്റ് അല്‍ഫോന്‍സാ ചര്‍ച്ച് വികാരി ഫാ.ജോണ്‍ കുടിയിരുപ്പില്‍ ആമുഖസന്ദേശം നല്‍കി. ക്രിസ്തീയ ഭക്തിഗാനങ്ങള്‍ മാത്രം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു സംഗീത പരിപാടി തന്റെ ചിരകാല സ്വപ്നമായിരുന്നുവെന്ന് എം.ജി. Read more about സ്‌നേഹസംഗീത സംഗമം അരങ്ങേറി[…]

ഊര്‍ജ, പെട്രോളിയം രംഗങ്ങളില്‍ നിക്ഷേപം ക്ഷണിച്ച് ജെയ്റ്റ്ലി

അബുദാബി: ഇന്ത്യയിലെ ഊര്‍ജ പെട്രോളിയം മേഖലകളില്‍ നിക്ഷേപമിറക്കാന്‍ യു.എ.ഇ കമ്പനികളെ ക്ഷണിക്കുന്നതായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി അതോറിറ്റി മാനേജിങ് ഡയറക്ടര്‍ ശൈഖ് ഹമദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി അബുദാബിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അബുദാബി ഇന്റര്‍നാഷണല്‍ പെട്രോളിയം കമ്പനി, മുബാദല, അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് കൗണ്‍സില്‍ തുടങ്ങിയ കമ്പനികളുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും മന്ത്രി കൂടിക്കാഴ്ച നടത്തി. ശൈഖ് ഹമദ് ബിന്‍ സായിദ് അല്‍ നഹ്യാനെ മന്ത്രി ഇന്ത്യയിലേക്ക് ക്ഷണിച്ചു. Read more about ഊര്‍ജ, പെട്രോളിയം രംഗങ്ങളില്‍ നിക്ഷേപം ക്ഷണിച്ച് ജെയ്റ്റ്ലി[…]

ഗോവന്‍ ഗോള്‍ വേട്ടയില്‍ മുംബൈ മുങ്ങി

മഡ്ഗാവ്: പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുകയെന്ന ലക്ഷ്യവുമായാണ് എഫ്‌സി ഗോവ മുംബൈ എഫ്.സിക്കെതിരെ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചൊവ്വാഴ്ച്ച കളിക്കാനിറങ്ങിയത്. മുംബൈയെ 7-0ത്തിന് കെട്ടുകെട്ടിച്ച് ആവരത് മനോഹരമായി നിറവേറ്റുകയും ചെയ്തു. നൈജീരിയന്‍ താരം ഡുഡുവിന്റെയും ഇന്ത്യന്‍ താരം ഹവോകിപ്പിന്റെയും ഹാട്രിക്കുകളില്‍ ഗോവ മുംബൈയെ എതിരില്ലാത്ത ഏഴു ഗോളുകള്‍ക്ക് മുട്ടുകുത്തിച്ചു. ആദ്യ പകുതിയില്‍ രണ്ടു ഗോളുകള്‍ക്ക് മുന്നിട്ടു നിന്ന ഗോവ രണ്ടാം പകുതിയില്‍ അഞ്ചു ഗോളുകള്‍ കൂടി നേടി. 34-ാം മിനിറ്റില്‍ ഡുഡുവിന്റെ മുന്നേറ്റത്തിലൂടെയാണ് ഗോവയുടെ ഗോള്‍വേട്ട ആരംഭിച്ചത്. പന്തുമായി മുന്നോട്ട് Read more about ഗോവന്‍ ഗോള്‍ വേട്ടയില്‍ മുംബൈ മുങ്ങി[…]

ജനകീയ കൂട്ടായ്മയില്‍ പിറന്ന ഇളംവെയില്‍

തിരുവനന്തപുരം: ജനകീയ കൂട്ടായ്മയില്‍ നിര്‍മ്മിച്ച ഇളംവെയില്‍ കെ.എസ്.എഫ്.ഡി.സിയുടെ തിയേറ്ററുകളിലെത്തി. അന്താരാഷ്ട്ര മണ്ണ് വര്‍ഷത്തില്‍ മണ്ണിലേക്ക് ഇറങ്ങുക എന്ന ആശയം ഉള്‍ക്കൊണ്ട് ജനകീയ പങ്കാളിത്തത്തോടെ നിര്‍മ്മിച്ച ചിത്രമാണ് ഇളംവെയില്‍. നന്മകള്‍ പൂക്കുന്ന നാട്ടില്‍ എന്ന ചിത്രത്തിന് ശേഷം ഷിജു ബാലഗോപാലന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സര്‍ഗ്ഗം ചിറ്റാരിപ്പറമ്പ് ഫിലിംസിന്റെ ബാനറില്‍ മുകുന്ദന്‍ കൂര്‍മ്മ നിര്‍മ്മിച്ച ചിത്രത്തിന്റെ രചന ഡോ: കുമാരന്‍ വയലേരിയാണ്. ചിത്രത്തിന്റെ പ്രൊജക്ട് ഡിസെന്‍ ചെയ്തത് കണ്ണൂര്‍ ടാക്കീസാണ്. കണ്ണൂരിലെ ആനിമാക്‌സാണ് സാങ്കേതിക സഹായം. എട്ടു ലക്ഷം Read more about ജനകീയ കൂട്ടായ്മയില്‍ പിറന്ന ഇളംവെയില്‍[…]

കോര്‍ട്ട് ഓസ്‌ക്കാറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി

മുംബൈ: ദേശീയ അവാര്‍ഡ് നേടിയ ചൈതന്യ തമനെയുടെ മറാത്തി ചിത്രമായ കോര്‍ട്ടാണ് ഈ വര്‍ഷത്തെ ഓസ്‌ക്കര്‍ പുരസ്‌കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി. വിദേശ ചിത്രങ്ങളുടെ വിഭാഗത്തിലാവും കോര്‍ട്ട് മത്സരിക്കുക. അമോല്‍ പലേക്കര്‍ അധ്യക്ഷനായ പതിനേഴംഗ ജൂറിയാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ചിത്രം തിരഞ്ഞെടുത്തത്. പി.കെ, മസാന്‍, മേരി കോം, ഹൈദര്‍, കാക്ക മുട്ടൈ, ബാഹുബലി, കട്ര കടിത്തല്‍ എന്നീ ചിത്രങ്ങളെ മറികടന്നാണ് കോര്‍ട്ട് യോഗ്യത നേടിയത്.

ജേക്കബ് തോമസിനെതിരായ നടപടി: വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് ആഭ്യന്തരമന്ത്രി

കൊച്ചി: ഡി.ജി.പി ജേക്കബ് തോമസിനെതിരെ നടപടിയില്ലെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാര്‍ അറിയാത്ത കാര്യങ്ങളാണ് മാധ്യമങ്ങള്‍ വാര്‍ത്തയായി കൊടുക്കുന്നത്. പത്രലേഖകര്‍ സ്വപ്‌നലോകത്താണ്. ഡി.ജി.പി.ക്കെതിരായ നടപടി സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയിട്ടില്ല. സര്‍ക്കാരിനെ പരസ്യമായി വിമര്‍ശിച്ചതിന്റെ പേരില്‍ ജേക്കബ് തോമസിനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. വിശദീകരണം ലഭിച്ചശേഷം തുടര്‍ നടപടികളെ കുറിച്ച് ആലോചിക്കും-ചെന്നിത്തല പറഞ്ഞു. ജയിലിലുള്ള തടിയന്റവിട നസീര്‍ സഹായികള്‍ക്ക് സന്ദേശം കൈമാറിയതില്‍ സുരക്ഷാവീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

ഐ.എസിനെ തുടച്ചു നീക്കുമെന്ന്‌ ഫ്രഞ്ച്‌ പ്രസിഡന്റ്‌ ഹൊലാന്‍ഡെ

പാരീസ്‌: ഭീകരവാദികളെ തുടച്ചുനീക്കാന്‍ ഭരണഘടനാ ഭേദഗതി വരുത്താന്‍ ഉദ്ദേശിക്കുന്നതായി ഫ്രഞ്ച്‌ പ്രസിഡന്റ്‌ ഫ്രാക്കോയിസ്‌ ഹൊലാന്‍ഡെ. പാര്‍ലമെന്റിലെ സംയുക്‌തസമ്മേളനത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്ലാമിക്‌ സ്‌റ്റേറ്റിനെ തുടച്ചു നീക്കാന്‍ ഫ്രാന്‍സ്‌ പ്രതിജ്‌ഞാബന്ധമാണ്‌, ഫ്രാന്‍സ്‌ ഇപ്പോള്‍ ഒരു യുദ്ധത്തിലാണ്‌, രാജ്യം എല്ലാ പ്രതിസന്ധികളെയും അതിജീവിക്കും ഹൊലാന്‍ഡെ പറഞ്ഞു. പുതിയ ഭരണഘടനാ ഭേദഗതിക്കായി പാര്‍ലമെന്റിന്റെ നടപടികള്‍ വേഗത്തിലാക്കണം. വാറന്റില്ലാതെ പോലീസ്‌ റെയ്‌ഡ് നടത്താനും സംശയമുള്ളവരെ വീട്ടുതടങ്കലില്‍ വെക്കാനും കഴിയണം. പൗരന്റെ അവകാശത്തേക്കാള്‍ രാജ്യസുരക്ഷയ്‌ക്ക് പ്രാധാന്യം നല്‍കുന്ന നിയമമായിരിക്കണം രാജ്യത്തുണ്ടാകേണ്ടത്‌. മറ്റു Read more about ഐ.എസിനെ തുടച്ചു നീക്കുമെന്ന്‌ ഫ്രഞ്ച്‌ പ്രസിഡന്റ്‌ ഹൊലാന്‍ഡെ[…]

ഇരുപതാമത് ചലച്ചിത്രമേളയ്ക്ക് മികച്ച ചിത്രങ്ങളെത്തുന്നു

തിരുവനന്തപുരം: ലോകത്തെ ഏറ്റവും പ്രസിദ്ധമായ ചലച്ചിത്രമേളകളില്‍ കഴിഞ്ഞവര്‍ഷം ഉന്നതപുരസ്‌കാരങ്ങള്‍ നേടി ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ട നിരവധി ചിത്രങ്ങളാണ് ഇരുപതാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രദര്‍ശനത്തിനെത്തുന്നത്. ഡിസംബര്‍ നാലു മുതല്‍ തിരുവനന്തപുരത്ത് നടക്കുന്ന ചലച്ചിത്രമേളയില്‍ കാന്‍, ബെര്‍ലിന്‍, വെനീസ്, മോസ്‌കോ, ഷാങ്ഹായ്, ടൊറന്റോ മേളകളില്‍ മികച്ച ചിത്രങ്ങളായി തെരെഞ്ഞെടുക്കപ്പെട്ട ചിത്രങ്ങള്‍ ഉള്‍പ്പെടെ 2015ലെ പ്രമുഖ പുരസ്‌കാരജേതാക്കള്‍ ശ്രദ്ധാകേന്ദ്രമാകും. അന്താരാഷ്ട്ര ചലച്ചിത്രലോകത്തിന്റെ അംഗീകാരം നേടി ഐഎഫ്എഫ്‌കെയിലെത്തുന്ന ചിത്രങ്ങളില്‍ ചിലത്: ദീപന്‍ കാന്‍ ചലച്ചിത്രമേളയില്‍ പാം ഡീ ഓര്‍ പുരസ്‌കാരം വിഖ്യാത സംവിധായകന്‍ Read more about ഇരുപതാമത് ചലച്ചിത്രമേളയ്ക്ക് മികച്ച ചിത്രങ്ങളെത്തുന്നു[…]