നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ടി​പ്പ​ര്‍ ലോ​റി ക​ത്തി​ന​ശി​ച്ചു.

01:22 pm 13/5/2017 കൊ​ച്ചി: ക​രി​മു​ക​ളി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ടി​പ്പ​ര്‍ ലോ​റി ക​ത്തി​ന​ശി​ച്ചു. ഇന്ന് പുലർച്ചെ അ​ഞ്ചോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ചെ​ങ്ക​ല്ലു​മാ​യി എ​ത്തി​യ ടി​പ്പ​ര്‍ ലോ​റി​യു​ടെ ബാ​റ്റ​റി ന​ന്നാ​ക്കു​ന്ന​തി​നിടെ തീപിടിക്കുകയായിരുന്നു. ലോറിയുടെ മുൻഭാഗം മുഴുവൻ കത്തിനശിച്ചു. കി​ഴ​ക്ക​മ്പ​ലം പ​ഴ​ങ്ങ​നാ​ട് പു​ളി​ക്ക​ല്‍ ലൈ​ജു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണു ലോ​റി. അ​പ​ക​ട​സ​മ​യം ലോ​റി​ക്കു സ​മീ​പം ഡ്രൈ​വ​ര്‍ പ്ര​ശാ​ന്ത് ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പ​രി​ക്കേ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. വി​വ​ര​മ​റി​ഞ്ഞു തൃ​പ്പൂ​ണി​ത്തു​റ​യി​ല്‍​ നി​ന്നും ര​ണ്ടു യൂ​ണി​റ്റ് ഫ​യ​ര്‍​ഫോ​ഴ്‌​സ് സം​ഘം എ​ത്തി​യാ​ണു തീ​യ​ണ​ച്ച​ത്. തീപിടുത്തത്തിന്‍റെ കാരണം അറിവായിട്ടില്ല.

ജിഷ്ണു പ്രണോയി കേസിലെ നിർണായക തെളിവായ രക്തസാന്പിളുകളിൽനിന്നു ഡിഎൻഎ വേർതിരിക്കാൻ സാധിക്കുന്നില്ലെന്നു ഫോറൻസ് വിഭാഗം

11:08 am 13/5/2017 തിരുവനന്തപുരം: ജിഷ്ണു പ്രണോയി കേസിലെ നിർണായക തെളിവായ രക്തസാന്പിളുകളിൽനിന്നു ഡിഎൻഎ വേർതിരിക്കാൻ സാധിക്കുന്നില്ലെന്നു ഫോറൻസ് വിഭാഗം അറിയിച്ചു. രക്തസാന്പിളുകളുടെ കാലപഴക്കവും ആവശ്യത്തിന് അളവിൽ രക്തസാന്പിളുകൾ ലഭിക്കാതിരുന്നതുമാണ് ഡിഎൻഎ വേർതിരിക്കാൻ സാധിക്കത്തത്. കോളജിൽനിന്നു ഒന്നര മാസത്തിനുശേഷമാണ് പോലീസ് രക്തസാന്പിളുകൾ ശേഖരിച്ചത്. പാന്പാടി നെഹ്റു എൻജിനിയറിംഗ് കോളജിൽ ജിഷ്ണുവിന് മർദനമേറ്റന്ന് പറയുന്ന പിആർഒയുടെ മുറിയിൽനിന്നും ഹോസ്റ്റൽ മുറിയിൽനിന്നും ശേഖരിച്ച രക്തസാന്പിളുകളാണ് ഫോറൻസിക്ക് പരിശോധനയ്ക്ക് അയച്ചിരിക്കുന്നത്. ഇതിൽനിന്നും ഡിഎൻഎ സാന്പിളുകൾ വേർതിരിച്ചെടുക്കാനാവില്ലെന്നാണ് തിരുവനന്തപുരം ഫോറൻസിക് ലാബ് അധികൃതർ Read more about ജിഷ്ണു പ്രണോയി കേസിലെ നിർണായക തെളിവായ രക്തസാന്പിളുകളിൽനിന്നു ഡിഎൻഎ വേർതിരിക്കാൻ സാധിക്കുന്നില്ലെന്നു ഫോറൻസ് വിഭാഗം[…]

നി​​​യ​​​മ​​​പ​​​ര​​​മാ​​​യ കു​​​ടി​​​യേ​​​റ്റ​​​ത്തെ അ​​​നു​​​കൂ​​​ലി​​​ച്ച് യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ്

09:11 am 13/5/2017 വാ​​​ഷിം​​​ഗ്ട​​​ൺ: നി​​​യ​​​മ​​​പ​​​ര​​​മാ​​​യ കു​​​ടി​​​യേ​​​റ്റ​​​ത്തെ അ​​​നു​​​കൂ​​​ലി​​​ച്ച് യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ്. അ​​​ന​​​ധി​​​കൃ​​​ത കു​​​ടി​​​യേ​​​റ്റം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ താ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്നു​​​വെ​​​ന്നു പ​​​റ​​​ഞ്ഞ ട്രം​​​പ്, മെ​​​റി​​​റ്റ് അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യു​​​ള്ള കു​​​ടി​​​യേ​​​റ്റ​​​ത്തെ പി​​​ന്തു​​​ണ​​​യ്ക്കു​​​ന്ന​​​താ​​​യും ഇ​​​ക്ക​​​ണോ​​​മി​​​സ്റ്റി​​​നു ന​​​ൽ​​​കി​​​യ അ​​​ഭി​​​മു​​​ഖ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. മെ​​​രി​​​റ്റ് അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യു​​​ള്ള കു​​​ടി​​​യേ​​​റ്റം ഇ​​​ന്ത്യ​​​യ​​​ട​​​ക്ക​​​മു​​​ള്ള രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള ഹൈ​​​ടെ​​ക് ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് പ്ര​​​യോ​​​ജ​​​ന​​​ക​​​ര​​​മാ​​​കു​​​മെ​​​ന്നും ട്രം​​​പ് പ​​​റ​​​ഞ്ഞു. മെ​​​റി​​​റ്റ് അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യു​​​ള്ള കു​​​ടി​​​യേ​​​റ്റ സ​​​ന്പ്ര​​​ദാ​​​യം പി​​​ന്തു​​​ട​​​രു​​​ന്ന ഓ​​​സ്ട്രേ​​​ലി​​​യ, കാ​​​ന​​​ഡ എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ളെ പു​​​ക​​​ഴ്ത്താ​​​നും ട്രം​​​പ് മ​​​റ​​​ന്നി​​​ല്ല. എ​​​ന്നാ​​​ൽ താ​​​ൻ പു​​​തി​​​യ​​​താ​​​യി അ​​​വ​​​ത​​​രി​​​പ്പി​​​ക്കാ​​​ൻ പോ​​​കു​​​ന്ന കു​​​ടി​​​യേ​​​റ്റ നി​​​യ​​​മ​​​ത്തെ​​​ക്കു​​​റി​​​ച്ച് Read more about നി​​​യ​​​മ​​​പ​​​ര​​​മാ​​​യ കു​​​ടി​​​യേ​​​റ്റ​​​ത്തെ അ​​​നു​​​കൂ​​​ലി​​​ച്ച് യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ്[…]

ന​ടി രാ​ഖി സാ​വ​ന്തി​നെ​തി​രെ ജാ​മ്യ​മി​ല്ലാ വാ​റ​ൻ​റ്.

09:10 am 13/5/2017 ലു​ധി​യാ​ന: രാ​മാ​യ​ണ ക​ർ​ത്താ​വാ​യ വാ​ല്​​മീ​കി​യെ​കു​റി​ച്ച്​ അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യ​തി​ന്​ ബോ​ളി​വു​ഡ്​ ന​ടി രാ​ഖി സാ​വ​ന്തി​നെ​തി​രെ ജാ​മ്യ​മി​ല്ലാ വാ​റ​ൻ​റ്. ലു​ധി​യാ​ന ജു​ഡീ​ഷ്യ​ൽ മ​ജി​സ്​​ട്രേ​റ്റ്​ വി​ശാ​വ്​ ഗു​പ്​​ത​യാ​ണ്​ വാ​റ​ൻ​റ്​ പു​റ​പ്പെ​ടു​വി​ച്ച​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഒ​രു ടെ​ലി​വി​ഷ​ൻ പ​രി​പാ​ടി​ക്കി​ടെ​യാ​ണ്​ രാ​ഖി വി​വാ​ദ പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്. പ​രാ​മ​ർ​ശം വാ​ല്​​മീ​കി സ​മു​ദാ​യ​ത്തി​​​െൻറ മ​ത​വി​കാ​രം മു​റി​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്ന്​ കാ​ട്ടി അ​ഭി​ഭാ​ഷ​ക​നാ​യ ന​രീ​ന്ദ​ർ അ​ദി​യ​യാ​ണ്​ ക​ഴി​ഞ്ഞ​വ​ർ​ഷം ജൂ​ലൈ​യി​ൽ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. മാ​ർ​ച്ച്​ ഒ​മ്പ​തി​ന്​ കോ​ട​തി അ​റ​സ്​​റ്റ്​ വാ​റ​ൻ​റ്​ പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നെ​ങ്കി​ലും പൊ​ലീ​സി​ന്​ രാ​ഖി​യെ പി​ടി​കൂ​ടാ​നാ​യി​ല്ല.

കാഷ്മീരിൽ അതിർത്തിയിൽ വീണ്ടും പാക് വെടിവയ്പ്.

9:08 am 13/5/2017 ജമ്മു: ജമ്മു കാഷ്മീരിൽ അതിർത്തിയിൽ വീണ്ടും പാക് വെടിവയ്പ്. നൗഷേര സെക്ടറിലാണ് പ്രകോപനമില്ലാതെ പാക് വെടിവയ്പുണ്ടായത്. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു.

വ​ട​ക്ക​ൻ സി​റി​യ​യി​ലെ വ്യോ​മാ​ക്ര​മ​ണം: 12 പേ​ർ കൊ​ല്ല​പ്പെട്ടു.

09:06 am 13/5/2017 ഡ​മാ​സ്ക​സ്: വ​ട​ക്ക​ൻ സി​റി​യ​യി​ലെ റാ​ഖ പ്ര​വി​ശ്യ​യി​ൽ യു​എ​സ് സ​ഖ്യ​സേ​ന ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ 12 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 30 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഇ​ര​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും സാ​ധാ​ര​ണ​ക്കാ​രാ​ണെ​ന്ന് പ്രാ​ദേ​ശി​ക മാ​ധ്യ​മം റി​പ്പോ​ർ​ട്ട് ചെ​യ്തു. സി​റി​യ​യി​ലെ ഐ​എ​സി​ന്‍റെ സ്വ​യം​പ്ര​ഖ്യാ​പി​ത ത​ല​സ്ഥാ​ന​മാ​ണ് റാ​ഖ. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച ദെ​യ​ർ അ​ൽ സൂ​ർ പ്ര​വി​ശ്യ​യി​ലു​ണ്ടാ​യ യുഎസ് വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ 10 പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

കരൂരിലുണ്ടായ വാഹനാപകടത്തിൽ ഏഴു പേർ മരിച്ചു.

09:03 am 13/5/2017 കരൂർ: തമിഴ്നാട്ടിലെ കരൂരിലുണ്ടായ വാഹനാപകടത്തിൽ ഏഴു പേർ മരിച്ചു. മൂന്നു പേർക്ക് ഗുരുതര പരിക്ക്. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. രാവിലെ കരൂരിലെ കുഴിത്തലയിലായിരുന്നു അപകടം.

കണ്ണൂർ ജില്ലയിൽ ബിജെപി ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി.

09:06 am 13/5/2017 കണ്ണൂർ: രാവിലെ ആറു മുതൽ വൈകുന്നേരം ആറുവരെയാണ് ഹർത്താൽ. അവശ്യസർവീസുകളെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. പയ്യന്നൂരിനു സമീപം പാലക്കോട് ആർഎസ്എസ് പ്രവർത്തകൻ വെട്ടേറ്റു മരിച്ചതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. വെള്ളിയാഴ്ച വൈകുന്നേരം നാലോടെയാണ് കക്കൻപാറയിൽ ചൂരക്കാട് ബിജു (34) പയ്യന്നൂരിന് സമീപം പാലക്കോട് പാലത്തിന് സമീപം വെട്ടേറ്റ് മരിച്ചത്. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ബിജുവിനെ അക്രമി സംഘം തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന്​ രാ​ജ​സ്​​ഥാ​നി​ലെ ബാ​ൻ​സ്വ​ര ജി​ല്ല​യി​ൽ ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ച്ചു.

09;00 am 13/5/2017 ജയ്​​പു​ർ: ഇ​രു​സ​മു​ദാ​യ​ങ്ങ​ൾ ത​മ്മി​ലു​ള്ള സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന്​ രാ​ജ​സ്​​ഥാ​നി​ലെ ബാ​ൻ​സ്വ​ര ജി​ല്ല​യി​ൽ ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ച്ചു. മ​ത​ഘോ​ഷ​യാ​ത്ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ര​ണ്ട്​ വി​ഭാ​ഗ​ങ്ങ​ൾ ന​ട​ത്തി​യ ക​ല്ലേ​റി​നെ തു​ട​ർ​ന്നാ​ണ്​ കോ​ട്ട്​​വാ​ലി പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ അ​തി​ർ​ത്തി​യി​ലെ കാ​ളി​ക​മാ​ത, ഖോ​ര​ക്​ ലിം​ലി, ഘാ​ട്ട്​​വാ​ര, പാ​ത്രി​ജ​ങ്​​ മേ​ഖ​ല​ക​ളി​ൽ​ ക​ർ​ഫ്യൂ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ബ​റാ​അ​ത്ത്​ ദി​​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ വ്യാ​ഴാ​ഴ്​​ച രാ​ത്രി 11 മ​ണി​യോ​ടെ ന​ട​ന്ന ഘോ​ഷ​യാ​ത്ര​ക്ക്​ നേ​രെ ചി​ല​ർ ന​ട​ത്തി​യ ക​ല്ലേ​റി​നെ തു​ട​ർ​ന്നാ​ണ്​ സം​ഘ​ർ​ഷ​മു​ണ്ടാ​യ​തെ​ന്ന്​ ബാ​ൻ​സ്വ​ര ജി​ല്ല ക​ല​ക്​​ട​ർ ഭ​ഗ​വ​തി പ്ര​സാ​ദ്​ പ​റ​ഞ്ഞു.

ബാ​ബ രാം​ദേ​വി​നെ​തി​രെ കോ​ട​തി വാ​റ​ണ്ട് അ​യ​ച്ചു.

08:59 am 13/5/2017 ന്യൂ​ഡ​ൽ​ഹി: വി​വാ​ദ യോ​ഗാ ഗു​രു ബാ​ബ രാം​ദേ​വി​നെ​തി​രെ കോ​ട​തി വാ​റ​ണ്ട് അ​യ​ച്ചു. ഭാ​ര​ത് മാ​താ കി ​ജ​യ് എ​ന്ന് വി​ളി​ക്കാ​ത്ത​വ​രു​ടെ ത​ല​യ​റു​ക്ക​ണ​മെ​ന്ന രാം​ദേ​വി​ന്‍റെ വി​വാ​ദ പ്ര​സ്താ​വ​ന​യാ​ണ് കോ​ട​തി ന​ട​പ​ടി​ക്ക് ഇ​ട​യാ​ക്കി​യ​ത്. ചീ​ഫ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് വാ​റ​ണ്ട് അ​യ​ച്ച​ത്. കേ​സി​ൽ രാം​ദേ​വി​ന് നേ​ര​ത്തെ സ​മ​ൻ​സ് അ​യ​ച്ചി​രു​ന്നെ​ങ്കി​ലും ഹാ​ജ​രാ​കാ​തെ വ​ന്ന​തോ​ടെ​യാ​ണ് അ​റ​സ്റ്റ് വാ​റ​ണ്ട് അ​യ​ച്ച​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഏ​പ്രി​ലി​ലാ​ണ് രാം​ദേ​വ് വി​വാ​ദ പ്ര​സ്താ​വ​ന ന​ട​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ രാം​ദേ​വി​നെ​തി​രെ ന​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് നേ​താ​വും ഹ​രി​യാ​ന Read more about ബാ​ബ രാം​ദേ​വി​നെ​തി​രെ കോ​ട​തി വാ​റ​ണ്ട് അ​യ​ച്ചു.[…]