വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈസ്റ്റര്‍ വിഷു ആശംസകള്‍: ടെറന്‍സണ്‍ തോമസ്, ആന്റോ വര്‍ക്കി

10:55 am 14/4/2017 – ബിജു കൊട്ടാരക്കര വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ സാംസ്കാരിക മലയാളി സംഘടനയായ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈസ്റ്റര്‍ വിഷു ആശംസകള്‍ എല്ലാ അമേരിക്കന്‍ മലയാളികളെയും അറിയിക്കുന്നതായി അസോസിയേഷന്‍ പ്രസിഡന്റ് ടെറന്‍സണ്‍ തോമസ്, സെക്രട്ടറി ആന്റോ വര്‍ക്കി എന്നിവര്‍ അറിയിച്ചു. അമേരിക്കയില്‍ ഏറ്റവും മികച്ച ഈസ്റ്റര്‍ വിഷു ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്ന മലയാളി സംഘടനയാണ് വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍. അമേരിക്കന്‍ മലയാളികളെ സംബന്ധിച്ചിടത്തോളം ഓണമായാലും ക്രിസ്തുമസ് ആയാലും ഈസ്റ്റര്‍ ആയാലും വിഷു Read more about വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈസ്റ്റര്‍ വിഷു ആശംസകള്‍: ടെറന്‍സണ്‍ തോമസ്, ആന്റോ വര്‍ക്കി[…]

കരിയന്നൂര്‍ ദിവാകരന്‍ നമ്പൂതിരിയുടെ നോവല്‍ പ്രകാശനം ചെയ്തു

10:52 am 14/4/2017 കരിയന്നൂര്‍ ദിവാകരന്‍ നമ്പൂതിരി രചിച്ച “ഉപ്പുഴി’ എന്ന നോവല്‍, ഏപ്രില്‍ എട്ടാം തീയതി നോവലിസ്റ്റ് ജോണ്‍ ഇളമത, അഡ്വക്കേറ്റ് ശ്രീമതി ലതാ മോനോന് നല്‍കി പ്രകാശനം ചെയ്തു. ബ്രാംപടണിലുള്ള ചെങ്കൂസി ഹയര്‍ സെക്കന്‍ററി സ്കൂളില്‍ ”ഓം കള്‍ച്ചഖല്‍ അസോസിയേഷന്‍” നടത്തിയ വിഷുദിന മഹോത്സവ പരിപാടിയാണ് വേദിയായത്. ശ്രീ നമ്പൂതിരി ബ്രാംപടണ്‍, ഗുരുവായര്‍ ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ്.സംസ്കൃത ഭാഷാപണ്ഡിതനായ ഇദ്ദേഹം, ബാലസാഹിത്യ കഥകളും,നോവലും മമ്പും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആദ്ധ്യാത്മികതയും,സംസ്ക്കാരവും,സാഹിത്യവും സമന്വയിപ്പിക്കുന്ന ശൈലിയാണ് ഇദ്ദേഹത്തിന്‍െറ രചനകളുടെ മുഖധാര.”ഉപ്പുഴി’ സത്യവും, Read more about കരിയന്നൂര്‍ ദിവാകരന്‍ നമ്പൂതിരിയുടെ നോവല്‍ പ്രകാശനം ചെയ്തു[…]

ബർ ദുബായിൽ ബ്രിട്ടീഷ് എംബസിക്ക് സമീപമുള്ള പാർപ്പിട സമുച്ചയത്തിൽ തീപിടിത്തം.

10:44 am 14/4/2017 ദുബായ്: വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. കെട്ടിടത്തിന്‍റെ താഴത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേന സ്ഥലത്തെത്തി തീയണയ്ച്ചു. കനത്ത പുകയിൽ ശ്വാസ തടസം നേരിട്ട ചിലരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല.

രമേശ് ചെന്നിത്തല ഇന്ന് കോണ്‍ഗ്രസ് ഹൈക്കമാൻഡുമായി ചർച്ച നടത്തും.

10:37 am 14/4/2017 ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് കോണ്‍ഗ്രസ് ഹൈക്കമാൻഡുമായി ചർച്ച നടത്തും. കെപിസിസിയുടെ പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുന്നതിനുള്ള ചർച്ചകൾക്കായാണ് ചെന്നിത്തല ഡൽഹിയിൽ എത്തുന്നത്. സംഘടന തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇടക്കാലത്തേക്ക് ഒരു പ്രസിഡന്‍റിനെ വെയ്ക്കണോ എന്ന കാര്യത്തിലാണ് ചർച്ച. വ്യാഴാഴ്ച കെപിസിസി അധ്യക്ഷൻ എം.എം.ഹസൻ കോണ്‍ഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. അടുത്തയാഴ്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ഡൽഹി എത്തുന്നുണ്ട്.

വലിയ ആണവേതര ബോംബ് ഇന്ന് അഫ്ഗാനിസ്ഥാനില്‍ പ്രയോഗിച്ചതായി അമേരിക്ക സ്ഥിരീകരിച്ചു

08:45 am 14/4/2017 ന്യൂയോര്‍ക്ക്: ഏറ്റവും വലിയ ആണവേതര ബോംബ് ഇന്ന് അഫ്ഗാനിസ്ഥാനില്‍ പ്രയോഗിച്ചതായി അമേരിക്ക സ്ഥിരീകരിച്ചു. ഇസ്ലാമിക് സ്റ്റേറ്റിനെതിരെയാണ് ‘എല്ലാ ബോംബുകളുടെയും മാതാവ്’ എന്നറിയപ്പെടുന്ന MOAB പ്രയോഗിച്ചത്. അഫ്ഗാനിലെ നന്‍ഗര്‍ഹര്‍ പ്രവിശ്യയില്‍ ഇന്ന് രാവിലെ 7.32നാണ് ബോംബിട്ടതെന്ന് യു.എസ് സൈന്യം അറിയിച്ചത്. ഇസ്ലാമിക് സ്റ്റേറ്റിനെതിരെ നടന്നുവരുന്ന ആക്രമണത്തിന്റെ ഭാഗമായായിരുന്നു ആക്രമണം. GBU-43 എന്ന പേരിലുള്ള മാസീവ് ഓര്‍ഡന്‍സ് എയര്‍ ബ്ലാസ്റ്റ് (MOAB) ബോംബാണ് MC-130 വിമാനത്തില്‍ നിന്ന് പ്രയോഗിച്ചത്. ഇത് ആദ്യമായാണ് ഇത്തരം ബോംബ് ആക്രമണത്തിന് Read more about വലിയ ആണവേതര ബോംബ് ഇന്ന് അഫ്ഗാനിസ്ഥാനില്‍ പ്രയോഗിച്ചതായി അമേരിക്ക സ്ഥിരീകരിച്ചു[…]

ക്രൈസ്തവര്‍ ഇന്ന് ദുഖവെള്ളി ആചരിക്കുന്നു.

08:39 am 14/4/2017 യേശുക്രിസ്തുവിനെ കുരിശിലേറ്റിയതിന്റെ സ്മരണ പുതുക്കി ക്രൈസ്തവര്‍ ഇന്ന് ദുഖവെള്ളി ആചരിക്കുന്നു. ഗാഗുല്‍ത്താമലയിലേക്ക് കുരിശുമായി പീഡനങ്ങള്‍ സഹിച്ച് യേശു നടത്തിയ യാത്രയുടെയും അതിനുശേഷമുള്ള കുരിശുമരണത്തിന്‍റെയും ഓര്‍മ പുതുക്കിയാണ്‌ ദുഃഖവെള്ളി ആചരിക്കുന്നത്‌. ദുഃഖവെള്ളിയോടനുബന്ധിച്ച് ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും തിരുക്കര്‍മങ്ങളും നടക്കും.

വി​​​ഷ​​​വാ​​​ത​​​കം ശ്വ​​​സി​​​ച്ച് ര​​​ണ്ട് തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ മ​​​രി​​​ച്ചു.

08:33 am 14/4/2017 ജ​​​യ്പൂ​​​ർ: രാ​​ജ​​സ്ഥാ​​നി​​ൽ വി​​​ഷ​​​വാ​​​ത​​​കം ശ്വ​​​സി​​​ച്ച് ര​​​ണ്ട് തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ മ​​​രി​​​ച്ചു. ജ​​​യ്പു​​രി​​​ലെ സ​​​ഹ​​​പൂ​​​ര പ​​​ട്ട​​​ണ​​​ത്തി​​​ൽ വ്യാഴാഴ്ചയായിരുന്നു സം​​​ഭ​​​വം. ഗോ​​​വി​​​ന്ദ് നി​​​ഷാ​​​ദ്, സു​​​ശീ​​​ൽ ശു​​​ക്ല എ​​​ന്നി​​​വ​​​രാ​​​ണ് മരിച്ചത്. ഏകദേശം13 അ​​​ടി നീ​​​ള​​​മു​​​ള്ള ഇ​​ഷ്ടി​​ക​​ചു​​​ള​​​യി​​​ൽ ശ്വാ​​​സം​​​മു​​​ട്ടിയാണ് ഇരുവരും മ​​​രി​​​ച്ച​​​ത്. ബോ​​​ധം​​​കെ​​​ട്ടു​​​കി​​​ട​​​ന്ന ഇ​​​വ​​​രെ ക​​​യ​​​ർ ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണ് പു​​​റ​​​ത്തെ​​​ടു​​​ത്ത​​​ത്. ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ക്കു​​​ന്ന​​​തി​​​നു മു​​​ന്പു ത​​​ന്നെ ഇ​​​രു​​​വ​​​രും മ​​​രി​​​ച്ചി​​​രു​​​ന്നു.

അറ്റ്ലാന്‍റാ മെട്രോ ട്രെയിനിലുണ്ടായ വെടിവയ്പിൽ ഒരാൾ മരിച്ചു.

08:17 am 14/4/2017 അറ്റ്ലാന്‍റാ: ജോർജിയയിലെ അറ്റ്ലാന്‍റാ മെട്രോ ട്രെയിനിലുണ്ടായ വെടിവയ്പിൽ ഒരാൾ മരിച്ചു. മൂന്നു പേർക്ക് പരിക്കേറ്റു. അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു. നഗരത്തിന്‍റെ പടിഞ്ഞാറൻ മേഖലയിൽ പ്രാദേശിക സമയം 4.30നാണ് സംഭവം. ട്രെയിനുള്ളിൽ കയറിയ തോക്കുധാരി യാതൊരു പ്രകോപനവുമില്ലാത്തെ യാത്രക്കാർക്ക് നേർക്ക് തുരുതുരെ വെടിയുതിർക്കുകയായിരുന്നു. വെസ്റ്റ് ലേക്ക് സ്റ്റേഷനിൽ ട്രെയിൻ എത്തിയപ്പോൾ അക്രമിയെ അറസ്റ്റ് ചെയ്തു. അക്രമിയും ഇരകളും മുപ്പത് വയസിനടുത്തു പ്രായമുള്ളവരാണെന്ന് മെട്രോപോളിറ്റൻ അറ്റ്ലാന്‍റ റാപ്പിഡ് ട്രാൻസിറ്റ് അഥോറിറ്റി ഡെപ്യൂട്ടി ചീഫ് ജോസഫ് Read more about അറ്റ്ലാന്‍റാ മെട്രോ ട്രെയിനിലുണ്ടായ വെടിവയ്പിൽ ഒരാൾ മരിച്ചു.[…]

ലിബിയൻ തീരത്ത് ബോട്ട് മുങ്ങി 97 അഭയാർഥികളെ കാണാതായി.

08:17 pm 14/4/2017 ട്രിപ്പോളി: ആഫ്രിക്കയിലെ വിവിധ രാജ്യങ്ങളിൽനിന്നുള്ളവരാണ് ബോട്ടിലുണ്ടായിരുന്നത്. 23 അഭയാർഥികളെ ലിബിയൻ തീരസംരക്ഷണസേന രക്ഷപ്പെടുത്തി. കാണാതായവരിൽ 15 സ്ത്രീകളും അഞ്ചു കുട്ടികളും ഉൾപ്പെടുന്നതായി തീരസംരക്ഷണസേന അറിയിച്ചു. വടക്കൻ ആഫ്രിക്കയിൽ നിന്നും പടിഞ്ഞാറൻ മെഡിറ്ററേനിയൻ വഴി യൂറോപ്പിലേക്ക് പുറപ്പെടുന്ന കുടിയേറ്റക്കാരിൽ നിരവധി പേരാണ് മരിക്കുന്നത്. കഴിഞ്ഞ വർഷം കുടിയേറ്റക്കാർ സഞ്ചരിച്ച ബോട്ട് മുങ്ങിയുള്ള മരണ സംഖ്യ 5000 ആണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്നെന്നു സംശയിക്കപ്പെടുന്ന മലയാളികളിൽ ഒരാൾ കൂടി കൊല്ലപ്പെട്ടതായി വിവരം ലഭിച്ചു.

08:15 am 14/4/2017 കാസർഗോഡ്: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്നെന്നു സംശയിക്കപ്പെടുന്ന മലയാളികളിൽ ഒരാൾ കൂടി കൊല്ലപ്പെട്ടതായി ബന്ധുക്കൾക്കു വിവരം ലഭിച്ചു. കാസർഗോഡ് തൃക്കരിപ്പൂർ പടന്ന സ്വദേശി മുർഷിദ് അഹമ്മദ് അഫ്ഗാനിസ്ഥാനിൽ യുഎസ് നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് വിവരം. ഐഎസിൽ ചേർന്ന തൃക്കരിപ്പൂർ സ്വദേശി ഹഫീസുദീൻ എന്നയാളും നേരത്തെ അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടതായി വിവരം ലഭിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരി 25നാണ് ഹഫീസുദ്ദീൻ കൊല്ലപ്പെട്ടെന്ന വിവരം വീട്ടുകാർക്ക് ലഭിച്ചത്.