ജന്മദിനമാഘോഷിച്ചത് 5 മില്യണ്‍ ഡോളര്‍ സംഭാവന നല്‍കി

07:37 pm 29/3/2017 – പി.പി. ചെറിയാന്‍ ഫ്‌ളോറിഡ: ഇന്ത്യന്‍ വംശജരായ ഡോ. കിരണ്‍ പട്ടേല്‍, ഡോ. പല്ലവി പട്ടേല്‍ എന്നിവര്‍ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ഫ്‌ലോറിഡാ ലോക്കല്‍ ആശുപത്രിക്ക് 5 മില്യണ്‍ ഡോളര്‍ സംഭാവന നല്‍കി മാതൃകയായി. ഫ്‌ലോറിഡാ കറോള്‍വുഡ്‌സ് കാത്ത് ലാമ്പിന്റെ നവീകരണത്തിനുവേണ്ടി 21 മില്യണ്‍ ഡോളറിന്റെ ചെലവ് പ്രതീക്ഷിക്കുന്നതിലേക്കാണ് ഇന്ത്യന്‍ ദമ്പതിമാരായ ഡോക്ടറന്മാര്‍ 5 മില്യണ്‍ ഡോളര്‍ സംഭാവന നല്‍കിയത്. ജന്മദിനത്തിന് മറ്റുള്ളവരില്‍ നിന്നും സമ്മാനങ്ങള്‍ ആഗ്രഹിക്കുന്നവരാണ് ഭൂരിപക്ഷവും. എന്നാല്‍ ജന്മദിനത്തിന് മറ്റുള്ളവര്‍ക്ക് സംഭാവന Read more about ജന്മദിനമാഘോഷിച്ചത് 5 മില്യണ്‍ ഡോളര്‍ സംഭാവന നല്‍കി[…]

ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയണ്‍ സുവനീര്‍ കിക്ക് ഓഫ്

07:36 pm 29/3/2017 – ജോജോ കോട്ടൂര്‍ ഫിലഡല്‍ഫിയ : ഫോമാ മിഡ് അറ്റ് ലാന്റിക് റീജിയണ്‍ സുവനീര്‍ 2017 പുറത്തിറക്കുന്നു. സമകാലീന സാഹിത്യ സൃഷ്ടികളും ആനുകാലിക രാഷ്ട്രീയ സാമൂഹിക സംഭവ വികാസങ്ങളെക്കുറിച്ചുള്ള സംവാദങ്ങളും ഉള്‍പ്പെടുത്തുന്നതിനു പുറമേ പ്രവാസി മലയാളികള്‍ ആവശ്യം അറിഞ്ഞിരിക്കേണ്ട വാണിജ്യ സ്ഥാപനങ്ങളുടെയും സേവന ദാതാക്കളുടെയും വിവരങ്ങള്‍കൂടി ഈ സുവനീറില്‍ ഉണ്ടായിരിക്കുന്നതാണ്. ഈ സുവനീറിനു പിന്നില്‍ ആര്‍വിപി സാബു സ്കറിയ, സെക്രട്ടറി ജോജോ കോട്ടൂര്‍, ട്രഷറര്‍ ബോബി തോമസ്, ഫണ്ട് റെയ്‌സിങ്ങ് ചെയര്‍മാന്‍ അനിയന്‍ Read more about ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയണ്‍ സുവനീര്‍ കിക്ക് ഓഫ്[…]

ഗള്‍ഫ് എയര്‍ ഫ്‌ളൈറ്റ് സ്റ്റാറ്റസ് ലോകമെമ്പാടും ഓണ്‍ലൈനില്‍ അറിയാം

07:34 pm 29/3/2017 – ജോര്‍ജ് ജോണ്‍ ഫ്രാങ്ക്ഫര്‍ട്ട്: ഗള്‍ഫ് എയര്‍ വിമാന യാത്രകള്‍ ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് വിമാനങ്ങളുടെ സ്റ്റാറ്റസ് ലോകമെമ്പാടും ഓണ്‍ലൈന്‍ ആയി അറിയുന്നതിനുള്ള സംവിധാനം വരുന്നു. വിമാനങ്ങളുടെ വിവരങ്ങള്‍ ഡിജിറ്റല്‍ ആയി നല്‍കുന്ന പ്രമുഖ സ്ഥാപനമായ ഓ.എ.ജിയുമായി കൈകോര്‍ത്താണ് ഈ സംവിധാനം കൊണ്ട ുവരുന്നത്. ഇത് താമസിയാതെ നിലവില്‍ വരും. ഗള്‍ഫ് എയറിന്റെ ഔദ്യോഗിക വെബ് സൈറ്റില്‍ നിന്നും വിമാനത്തിന്റെ സ്റ്റാറ്റസ് അറിയാം. ഈ സംവിധാനത്തില്‍ ഉപഭോക്താക്കള്‍ക്ക് വിമാനങ്ങളുടെ അപ്പപ്പോള്‍ ഉള്ള വിവരങ്ങള്‍ Read more about ഗള്‍ഫ് എയര്‍ ഫ്‌ളൈറ്റ് സ്റ്റാറ്റസ് ലോകമെമ്പാടും ഓണ്‍ലൈനില്‍ അറിയാം[…]

മത്തായി മാത്യുവിന്റെ പൊതുദര്‍ശനം വെള്ളിയാഴ്ച ; സംസ്കാരം ശനിയാഴ്ച

07:33 pm 29/3/2017 – ജീമോന്‍ റാന്നി ഹൂസ്റ്റന്‍: ദീര്‍ഘവര്‍ഷങ്ങളായി ഹൂസ്റ്റനില്‍ സ്ഥിരതാമസമാക്കിയ തിരുവല്ലാ കാവുംഭാഗം കുന്നപ്ര പണിക്കര്‍ വീട്ടില്‍ മത്തായി മാത്യു (71) നിര്യാതനായി. ഭാര്യ : സാറാമ്മ മാത്യു പെരുമ്പാവൂര്‍ വെങ്കോല മല്യത്ത് കുടുംബാംഗമാണ്. മക്കള്‍ : ബിന്ദു ഐസക്ക് (ഓസ്റ്റിന്‍), റോയി മാത്യു(ഹൂസ്റ്റന്‍). മരുമകന്‍ : ടോണി ഐസക്ക് (ഓസ്റ്റിന്‍). കൊച്ചുമക്കള്‍ : അയന്‍, അലിന. സഹോദരങ്ങള്‍ : പരേതയായ അമ്മിണി, കുഞ്ഞുമോള്‍ ജോയിക്കുട്ടി(ഹൂസ്റ്റന്‍), ലീലാ ബാബു(ഹൂസ്റ്റന്‍). പൊതുദര്‍ശനം മാര്‍ച്ച് 31 ന് Read more about മത്തായി മാത്യുവിന്റെ പൊതുദര്‍ശനം വെള്ളിയാഴ്ച ; സംസ്കാരം ശനിയാഴ്ച[…]

ഫാല്‍ക്കണ്‍ ക്ലബ് ആംനസ്റ്റി ഹെല്‍പ് ഡെസ്ക് ആരംഭിച്ചു

07:30 pm 29/3/2017 റിയാദ് : മാര്‍ച്ച് 29 നു ആരംഭിക്കുന്ന ആംനസ്റ്റി കാലയളവില്‍ നാട്ടില്‍ പോവാന്‍ കാത്തിരിക്കുന്ന ഇന്ത്യക്കാര്‍ക്ക് വേണ്ടി , അവര്‍ക്കു വേണ്ട എല്ലാ സഹായവും നല്‍കാന്‍ വേണ്ടി ഫാല്‍ക്കണ്‍ ക്ലബ്ബിന്റെ കീഴില്‍ ഹെല്‍പ് ഡെസ്ക് ആരംഭിച്ചു. ഇന്നലെ റിയാദിലെ ഓലയ യില്‍ ഫാല്‍ക്കണ്‍ മെമ്പര്‍മാരുടെ അടിയന്തിര യോഗത്തില്‍ വെച്ചാണ് 24 മണിക്കൂറും സേവന സന്നദ്ധരായ ഫാല്‍ക്കണ്‍ ക്ലബ് മെമ്പര്‍മാരുടെ ഹെല്‍പ് ഡെസ്ക് ആരംഭിച്ചത് .ഫാല്‍ക്കണ്‍ ക്ലബ് ഹെല്‍പ് ഡെസ്ക് എന്ന പേരില്‍ വാട്ട്‌സപ്പ് Read more about ഫാല്‍ക്കണ്‍ ക്ലബ് ആംനസ്റ്റി ഹെല്‍പ് ഡെസ്ക് ആരംഭിച്ചു[…]

പെട്രോളിനും ഡീസലിനും വില കുറയുക.

06:42 pm 29/3/2017 അബൂദബി: ഏപ്രിലിലെ വിലയിലാണ് മൂന്ന് ഇനം പെട്രോളിനും ഡീസലിനും വില കുറയുക. സൂപ്പർ 98 പെട്രോൾ ലിറ്ററിന് 2.03 ദിർഹം ആയിരുന്നത് 1.95 ദിർഹമായും സ്പെഷൽ 95 പെട്രോൾ 1.92 ആയിരുന്നത് 1.84 ആയും ഇ പ്ലസ് പെട്രോൾ 1.85 ആയിരുന്നത് 1.77 ആയുമാണ് കുറയുക. ഡീസൽ വില ലിറ്ററിന് 2.02ൽനിന്ന് 1.95 ദിർഹം ആയും കുറയും. സൂപ്പർ 98 പെട്രോളിന് ഫെബ്രുവരിയിൽ രണ്ട് ദിർഹവും ജനുവരിയിൽ 1.91 ദിർഹവുമായിരുന്നു. സ്പെഷൽ 95ന് Read more about പെട്രോളിനും ഡീസലിനും വില കുറയുക.[…]

തെരുവ് നായ കടിച്ച് നാല് പേരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

06:40 pm 29/3/2017 പത്തനംതിട്ട: വള്ളിക്കോട് തീയറ്റർ ജംഗ്ഷനിൽ തെരുവ് നായ കടിച്ച് നാല് പേരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതര നിലയിലുള്ള ചൈത്രത്തിൽ ഷൈമയെ (48) കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ കൊണ്ടുപോയി. കൃഷ്ണവിലാസം ഹരിദാസ് (55), രാഘവൻ (76), മീനാക്ഷിയമ്മ (72) എന്നിവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വള്ളിക്കോട് പഞ്ചായത്തിലെ 4, 5, 10 വാർഡുകളിലുള്ളവർക്കാണ് കടിയേറ്റത്.

രാഷ്ട്രപതി സ്ഥാനത്തേക്കു മത്സരിക്കാനില്ലെന്ന് ആർഎസ്എസ് തലവൻ മോഹൻ ഭാഗവത്.

06:38 pm 29/3/2017 ന്യൂഡൽഹി: രാഷ്ട്രപതിയാകണമെന്ന ആഗ്രഹം തനിക്കില്ല, തന്നാൽ സ്വീകരിക്കുകയുമില്ലെന്ന് അദ്ദേഹം നാഗ്പൂരിൽ പറഞ്ഞു. മാധ്യമങ്ങളിൽ താൻ രാഷ്ട്രപതി സ്ഥാനത്തേക്കു മത്സരിച്ചേക്കുമെന്ന വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഇത് ശരിയല്ല. ആർഎസ്എസിൽ തന്നെ പ്രവർത്തിക്കുന്നതാണ് തന്‍റെ ഇഷ്ടമെന്നും മോഹൻ ഭാഗവത് പറഞ്ഞു. തിങ്കളാഴ്ച ബിജെപി സഖ്യകക്ഷിയായ ശിവസേനയാണ് മോഹൻ ഭാഗവതിന്‍റെ പേര് രാഷ്ട്രപതി സ്ഥാനത്തേക്കു നിർദേശിച്ചത്. ഹിന്ദു രാഷ്ട്രം സഫലമാകണമെങ്കിൽ ആർഎസ്എസ് തലവൻ രാഷ്ട്രപതിയാകണമെന്ന് ശിവസേന എംപി സഞ്ജയ് റൗത്ത് പറഞ്ഞിരുന്നു.

പെറുവിൽ വിമാനം അടിയന്തരമായി നിലത്തിറക്കുന്നതിനിടെ കത്തിയമർന്നു

06:36 pm 29/3/2017 ലിമ: തെക്കേ അമേരിക്കൻ രാജ്യമായ പെറുവിൽ വിമാനം അടിയന്തരമായി നിലത്തിറക്കുന്നതിനിടെ കത്തിയമർന്നു. വിമാനത്തിലുണ്ടായിരുന്ന 141 യാത്രക്കാരും അത്ഭുതകരമായി രക്ഷപെട്ടു. പെറുവിൽ പ്രാദേശിക സമയം വൈകിട്ട് 4.30നാണ് ദുരന്തമുണ്ടായത്. ബോയിംഗ് 737 വിമാനം ഫ്രാൻസിസ്കോ കാർലി വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കുന്നതിനിടെയാണ് അഗ്നിക്കിരയായത്. അടിയന്തര ലാൻഡിംഗിനിടെ വിമാനം നിയന്ത്രണം തെറ്റി റൺവേയിൽ നിന്നും തെറ്റിമാറി തീപിടിക്കുകയായിരുന്നു. വിമാനം അടിയന്തരമായി തിരിച്ചിറക്കേണ്ടി വന്നതിന്‍റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തെക്കുറിച്ച് അധികൃതർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ത്യാ-പാക് ക്രിക്കറ്റ് പരന്പര വേണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം

06:36 pm 29/3/2017 ന്യൂഡൽഹി: ഇതു സംബന്ധിച്ച് ബിസിസിഐ നൽകിയ നിർദേശം കേന്ദ്രം തള്ളി. നിലവിലെ സാഹചര്യത്തിൽ പരന്പര പുനസ്ഥാപിക്കുന്ന കാര്യം ആലോചിക്കാനാകില്ലെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. ഈ വർഷം ദുബായിൽ വെച്ച് ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഏകദിന ട്വന്‍റി-20 പരന്പര നടത്തുന്നതിനാണ് ബിസിസിഐ ആഭ്യന്തര മന്ത്രാലയത്തോട് അനുമതി തേടിയിരുന്നത്.