വിദ്യർഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസിൽ പൊലീസിനെ വെട്ടിച്ചു മുങ്ങിയ വൈദികന്‍ പിടിയിലായി.
12:30 pm 21/3/2017 പുത്തൂര്‍(കൊല്ലം): വൈദിക പഠനത്തിനെത്തിയ വിദ്യർഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസിൽ പൊലീസിനെ വെട്ടിച്ചു മുങ്ങിയ വൈദികന്‍ പിടിയിലായി. കൊല്ലം പുത്തൂരില്‍ നിന്ന് മുങ്ങിയ വൈദികൻ കണ്ണൂര്‍ സ്വദേശി ഫാ.തോമസ് പാറേക്കള(42)ത്തിനെ മധുരയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. ചോദ്യംചെയ്യലിനായി കൊട്ടാരക്കര റൂറല്‍ എസ്.പി ഓഫീസിലേക്ക് പ്രതിയെ വൈകാതെ എത്തിക്കും. തേവലപ്പുറം പുല്ലാമലയില്‍ പ്രവര്‍ത്തിക്കുന്ന സെമിനാരിയില്‍ വൈദികപഠനത്തിനെത്തിയ മൂന്നു കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിെയന്നാണ് കേസ്. കൊല്ലം പൂത്തൂര്‍ സെൻറ് മേരീസ് പള്ളി വികാരിയാണ് ഫാ. തോമസ് പാറേക്കളം. Read more about വിദ്യർഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസിൽ പൊലീസിനെ വെട്ടിച്ചു മുങ്ങിയ വൈദികന്‍ പിടിയിലായി.[…]










