എംജി യൂണിവേഴ്സിറ്റി ക്യാന്പസിലുണ്ടായ സംഘർഷത്തിനിടെ രണ്ട് എസ്എഫ്ഐ പ്രവർത്തകർക്കു വെട്ടേറ്റു.

07:28 pm 10/3/2017 കോട്ടയം: എംജി യൂണിവേഴ്സിറ്റി ക്യാന്പസിലുണ്ടായ സംഘർഷത്തിനിടെ രണ്ട് എസ്എഫ്ഐ പ്രവർത്തകർക്കു വെട്ടേറ്റു. എസ്എഫ്ഐ കോട്ടയം ജില്ലാ പ്രസിഡന്‍റ് കെ.എ.അരുണ്‍, പ്രവർത്തകനായ സഞ്ജു സദാനന്ദൻ എന്നിവർക്കാണ് വെട്ടേറ്റത്. ക്യാന്പസിലുണ്ടായ സംഘർഷത്തിനിടെ ഇവർക്കു വെട്ടേൽക്കുകയായിരുന്നു. വെട്ടേറ്റ എസ്എഫ്ഐ പ്രവർത്തകരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെഎസ്‌യു പ്രവർത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് എസ്എഫ്ഐ നേതൃത്വം ആരോപിച്ചു.

സുധീരൻ രാജിവച്ചതിൽ ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് മുസ്ലീം ലീഗ്

03:13 pm 10/3/2017 തിരുവനന്തപുരം: കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് വി.എം. സുധീരൻ രാജിവച്ചതിൽ ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് മുസ്ലീം ലീഗ് നേതൃത്വം അറിയിച്ചു. വെള്ളിയാഴ്ചയാണ് സുധീരൻ അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചത്.

ചാന്ദ്രയാൻ-1 പേടകത്തെ അമേരിക്കൻ സ്പേസ് ഏജൻസിയായ നാസ കണ്ടെത്തി.

03:10 pm 10/3/2017 ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ ചാന്ദ്ര ദൗത്യമായ ചാന്ദ്രയാൻ-1 പേടകത്തെ അമേരിക്കൻ സ്പേസ് ഏജൻസിയായ നാസ കണ്ടെത്തി. പൂർണമായും വിജയമായിരുന്ന ചാന്ദ്രയാൻ-1 പേടകം പത്തുമാസത്തെ ദൗത്യത്തിനുശേഷം 2009-മാർച്ച് 29നാണ് നിലച്ചത്. പേടകം കണ്ടെത്തുന്നതിനായി ലോകത്തിലെ ഏറ്റവും മികച്ച റഡാർ സംവിധാനമാണ് ഉപയോഗിച്ചതെന്ന് നാസ അറിയിച്ചു. ചാന്ദ്രയാൻ-1നെ കൂടാതെ നാസയുടെ ലൂണാർ റിക്കനൈസണ്‍സ് ഓർബിറ്ററും നാസ കണ്ടെത്തി. ഏകദേശം 380,000 കിലോമീറ്റർ അകലെയാണ് പേടകങ്ങൾ സ്ഥിതി ചെയ്യുന്നത്. ചാന്ദ്രയാൻ-1 നെ കണ്ടെത്തിയെങ്കിലും ഇതിന്‍റെ സാങ്കേതിക സംവിധാനങ്ങൾ Read more about ചാന്ദ്രയാൻ-1 പേടകത്തെ അമേരിക്കൻ സ്പേസ് ഏജൻസിയായ നാസ കണ്ടെത്തി.[…]

കൊൽക്കത്ത ​ ഹൈകോടതി ജഡ്​ജി സി.എസ്​ കർണനെതിരെ അറസ്​റ്റ്​ വാറൻറ്​

12:50 pm 10/3/2017 ന്യൂഡൽഹി: കോടതിയലക്ഷ്യ കേസിൽ സുപ്രീംകോടതിക്ക്​ മുമ്പാകെ ഹാജരാകാതിരുന്ന ​ കൊൽക്കത്ത ​ ഹൈകോടതി ജഡ്​ജി സി.എസ്​ കർണനെതിരെ അറസ്​റ്റ്​ വാറൻറ്​ പുറപ്പെടുവിച്ചു. കൊൽക്കത്ത പൊലീസ്​ മേധാവിയോട്​ കർണനെ മാർച്ച്​ 31ന്​ സുപ്രീംകോടതിയിൽ ഹാജരാക്കണമെന്നും കോടതി നിർദേശിച്ചു. സുപ്രീംകോടതി ചീഫ്​ ജസ്​റ്റിസ്​ അധ്യക്ഷനായ ഏഴംഗ ബെഞ്ചാണ്​ മോശം പെരുമാറ്റത്തെ തുടർന്ന്​ കർണനെതിരെ കോടതിയലക്ഷ്യക്കുറ്റം ചുമത്തിയിരുന്നത്​. നിരവധി സിറ്റിങ്​​ ജഡ്​ജിമാർക്കും വിരമിച്ച ജഡ്​ജിമാർക്കുമെതിരെ അഴിമതി ആരോപണമുന്നയിച്ച്​ പ്രധാനമന്ത്രിക്ക്​ കത്തെഴുതി എന്ന കുറ്റവും കർണനെതിരെയുണ്ട്​. കുടുംബത്തെ അപകീർത്തി​െപ്പടുത്തുകയും Read more about കൊൽക്കത്ത ​ ഹൈകോടതി ജഡ്​ജി സി.എസ്​ കർണനെതിരെ അറസ്​റ്റ്​ വാറൻറ്​[…]

വി.എം.സുധീരൻ രാജിവച്ചു

12:40 pm @0/3/2017 തിരുവനന്തപുരം: തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ആരോഗ്യകാരണങ്ങളാലാണ് രാജിയെന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്. ഇന്ന് തന്നെ രാജി കോണ്‍ഗ്രസ് ഹൈക്കമാൻഡിന് നൽകുമെന്നും സുധീരൻ അറിയിച്ചു. തീർത്തും അപ്രതീക്ഷിതമായാണ് അദ്ദേഹം തലസ്ഥാനത്ത് വാർത്താ സമ്മേളനം വിളിച്ച് രാജിയറിയിച്ചത്. തന്‍റെ രാജിക്ക് രാഷ്ട്രീയകാരണങ്ങൾ ഒന്നും തന്നെയില്ലെന്നും സ്ഥാനത്തോട് നീതിപുലർത്താൻ കഴിയുന്നില്ലെങ്കിൽ ഒഴിയുക എന്നതാണ് തന്‍റെ രീതിയെന്നും അദ്ദേഹം പറഞ്ഞു. വേണമെങ്കിൽ തനിക്ക് അധ്യക്ഷ പദവിയിൽ നിന്നും അവധിയെടുത്ത് മാറിനിൽക്കാം. പക്ഷേ, അതു ശരിയായ നടപടിയായി Read more about വി.എം.സുധീരൻ രാജിവച്ചു[…]

സന്തോഷ് ഏച്ചിക്കാനം തിരക്കഥ എഴുതുന്ന സിനിമയില്‍ സുരാജ് നായകനാകുന്നു

11:55 am 10/3/2017 സന്തോഷ് ഏച്ചിക്കാനം തിരക്കഥ എഴുതുന്ന സിനിമയില്‍ സുരാജ് നായകനാകുന്നു. സബാഹ് ആണ് സിനിമയുടെ സംവിധായകന്‍. ജലക്ഷാമം കൊണ്ടു പൊറുതി മുട്ടുന്ന പരുത്തിപ്പുള്ളി എന്ന ഉള്‍നാടന്‍ ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമ. ജലത്തെ അമൂല്യമായി കാണുന്ന സുബ്രഹ്‍മണ്യന്‍ എന്ന കേന്ദ്രകഥാപാത്രത്തെയാണ് സുരാജ് അവതരിപ്പിക്കുന്നത്. റെയിൻഡ്രോപ്സ് ഫിലിംസിന്റെ ബാനറിൽ ജുനൈദ് ആണ് സിനിമ നിർമിക്കുന്നത്.

മലയിന്‍കീഴില്‍ അഞ്ച് വയസുകാരിയെയും 9 വയസുകാരനെയും ബന്ധു പീഡിപ്പിച്ചു

11:51 am 10/3/2017 തിരുവനന്തപുരം: മലയിന്‍കീഴില്‍ പ്രായപൂര്‍ത്തിയാവാത്ത സഹോദരങ്ങള്‍ക്ക് നേരെ ലൈംഗിക പീഡനം. അഞ്ചര വയസ്സുകാരിയെയും ഒന്‍പത് വയസുള്ള ആണ്‍കുട്ടിയെയുമാണ് ഇവരുടെ ബന്ധു ലൈംഗികമായി പീഡിപ്പിച്ചത്.സംഭവത്തില്‍ കേസെടുത്ത മലയിന്‍കീഴ് പൊലീസ് കുട്ടികളുടെ ബന്ധുവായ കള്ളിക്കാട് സ്വദേശി വിനോദിനെ കസ്റ്റഡയിലെടുത്തിട്ടുണ്ട്. ഏതാനും മാസങ്ങളായി ഇയാള്‍ കുട്ടികളെ പീഡിപ്പിക്കുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ആണ്‍കുട്ടിക്ക് ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഡോക്ടര്‍മാര്‍ പരിശോധിച്ചപ്പോള്‍ കുട്ടി പീഡനത്തിനിരയായെന്ന് കണ്ടെത്തി. തുടര്‍ന്നാണ് പീഡന വിവരം കുട്ടി വെളിപ്പെടുത്തിയത്. ഡോക്ടര്‍മാര്‍ സംഭവം ചൈല്‍ഡ് Read more about മലയിന്‍കീഴില്‍ അഞ്ച് വയസുകാരിയെയും 9 വയസുകാരനെയും ബന്ധു പീഡിപ്പിച്ചു[…]

ദക്ഷിണകൊറിയൻ പ്രസിഡന്‍റ് പാർക് ഇംപീച്ച് പുറത്താക്കി.

11;50 am 10/3/2017 സിയൂൾ: ദക്ഷിണകൊറിയൻ പ്രസിഡന്‍റ് പാർക് ഗ്യൂൻഹൈയെ ഇംപീച്ച് ചെയ്യാനുള്ള പാർലമെന്‍റ് തീരുമാനത്തിന് ഭരണഘടനാ കോടതിയുടെ അംഗീകാരം. അടുത്ത സുഹൃത്തിന് അഴിമതി നടത്തുന്നതിനായി പ്രസിഡന്‍റ് പദവി ദുരുപയോഗം ചെയ്തെന്ന ആരോപണത്തിലാണ് നടപടി. പ്രസിഡന്‍റ് പദം നഷ്ടമായ പാർകിനെ നിയമനടപടികൾക്ക് വിധേയമാക്കും. പാർകിനെ പുറത്താക്കിയ സാഹചര്യത്തിൽ പ്രധാനമന്ത്രി ഇടക്കാല ഭരണാധികാരിയായി ചുമതലയേൽക്കും. മേയിൽ പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കും. ചോയി സൂണ്‍സിൽ എന്ന വനിതാ സുഹൃത്തിനു ഭരണത്തിൽ ഇടപെടാൻ സ്വാതന്ത്ര്യം അനുവദിച്ചതാണു പാർക്കിനു വിനയായത്. ചോയി വൻകിട Read more about ദക്ഷിണകൊറിയൻ പ്രസിഡന്‍റ് പാർക് ഇംപീച്ച് പുറത്താക്കി.[…]

ഇന്ത്യയുമായി ദൃഢമായ ബന്ധം ആഗ്രഹിക്കുന്നതായി അമേരിക്ക.

11;47 am 10/3/2017 വാഷിങ്​ടൺ: ഇന്ത്യയുമായി ദൃഢമായ ബന്ധം ആഗ്രഹിക്കുന്നതായി അമേരിക്ക. ഇന്ത്യയുമായി ഇപ്പോഴുള്ള നല്ല ബന്ധം തുടരാൻ കഴിയുമെന്നും വൈറ്റ്​ ഹൗസ്​ പ്രതീക്ഷ പ്രകടിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര​ മോദിയുമായും വ്യാപാര രംഗത്തും ഉൾപ്പടെ ഇന്ത്യയുമായി കൂടുതൽ ദൃഢമായ ബന്ധം ഉണ്ടാവുമെന്നും വൈറ്റ്​ ഹൗസ്​ പ്രസ്​ സെക്രട്ടറി സീൻ സ്​പൈസർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. അമേരിക്കയുടെ വിദേശ നയവുമായി രാജ്യം മുന്നോട്ട്​ പോവും. ഇന്ത്യയുമായുള്ള ബന്ധത്തെ കുറിച്ച്​ പ്രസിഡൻറ്​ ട്രംപ്​ വ്യക്​തമായി പറഞ്ഞിട്ടുണ്ടെന്നും സ്​പൈസർ പറഞ്ഞു. ഇന്ത്യക്കാർക്കെതിരെ Read more about ഇന്ത്യയുമായി ദൃഢമായ ബന്ധം ആഗ്രഹിക്കുന്നതായി അമേരിക്ക.[…]

സ്വിറ്റ്സർലൻഡിലെ ബേസലിൽ കഫേയിലുണ്ടായ വെടിവയ്പിൽ രണ്ടു പേർ മരിച്ചു.

11:45 am 10/3/2017 ജനീവ: വടക്കു പടിഞ്ഞാറൻ സ്വിറ്റ്സർലൻഡിലെ ബേസലിൽ കഫേയിലുണ്ടായ വെടിവയ്പിൽ രണ്ടു പേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. വ്യാഴാഴ്ച രാത്രി 8.15 നാണ് സംഭവമുണ്ടായത്. രണ്ടു തോക്കുധാരികൾ കഫേയിലേക്കു കടന്നുവരികയും ആളുകൾക്കു നേരെ വെടിയുതിർക്കുകയുമായിരുന്നു. ആക്രമണം നടത്തിയത് ആരാണെന്നു വ്യക്തമല്ല. അന്വേഷണം ആരംഭിച്ചതായി ബേസൽ പ്രോസിക്യൂട്ടറുടെ ഓഫീസ് അറിയിച്ചു.