മോഹൻ ഭാഗവതിന്​ ‘പശു ഗവേഷണ’ത്തിൽ ഒാണററി ഡോക്​ടറേറ്റ്​.

11:44 am 10/3/2017 നാഗ്​പൂർ: ആർ.എസ്​.എസ്​ ​​മേധാവി മോഹൻ ഭാഗവതിന്​ ‘പശു ഗവേഷണ’ത്തിൽ ഒാണററി ഡോക്​ടറേറ്റ്​. മഹാരാഷ്​ട്ര മൃഗ–മത്സ്യ ശാസ്​ത്ര സർവകലാശാലയാണ്​ ഡോക്​ടറേറ്റ്​ നൽകിയിരിക്കുന്നത്​. കന്നുകാലി സംരക്ഷണത്തിലെ സംഭാവനകൾ മുൻ നിർത്തിയാണ്​ ബിരുദം നൽകിയുള്ള ആദരം​. ഗോ ശാലകൾ,​ ഗോമൂത്ര ഉൽപന്നങ്ങൾ എന്നീ വിഷയങ്ങളിൽ നടത്തിയ ഗവേഷണത്തിനും എഴുത്തുകൾക്കുമുള്ള ഡി.ലിറ്റ്​ ബഹുമതിയാണ്​ ഭാഗവതിന്​ ലഭിച്ചതെന്ന്​ ആർ.എസ്​.എസ്​ വക്താവ്​ രാജേഷ്​ പദ്​മർ അറിയിച്ചു. സർവകലാശാല സംഘടിപ്പിച്ച ബിരുദദാന ചടങ്ങിലാണ്​ ഭാഗവതിന്​ ഡോക്​ടറേറ്റ്​ സമ്മാനിപ്പിച്ചത്​​. മഹാരാഷ്​ട്ര ഗവർണർ വിദ്യസാഗർ റാവു, Read more about മോഹൻ ഭാഗവതിന്​ ‘പശു ഗവേഷണ’ത്തിൽ ഒാണററി ഡോക്​ടറേറ്റ്​.[…]

ട്രെയിന്‍ സ്ഫോടനത്തിന്‍െറ മുഖ്യസൂത്രധാരനെന്ന് കരുതുന്ന മുന്‍ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍ പിടിയിലായി.

08:55 am 10/3/2017 ലഖ്നോ: ചൊവ്വാഴ്ച ഭോപാലിലുണ്ടായ ട്രെയിന്‍ സ്ഫോടനത്തിന്‍െറ മുഖ്യസൂത്രധാരനെന്ന് കരുതുന്ന മുന്‍ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍ തീവ്രവാദ വിരുദ്ധ സ്ക്വാഡിന്‍െറ പിടിയിലായി. മുഹമ്മദ് ഗൗസ് ഖാന്‍ എന്നയാളാണ് കാണ്‍പൂരില്‍ പിടിയിലായതെന്നും ഇയാളെ ചോദ്യം ചെയ്തപ്പോള്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചുവെന്നും യു.പി എ.ഡി.ജി.പി ദല്‍ജിത് ചൗധരി പറഞ്ഞു. അസ്ഹര്‍ എന്ന മറ്റൊരാളും അറസ്റ്റിലായതായി അദ്ദേഹം അറിയിച്ചു. എന്നാല്‍, അസ്ഹര്‍ എവിടെവെച്ച് പിടിയിലായെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. സ്ഫോടനത്തില്‍ പങ്കാളിയായി എന്നു കരുതുന്ന സൈഫുല്ല എന്നയാളെ കഴിഞ്ഞ ദിവസം യു.പിയിലെ Read more about ട്രെയിന്‍ സ്ഫോടനത്തിന്‍െറ മുഖ്യസൂത്രധാരനെന്ന് കരുതുന്ന മുന്‍ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍ പിടിയിലായി.[…]

ടേക്ക് ഓഫ് പ്രദർശനത്തിനൊരുങ്ങുന്നു.

08:49 am 10/3/2017 കുഞ്ചാക്കോ ബോബനും പാര്‍വതിയും ഫഹദുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇറാഖ് പശ്ചാത്തലത്തിലുള്ള സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി വി ഷാജികുമാറും മഹേഷ് നാരായണനും ചേര്‍ന്നാണ്. എഡിറ്ററായിരുന്ന മഹേഷ് നാരായണന്റെ ആദ്യ സംവിധാന സംരംഭമാണിത്. ഇറാഖ് പശ്ചാത്തലത്തില്‍ നഴ്സുമാരുടെ കഥയാണ് ടേക്ക് ഓഫ് പറയുന്നത്. സനു ഛായാഗ്രഹണം നിര്‍ഹിക്കുന്നു. അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയുടെ സുഹൃത്തുക്കളാണ് സിനിമയ്ക്ക് പിന്നില്‍. രാജേഷ് പിള്ള പ്രൊഡക്ഷന്സ് എന്ന ബാനറിലാണ് സിനിമ നിര്‍മ്മിക്കുന്നത്. ആന്റോ ജോസഫും ഷെബിന്‍ ബക്കറും Read more about ടേക്ക് ഓഫ് പ്രദർശനത്തിനൊരുങ്ങുന്നു.[…]

പിണറായി വിജയനെ ‘എടാ’ എന്ന് വിളിച്ചുവെന്ന ആരോപണത്തിന് മറുപടിയുമായി വി.ടി ബല്‍റാം

08:48 am 10/3/2017 തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ‘എടാ’ എന്ന് വിളിച്ചുവെന്ന ആരോപണത്തിന് മറുപടിയുമായി വി.ടി ബല്‍റാം എം.എല്‍.എ. മുഖ്യമന്ത്രിക്കെതിരെ ‘എടാ’ എന്നോ മറ്റ് അധിക്ഷേപകരമായ വാക്കുകളോ വിളിച്ചിട്ടില്ല. ബന്ധപ്പെട്ട വീഡിയോ ആര്‍ക്കും പരിശോധിക്കാവുന്നതാണ്. അഭിപ്രായ വ്യത്യാസങ്ങള്‍ പറയേണ്ട ഭാഷയില്‍ പറയാന്‍ അറിയാമെന്നും ബല്‍റാം കൂട്ടിച്ചേര്‍ത്തു. സദാചാര ഗുണ്ടകളായ ശിവസേനക്കാരെ പ്രതിപക്ഷം വാടകയ്ക്ക് എടുത്തതാണെന്ന് മുഖ്യമന്ത്രിയുടെ ആരോപണത്തിനും ബല്‍റാം മറുപടി പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തിരുന്നു കൊണ്ട് അകാരണമായി ആക്ഷേപിച്ചാല്‍ പറയുന്നയാളുടെ മുഖത്തേക്ക് വിരല്‍ ചുണ്ടി തന്നെ Read more about പിണറായി വിജയനെ ‘എടാ’ എന്ന് വിളിച്ചുവെന്ന ആരോപണത്തിന് മറുപടിയുമായി വി.ടി ബല്‍റാം[…]

യുവതീയുവാക്കളെ തല്ലിയോടിച്ച കേസില്‍ അറസ്റ്റിലായ ടി.കെ. അരവിന്ദന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി.

08:44 am 10/3/2017 കൊച്ചി: മറൈന്‍ ഡ്രൈവില്‍ ഒരുമിച്ചിരുന്ന യുവതീയുവാക്കളെ തല്ലിയോടിച്ച കേസില്‍ അറസ്റ്റിലായ ടി.കെ. അരവിന്ദന്‍ ബധിരയും മൂകയുമായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി. എറണാകുളം ഞാറക്കല്‍ പൊലീസ് സ്റ്റേഷനിലാണ് 2014ല്‍ ഇയാള്‍ക്കെതിരെ യുവതി കേസ് കൊടുത്തത്. സര്‍ക്കാര്‍ സ്കൂളിലെ പി.ടി.എ പ്രസിഡന്‍റായിരിക്കെ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്.

ഇറാൻ ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചതായി റിപ്പോർട്ട്.

08:38 am10/3/2017 ടെഹ്റാൻ: അമേരിക്കയുടെ ഉപരോധം ഗൗനിക്കാതെ ഒരാഴ്ച മുന്പ് ഇറാൻ ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചതായി റിപ്പോർട്ട്.ഇറാൻ റെവലൂഷണറി ഗാർഡ് മേധാവി ജനറൽ അമിർ ഹാജിസദയെ ഉദ്ധരിച്ച് ഫാർസ് വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ടു ചെയ്തത്. 250 കിലോമീറ്റർ ദൂരംവരെ ചെന്നെത്താവുന്ന ഹോർമുസ് 2 മിസൈൽ വിജയകരമായി പരീക്ഷിച്ചതെന്നാണ് റിപ്പോർട്ട്. അതേസമയം, ഇറാൻ റെവലൂഷണറി ഗാർഡ് ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തിയിട്ടില്ലെന്ന് തസ്നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. പ്രതിരോധശേഷി വർധിപ്പിക്കുന്നതിനായി ഇറാൻ ബാലിസ്റ്റിക് മിസൈൽ പരീക്ഷിക്കാൻ Read more about ഇറാൻ ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചതായി റിപ്പോർട്ട്.[…]

ജർമനിയിൽ ട്രെയിൻ യാത്രക്കാർക്കു നേർക്കുണ്ടായ കോടാലി ആക്രമണത്തിൽ അഞ്ചുപേർക്കു പരിക്കേറ്റു.

08:36 am 10/3/2017 ഡസൽഡോർഫ്: ജർമനിയിൽ ട്രെയിൻ യാത്രക്കാർക്കു നേർക്കുണ്ടായ കോടാലി ആക്രമണത്തിൽ അഞ്ചുപേർക്കു പരിക്കേറ്റു. വടക്കൻ ജർമനിയിലെ ഡസൽഡോർഫിലായിരുന്നു ആക്രമണം. ഭീകരാക്രമണമല്ലെന്നും യുഗോസ്ളാവ്യൻ പൗരനാണ് ആക്രമണത്തിനു പിന്നിലെന്നും പോലീസ് അറിയിച്ചു. ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അക്രമിക്കു മാനസികാസാസ്ഥ്യമുണ്ടെന്നു സംശയിക്കുന്നതായും പോലീസ് വ്യക്തമാക്കി. പാലത്തിൽനിന്നു ചാടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇയാൾക്കു ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. കൂടുതൽ പ്രതികൾ ആക്രമണത്തിനു പിന്നിലുണ്ടോ എന്നു പോലീസ് പരിശോധിച്ചുവരികയാണ്. ആക്രമണത്തിന്‍റെ കാരണം വ്യക്തമല്ല. സംഭവസ്ഥലത്ത് കൂടുതൽ പോലീസിനെ നിയോഗിച്ചിട്ടുണ്ട്.

പെന്തക്കോസ്തല്‍ ഫെല്ലോഷിപ്പ് ഓഫ് പെന്‍സില്‍വേനിയ മീറ്റിംഗ് 2017 മാര്‍ച്ച് 18-ന്

08:34 am 10/3/2017 ഫിലദല്‍ഫിയ : പെന്തക്കോസ്തല്‍ ഫെല്ലോഷിപ്പ് ഓഫ് പെന്‍സില്‍വേനിയുടെ ആഭ്യമുഖ്യത്തിലുള്ള ഫെല്ലോഷിപ്പ് മീറ്റിംഗ് 2017 മാര്‍ച്ച് 18 ശനിയാഴ്ച വൈകിട്ട് 6.30 -നു ഫിലദല്‍ഫിയ ഇന്‍ഡ്യ ക്രിസ്ത്യന്‍ അസംബ്ലി ചര്‍ച്ച് (455 Tomlinson Road, Philadelphia PA 19116) വെച്ച് നടത്തപ്പെടുന്നു. പ്രശസ്ത ദൈവദാസന്‍മാരായ പാസ്റ്റര്‍. വിയ്യപുരം ജോര്‍ജ്ജ്കുട്ടി, പാസ്റ്റര്‍. ഫ്രെഡി. വി. തോമസ് തുടങ്ങിയവര്‍ ദൈവവചനം ശുശ്രൂഷിക്കുന്നു. അന്നേ ദിവസം വൈകുന്നേരം 5.00 ന് ലേഡീസ് മീറ്റിംഗും, 6.30 ന് യുവജനങ്ങള്‍ക്കായും ചില്‍ഡ്രന്‍സ് Read more about പെന്തക്കോസ്തല്‍ ഫെല്ലോഷിപ്പ് ഓഫ് പെന്‍സില്‍വേനിയ മീറ്റിംഗ് 2017 മാര്‍ച്ച് 18-ന്[…]

വോട്ടെണ്ണൽ നടക്കുന്ന ഹാളുകളിൽ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നത് വിലക്കി.

08:33 am 10/3/2017 ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ നടക്കുന്ന ഹാളുകളിൽ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മിഷൻ വിലക്കി. സുരക്ഷാ കാരണങ്ങളെ മുൻനിർത്തിയാണ് വിലക്ക്. ഇതടക്കം മൂന്നുഘട്ട സുരക്ഷാ നിർദേശങ്ങൾ വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ ചുമതലയുള്ള ഉദ്യോഗസ്ഥർക്കു കൈമാറി. വോട്ടെണ്ണൽ നടക്കുന്ന ഹാളുകളിലേക്ക് അജ്ഞാതർ പ്രവേശിക്കുന്നതും വിലക്കിയിട്ടുണ്ട്. ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, മണിപ്പുർ, ഗോവ, പഞ്ചാബ് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഏഴുഘട്ടമായി നടന്ന തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ശനിയാഴ്ചയാണ്. –

ഗുരുവായൂരപ്പനും ശങ്കരാചാര്യരും വടക്കേനട വാതിലും

08:29 am 10/3/2017 – അഞ്ജന സന്തോഷ് ഭൂലോക വൈകുണ്ഠമായ ഗുരുവായൂരിലെ ഏറ്റവും വലിയ പ്രത്യേകത അവിടുത്തെ ചടങ്ങുകളുടെ കൃത്യനിഷ്ഠയാണ് .. 1200 ഓളം വര്‍ഷങ്ങള്‍ക്ക് മുമ്പ് ശങ്കരാചാര്യര്‍ ചിട്ടപെടുത്തിയ പൂജാ ക്രമങ്ങള്‍ ആണ് ഇപ്പോളും അവിടെ അണുവിട തെറ്റാതെ നടക്കുന്നത് . ശങ്കരാചാര്യര്‍ ശിവന്റെ അംശവതാരം ആണെന്നാണല്ലോ വിശ്വാസം . അദ്ദേഹത്തിനു ഭൂമിയിലൂടെയും യോഗബലം കൊണ്ട് ആകാശത്തിലൂടെയും സഞ്ചരിക്കാന്‍ കഴിവുണ്ടായിരുന്നു . ഒരിക്കല്‍ അദ്ദേഹം ആകാശ മാര്‍ഗ്ഗേ ശ്രിംഗേരി പോകുകയായിരുന്നു . ഗുരുവായൂരിനു മുകളിലൂടെ ആയിരുന്നു Read more about ഗുരുവായൂരപ്പനും ശങ്കരാചാര്യരും വടക്കേനട വാതിലും[…]