സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ പെപ്‍സിയും കൊക്കകോളയും വില്‍ക്കില്ല

05:44 pm 8/3/2017 സംസ്ഥാനത്ത് വ്യാപാരികള്‍ അടുത്ത ചൊവ്വാഴ്ച മുതല്‍ കൊക്കകോളയും പെപ്സിയും വില്‍ക്കില്ല. കടുത്ത വരള്‍ച്ച തുടരുമ്പോഴും കോള കമ്പനികള്‍ നടത്തുന്ന ജലചൂഷണത്തില്‍ പ്രതിഷേധിച്ചാണ് ബഹിഷ്കരണം. മുഖ്യമന്ത്രിയുടെ പിന്തുണ തേടിയ ശേഷം ഇതു സംബന്ധിച്ച പ്രഖ്യാപനം മാര്‍ച്ച് 14ന് തിരുവനന്തപുരത്ത് നടത്തുമെന്ന് വ്യാപാരി വ്യവസായ ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീന്‍ കോഴിക്കോട് പറഞ്ഞു. അടുത്ത ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്തെ കടകളില്‍ കൊക്കക്കോളയും പെപ്‍സിയും പൂര്‍ണ്ണമായി ബഹിഷ്കരിക്കാനാണ് വ്യാപാരികളുടെ തീരുമാനം. ഏഴ് ലക്ഷത്തോളം വ്യാപാരികള്‍ ഈ Read more about സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ പെപ്‍സിയും കൊക്കകോളയും വില്‍ക്കില്ല[…]

വാളയാറിൽ സഹോദരിമാരുടെ മരണം അന്വേഷിച്ച പൊലീസ്​ ഉദ്യോഗസ്​ഥനെ ചുമതലയിൽ നിന്നുമാറ്റി.

03:08 pm 8/3/2017 പാലക്കാട്​: വാളയാറിൽ സഹോദരിമാരുടെ മരണം അന്വേഷിച്ച പൊലീസ്​ ഉദ്യോഗസ്​ഥനെ ചുമതലയിൽ നിന്നുമാറ്റി. സംഭവം അന്വേഷിച്ച വാളയാർ എസ്​.​െഎയെയാണ്​ ​അന്വേഷണ ചുമതലയിൽ നിന്ന്​ മാറ്റിയത്​. മൂത്തകുട്ടിയുടെ മരണം സംബന്ധിച്ച അന്വേഷണത്തിൽ വൻ പരാതികൾ ഉയർന്ന സാഹചര്യത്തിലാണ്​ നടപടി​. നാർക്കോട്ടിക്​ ഡി.വൈ.എസ്​.പി എം.ജെ സോജ​െൻറ നേതൃത്വത്തിലുള്ള സംഘത്തിനാണ്​ ​പുതിയ അന്വേഷണചുമതല. ഇരു കുട്ടികളുടെയും മരണം സംബന്ധിച്ച വിവരങ്ങൾ ഇനി സോജ​െൻറ നേതൃത്വത്തിലുളള പുതിയ സംഘം​ അന്വേഷിക്കും. കൂടാതെ മൂന്നുദിവസത്തിനുള്ളിൽ മലപ്പുറം എസ്​.പിക്ക്​ വാളയാറിലെ മൂത്ത കുട്ടിയുടെ Read more about വാളയാറിൽ സഹോദരിമാരുടെ മരണം അന്വേഷിച്ച പൊലീസ്​ ഉദ്യോഗസ്​ഥനെ ചുമതലയിൽ നിന്നുമാറ്റി.[…]

മൂന്നും ഏഴും വയസുള്ള പെണ്‍കുട്ടികൾ പീഡനത്തിനിരയായി.

10:55 pm 8/3/2017 ആലുവ: ആലുവ ബിനാനിപുരത്ത് മൂന്നും ഏഴും വയസുള്ള പെണ്‍കുട്ടികൾ പീഡനത്തിനിരയായി. സംഭവത്തിൽ അയൽവാസിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ റിപ്പോർട്ട് ചെയ്യുന്ന നാലാമത്തെ പീഡനക്കേസാണ് ആലുവയിലേത്.

ട്രെയിനിലെ സ്ഫോടനത്തിനു പിന്നിൽ ഐഎസ് ഭീകരരാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി .

01:10 pm 8/3/2017 ഷാജാപൂർ: ഭോപ്പാൽ-ഉജ്ജയിൻ പാസഞ്ചർ ട്രെയിനിലെ സ്ഫോടനത്തിനു പിന്നിൽ ഐഎസ് ഭീകരരാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. ഭീകരർ പൈപ്പ് ബോംബാണ് ആക്രമണത്തിനായി ഉപയോഗിച്ചത്. ഇതിന്‍റെ ചിത്രങ്ങൾ ഭീകരർ സിറിയയിലേക്ക് അയച്ചതായും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ ഇതുവരെ ആക്രമണം നടത്താൻ ഐഎസ് ഭീകരർക്ക് സാധിച്ചിരുന്നില്ല. ചൊവ്വാഴ്ച ട്രെയിനിലെ ജനറൽ കംപാർട്ട്മെന്‍റിലുണ്ടായ സ്ഫോടനത്തിൽ പത്തു പേർക്കു പരിക്കേറ്റിരുന്നു. പരിക്കേറ്റ മൂന്നു പേരുടെ നില ഗുരുതരമാണ്. സ്ഫോടനം ഭീകരാക്രമണമാണെന്നു പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി മധ്യപ്രദേശ് ആഭ്യന്തര Read more about ട്രെയിനിലെ സ്ഫോടനത്തിനു പിന്നിൽ ഐഎസ് ഭീകരരാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി .[…]

വാളയാറിൽ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തിയ ആദ്യ പെണ്‍കുട്ടിയും പീഡനത്തിനിരയായതായി റിപ്പോർട്ട്.

11:50 am 8/3/2017 പാലക്കാട്: വാളയാറിൽ ദുരൂഹ സാഹചര്യത്തിൽ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തിയ ആദ്യ പെണ്‍കുട്ടിയും പീഡനത്തിനിരയായതായി റിപ്പോർട്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഇക്കാര്യം സൂചിപ്പിച്ചിരുന്നുവെങ്കിലും പോലീസ് വേണ്ട വിധത്തിൽ അന്വേഷണം നടത്തിയില്ല. അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തത്. കേസ് ഒതുക്കിതീർക്കാനുള്ള ശ്രമമാണ് പോലീസ് നടത്തിയതെന്നും കേസിലെ പ്രതികൾക്ക് ഉന്നത ബന്ധമുള്ളതായും ഇതിനോടകം ആരോപണം ഉയർന്നിട്ടുണ്ട്.

തന്‍െറ വിജയത്തിനു പിന്നില്‍ രണ്ടു പുരുഷന്മാരാണുള്ളതെന്ന് വിധു വിന്‍സെന്‍റ്.

09:44 am 8/3/2017 കോഴിക്കോട്: പെണ്ണായ തന്‍െറ വിജയത്തിനു പിന്നില്‍ രണ്ടു പുരുഷന്മാരാണുള്ളതെന്ന് വിധു വിന്‍സെന്‍റ്. പിതാവ് എം.പി. വിന്‍സെന്‍റും തിരക്കഥാകൃത്ത് സുരേഷ് ഓമനക്കുട്ടനുമാണ് എല്ലാ പിന്തുണയും തന്നത്. മികച്ച ചിത്രമായി ‘മാന്‍ഹോളും’ സംവിധായികയായി താനും തെരഞ്ഞെടുക്കപ്പെട്ടത് സന്തോഷകരമാണ്. പുരസ്കാര പ്രഖ്യാപനശേഷം വനിത ചലച്ചിത്ര വേദിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. സമൂഹത്തെ ചലിപ്പിക്കുന്ന ഉപകരണമായി മാറാന്‍ തന്‍െറ സിനിമക്കായി. ഇതിന്‍െറ രാഷ്ട്രീയം സംസ്ഥാന ബജറ്റില്‍ പരാമര്‍ശിക്കുകയും മാന്‍ഹോള്‍ വൃത്തിയാക്കുന്നത് യന്ത്രവത്കരിക്കുന്നതിന് 10 കോടി രൂപ നീക്കിവെക്കുകയുമുണ്ടായി. അത്തരത്തിലൊരു Read more about തന്‍െറ വിജയത്തിനു പിന്നില്‍ രണ്ടു പുരുഷന്മാരാണുള്ളതെന്ന് വിധു വിന്‍സെന്‍റ്.[…]

ആദിവാസി സ്​ത്രീയെ കാട്ടന ചവിട്ടി​ കൊന്നു.

09:44 am 8/3/2017 കേളകം(കണ്ണൂർ): ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിൽ ആദിവാസി സ്​ത്രീയെ കാട്ടന ചവിട്ടി​ കൊന്നു.പത്താം ബ്ലോക്ക്​ കോട്ടപ്പാറയിലെ നാരായണ​െൻറ ഭാര്യ അമ്മിണിയാണ്​ (52) കൊല്ലപ്പെട്ടത്​. മൃതദേഹം പരിയാരം മെഡിക്കൽ കോളജ്​ മോർച്ചറിയിൽ. രണ്ടു വർഷത്തിനിടെ മൂന്നാമത്തെ സംഭവമാണിത്​. കൂടാതെ കഴിഞ്ഞ മാസം കേളകത്തും ,കൊട്ടിയൂരിലും ഒരാൾ വീതം കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു

ഇന്ന് അന്താരാഷ്ട്ര വനിതാദിനം .

09:39 am 8/3/2017 സ്ത്രീകളുടെ സാമൂഹിക തുല്യതയ്ക്ക് വേണ്ടിയുള്ള പോരാട്ടമാണ് അന്താരാഷ്ട്ര വനിതാദിനം കൊണ്ട് ഐക്യരാഷ്ട്രസഭ ലക്ഷ്യമിടുന്നത്. പക്ഷെ ലോകത്തിന്റെ ഏതാണ്ടെല്ലാ ഭാഗത്തും സ്ത്രീകളുടെ അവസ്ഥ ഇന്നും പരിതാപകരമാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അന്താരാഷ്ട്ര വനിതാ ദിനം ലോകം ആചരിക്കാൻ തുടങ്ങിയിട്ട് ഒരു നൂറ്റാണ്ട് കഴിഞ്ഞു . പക്ഷെ ഇന്നും സ്ത്രീയുടെ അവസ്ഥ എന്താണ്? ഇങ്ങനെയാണ് മുന്നോട്ട് പോകുന്നതെങ്കിൽ ഭൂമിയിൽ ലിംഗ സമത്വം യാഥാർഥ്യമാകാൻ 2186 വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് വേൾഡ് എക്കണോമിക് ഫോറം പ്രസിദ്ധീകരിച്ച ഗ്ലോബൽ ജെൻഡർ Read more about ഇന്ന് അന്താരാഷ്ട്ര വനിതാദിനം .[…]

ഉത്തർപ്രദേശിലും മണിപ്പൂരിലും അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു.

09:38 am 8/3/2017 ലക്നോ: ഉത്തർപ്രദേശിലും മണിപ്പൂരിലും അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. അഞ്ചു സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് ഇന്നു പൂർണമാകും. ശനിയാഴ്ചയാണ് വോട്ടെണ്ണൽ. പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസി ഇന്നു വിധിയെഴുതുന്നവയിൽ ഉൾപ്പെടുന്നു. യുപിയിൽ 40 മണ്ഡലങ്ങളിലും മണിപ്പൂരിൽ 22 മണ്ഡലങ്ങളിലുമാണ് ഇന്നു വോട്ടെടുപ്പു നടക്കുക. യുപിയിൽ ഏഴും മണിപ്പുരിൽ രണ്ടും ഘട്ടങ്ങളായിട്ടായിരുന്നു തെരഞ്ഞെടുപ്പ്. –

എസ് എസ് എൽ സി, ഹയർ സെക്കന്ററി പരീക്ഷകൾ ഇന്ന് ആരംഭിക്കും

09:35 am 8/3/2017 തിരുവനന്തപുരം: എസ് എസ് എൽ സി, ഹയർ സെക്കന്ററി പരീക്ഷകൾ ഇന്ന് ആരംഭിക്കും. സംസ്ഥാനത്ത് നാലര ലക്ഷത്തിലധികം കുട്ടികളാണ് എസ് എസ് എൽ സി പരീക്ഷ എഴുതുന്നത്. മലയാളം പരീക്ഷയോടെയാണ് എസ് എസ് എൽ സി പരീക്ഷക്കു തുടക്കമാകുന്നത്. രാവിലെ ഹയർ സെക്കന്ററി പരീക്ഷയും ഉച്ചക്കു ശേഷം എസ് എസ് എൽ സി പരീക്ഷയുമാണ് നടക്കുക. സംസ്ഥാനത്താകെ 2933 പരീക്ഷാ കേന്ദ്രങ്ങളിലാണ് എസ് എസ് എൽ സി പരീക്ഷ നടക്കുന്നത്. ലക്ഷദ്വീപിലും ഗൾഫ് Read more about എസ് എസ് എൽ സി, ഹയർ സെക്കന്ററി പരീക്ഷകൾ ഇന്ന് ആരംഭിക്കും[…]