യെമനിൽ അമേരിക്കൻ വ്യോമാക്രമണത്തിൽ രണ്ടു കുട്ടികൾ കൊല്ലപ്പെട്ടു.

09:34 am 8/3/2017 സന: യെമനിൽ അമേരിക്കൻ വ്യോമാക്രമണത്തിൽ രണ്ടു കുട്ടികൾ കൊല്ലപ്പെട്ടു. യമനിലെ പ്രാദേശിക ഭരണകൂടമാണ് ഇതു സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. ബയ്ദാസ്ഖ്വിഫ ജില്ലയിലെ യക്‌ലയിലാണ് സംഭവം. ഇവിടെ ആടുകളെ മേയ്ച്ചുകൊണ്ടിരുന്ന കുട്ടികളാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. സഹോദരങ്ങളായ മുഹമ്മദ് അൽ ഖൊബ്സെയും അഹമ്മദ് അൽ ഖൊബ്സെയുമാണ് കൊല്ലപ്പെട്ടത്. ഇക്കഴിഞ്ഞ ജനുവരി 29നും ഇവിടെ അമേരിക്ക ആക്രമണം നടത്തിയിരുന്നു. എന്നാൽ ആക്രമണം സംബന്ധിച്ച വിവരങ്ങൾ അമേരിക്ക നിഷേധിച്ചു.

മണിപ്പൂരിലെ കംജോങ് ജില്ലയിൽ ബോംബ് സ്ഫോടനം

09:33 am 8/3/2017 ഇംഫാൽ: മണിപ്പൂരിലെ കംജോങ് ജില്ലയിൽ ബോംബ് സ്ഫോടനം. ജില്ലയിലെ കോംഗൽ-ഐസി റോഡിൽ സുരക്ഷാ സേന പെട്രോളിംഗ് നടത്തുന്നതിനിടെയായിരുന്നു സ്ഫോടനം. ചൊവ്വാഴ്ച വൈകുന്നേരമാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ബുധനാഴ്ച രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് സ്ഫോടനമുണ്ടായത്. ഇതേ തുടർന്നു നഗരത്തിൽ സുരക്ഷ ശക്തമാക്കി. സംഭവുമായി ബന്ധപ്പെട്ടു അന്വേഷണം പുരോഗമിച്ചു വരുകയാണെന്നും ഇതുവരെ ആരെയും അറസ്റ്റു ചെയ്തിട്ടില്ലെന്നും പോലീസ് മേധാവി പറഞ്ഞു. മണിപ്പുരിലെ 22 സീറ്റുകളിലേക്കാണു ബുധനാഴ്ച വോട്ടെടുപ്പ് നടക്കുന്നത്.

നായര്‍ മഹാമണ്ഡലം പുതിയ ഭരണസമിതി മാര്‍ച്ച് പത്തിന് അധികാരമേല്‍ക്കും

09:31 am 8/3/2017 ന്യൂജേഴ്‌സി : അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സാമുദായിക സംഘടന ആയ നായര്‍ മഹാമണ്ഡലത്തിന്റെ പുതിയ ഭരണസമിതി മാര്‍ച്ച് പത്തിന് അധികാരമേല്‍ക്കുമെന്നു ചെയര്‍മാന്‍ മാധവന്‍ ബി നായര്‍ അറിയിച്ചു .നോര്‍ത്ത് ബ്രന്‍സ്വിക്കിലുള്ള മിര്‍ച്ചി റെസ്‌റ്റോറന്റില്‍ ആ ദിവസം വൈകിട്ട് ഏഴു മണിക്കാണ് ചടങ്ങു നടക്കുക. പ്രേത്യേകം ക്ഷണിതാക്കളും ,വിശിഷ്യതിഥികളും നായര്‍ മഹാമണ്ഡലം ഭാരവാഹികളും കുഡ്‌സുംബാംഗങ്ങളും പങ്കെടുക്കുന്ന പ്രൗഢ ഗംഭീരമായ ചടങ്ങാണ് നടക്കുന്നത് .ന്യൂ ജേഴ്‌സി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍ എസ് എസ് സാമുദായിക കൂട്ടായ്മ Read more about നായര്‍ മഹാമണ്ഡലം പുതിയ ഭരണസമിതി മാര്‍ച്ച് പത്തിന് അധികാരമേല്‍ക്കും[…]

മാപ്പ് വനിതാ ദിനാഘോഷം മാര്‍ച്ച് പതിനൊന്നിനു ഫിലാഡല്‍ഫിയയില്‍

09:30 am 8/3/2017 ഫിലാഡല്‍ഫിയ: ലോക വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി മലയാളി അസോസിയേഷന്‍ ഓഫ് ഫിലാഡല്‍ഫിയയുടെ (മാപ്പ്) ആഭിമുഖ്യത്തില്‍ മാര്‍ച്ച് 11-ന് ശനിയാഴ്ച വൈകിട്ട് 4 മുതല്‍ 7 മണി വരെ മാപ്പ് ഇന്ത്യന്‍ കമ്യൂണിറ്റി സെന്ററില്‍ (7733 കാസ്റ്റര്‍ അവന്യൂ) വച്ച് വനിതാ ദിനം ആഘോഷിക്കുന്നു. സ്ത്രീകളുടെ ശാക്തീകരണം ലക്ഷ്യമാക്കി മാര്‍ച്ച് എട്ടിന് ലോക വനിതാദിനമായി ആചരിക്കുന്നു. ഇന്ന് സമസ്ത മേഖലകളിലും സ്ത്രീ സാന്നിധ്യം കാണുവാന്‍ സാധിക്കുന്നു. ഇത് അഭിമാനാര്‍ഹമാണ്. സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ ഏറ്റവും വര്‍ധിച്ചുവരുന്ന Read more about മാപ്പ് വനിതാ ദിനാഘോഷം മാര്‍ച്ച് പതിനൊന്നിനു ഫിലാഡല്‍ഫിയയില്‍[…]

വിമാനത്താവളത്തിലെത്തിയ അരുണാചൽ പ്രദേശ് ബിജെപി അധ്യക്ഷനെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്തു.

12:22 am 8/3/2017 ന്യൂഡൽഹി: കണക്കിൽപ്പെടാത്ത പണവുമായി വിമാനത്താവളത്തിലെത്തിയ അരുണാചൽ പ്രദേശ് ബിജെപി അധ്യക്ഷനെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്തു. 10.5 ലക്ഷം രൂപയുമായി ഗോഹട്ടി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് തപിർ ഗവോയെ തടഞ്ഞുവയ്ക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്ന മണിപ്പൂരിൽനിന്നാണ് ഗവോ ഗോഹട്ടിയിൽ എത്തിയതെന്ന് സിഐഎസ്എഫ് അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിച്ചിരിക്കുതിൽ അധികം പണം കൈയിൽ കരുതിയതിനാലാണ് ഗവോയെ ചോദ്യം ചെയ്തതെന്ന് വിമാനത്താവളത്തിന്‍റെ സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫ് വ്യക്തമാക്കി. നോട്ട് നിരോധിക്കലിനുശേഷം കള്ളപ്പണം കൈയിലുള്ളവർക്ക് അത് വെളുപ്പിക്കാൻ കേന്ദ്രസർക്കാർ ആവിഷ്കരിച്ച Read more about വിമാനത്താവളത്തിലെത്തിയ അരുണാചൽ പ്രദേശ് ബിജെപി അധ്യക്ഷനെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്തു.[…]

സംസ്ഥാന വനിതാ രത്നം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.

12;18 am 8/3/2017 തിരുവനന്തപുരം: സംസ്ഥാന വനിതാ രത്നം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സാമൂഹ്യസേവനം, കല, സാഹിത്യം, ആരോഗ്യം, ഭരണം, ശാസ്ത്രം, മാധ്യമം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച വനിതകൾക്കാണ് പുരസ്കാരം ലഭിച്ചത്. അക്കാമ്മ ചെറിയാൻ അവാർഡ് – ഷീബ അമീർ (സാമൂഹ്യ സേവനം), മൃണാളിനി സാരാഭായ് അവാർഡ്- കെ. എസ്. ക്ഷേമാവതി (കല), കമലാ സുരയ്യ അവാർഡ്- കെ.ആർ. മീര (സാഹിത്യം), മേരി പുന്നൻ ലൂക്കോസ് അവാർഡ്- ഡോ. സൈറു ഫിലിപ്പ് (ആരോഗ്യം), ജസ്റ്റീസ് ഫാത്തിമ Read more about സംസ്ഥാന വനിതാ രത്നം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.[…]

ടെക്‌സസ് അലിഗഡ് അലുമ്‌നൈ പിക്ക്‌നിക്ക് ഏപ്രില്‍ 8 ന്

11:02 pm 7/3/2017 – പി.പി. ചെറിയാന്‍ ഹൂസ്റ്റണ്‍ : അലിഗര്‍ മുസ്‌ലിം യൂണിവേഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ഥികളുടെ സംഘടനയായ അലിഗര്‍ അലുമ്‌നൈ ഓഫ് ടെക്‌സസിന്റെ ആഭിമുഖ്യത്തില്‍ വാര്‍ഷിക പിക്ക്‌നിക്ക് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു. ഏപ്രില്‍ 8ന് കാറ്റി വില്ലൊ പാര്‍ക്കിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ടെക്‌സസിലുള്ള മുഴുവന്‍ അലിഗര്‍ മുസ്‌ലിം യൂണിവേഴ്‌സിറ്റി പൂര്‍വ്വ വിദ്യര്‍ഥികളും പിക്‌നിക്കില്‍ വന്നു പങ്കെടുക്കണമെന്ന് പ്രസിഡന്റ് ഇര്‍ഫാന്‍ ഹബിബ് സെക്രട്ടറി ആന്റ് ലീഫ് അലവി എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : അലിഗര്‍ അലുമ്‌നി അസോസിയേഷന്‍ Read more about ടെക്‌സസ് അലിഗഡ് അലുമ്‌നൈ പിക്ക്‌നിക്ക് ഏപ്രില്‍ 8 ന്[…]

സഹോദരങ്ങളെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തില്‍ അഞ്ചുപേർ ഉൾപ്പെട്ടിട്ടുണ്ടെന്നു പോലീസ്.

10:58 pm 7/3/2017 പാലക്കാട്: വാളയാറിൽ സഹോദരങ്ങളെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തില്‍ അഞ്ചുപേർ ഉൾപ്പെട്ടിട്ടുണ്ടെന്നു പോലീസ്. ഇതിൽ നാലു പേരെ കസ്റ്റഡിയിലെടുത്തു. ബന്ധുവിനെയും അയൽവാസികളെയുമാണ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഇവർ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും ചിത്രങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തിരുന്നു. ഈ ദൃശ്യങ്ങളും പോലീസ് കണ്ടെടുത്തു. പാലക്കാട് കഞ്ചിക്കോട് അട്ടപ്പള്ളം ഭാഗ്യവതിയുടെ മകൾ ശരണ്യ (9) യെയാണ് കഴിഞ്ഞദിവസം വൈകിട്ട് വീടിനകത്ത് ജീവനൊടുക്കിയനിലയിൽ കണ്ടെത്തിയത്. പിതാവ് ഷാജിയാണ് തൂങ്ങിമരിച്ച നിലയിൽ ശരണ്യയെ ആദ്യം കാണുന്നത്. ജനുവരി 12ന് ശരണ്യയുടെ Read more about സഹോദരങ്ങളെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തില്‍ അഞ്ചുപേർ ഉൾപ്പെട്ടിട്ടുണ്ടെന്നു പോലീസ്.[…]

ഉത്തർപ്രദേശിൽ തീ​വ്രവാദിയെന്ന്​ സംശയിക്കുന്നയാളും ഭീകരവിരുദ്ധ സേനയും തമ്മിൽ ഏറ്റുമുട്ടൽ.

10:12 pm 7/3/2017 ലക്​നൊ: മധ്യപ്രദേശിൽ ട്രെയിനിൽ സ്​​േഫാടനമുണ്ടായതിന്​ പിന്നാലെ ഉത്തർപ്രദേശിൽ തീ​വ്രവാദിയെന്ന്​ സംശയിക്കുന്നയാളും ഭീകരവിരുദ്ധ സേനയും തമ്മിൽ ഏറ്റുമുട്ടൽ. ലക്​നൊവി​ൽ താക്കൂർഗഞ്ചിലെ വീട്ടിൽ ഒളിഞ്ഞിരിക്കുന്ന ഭീകരനെ കീഴടക്കാനുള്ള ​സുരക്ഷ സേനയുടെ ശ്രമം തുടരുകയാണ്​. ഇതിനായി 20 പേരടങ്ങുന്ന കമാൻഡൊ സംഘം സംഭവ സ്​ഥലത്തെത്തിയിട്ടുണ്ട്​. മേഖലയിൽ നിന്ന്​ ജനങ്ങളെ ഒഴിപ്പിച്ചിരിക്കുകയാണ്​. ഭീകരൻ കീഴടങ്ങാൻ വിസമ്മതിച്ചതായാണ് വിവരം ഉജ്ജയിനിലെ ട്രെയിൻ അപകടവുമായി ബന്ധമുള്ളയാളാണിതെന്നാണ് പൊലീസ്​ പറയുന്നത്​. ഏറ്റുമുട്ടൽ പൊലീസ് മേധാവി ജാവീദ് അഹമ്മദ് സ്ഥിരീകരിച്ചിട്ടുണ്ട്​. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം Read more about ഉത്തർപ്രദേശിൽ തീ​വ്രവാദിയെന്ന്​ സംശയിക്കുന്നയാളും ഭീകരവിരുദ്ധ സേനയും തമ്മിൽ ഏറ്റുമുട്ടൽ.[…]

മത്സ്യബന്ധനത്തിനു പോയ മത്സ്യത്തൊഴിലാളി വെടിയേറ്റു മരിച്ച സംഭവത്തിൽ കേന്ദ്ര സർക്കാർ ശക്തമായി പ്രതികരിക്കണമെന്ന് സ്റ്റാലിൻ.

08:17 pm 7/3/2017 ചെന്നൈ: രാമേശ്വരത്ത് മത്സ്യബന്ധനത്തിനു പോയ മത്സ്യത്തൊഴിലാളി വെടിയേറ്റു മരിച്ച സംഭവത്തിൽ കേന്ദ്ര സർക്കാർ ശക്തമായി പ്രതികരിക്കണമെന്ന് ഡിഎംകെ വർക്കിംഗ് പ്രസിഡന്‍റ് എം.കെ. സ്റ്റാലിൻ. ഇനി ഇങ്ങനെ ഒരു സംഭവമുണ്ടാകാതിരിക്കാൻ നോക്കണം. ഇതുമായി ബന്ധപ്പെട്ട് വിദേശകാര്യമന്ത്രി ശ്രീലങ്കൻ എംബസിയുമായി ചർച്ച നടത്തണമെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച രാത്രി ശ്രീലങ്കയുടെ കീഴിലുള്ള കച്ചത്തീവിന് സമീപം മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് മത്സ്യത്തൊഴിലാണ് ബ്രഡ്ജോയ്ക്കു വെടിയേറ്റത്. സംഭവത്തിൽ രണ്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റു. സമുദ്രാതിർത്തി ലംഘിച്ചുവെന്നാരോപിച്ച് ശ്രീലങ്കൻ നാവികസേന ഉദ്യോഗസ്ഥർ Read more about മത്സ്യബന്ധനത്തിനു പോയ മത്സ്യത്തൊഴിലാളി വെടിയേറ്റു മരിച്ച സംഭവത്തിൽ കേന്ദ്ര സർക്കാർ ശക്തമായി പ്രതികരിക്കണമെന്ന് സ്റ്റാലിൻ.[…]