വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പെ​ട്ട് മാ​താ​വും ആ​റു​മാ​സം പ്രാ​യ​മു​ള്ള കു​ട്ടി​യും മ​രി​ച്ചു.

07:53 pm 2/6/2017 റി​യാ​ദ്: മ​ക്ക​യി​ലേ​ക്കു പോ​യ മ​ല​യാ​ളി കു​ടും​ബം സ​ഞ്ച​രി​ച്ച വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പെ​ട്ട് മാ​താ​വും ആ​റു​മാ​സം പ്രാ​യ​മു​ള്ള കു​ട്ടി​യും മ​രി​ച്ചു. എ​റ​ണാ​കു​ളം സ്വ​ദേ​ശി ഷ​ഹീ​ൻ ബാ​ബു​വി​ന്‍റെ ഭാ​ര്യ ഷ​ബീ​ന, ആ​റ് മാ​സം പ്രാ​യ​മു​ള്ള കു​ട്ടി ലി​യ ഫാ​ത്തി​മ എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഷ​ഹീ​നെ​യും മ​റ്റൊ​രു മ​ക​ളെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. റി​യാ​ദി​ൽ​നി​ന്നു മ​ക്ക​യി​ലേ​ക്കു പോ​ക​വെ​യാ​ണ് ഷ​ഹീ​ന്‍റെ കു​ടും​ബം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. പു​ല​ർ​ച്ചെ ര​ണ്ട് മ​ണി​യോ​ടെ റി​യാ​ദി​ന​ടു​ത്ത ദി​ലം എ​ന്ന സ്ഥ​ല​ത്താ​യി​രു​ന്നു അ​പ​ക​ടം.

സൗത്ത് വെസ്റ്റ് ബ്രദറണ്‍ കോണ്‍ഫ്രന്‍സ് ജൂണ്‍ 9ന് ആരംഭിക്കുന്നു

07:55 pm 2/6/2017 – മാത്യു വൈരമണ്‍ ഹൂസ്റ്റണ്‍: സൗത്ത് വെസ്റ്റ് ബ്രദറണ്‍ കോണ്‍ഫ്രന്‍സിന്റെ ഈ വര്‍ഷത്തെ സമ്മേളനം ജൂണ്‍ 9 മുതല്‍ 11 വരെ ഡെന്റണിലെ ക്യാമ്പ് കോപ്പസില്‍ നടക്കുന്നതാണ്. ‘കാലങ്ങളെ തിരിച്ചറിയുക’ എന്നതാണ് ഈ വര്‍ഷത്തെ കോണ്‍ഫ്രന്‍സിന്റെ മുഖ്യ തീം. ജോ റീസ്, വര്‍ഗീസ് കുര്യന്‍, മീഖാ ടറ്റില്‍, സന്തോഷ് തോമസ് എന്നിവര്‍ ക്ലാസ്സുകളും പ്രഭാഷണങ്ങളും നടത്തും. യുവജനങ്ങള്‍ക്കും, കുട്ടികള്‍ക്കുമായുള്ള പ്രത്യേക പ്രോഗ്രാമുകള്‍, സംഗീത പരിപാടികള്‍ തുടങ്ങിയ വിവിധ പ്രോഗ്രാമുകള്‍ കോണ്‍ഫ്രന്‍സിന്റെ ഭാഗമായി നടക്കും. Read more about സൗത്ത് വെസ്റ്റ് ബ്രദറണ്‍ കോണ്‍ഫ്രന്‍സ് ജൂണ്‍ 9ന് ആരംഭിക്കുന്നു[…]

യു​എ​സി​ൽ ഇ​ൻ​ഫോ​സി​സ് ജീ​വ​ന​ക്കാ​ര​നാ​യ ഇ​ന്ത്യ​ൻ യു​വാ​വും മൂ​ന്നു വ​യ​സു​ള്ള മ​ക​നും നീ​ന്ത​ൽ​കു​ള​ത്തി​ൽ മു​ങ്ങി​മ​രി​ച്ചു

07:01 pm 2/6/2017 മി​ഷി​ഗ​ൺ: യു​എ​സി​ൽ ഇ​ൻ​ഫോ​സി​സ് ജീ​വ​ന​ക്കാ​ര​നാ​യ ഇ​ന്ത്യ​ൻ യു​വാ​വും മൂ​ന്നു വ​യ​സു​ള്ള മ​ക​നും നീ​ന്ത​ൽ​കു​ള​ത്തി​ൽ മു​ങ്ങി​മ​രി​ച്ചു. ആ​ന്ധ്രാ​പ്ര​ദേ​ശ് ഗു​ണ്ടു​ർ സ്വ​ദേ​ശി നാ​ഗ​രാ​ജു സു​രെ​പ​ള്ളി (31) ഇ​യാ​ളു​ടെ മ​ക​ൻ ആ​ന​ന്ദ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. യു​എ​സി​ലെ മി​ഷി​ഗ​ണി​ലാ​യി​രു​ന്നു സം​ഭ​വം. ചൊ​വ്വാ​ഴ്ച മി​ഷി​ഗ​ണി​ലെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ നീ​ന്ത​ൽ​കു​ള​ത്തി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഇ​യാ​ൾ ഭാ​ര്യ​ക്കും കു​ട്ടി​ക്കു​മൊ​പ്പം ഇ​വി​ടെ​യാ​ണ് താ​മ​സി​ച്ചു​വ​ന്നി​രു​ന്ന​ത്. അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ താ​മ​സ​ക്കാ​രി​ലൊ​രാ​ൾ ക്ല​ബ് ഹൗ​സി​നു സ​മീ​പം ന​ട​ക്കു​മ്പോ​ൾ നീ​ന്ത​ൽ​കു​ള​ത്തി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു. പോ​ലീ​സ് എ​ത്തി​യാ​ണ് Read more about യു​എ​സി​ൽ ഇ​ൻ​ഫോ​സി​സ് ജീ​വ​ന​ക്കാ​ര​നാ​യ ഇ​ന്ത്യ​ൻ യു​വാ​വും മൂ​ന്നു വ​യ​സു​ള്ള മ​ക​നും നീ​ന്ത​ൽ​കു​ള​ത്തി​ൽ മു​ങ്ങി​മ​രി​ച്ചു[…]

ഇ.വി.എം ചലഞ്ച്​ ശനിയാഴ്​ച നടക്കും.

5:23 pm 2/6/2017 ന്യൂഡൽഹി: ഇലക്​ട്രോണിക്​ വോട്ടിങ്​ യന്ത്രങ്ങളിൽ തിരിമറി നടക്കുന്നുവെന്ന ആ​രോപണത്തി​​െൻറ പശ്​ചാത്തലത്തിൽ മുഖ്യതെരഞ്ഞെടുപ്പ്​ കമീഷൻ നടത്തുന്ന ഇ.വി.എം ചലഞ്ച്​ ശനിയാഴ്​ച നടക്കും. ഉത്തർപ്രദേശ്​ തെരഞ്ഞെടുപ്പിൽ ഉപയോഗിച്ചതടക്കം പതിനാല്​ വോട്ടിങ്​ യന്ത്രങ്ങൾ കമീഷൻ ചലഞ്ചിനായി ഉപയോഗിക്കും. നേരത്തെ ആം ആദ്​മി ഉൾ​പ്പടെയുള്ള പ്രതിപക്ഷ പാർട്ടികളെല്ലാം ഇലക്​ട്രാണിക്​ വോട്ടിങ്​ യന്ത്രങ്ങളുടെ വിശ്വാസ്യത സംബന്ധിച്ച്​ ആശങ്ക ഉയർത്തിയിരുന്നെങ്കിലും എൻ.സി.പിയും സി.പി.എമ്മും മാത്രമാണ്​ ചലഞ്ചൽ പ​െങ്കടുക്കുന്നത്​. സമാന്തരമായി വോട്ടിങ്​ യന്ത്രങ്ങളുടെ വിശ്വാസ്യതയെ സംബന്ധിച്ച പരിശോധന നടത്തുമെന്ന്​ ആം ആദ്​മി നേതൃത്വം Read more about ഇ.വി.എം ചലഞ്ച്​ ശനിയാഴ്​ച നടക്കും.[…]

വയറുവേദനയെ തുടർന്നു കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു

05:20 pm 2/6/2017 ലക്നോ: വയറുവേദനയെ തുടർന്നു കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകുന്നേരം ഉത്തർപ്രദേശിലെ പിലിഭിത്ത് ആശുപത്രിയിലാണ് മേനക ഗാന്ധിയെ പ്രവേശിപ്പിച്ചത്.

ത​ളി​പ്പ​റ​മ്പി​ല്‍ 20 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു

05:19 pm 2/6/2017 കണ്ണൂർ: ത​ളി​പ്പ​റ​മ്പി​ല്‍ 20 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മോ​റാ​ഴ​യി​ലെ പു​തി​യ​പു​ര​യി​ല്‍ ഷാ​ന​വാ​സ് (26)​ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ണ്ണൂ​ര്‍ ഡി​വൈ​എ​സ്പി പി.​പി.​സ​ദാ​ന​ന്ദ​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​രത്തിന്‍റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ റെയ്ഡിലാണ് ഷാനവാസിന്‍റെ വീട്ടിൽ നിന്നും പണം പിടിച്ചെടുത്തത്. ഷാ​ന​വാ​സി​ന്‍റെ വീ​ട്ടി​ലെ ബെ​ഡ്‌​റൂ​മി​ലെ ക​ട്ടി​ലി​ന​ടി​യി​ല്‍ സൂ​ക്ഷി​ച്ച നിലയിലായിരുന്നു പണം. 2,000 രൂ​പ​യു​ടെ ഏ​ഴ് കെ​ട്ടും 500 രൂ​പ​യു​ടെ 12 കെ​ട്ടു​മാ​യി​ട്ടാ​ണ് പ​ണം ഉ​ണ്ടാ​യി​രു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം കോ​ഴി​ക്കോ​ട് പോ​ലീ​സ് ക​ണ്ണൂ​ര്‍ Read more about ത​ളി​പ്പ​റ​മ്പി​ല്‍ 20 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു[…]

പൃഥ്വി–2 മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു.

05:10 pm 2/6/2017 ബലസോർ: അണ്വായുധം വഹിക്കാൻ കഴിയുന്ന, തദ്ദേശീയമായി വികസിപ്പിച്ച പൃഥ്വി–2 മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ ചാന്ദിപ്പൂരിലെ ലോഞ്ച് പാഡിൽനിന്നായിരുന്നു പരീക്ഷണ വിക്ഷേപണം നടന്നത്. രാവിലെ 9.50നായിരുന്നു വിക്ഷേപണം. 350 കിലോമീറ്റർ ദൂരപരിധിയുള്ള മിസൈലിന് 500–1000 കിലോഗ്രാം വരെ ഭാരം വഹിക്കാൻ കഴിയും. ദ്രവ ഇന്ധനം ഉപയോഗിക്കുന്ന മിസൈലിന് ഇരട്ട എൻജിനാണുള്ളത്. ലക്ഷ്യത്തെ കണ്ടെത്തി തകർക്കുന്നതിന് അത്യാധുനിക സാങ്കേതികവിദ്യയാണ് മിസൈലിൽ ഉപയോഗിച്ചിരിക്കുന്നത്. പ്രതിരോധ ഗവേഷണസ്‌ഥാപനമായ ഡിആർഡിഒയാണ് മിസൈൽ ആദ്യമായി വികസിപ്പിച്ചത്. 2003ൽ സായുധസേനക്ക് Read more about പൃഥ്വി–2 മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു.[…]

സംസ്ഥാനത്ത് ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്‍റെയും ബീയറിന്‍റെയും വില കൂടും.

04:44 pm 2/6/2017 തിരുവനന്തപുരം വെള്ളിയാഴ്ച മുതൽ സംസ്ഥാനത്ത് ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്‍റെയും ബീയറിന്‍റെയും വില കൂടും. സാധാരണ മദ്യത്തിന്‍റെ വില 10 രൂപ മുതൽ 40 രൂപ വരെയും പ്രീമിയം ബ്രാൻഡുകൾക്കു 30 മുതൽ 80 രൂപ വരെയും വർധിക്കും. ബീയറിന്‍റെ വിലയിൽ കുപ്പിക്കു 10 രൂപ മുതൽ 20 രൂപ വരെയാണു കൂടുന്നത്. നിലവിലുള്ള വിലയുടെ അഞ്ചു ശതമാനമാണു വർധന. ഒരു കെയ്സ് മദ്യത്തിന്‍റെ മൊത്ത വിതരണ ലാഭം 24 ശതമാനത്തിൽനിന്നു 29 ശതമാനമായി Read more about സംസ്ഥാനത്ത് ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്‍റെയും ബീയറിന്‍റെയും വില കൂടും.[…]

കാ​ഷ്മീ​ർ താ​ഴ്‌​വ​ര​യി​ൽ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന 12 ഭീ​ക​ര​രു​ടെ പ​ട്ടി​ക ഇ​ന്ത്യ​ൻ സൈ​ന്യം പു​റ​ത്തു​വി​ട്ടു.

11;18 am 2/6/2017 ന്യൂ​ഡ​ൽ​ഹി: കാ​ഷ്മീ​ർ താ​ഴ്‌​വ​ര​യി​ൽ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന 12 ഭീ​ക​ര​രു​ടെ പ​ട്ടി​ക ഇ​ന്ത്യ​ൻ സൈ​ന്യം പു​റ​ത്തു​വി​ട്ടു. സൗ​ത്ത് കാ​ഷ്മീ​രി​ലെ ട്രാ​ലി​ൽ ഹി​സ്ബു​ൾ മു​ജാ​ഹു​ദ്ദീ​ൻ ക​മാ​ൻ​ഡ​ർ സ​ബ്സാ​ർ അ​ഹ​മ്മ​ദ് ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ് സൈ​ന്യം 12 ഭീ​ക​ര​രു​ടെ ഹി​റ്റ്ലി​സ്റ്റ് ത​യാ​റാ​ക്കി​യ​ത്. ല​ഷ്ക​ർ ഇ ​തൊ​യ്ബ ല​ഷ്ക​ർ ഇ ​ത്വ​യ്ബ ഭീ​ക​ര​ൻ അ​ബു ദു​ജാ​ന, ഹി​സ്ബു​ൾ മു​ജാ​ഹി​ദി​ന്‍റെ സു​ബൈ​ർ, സാ​ക്കീ​ർ റാ​ഷി​ദ് ഭ​ട്ട് എ​ന്നി​വ​രു​ൾ​പ്പെ​ടെ 12 പേ​രു​ടെ പ​ട്ടി​ക​യാ​ണ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. സ​ബ്സാ​റി​ന്‍റെ പി​ൻ​ഗാ​മി​യാ​യി ഹി​സ്ബു​ൾ മു​ജാ​ഹി​ദി​ൻ ക​മാ​ൻ​ഡ​റാ​കു​മെ​ന്ന് Read more about കാ​ഷ്മീ​ർ താ​ഴ്‌​വ​ര​യി​ൽ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന 12 ഭീ​ക​ര​രു​ടെ പ​ട്ടി​ക ഇ​ന്ത്യ​ൻ സൈ​ന്യം പു​റ​ത്തു​വി​ട്ടു.[…]

വേലാന്തവളത്ത് കന്നുകാലിക്കടത്ത് തടഞ്ഞു.

11:15 am 2/6/2017 പാലക്കാട്: തമിഴ്നാട്ടിൽനിന്നും കോട്ടയത്തേക്കു കന്നുകാലികളുമായി എത്തിയ ലോറികളാണ് ഹിന്ദുമുന്നണി പ്രവർത്തകർ തടഞ്ഞത്. ചെക്ക് പോസ്റ്റിനു സമീപത്തുവച്ചാണ് ലോറികൾ തടഞ്ഞത്. ലോറികൾ പിന്നിട് തമിഴ്നാട്ടിലേക്ക് തിരിച്ചുവിട്ടു. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം.