കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തും
08:24 am 30/5/2017 തിരുവനന്തപുരം: ജൂണ്‍ 17ന് ഉദ്ഘാടനത്തിന് സമയം അനുവദിച്ച് അദ്ദേഹത്തിന്റെ ഓഫീസ് മുഖ്യമന്ത്രിയുടെ ഓഫീസിന് കത്തയച്ചു. ആലുവയിലായിരിക്കും ഉദ്ഘാടനചടങ്ങുകൾ. ആലുവ മുതൽ പാലാരിവട്ടം വരെയുള്ള 13 കിലോമീറ്ററാണ് ആദ്യഘട്ടത്തിൽ സർവീസ് നടത്തുക. സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തോട് അനുബന്ധിച്ച് കൊച്ചി മെട്രോയുടെ ഉദ്ഘാടനം ഈ മാസം 30നു നടത്തുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രസ്താവിച്ചത് വിവാദമുയർത്തിയിരുന്നു. മന്ത്രിയുടെ പരാമർശം വാർത്തയായതോടെ പ്രധാനമന്ത്രിയുടെ അസൗകര്യം നോക്കി മെട്രോ റെയിൽ ഉദ്ഘാടനം നിശ്ചയിച്ച സംസ്ഥാന സർക്കാരിന്റെ നടപടി രാഷ്ട്രീയ Read more about കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തും[…]










