റബര്‍ നിയമം റദ്ദാക്കുന്നതിന്റെ പിന്നില്‍ രാജ്യാന്തര കരാറുകളും നികുതിരഹിത ഇറക്കുമതിയും: വി.സി.സെബാസ്റ്റ്യന്‍

10:49 pm 21/5/2017 കോട്ടയം: വിലത്തകര്‍ച്ചയുള്‍പ്പെടെ റബര്‍മേഖലയിലെ പ്രതിസന്ധി അതിരൂക്ഷമായി തുടരുമ്പോള്‍ കര്‍ഷകന് അല്പമെങ്കിലും സംരക്ഷണ കവചമൊരുക്കിയിരുന്ന റബര്‍ ആക്ട് റദ്ദ് ചെയ്യാനുള്ള നീക്കം ഇരുട്ടടിയും റബറിന്റെ ഭാവി ഇരുളടഞ്ഞതുമാക്കുമെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. തുടര്‍ച്ചയായ വിലത്തകര്‍ച്ച, അനിയന്ത്രിത ഇറക്കുമതി, ഫീല്‍ഡ് റീജിയണല്‍ ഓഫീസുകളുടെ പൂട്ടലും ലയനവും, റബര്‍ നയമില്ലെന്നുള്ള പ്രഖ്യാപനം, ചെയര്‍മാനും ഡയറക്ടര്‍ ബോര്‍ഡുമില്ലാത്ത റബര്‍ബോര്‍ഡ്, റബര്‍ ആക്ട് റദ്ദാക്കാനുള്ള നടപടികള്‍ ഇവയെല്ലാം ചേര്‍ത്തുവായിക്കേണ്ടതാണ്. രാജ്യാന്തര വ്യാപാരക്കരാറുകളും ചൈനയും ആസിയാന്‍ Read more about റബര്‍ നിയമം റദ്ദാക്കുന്നതിന്റെ പിന്നില്‍ രാജ്യാന്തര കരാറുകളും നികുതിരഹിത ഇറക്കുമതിയും: വി.സി.സെബാസ്റ്റ്യന്‍[…]

ഗീവര്‍ഗീസ് കളീയ്ക്കല്‍ നിര്യാതനായി

10:44 pm 21/5/2017 – മാത്യു വൈരമണ്‍ ഹൂസ്റ്റണ്‍: പത്തനംതിട്ട മേക്കെഴൂരില്‍ കളീയ്ക്കല്‍ കുടുംബാംഗമായ ഗീവര്‍ഗീസ് കളീയ്ക്കല്‍ (82) മേയ് 20-ന് ടൊറന്റോയില്‍ നിര്യാതനായി. കാനഡയില്‍ മലയാളികള്‍ തുടങ്ങിയ ആദ്യത്തെ ബ്രദറന്‍ സഭയായ ബഥനി, ചാപ്പല്‍ ടൊറന്റോയുടെ സ്ഥാപകാംഗവും ദീര്‍ഘകാലം അതിന്റെ മൂപ്പന്മാരില്‍ ഒരാളുമായിരുന്നു. ഭാര്യ: റോസമ്മ കളീയ്ക്കല്‍. ഏക മകന്‍ സാം കളീയ്ക്കല്‍. ഭാര്യ: ആന്‍ഡ്രിയ. കൊച്ചുമക്കള്‍: റീസ്, ലൂക്കോസ്. മേയ് 26-നു വൈകുന്നേരം 5 മുതല്‍ 9 വരെ ചാപ്പല്‍ റിഡ്ജ് ഫ്യൂറണല്‍ ഹോം, Read more about ഗീവര്‍ഗീസ് കളീയ്ക്കല്‍ നിര്യാതനായി[…]

രജനികാന്ത് ഉടൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും.

12:59 pm 21/5/2017 ചെന്നൈ: തമിഴ്സൂപ്പർ താരം രജനികാന്ത് തന്‍റെ രാഷ്ട്രീയ പ്രവേശനത്തിൽ കൂടുതൽ നാടകീയത നിറച്ച് ഉടൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. അടുത്തയാഴ്ച രജനികാന്ത് മോദിയെ കാണാൻ ഡൽഹിക്കു പോകുമെന്നാണ് വിവരം. ചില ബിജെപി നേതാക്കളാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കാൻ ശ്രമിക്കുന്നതെന്നും രജനിയുമായി അടുത്തവൃത്തങ്ങൾ സൂചിപ്പിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച ഒ. പനീർശെൽവവുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്‍റെ തുടർച്ചയാണ് രജിനിയുമായുള്ള കൂടിക്കാഴ്ചയെന്നാണ് വിലയിരുത്തൽ. നേരത്തേ, ഒട്ടുമിക്ക കക്ഷികളും അദ്ദേഹത്തെ ഒപ്പംചേർക്കാൻ Read more about രജനികാന്ത് ഉടൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും.[…]

കാവനാട് മക്കളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി.

12:56 pm 21/5/2017 കാവനാട്: കൊല്ലം കാവനാട് മക്കളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി. അമരവിള സ്വദേശി അനിൽ (38) ആദർശ് (5) ദർശന (2) എന്നിവരാണ് മരിച്ചത്.

സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച യുവതിക്കെതിരേ കോണ്‍ഗ്രസ് എംപി ശശി തരൂർ രംഗത്ത്.

11:00 am 21/5/2017 തിരുവനന്തപുരം: പീഡിപ്പിക്കാൻ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച യുവതിക്കെതിരേ കോണ്‍ഗ്രസ് എംപി ശശി തരൂർ രംഗത്ത്. നിയമം കൈയിലെടുക്കുന്നതിനു പകരം പെണ്‍കുട്ടിക്ക് പോലീസിനെ സമീപിക്കാമായിരുന്നു. എല്ലാവരെയും പോലെ എനിക്കും ആ കുട്ടിയോട് സഹതാപമുണ്ട്. പക്ഷേ നിയമം കൃത്യമായി പാലിക്കപ്പെടുന്ന ഒരു സമൂഹമല്ലേ നമ്മുക്ക് വേണ്ടത്. ഓരോ മനുഷ്യരും കത്തിയുമായി നീതി നടപ്പാക്കാനിറങ്ങുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. കൊല്ലത്തെ ഒരു ആശ്രമത്തിലെ അന്തേവാസിയായിരുന്നു 54കാരനായ ശ്രീഹരി എന്ന ഹരിസ്വാമിയുടെ ജനനേന്ദ്രിയമാണ് പീഡനശ്രമത്തിനിടെ പെണ്‍കുട്ടി മുറിച്ചത്. Read more about സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച യുവതിക്കെതിരേ കോണ്‍ഗ്രസ് എംപി ശശി തരൂർ രംഗത്ത്.[…]

ഐ പി.എൽ ഫൈനൽ ഇന്ന്

10:50 am 21/5/2017 ഹൈ​ദ​രാ​ബാ​ദ്: ഐ​പി​എ​ല്‍ പ​ത്താം സീ​സ​ണി​ല്‍ ഇ​ന്നു ന​ട​ക്കു​ന്ന ഗ്രാ​ന്‍ഡ് ഫി​നാ​ലെ​യി​ല്‍ മ​ഹാ​രാ​ഷ്ട്ര ടീ​മു​ക​ള്‍ മുഖാമുഖം. ര​ണ്ടു ത​വ​ണ ഐ​പി​എ​ല്‍ ചാ​മ്പ്യ​ന്മാ​രാ​യ മും​ബൈ ഇ​ന്ത്യ​ന്‍സും ആ​ദ്യ​മാ​യി ഫൈ​ന​ലി​ലെ​ത്തി​യ റൈ​സിം​ഗ് പൂ​ന സൂ​പ്പ​ര്‍ ജ​യ്ന്‍റും മ​ഹാ​രാ​ഷ് ട്ര ​ഡെ​ര്‍ബി​യി​ല്‍ ഹൈ​ദ​രാ​ബാ​ദി​ല്‍ ഏ​റ്റു​മു​ട്ടും. ഈ ​സീ​സ​ണി​ല്‍ ഇ​തു നാലാം തവണയാണ് ഇരുവരും മുഖാമുഖം വരുന്നത്. മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ലും പൂ​ന​യ്ക്കാ​യി​രു​ന്നു ജ​യം. അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ കി​രീ​ട​ത്തോ​ടെ മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ലെ തോ​ല്‍വി​ക്കു മ​റു​പ​ടി ന​ല്‍കാ​നാണ് മും​ബൈ ഒ​രു​ങ്ങു​ന്നത്. ക​ഴി​ഞ്ഞ സീ​സ​ണി​ലെ Read more about ഐ പി.എൽ ഫൈനൽ ഇന്ന്[…]

സി.കെ വിനീതിന്​ പിരിച്ച്​ വിട്ടതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ

10:40 am 21/5/2017 തിരുവനന്തപുരം: കേരള ഫുട്​ബോൾ താരം സി.കെ വിനീതിന്​ പിരിച്ച്​ വിട്ടതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രസർക്കാർ തിരുത്തിയില്ലെങ്കിൽ വിനീതിന്​ ജോലി നൽകാൻ തയാറാണെന്നും പിണറായി പറഞ്ഞു. കായിക താരങ്ങളുടെ മനോവീര്യം കെടുത്തുന്ന നടപടിയാണ്​ സർക്കാറി​​​െൻറ ഭാഗത്ത്​ നിന്ന്​ ഉണ്ടായത്​. കേന്ദ്രകായിക വകുപ്പ്​ മന്ത്രി വിജയ്​ ഖോയൽ ഇടപെട്ട്​ നടപടി തിരുത്തുമെന്നാണ്​ പ്ര​തീക്ഷയെന്നും പിണറായി പറഞ്ഞു. കായിക വകുപ്പ്​ മന്ത്രി എ.സി മൊയ്​തീനും വിനീതിന്​ ജോലി വാഗ്​ദാനം ചെയ്​തിരുന്നു. വ്യാഴാഴ്​ചയാണ്​ എജീസ്​ ഒാഫീസിലെ ഒാഡിറ്റർ Read more about സി.കെ വിനീതിന്​ പിരിച്ച്​ വിട്ടതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ[…]

ഇടുക്കി പുറ്റടിയിൽ മലപ്പുറം സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ മറിഞ്ഞ് വിദ്യാർഥിനി മരിച്ചു.

10:37 am 21/5/2017 പുറ്റടി: ഇടുക്കി പുറ്റടിയിൽ മലപ്പുറം സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ മറിഞ്ഞ് വിദ്യാർഥിനി മരിച്ചു. മലപ്പുറം എടപ്പാട് സ്വദേശിനി ജസ്നയാണ് മരിച്ചത്. നാലു പേർക്കു പരിക്കേറ്റു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്.

മഹാരാഷ്ട്രയിലെ ഗണേശപുരിയിൽനിന്നു പോലീസ് സ്ഫോടക വസ്തുക്കൾ പിടികൂടി.

10:44 am 21/5/2017 താനെ: മഹാരാഷ്ട്രയിലെ ഗണേശപുരിയിൽനിന്നു പോലീസ് സ്ഫോടക വസ്തുക്കൾ പിടികൂടി. പോലീസ് നടത്തിയ പട്രോളിംഗിലാണ് കാറിൽ സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തുക്കൾ പിടികൂടിയത്. ഏഴ് ബോക്സ് ജെലാറ്റിൻ സ്റ്റിക്കുകളും 1200 ഡിറ്റണേറ്ററുകളും 150 കിലോ അമോണിയം നൈട്രേറ്റുമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ടു മൂന്നു പേരെ അറസ്റ്റു ചെയ്തതായും വിശദമായ അന്വേഷണം ആരംഭിച്ചതായും പോലീസ് മേധാവി വെങ്കട്ട ആണ്ടലെ പറഞ്ഞു.

എന്‍.വൈ.എം.എസ്.സി ബാഡ്മിന്റണ്‍ ലീഗ് 2017: സാം ബിജേഷ് ടീം ജേതാക്കള്‍

10:38 am 21/5/2017 ന്യൂയോര്‍ക്ക്: എന്‍.വൈ ന്യൂയോര്‍ക്ക് മലയാളി സ്‌പോര്‍ട്‌സ് ക്ലബിന്റെ 2017 ലീഗ് അത്യന്തം വാശിയേറിയ ഫൈനല്‍ മത്സരങ്ങളോടെ സമാപിച്ചു. ഫൈനലില്‍ സാം ബിജേഷിന്റെ ടീം ഷിജോ സന്തോഷിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. വിജയികള്‍ക്ക് ക്ലബ് പ്രസിഡന്റ് ഈപ്പന്‍ ചാക്കോ ട്രോഫികള്‍ വിതരണം ചെയ്തു. ബാഡ്മിന്റണ്‍ കോര്‍ഡിനേറ്റര്‍ രഘു നൈനാന്‍ നന്ദി പ്രകാശിപ്പിച്ചു. മൂന്നാം സ്ഥാനം ഷിബു & ഷിനോ ടീം കരസ്ഥമാക്കി.