എന്‍.ജെ. ജോസഫ് (കുഞ്ഞാപ്പുകുട്ടി- 88) നിര്യാതനായി

കല്ലൂര്‍ക്കാട്: കോതമംഗലം രൂപതയില്‍പ്പെട്ട കല്ലൂര്‍ക്കാട് സെന്റ് അഗസ്റ്റിന്‍സ് ചര്‍ച്ച് ഇടവകാംഗമായ എന്‍.ജെ. ജോസഫ് (കുഞ്ഞാപ്പുകുട്ടി- 88) നെടുങ്കല്ലേല്‍ 2016 ജനുവരി 27-ന് ബുധനാഴ്ച വൈകിട്ട് 10.30-ന് നിര്യാതനായി. ന്യൂയോര്‍ക്കില്‍ സ്ഥിരതാമസക്കാരനായ ജോസ് നെടുങ്കല്ലേലിന്റെ സഹോദരി പരേതയായ അന്നക്കുട്ടിയാണ് ഭാര്യ. സംസ്‌കാര ശുശ്രൂഷകള്‍ ജനുവരി 30-നു ശനിയാഴ്ച 10.30-നു കല്ലൂര്‍ക്കാട് സെന്റ് അഗസ്റ്റിന്‍സ് ചര്‍ച്ചില്‍. മൂവാറ്റുപുഴ നിര്‍മ്മലാ കോളജിന്റെ സ്ഥാപകനും, പ്രസ്തുത കോളജിന്റെ പ്രഥമ പ്രിന്‍സിപ്പാളുമായിരുന്ന ദിവംഗതനായ മോണ്‍സിഞ്ഞോര്‍ തോമസ് നെടുങ്കല്ലേലിന്റെ മരുമകനുമായിരുന്നു പരേതന്‍. കല്ലൂര്‍ക്കാട് മുന്‍ പഞ്ചായത്ത് Read more about എന്‍.ജെ. ജോസഫ് (കുഞ്ഞാപ്പുകുട്ടി- 88) നിര്യാതനായി[…]

നഴ്‌സുമാരുടെ അവസ്ഥ പഠിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കണമെന്നു സുപ്രീംകോടതി

ന്യൂഡല്‍ഹി: സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ അവസ്ഥ പരിശോധിക്കുന്നതിനു വിദഗ്ധ സമിതി രൂപീകരിക്കാന്‍ കേന്ദ്രത്തിനു സുപ്രീംകോടതി നിര്‍ദേശം. എല്ലാ സംസ്ഥാനങ്ങളിലെയും നഴ്‌സുമാരുടെ ശമ്പള, വേതന വ്യവസ്ഥയെ കുറിച്ചു പരിശോധിക്കണം. നാലാഴ്ചയ്ക്കുള്ളില്‍ സമിതി രൂപീകരിക്കുകയും ആറ് മാസത്തിനുള്ളില്‍ വ്യവസ്ഥാപിതമായ ശമ്പളവും ആനുകുല്യങ്ങളും നല്‍കുന്നതിനു മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്യണമെന്നും ജസ്റ്റീസുമാരായ അനില്‍ ആര്‍. ദവെ, ശിവകീര്‍ത്തി സിംഗ്, എ.കെ. ഗോയല്‍ എന്നിവരുടെ ബെഞ്ച് നിര്‍ദേശിച്ചു. സര്‍ട്ടിഫിക്കറ്റുകള്‍ അടക്കമുള്ളവ പിടിച്ചുവച്ച് ആശുപത്രികളിലും നഴ്‌സിംഗ് ഹോമുകളിലും നഴ്‌സുമാരെ പീഡിപ്പിക്കുകയാണെന്നു ചൂണ്ടിക്കാട്ടി ട്രെയിന്‍ഡ് നഴ്‌സസ് Read more about നഴ്‌സുമാരുടെ അവസ്ഥ പഠിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കണമെന്നു സുപ്രീംകോടതി[…]

കെ ബാബുവിനെതിരെ ഗൂഢാലോചന നടത്തിയിട്ടില്ല: ബിജു രമേശ്

തിരുവനന്തപുരം: കെ ബാബുവിനെതിരെ ആരുമായും ബാര്‍ അസോസിയേഷന്‍ ഗൂഢാലോചന നടത്തിയിട്ടില്ലെന്ന് ബാര്‍ അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശ്. ബാബു നടത്തിയ ആരോപണങ്ങള്‍ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. കെ ബാബു രാജിവെച്ചുകൊണ്ട് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ രാജിക്കു പിന്നില്‍ സി പി എം – ബാര്‍ അസോസിയേഷന്‍ ഗൂഢാലോചനയാണെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു ബിജു രമേശ്. വി ശിവന്‍കുട്ടി എം എല്‍ എയുടെ വീട്ടില്‍ ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിയെന്ന് കെ ബാബു പറയുന്നത് ശരിയാണ്. ഇത് ഒരു Read more about കെ ബാബുവിനെതിരെ ഗൂഢാലോചന നടത്തിയിട്ടില്ല: ബിജു രമേശ്[…]

അര്‍ബുദരോഗത്തില്‍നിന്നു മോചിതനായെന്നു കാര്‍ട്ടര്‍

പി.പി  ചെറിയാൻ ഡാളസ്: അമേരിക്കയുടെ മുപ്പത്തി ഒമ്പതാമത് പ്രസിഡന്റായിരുന്ന ജിമ്മി കാര്‍ട്ടര്‍ കാന്‍സര്‍ രോഗത്തിന്റെ പിടിയില്‍നിന്നും മോചിതനായെന്ന് ഡിസംബര്‍ ആറിന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. തൊണ്ണൂന്നി ഒന്നുകാരനായ കാര്‍ട്ടറിന്റെ എംആര്‍ഐ പരിശോധനയില്‍ തലച്ചോറിനകത്ത് അര്‍ബുദരോഗത്തിന്റെ ഒരു സ്പോട്ടു പോലും കാണാന്‍ കഴിയുന്നില്ലെന്നു മാത്രമല്ല പുതിയതായി ഒന്നും കണ്ടെത്താനായില്ലെന്നും അറിയിപ്പില്‍ പറയുന്നു. ഓഗസ്ററിലായിരുന്നു കാര്‍ട്ടറിന് അര്‍ബുദ രോഗമുള്ളതായി കണ്ടെത്തിയത്. ലിവറില്‍നിന്നും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തുവെങ്കിലും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലേയ്ക്കും തലച്ചോറിലേക്കും രോഗം വ്യാപിച്ചതായി കണ്ടെത്തിയിരുന്നു. പ്രാരംഭ ദിശയില്‍ തന്നെ രോഗം Read more about അര്‍ബുദരോഗത്തില്‍നിന്നു മോചിതനായെന്നു കാര്‍ട്ടര്‍[…]

രാജു ഏബ്രഹാം എംഎല്‍എയ്ക്ക് ഫ്രണ്ട്‌സ് ഓഫ് റാന്നി ഫിലാഡല്‍ഫിയയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി

Published: 07 December 2015 ഫിലാഡല്‍ഫിയ: ചരിത്രനഗരമായ ഫിലാഡല്‍ഫിയയിലെ പ്രമുഖ സാംസ്കാരിക-ജീവകാരുണ്യസംഘടനയായ ഫ്രണ്ട്‌സ് ഓഫ് റാന്നി രാജു ഏബ്രഹാം എംഎല്‍എയ്ക്ക് പ്രൗഢഗംഭീരമായ സ്വീകരണം നല്‍കി. നവംബര്‍ 15-ന് വൈകിട്ട് 6 മണിക്ക് അതിഥി ഓഡിറ്റോറിയത്തില്‍ വച്ചാണ് സ്വീകരണം നല്‍കിയത്. സംഘടനയുടെ പ്രസിഡന്റ് സുരേഷ് നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ രാജു ഏബ്രഹാം എംഎല്‍.എ മുഖ്യാതിഥിയായിരുന്നു. സജി കരിങ്കുറ്റി സമ്മേളനത്തിന് നേതൃത്വം നല്‍കി. ഫിലാഡല്‍ഫിയയിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകരും, സാംസ്കാരിക നായകന്മാരും, സംഘടനാ പ്രതിനിധികളും ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് എം.എല്‍എ Read more about രാജു ഏബ്രഹാം എംഎല്‍എയ്ക്ക് ഫ്രണ്ട്‌സ് ഓഫ് റാന്നി ഫിലാഡല്‍ഫിയയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി[…]

ഫോമാ ഭരണഘടന ഭേദഗതികള്‍ക്ക് അംഗീകാരം

Published: 07 December 2015 മെരിലാന്‍റ്: ഫോമായുടെ ചരിത്രത്തിലെ പ്രഥമ ഭരണഘടന ഭേദഗതികള്‍ പൊതുയോഗം അംഗീകരിച്ചു. ഒക്ടോബര്‍ 19 ന് ക്യാപിറ്റല്‍ റീജിയനില്‍ വെച്ചു നടന്ന പൊതുയോഗം ഫോമാ അംഗസംഘടനകളുടെ പ്രാധിനിത്യം കൊണ്ട് അതി സമ്പന്നമായിരുന്നു. പന്തളം ബിജു തോമസ്‌ ചെയര്‍മാനായുള്ള ബൈലോ കമ്മറ്റിയുടെ കഠിന പ്രയത്നത്തിന്റെ ഫലമാണ് ഇത്തരത്തിലുള്ള ഒരു ഭരണഘടന ഭേദഗതി വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ പൊതുയോഗത്തില്‍ അവതരപ്പിച്ച് അംഗീകാരം നേടിയെടുക്കാനായത്‌. ഒരു വര്‍ഷമായി നടന്നുവരുന്ന ഭേദഗതി പ്രവര്‍ത്തനങ്ങള്‍ വലിയ ചര്‍ച്ചാവിഷയമായിരുന്നു. ഫോമായുടെ ശോഭനമായ Read more about ഫോമാ ഭരണഘടന ഭേദഗതികള്‍ക്ക് അംഗീകാരം[…]