സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍

10:!4 am 14/12/2016 വാസുദേവ് പുളിക്കല്‍ നവംബര്‍ 9, 2016 മുതല്‍ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിക്കൊണ്ട് ഇന്‍ഡ്യക്ക് കള്ളപ്പണക്കാരില്‍ നിന്ന് നരേന്ദ്ര മോദി പ്രഖ്യാപിച്ച സ്വാതന്ത്ര്യം 1947 ആഗസ്റ്റ് പതിനഞ്ചിന് ഇന്‍ഡ്യക്ക് ലഭിച്ച സ്വാതന്ത്ര്യം പോലെ അപൂര്‍ണ്ണമാകുമോ? അത് മനസ്സിലാക്കുവാന്‍ ജനങ്ങള്‍ എത്രനാള്‍ കാത്തിരിക്കേണ്ടി വരും? സ്വാതന്ത്ര്യം കാംക്ഷിക്കാത്തവരായി ആരുമില്ല. ഇന്‍ഡ്യ വിദേശാധിപത്യത്തില്‍ നിന്നും മോചിതയായപ്പോള്‍ ജനലക്ഷങ്ങള്‍ സന്തോഷംകൊണ്ട് ആര്‍ത്തുവിളിച്ചു. എന്നാല്‍ മഹാകവി കുമാരനാശാന്‍ തുടര്‍ന്നും കേട്ടത് ഭാരതാംബികയുടെ ദയനീയമായ കരച്ചിലാണ്. “എന്തിനു ഭാരതധരേ കേഴുന്നു, Read more about സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍[…]

അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ഥികളുടെ സംവാദങ്ങള്‍.

09:46am 31/10/2016 (ബ്ലസന്‍ ഹ്യൂസ്റ്റണ്‍) അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാനപ്പെട്ടതാണ് സ്ഥാനാര്‍ത്ഥികള്‍ തമ്മിലുള്ള ഡിബേറ്റ്. മു്ന്നു ഡിബേറ്റുകള്‍ ഇതിനോടകം കഴിഞ്ഞു. ആദ്യത്തേതില്‍ ഹിലരി മിന്നിത്തിളങ്ങിയപ്പോള്‍ ട്രംപ് നഞ്ച് കഴിച്ച മീനിനെപ്പോലെയാ യി. റിപ്പബ്ലിക്കന്‍ ഡിബേറ്റില്‍ എതിരാളികളെ മലര്‍ത്തിയടിച്ച് സൂപ്പര്‍ താരമായ ട്രംപിനെയല്ല ഹിലരിയുമായുള്ള ആദ്യ ഡിബേറ്റില്‍ ജനം കണ്ടത്. അദ്ധ്യാപകന്റെ ചോദ്യത്തിന് ഉത്തരം മുട്ടി നില്‍ക്കുന്ന അല്ലെങ്കില്‍ ഉത്തരം തപ്പിനടക്കുന്ന പാവം കുട്ടിയുടെ അവസ്ഥയായിരുന്നു ട്രംപിനെ കണ്ടപ്പോള്‍ തോന്നിയത്. എന്നാല്‍ അതില്‍ നിന്ന് ഏറെ ദൂരംപോയി Read more about അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ഥികളുടെ സംവാദങ്ങള്‍.[…]

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പും രാഷ്ട്രീയ നയങ്ങളും (

08:08 am 29/10/2016 ജോസഫ് പടന്നമാക്കല്‍ അമേരിക്കയുടെ ഭരണസംവിധാനങ്ങളെ നിയന്ത്രിക്കുന്ന രണ്ടു സുപ്രധാന രാഷ്ട്രീയ പാര്‍ട്ടികളാണ് ഡമോക്രറ്റും റിപ്പബ്ലിക്കനും. ഡെമോക്രറ്റിക് പാര്‍ട്ടിയെ ആദ്യകാലങ്ങളില്‍ ജെഫേഴ്‌സണ്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെന്നായിരുന്നു അറിയപ്പെട്ടിരുന്നത്.1824ല്‍ തോമസ് ജെഫേഴ്‌സന്‍ ഈ പാര്‍ട്ടിയ്ക്ക് രൂപകല്‍പ്പന നല്‍കിയെന്നു വിശ്വസിക്കുന്നു. അമേരിക്കയുടെ ആഭ്യന്തര യുദ്ധകാലത്ത് അടിമത്വവ്യവസ്ഥിതി രാജ്യത്തു തുടരണമെന്നും അത് ഇല്ലാതാക്കണമെന്നും വാദിച്ചിരുന്ന രണ്ടു വിഭാഗം ജനങ്ങളുണ്ടായിരുന്നു. അടിമത്വത്തെ കേന്ദ്രീകരിച്ചുകൊണ്ട് പാര്‍ട്ടിയില്‍ വന്ന തീവ്രമായ വിഭാഗിയത ഡെമോക്രാറ്റിക്ക് പാര്‍ട്ടിയെന്ന ഒരു പുതിയ രാഷ്ട്രീയ പ്രസ്ഥാനത്തിന് ജന്മം നല്‍കാന്‍ കാരണമായി. Read more about അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പും രാഷ്ട്രീയ നയങ്ങളും ([…]

കേരളജനത സമസ്ത മേഖലകളിലും നിരന്തരം വഞ്ചിക്കപ്പെടുന്നു .

08:53 am 22/10/2016 ചാരുമൂട് ജോസ് ദൈവത്തിന്റെ സ്വന്തം നാടെന്ന് അഭിമാനിച്ചിരുന്ന കേരളീയ ജനത ഇന്നു അധപതനത്തിന്റെ നീര്‍ച്ചുഴിയില്‍ മുങ്ങിത്താഴുകയും അതൊടൊപ്പം കണ്ടാലും കേട്ടാലും പാഠം പഠിക്കാത്തവരും സമസ്ത മേഖലകളിലും വഞ്ചിക്കപ്പെടുന്നവരുമായി മാറിയിരിക്കുന്നു. സാക്ഷാല്‍ വിവേകാനന്ദന്റെ നിരീക്ഷണം ശരിയായിക്കൊണ്ടേയിരിക്കുന്നു. രാഷ്ട്രീയനേതാക്കള്‍: കേരളീയര്‍ ഏറ്റവും കൂടുതല്‍ വഞ്ചിതരാകുന്നത് രാഷ്ട്രീയക്കാര്‍ മുഖാന്തരമാണ് മാറിയും തിരിഞ്ഞു സംസ്ഥാനത്തെ ഭരിച്ച കേരളത്തിന്റെ ഹൃദയഭാഗങ്ങള്‍ മുഴുവന്‍ വിരലിലെണ്ണാവുന്ന വിദേശവ്യവസായികള്‍ക്ക് തീറെഴുതിക്കൊടുത്തു പോരെങ്കില്‍ കേരളത്തിന്റെ മണ്ണില്‍ അഴിമതി നടത്തി നേടുന്ന കോടികള്‍ ബിനാമികളുടെ പേരില്‍ വിദേശത്തു Read more about കേരളജനത സമസ്ത മേഖലകളിലും നിരന്തരം വഞ്ചിക്കപ്പെടുന്നു .[…]

കത്തി ജ്വലിക്കുന്ന ജമ്മു-കശ്മീരും ഇന്‍ഡോ-പാക് യുദ്ധസന്നാഹവും

10:02 am 8/10/2016 ബ്ലസന്‍ ഹ്യൂസ്റ്റണ്‍ പാക് ഭീകരര്‍ കാശ്മീരില്‍ വീണ്ടും അസ്വസ്ഥത സൃഷ്ടിക്കുകയാണ്. ഇന്ത്യന്‍ സൈന്യത്തിനു നേരെ അവര്‍ നടത്തിയ ആക്രമണത്തില്‍ നിരവധി സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയുണ്ടായി. ഇത് ആദ്യത്തെ സംഭവമല്ല. നിരവധി തവണ പാക് ഭീകരര്‍ കാശ്മീരില്‍ അസ്വസ്ഥത സൃഷ്ടിക്കുകയും അക്രമം അഴിച്ചുവിടുകയും ചെയ്തിട്ടുണ്ട് അത് യുദ്ധത്തില്‍ കലാശിക്കുകയും ചെ യ്തിട്ടുണ്ട്. കാര്‍ഗില്‍ യുദ്ധം അ തിന്റെ ഉത്തമോദാഹരണമാണ്. അന്നും ഇതിനുസമാനമായ സംഭവമായിരുന്നു തുടക്കം. ശക്തമായി ഇന്ത്യന്‍സേന തിരിച്ചടിച്ചതിനോട് പാക് സൈന്യം കീഴടങ്ങി പിന്‍വാങ്ങുകയാണുണ്ടായത്. Read more about കത്തി ജ്വലിക്കുന്ന ജമ്മു-കശ്മീരും ഇന്‍ഡോ-പാക് യുദ്ധസന്നാഹവും[…]

ഇന്ത്യയിലൂടെ ഈശ്വരനിലേയ്ക്ക്….

09:33 am 6/10/2016 ഡി.ബാബുപോള്‍ ഐ.എ.എസ് വിശുദ്ധ മദര്‍തെരേസയെ പോലെ ഭാരതത്തില്‍ എത്തി ഭാരതീയ സംസ്­കൃതിയുടെ ഭാവം ആഗിരണം ചെയ്ത് ദീപ്തസ്മരണകള്‍ അവശേഷിച്ചിട്ടുള്ള അമ്മയാണ് ഭഗിനി നിവേദിത. തെരേസ വന്നത് ഒരുവിദേശരാജ്യത്ത് അധ്യാപികആവുന്നതിന്റെ കൗതുകംകൊണ്ടാവണം. ഇവിടെവന്ന് പ്രഭുകുമാരികള്‍ പഠിക്കുന്ന ലൊറെറ്റോകോണ്‍വെന്റിന് പുറത്തുള്ള ഭാരതംകണ്ടപ്പോള്‍ ആ ദൈവവിളിതിരിച്ചറിഞ്ഞതാണ്‌­തെരേസയെ ശ്രദ്ധേയ ആക്കുന്നത്. നിവേദിതയാകട്ടെ, ഭാരതത്തിന്റെ ആദ്ധ്യാത്മികദീപ്തിതിരിമറിഞ്ഞ് ഭാരതത്തില്‍ അനുരക്തയായി ഈ നാട്ടില്‍എത്തിയതാണ്. അറിഞ്ഞിട്ട്‌­വരുന്നതാണോവന്നിട്ട് അിറയുന്നതാണോഭേദംഎന്ന്‌­ചോദിക്കേണ്ടതില്ല. രണ്ടുപേരുംതിരിച്ചറിഞ്ഞ വ്യത്യസ്തമുഖങ്ങളില്‍ഏതാണ്കൂടുതല്‍ പ്രധാനം എന്ന്‌­ചോദിക്കുമ്പോലെയാവും അത്. ഭാരതത്തെ വരിച്ച വിദേശികള്‍ എന്നതാണ്അവര്‍ക്ക് പൊതുവായുള്ളത്. നിവേദിതഅയര്‍ലണ്ടിലാണ് Read more about ഇന്ത്യയിലൂടെ ഈശ്വരനിലേയ്ക്ക്….[…]

മലയാളത്തിന്റെ പൂങ്കുയില്‍ പടിയകന്നിട്ട് ഒരാണ്ട്

09;38 am 21/9/2016 കെ.പി വൈക്കം മലയാലികളുടെ കര്‍ണ്ണത്തിലേക്ക് മധുര ശബ്ദമായി പെയ്തിറങ്ങിയ പുങ്കുയിലിന്റെ ഓര്‍മകള്‍ക്ക് ഒരു വയസ്. മലയാളിയുടെ മനസില്‍ എന്നെന്നും ഒര്‍മ്മിക്കുന്ന ഒരുപിടി നല്ല ഗാനങ്ങള്‍ കോറിയിട്ട് നമ്മെ ആനന്ദിപ്പിച്ച രാധികാ തിലക് എന്ന് പുങ്കുയില്‍ നമ്മെ വേര്‍പിരിഞ്ഞിട്ട് ഒരുവര്‍ഷം പിന്നിട്ടിരിക്കുന്നു. ദുരദര്‍ശനിലൂടെയാണ് രാധികാതിലക് എന്ന ഗായികയെ മലയാളി പരിചയപ്പെടുന്നത്. തുടര്‍ന്ന് ഗാനമേളകളിലെ സ്ഥിര സാന്നിധ്യമായിരുന്നു രാധിക തിലക്. ജോണ്‍സണ്‍ മാഷിന്റെ ചെപ്പുകിലുക്കണ ചങ്ങാതീ… എന്ന പാട്ടിലൂടെയാണ് സിനിമ പിന്നണിഗാനരംഗത്തത്തേക്കും കടന്നുവന്നത്. പിന്നീട് പാടിയ Read more about മലയാളത്തിന്റെ പൂങ്കുയില്‍ പടിയകന്നിട്ട് ഒരാണ്ട്[…]

ഗോവിന്ദ ചാമിയെ രക്ഷിച്ച നിയമത്തിന് അമീറിനെ കരകയറ്റാൻ ആണോ പ്രയാസം.

05:47 PM 20/9/2016 ആർ.ജ്യോതിലക്ഷ്മി. ബലാത്സംഗവും പീഡനവും ഇന്ത്യയിൽ അരങ്ങു വാഴാൻ തുടങ്ങിയിട്ട് കാലങ്ങൾ പലതായി എന്നിരുന്നാലും ഇതിനു ശമനം സംഭവിക്കാത്തത്, നിയമം എന്ന മൂന്നക്ഷരത്തിന്റെ കണ്ണുകെട്ട് ജാലക വിദ്യകൊണ്ട് മാത്രമാണ്. മറ്റുള്ള കുറ്റകൃത്യങ്ങളെ നിയമകുരിക്കിൽ വീഴ്ത്തുന്ന അധികാരത്തിന്റെ കാഴ്ച്ചപ്പാടിൽ ക്രൂരമായ ബലാത്സംഗം കുറ്റകൃത്യം അല്ലെ? ഗോവിന്ദ ചാമിക്ക് വേണ്ടി വാദിക്കാന്‍ വന്ന വക്കീലിന്റെ മകൾക്കൊ ഭാര്യക്കൊ സഹോദരിക്കൊ ഇങ്ങനെ ഒരു ഹിതം സംഭവിച്ചിരുന്നെങ്കിൽ അയാൾ പുല്ലുപോലെ അവനെ ഇറക്കി കൊണ്ടു വരുമായിരുന്നോ? ചിലപ്പോൾ അതു സംഭവ്യമല്ലാ Read more about ഗോവിന്ദ ചാമിയെ രക്ഷിച്ച നിയമത്തിന് അമീറിനെ കരകയറ്റാൻ ആണോ പ്രയാസം.[…]

സമ്പന്ന രാഷ്ട്രങ്ങളില്‍ ഏഴാം സ്ഥാനം അലങ്കരിക്കുന്ന ഇന്ത്യ (

09:22am 9/9/2016 ബ്ലസന്‍ ഹ്യൂസ്റ്റണ്‍ ഇന്ത്യ സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോ ഷിക്കുകയുണ്ടായി. രക്തരഹിത വിപ്ലവത്തിന്റെയും നിരായുധ പോരാട്ടത്തിന്റെയും വിജയം 1947 ആഗസ്റ്റ് 15ന് ചുവപ്പുകോട്ടയില്‍ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ത്രിവര്‍ണ്ണ പതാകയില്‍ ഉയര്‍ത്തിക്കൊണ്ട് ആഘോഷിച്ചപ്പോള്‍ അത് ലോക ചരിത്രത്തിന്റെ ഏടുകളില്‍ ഒരു പുതിയ സമരചരിത്രം എഴുതിച്ചേര്‍ക്കപ്പെട്ടു. ആയുധ മേന്തിയ ശത്രുവിനെ അഹിംസ യില്‍ക്കൂടി അടിച്ചിരുത്തിയപ്പോള്‍ അതില്‍ക്കൂടി ലോകത്തിന് മുന്നില്‍ പുതിയ ഒരു രക്തരഹിത പോരാട്ടം കാട്ടിക്കൊടുത്തു. വാളെടുത്തവനെ വാളുകൊണ്ട് നേരിടാതെ വാക്കുകൊണ്ട് നേ Read more about സമ്പന്ന രാഷ്ട്രങ്ങളില്‍ ഏഴാം സ്ഥാനം അലങ്കരിക്കുന്ന ഇന്ത്യ ([…]

എന്താണ് വര്‍ഗീയത ?

04:00 pm 30/8/2016 (തമ്പി ആന്റണി) എന്താണ് വര്‍ഗീയത എന്ന് അത്ര എളുപ്പത്തില്‍ പറയാന്‍ പറ്റില്ല. കാരണം അത് ഒരു വ്യക്തിയുടെ കഷിചേരലല്ല മറിച്ച് ഒരു സമൂഹത്തിന്റെതാണ് . സമൂഹം വ്യക്തികളില്‍ അടിച്ചേല്‍പ്പിക്കുന്ന ഒരു പ്രത്യേക അവസ്ഥ മാത്രമാണത് . ഈ മുഖപുസ്തകത്തില്‍ അല്ലെങ്കില്‍ ഫായിസ് ബുക്കില്‍ വര്‍ഗീയത നിറയാന്‍ കാരണവും മറ്റൊന്നുമല്ല . ഇതൊരു കൂട്ടായ്മയാണ്. കൂട്ടായിമ്മയില്‍ . അപ്പോള്‍ ഒരു കഷിചേരല്‍ വെറുതെ സംഭാവിച്ചുപോകുന്ന ഒരു പ്രതിഭാസമാണ് . ഉദാഹരണത്തിന് രാജ്യാന്തിര മത്സരങ്ങളില്‍ സംഭവിക്കുന്നതും Read more about എന്താണ് വര്‍ഗീയത ?[…]