കിടിലന്‍ ആക്ഷന്‍ രംഗങ്ങളുമായി ശിവായി പുത്തന്‍ ട്രെയിലര്‍

10:09 am 26/10/2016 അജയ് ദേവ്ഗണ്‍ സംവിധാനം ചെയ്ത് നായക വേഷത്തില്‍ അഭിനയിക്കുന്ന ‘ശിവായ്’ യുടെ രണ്ടാം ട്രെയിലര്‍ പുറത്തിറങ്ങി. ശിവായ് എന്ന പര്‍വതാരോഹകനായാണ് അജയ് ദേവ്ഗണ്‍ ചിത്രത്തില്‍. 3 മിനിറ്റ് 50 സെക്കന്റ് ദൈര്‍ഘ്യമുള്ളതാണ് പുത്തന്‍ ട്രെയ്‌ലര്‍. സന്ദീപ് ശ്രീവാസ്തവയാണ് ഈ ബ്രഹ്മാണ്ഡചിത്രത്തിന്‍റെ തിരക്കഥയൊരുക്കുന്നത്. ഗിരീഷ് കര്‍ണാട്, സൗരഭ് ശുക്ല, സയ്യേഷ സൈഗാള്‍, അലി കാസ്മി, വീര്‍ ദാസ്, എറിക്ക കര്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. വിഷ്വൽ ഇഫക്ട്സിനും ആക്‌ഷനും പ്രാധാന്യം നൽകിയാണ് ചിത്രം Read more about കിടിലന്‍ ആക്ഷന്‍ രംഗങ്ങളുമായി ശിവായി പുത്തന്‍ ട്രെയിലര്‍[…]

ചേകവര്‍ ചന്തുവിന്‍റെ കഥയാണ് പറയുന്ന വീരം :ടീസര്‍ ഇറങ്ങി

12:35 pm 25/10/2016 കളരിപ്പയറ്റിന്‍റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്ന ഈ ചിത്രം, ചേകവര്‍ ചന്തുവിന്‍റെ കഥയാണ് പറയുന്നത് മലയാളത്തിലെ ഇതുവരെ എടുത്തതില്‍ ഏറ്റവും ചെലവേറിയ ചിത്രം എന്ന വിശേഷവുമായി എത്തുന്ന, വീരത്തിന്‍റെ ടീസര്‍ ഇറങ്ങി. 35 കോടി രൂപയ്ക്ക് തീര്‍ത്ത ചിത്രം ജയരാജാണ് സംവിധാനം ചെയ്യുന്നത്. ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളില്‍ പുറത്തുവരുന്ന ചിത്രം ഉടന്‍ കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തും. ഷേക്സ്പിയറിന്‍റെ മാക്ബത്തിനെ ആധാരമാക്കി നിര്‍മ്മിക്കുന്ന ചിത്രം വടക്കന്‍ പാട്ടിന്റെ പശ്ചാത്തലത്തിലാണു ഒരുക്കുന്നത്. കളരിപ്പയറ്റിന്‍റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്ന ഈ Read more about ചേകവര്‍ ചന്തുവിന്‍റെ കഥയാണ് പറയുന്ന വീരം :ടീസര്‍ ഇറങ്ങി[…]

ബാഹുബലി രണ്ടാം ഭാഗത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

09:00 am 23/10/2016 ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബാഹുബലി രണ്ടാം ഭാഗത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ബാഹുബലിയിലെ നായകനായ പ്രഭാസിന്റെ പിറന്നാൾ ദിവസമായ ഇന്നാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. 2015ലെ വമ്പൻ ഹിറ്റ് ചിത്രം. രണ്ടാം ഭാഗം ഒരുങ്ങുമ്പോൾ, കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു എന്നതിലുപരി സാങ്കേതിക തികവൊത്ത ദൃശ്യ വിരുന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ബാഹുബലിയേക്കാൾ അതിശയിപ്പിക്കുന്ന ക്ലൈമാക്സ് രംഗങ്ങൾ ബാഹുബലി ദ കണ്‍ക്ലൂഷനില്‍ പ്രതീക്ഷിക്കാം. അത് ഏറ്റവും മികച്ചതാക്കുന്നതിനുള്ള ശ്രമത്തിലാണ് അണിയറപ്രവർത്തകർ. കട്ടപ്പ എന്തിന് Read more about ബാഹുബലി രണ്ടാം ഭാഗത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു[…]

സൗന്ദര്യ രജനീകാന്ത് സംവിധാനം ചെയ്യുന്ന സിനിമയില്‍ പ്രണവ് മോഹന്‍ലാല്‍ നായകനാകില്ല

08:55 am 23/10/2016 രജനീകാന്തിന്റെ മകള്‍ സൗന്ദര്യ രജനീകാന്ത് സംവിധാനം ചെയ്യുന്ന സിനിമയില്‍ പ്രണവ് മോഹന്‍ലാല്‍ നായകനാകുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ പ്രണവ് മോഹന്‍ലാല്‍ ആ വേഷം നിഷേധിച്ചുവെന്നാണ് പുതിയ വാര്‍ത്ത. ധനുഷാണ് ആ സിനിമയ്‍ക്കു തിരക്കഥയെഴുതുന്നത്. അതേസമയം നായകവേഷത്തിലേക്ക് ധനുഷിനെ തന്നെ രജനീകാന്ത് നിര്‍ദ്ദേശിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് പ്രണവിന്റെ നായകനായുള്ള അരങ്ങേറ്റം. അടുത്തവര്‍ഷമാകും ചിത്രീകരണം. നേരത്തെ ജീത്തു ജോസഫിന്റെ പാപനാശം, ലൈഫ് ഓഫ് ജോസൂട്ടി തുടങ്ങിയ ചിത്രങ്ങളില്‍ സഹസംവിധായകനായി പ്രണവ് Read more about സൗന്ദര്യ രജനീകാന്ത് സംവിധാനം ചെയ്യുന്ന സിനിമയില്‍ പ്രണവ് മോഹന്‍ലാല്‍ നായകനാകില്ല[…]

പുലിമുരുകന്‍ റീമേക്കുകള്‍; വാര്‍ത്തകള്‍ തെറ്റെന്ന് അണിയറക്കാര്‍

04:51 pm 22/10/2016 കൊച്ചി: മലയാളത്തില്‍ എക്കാലത്തെയും സൂപ്പര്‍ ഹിറ്റായി പ്രദര്‍ശനം തുടരുന്ന പുരിമുരുകന്‍ തമിഴിലേയ്ക്ക് റീമേക്ക് ചെയ്യുന്നു എന്ന വാര്‍ത്തകള്‍ നിരോധിച്ച് അണിയറ പ്രവര്‍ത്തകര്‍. പുലിമുരുകന്‍ മറ്റ് ഭാഷകളില്‍ ഒരുങ്ങുന്നു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം തെറ്റാണെന്നും അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. വാര്‍ത്തകളെല്ലാം തെറ്റാണ്. റീമേക്കിനെ പറ്റി ചര്‍ച്ചകളൊന്നും ഉണ്ടായിട്ടില്ലെന്ന് സിനിമയുടെ തിരക്കഥാകൃത്ത് ഉദയകൃഷ്ണ പറഞ്ഞു. മലയാളത്തിലെ എക്കാലത്തെയും കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് പുലിമുരുകന്‍ പ്രദര്‍ശനം തുടരുകയാണ്. തെലുങ്കില്‍ മന്യന്‍ പുലി എന്ന പേരിലും സിനിമ Read more about പുലിമുരുകന്‍ റീമേക്കുകള്‍; വാര്‍ത്തകള്‍ തെറ്റെന്ന് അണിയറക്കാര്‍[…]

യേ ദിൽ ഹേ മുശ്കിലി’ന്‍റെ പ്രദർശനം തടയുമെന്ന നിലപാട് മയപ്പെടുത്തി നവനിർമാൺ സേന.

01:50 pm 22/10/2016 മുംബൈ: പാക് നടൻ ഫവാദ് ഖാൻ അഭിനയിച്ച കരൺ ജോഹർ ചിത്രം ‘യേ ദിൽ ഹേ മുശ്കിലി’ന്‍റെ പ്രദർശനം തടയുമെന്ന നിലപാട് മയപ്പെടുത്തി നവനിർമാൺ സേന. നിർമാതാക്കൾ എം.എൻ.എസ് അധ്യക്ഷൻ രാജ് താക്കറെയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഭാവിയിൽ പാക് നടൻമാരെ അഭിനയിപ്പിക്കില്ലെന്ന ഉറപ്പ് നൽകിയതിനെ തുടർന്നാണ് പ്രദർശനം തടയില്ലെന്ന ധാരണയിലെത്തിയതെന്നാണ് റിപ്പോർട്ട്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസാണ് രാജ് താക്കറെയും നിർമാതാക്കളുമായുള്ള യോഗം വിളിച്ചു ചേർത്തത്. നിർമാതാവ് മഹേഷ് ഭട്ട്, സംവിധായകൻ കരൺ Read more about യേ ദിൽ ഹേ മുശ്കിലി’ന്‍റെ പ്രദർശനം തടയുമെന്ന നിലപാട് മയപ്പെടുത്തി നവനിർമാൺ സേന.[…]

നയന്‍താര വിവാഹിതയാകുന്നു.

10:16 am 22/10/2016 ചെന്നൈ: ഗോസിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ട് തെന്നിന്ത്യന്‍ താരം നയന്‍താരയും വിഘ്‌നേശ് ശിവയും വിവാഹതരാകുന്നതായി റിപ്പോര്‍ട്ട്. തമിഴ് മാധ്യമങ്ങളാണ് വാര്‍ത്ത പുറത്ത് വിട്ടത്. നേരത്തെ ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോള്‍ ഇരുവരും ഏറ്റെടുത്ത ചിത്രങ്ങള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ തന്നെ വിവാഹമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകളില്‍. എന്നാല്‍ പ്രണയത്തിലായിരുന്ന ഇരുവരും അടുത്തിടെ തെറ്റിപിരിഞ്ഞതായി വാര്‍ത്തകള്‍ വന്നിരുന്നു. നയന്‍താരയുടെ പുതിയ പ്രണയ ബന്ധമാണ് ഇരുവരും തമ്മില്‍ അകലാന്‍ കാരണമെന്നായിരുന്നു പറഞ്ഞത്. പക്ഷേ അതിന് ശേഷം നടന്ന സിമ അവാര്‍ഡില്‍ Read more about നയന്‍താര വിവാഹിതയാകുന്നു.[…]

ദംഗലി’ന്‍റെ ട്രൈലർ പുറത്തിറങ്ങി.

11:44 am 21/10/2016 ആമിർഖാൻ ചിത്രം ‘ദംഗലി’ന്‍റെ ട്രൈലർ പുറത്തിറങ്ങി. ആമിര്‍ ഗുസ്തിക്കാരനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നിതേഷ് തിവാരിയാണ്. ദംഗലിനായി 95 കിലോയാണ് ആമിർ ഭാരം കൂട്ടിയത്. ആമിറിന്‍റെ തടിയന്‍ ഗെറ്റപ്പ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഇന്ത്യയുടെ വനിതാ ഗുസ്തി താരങ്ങളായ ഗീതാ ഫൊഗട്ടിന്‍റെയും ബബിത കുമാരിയുടെയും പിതാവായ ഗുസ്തി ചാമ്പ്യനും പരിശീലകനുമായ മഹാവീര്‍ ഫൊഗട്ടിനെയാണ് ദംഗലില്‍ ആമിര്‍ അവതരിപ്പിക്കുന്നത്. ആമിര്‍ ഖാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ മുതിര്‍ന്ന രണ്ടു കുട്ടികളും ഗുസ്തിക്കാരാണ്. ഫാത്തിമ ഷെയ്ക്ക്, സാന്യ Read more about ദംഗലി’ന്‍റെ ട്രൈലർ പുറത്തിറങ്ങി.[…]

തോപ്പില്‍ ജോപ്പനെതിരായ വ്യാജ പ്രചരണങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട് പരാതി നല്‍കി

12:14 PM 20/10/2016 മമ്മൂട്ടി നായകനായ തോപ്പില്‍ ജോപ്പനെതിരായ വ്യാജ പ്രചരണങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട് അണിയറ പ്രവര്‍ത്തകര്‍ പരാതി നല്‍കി. സിനിമ ഉടന്‍ മിനിസ്ക്രീനിലേക്കെന്ന തരത്തില്‍നടത്തുന്ന പ്രചരണങ്ങള്‍ക്കെതിരെ നടപടി വേണണെന്നാവശ്യപ്പെട്ടാണ് പാലക്കാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. സിനിമ റിലീസിനു മുന്‍പും ശേഷവും തുടരുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരാണ് അണിയറ പ്രവര്‍ത്തകരുടെ പരാതി. ബോക്‌സോഫീസില്‍ വിജയിക്കാത്തതിനാല്‍ തോപ്പില്‍ ജോപ്പന്‍ ഉടന്‍ മിനി സ്ക്രീനിലേക്കെന്നതടക്കം വ്യാപകമായ പ്രചരണങ്ങളാണ് പരാതിക്കാധാരം. ഇക്കാര്യത്തില്‍ നടപടി വേണമെന്നാവശ്യപ്പെട്ട് പാലക്കാട് ജില്ലാ പോലീസ് സൂപ്രണ്ട് ഡോ. Read more about തോപ്പില്‍ ജോപ്പനെതിരായ വ്യാജ പ്രചരണങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട് പരാതി നല്‍കി[…]

പുലിമുരുകന്‍ തമിഴിലേക്ക്

12:03 pm 19/10/2016 മോഹന്‍‌ലാല്‍ നായകനായി വൈശാഖ് സംവിധാനം ചെയ്‍ത പുലിമുരുകന്‍ തീയേറ്ററുകളില്‍ തകര്‍പ്പന്‍ പ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ്. ചിത്രം അന്യഭാഷകളിലേക്ക് റീമേക്ക് ചെയ്യാന്‍ ഒരുങ്ങുന്നുവെന്നും വാര്‍ത്തകള്‍ വരുന്നു. രമേശ് പി പിള്ളയുടെ ഉടമസ്ഥതയിലുള്ള അഭിഷേക് ഫിലിംസ് ആണ് റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. തമിഴ് റീമേക്കിലേക്ക് നായകനാകാന്‍ സൂര്യ, വിക്രം, ധനുഷ്, അജിത്ത് എന്നിവരുടെ പേരുകളാണ് പറഞ്ഞുകേള്‍ക്കുന്നത്. അതേസമയം പുലിമുരുകന്‍ തെലുങ്കിലേക്ക് മൊഴിമാറ്റി എത്തുന്നുണ്ട്. മന്യംപുലി എന്നാണ് തെലുങ്കില്‍ സിനിമയുടെ പേര്.