ഫഹദ് ഫാസിലും വിജയ് സേതുപതിക്കൊപ്പം ഒന്നിക്കുന്നു

09:17 am 6/11/2016 ഫഹദ് ഫാസിലും വിജയ് സേതുപതിക്കൊപ്പം ഒന്നിക്കുന്നു. 2011ല്‍ പുറത്തിറങ്ങിയ ആരണ്യകാണ്ഡം എന്ന ആദ്യ ചിത്രത്തിലൂടെ ദേശീയശ്രദ്ധനേടിയ ത്യാഗരാജന്‍ കുമരരാജ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. തിരക്കഥ പൂർത്തിയാക്കിയ ചിത്രത്തിൽ രണ്ടു നായകന്മാരാണുള്ളത്. സാമന്തയാണ് ചിത്രത്തിലെ നായിക. പിസി ശ്രീറാം ആണ് ഛായാഗ്രഹണം. ഫഹദ് കരാർ ഒപ്പിടുന്ന രണ്ടാമത്തെ തമിഴ് ചിത്രമാണിത്. തനി ഒരുവന് ശേഷം മോഹൻരാജ ഒരുക്കുന്ന ചിത്രത്തിലും ഫഹദ് അഭിനയിക്കുന്നുണ്ട്. ശിവകാർത്തികേയനും നയൻതാരയുമാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ.

കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (ഐ.എഫ്.എഫ്.കെ) ഡെലിഗേറ്റ് രജിസ്ട്രേഷന്‍ ശനിയാഴ്ച ആരംഭിക്കും

09 :05 am 5/11/2016 തിരുവനന്തപുരം: ഡിസംബര്‍ ഒമ്പതുമുതല്‍ 16 വരെ നടക്കുന്ന 21ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (ഐ.എഫ്.എഫ്.കെ) ഡെലിഗേറ്റ് രജിസ്ട്രേഷന്‍ ശനിയാഴ്ച ആരംഭിക്കും. 180ഓളം ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇത്തവണത്തെ സിനിമകളുടെ പ്രധാന ആശയം കുടിയേറ്റമാണ്. വിദ്യാര്‍ഥികള്‍ക്ക് 300 രൂപയും പ്രതിനിധികള്‍ക്ക് 500 രൂപയുമാണ് ഫീസ്. ഈമാസം 25ന് രജിസ്ട്രേഷന്‍ സമാപിക്കുമെന്നും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ചശേഷം മാത്രമേ ഇളവ് അനുവദിക്കൂ. 2000-3000 പാസുകളാണ് വിദ്യാര്‍ഥികള്‍ക്കുവേണ്ടി Read more about കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (ഐ.എഫ്.എഫ്.കെ) ഡെലിഗേറ്റ് രജിസ്ട്രേഷന്‍ ശനിയാഴ്ച ആരംഭിക്കും[…]

‘പുലിമുരുകന്‍’ കാണാന്‍ മമ്മൂട്ടി സമയം കണ്ടെത്തി

07:44 am 5/11/2016 കൊച്ചി പനമ്പള്ളി നഗറില്‍ മമ്മൂട്ടിയും കുഞ്ചനും അയല്‍വാസികളാണ്. പുതുതായിറങ്ങുന്ന ശ്രദ്ധേയ സിനിമകളുടെ പ്രത്യേക പ്രദര്‍ശനങ്ങള്‍ മമ്മൂട്ടിയുടെ വീട്ടിലെ സ്വകാര്യ തീയേറ്ററില്‍ നടക്കാറുണ്ട്. അങ്ങനെയാണ് പുലിമുരുകനും അവിടെ പ്രദര്‍ശിപ്പിക്കുന്നത്. മമ്മൂട്ടിക്കൊപ്പം കുഞ്ചനും കുടുംബവും ഒരുമിച്ചിരുന്നാണ് പുലിമുരുകന്‍ കണ്ടത്. ആ ആനുഭവത്തെക്കുറിച്ച് കുഞ്ചന്‍ ഓണ്‍ലൈന്‍ മാധ്യമമായ സൗത്ത് ലൈവിനോട് പറഞ്ഞത് ഇങ്ങനെ. പുതിയ സിനിമകളൊക്കെ വരുമ്പോള്‍ മമ്മൂക്കയുടെ വീട്ടിലെ സ്വകാര്യ തീയേറ്ററില്‍ പ്രത്യേകം പ്രദര്‍ശനങ്ങള്‍ ഉണ്ടാവാറുണ്ട്. അത്തരം ഷോകള്‍ നടക്കുമ്പോള്‍ ഒരുമിച്ചിരുന്ന് കാണാമെന്ന് പറഞ്ഞ് അദ്ദേഹം Read more about ‘പുലിമുരുകന്‍’ കാണാന്‍ മമ്മൂട്ടി സമയം കണ്ടെത്തി[…]

ഗൗതമിയുമായി പിരിഞ്ഞതിനുശേഷം തന്റേതെന്ന പേരിൽ പ്രചരിക്കുന്ന പ്രതികരണങ്ങൾ നിഷേധിച്ച് കമൽ ഹാസൻ

01:59 pm 4/11/2016 ചെന്നൈ: ഗൗതമിയുമായി പിരിഞ്ഞതിനുശേഷം തന്റേതെന്ന പേരിൽ പ്രചരിക്കുന്ന പ്രതികരണങ്ങൾ നിഷേധിച്ച് നടൻ കമൽ ഹാസൻ. ഇതേവരെ താൻ ഒരുതരത്തിലും പ്രതികരിച്ചിട്ടില്ലെന്നും ഇനി പ്രതികരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് കമൽ ഹാസൻ പ്രതികരിച്ചത്. അരോ തന്റെ പേര് ഉപയോഗിച്ച് പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. ഇത് അധാര്‍മികമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ അവസരത്തിൽ തന്റെ പേരിൽ മറ്റുള്ളവരെ വേദനിപ്പിക്കുന്നത് വിവേകശൂന്യവും സംസ്കാരരഹിതവുമാണ്. ഇതെക്കുറിച്ച് ഈ സാഹചര്യത്തിൽ താൻ കൂടുതൽ ഒന്നും പ്രതികരിക്കാൻ ഉദ്ദേശിക്കുന്നില്ല– Read more about ഗൗതമിയുമായി പിരിഞ്ഞതിനുശേഷം തന്റേതെന്ന പേരിൽ പ്രചരിക്കുന്ന പ്രതികരണങ്ങൾ നിഷേധിച്ച് കമൽ ഹാസൻ[…]

ബലാത്സംഗത്തിനിരയായ യുവതിയുടെ ദയനീയ അവസ്ഥ വിവരിച്ച് ഫേസ്ബുക്കില്‍ ഭാഗ്യലക്ഷ്മിയുടെ പോസ്റ്റ്.

12:24 pm 03/11/2016 കോഴിക്കോട്: ബലാത്സംഗത്തിനിരയായ യുവതിയുടെ ദയനീയ അവസ്ഥ വിവരിച്ച് ഫേസ്ബുക്കില്‍ ഭാഗ്യലക്ഷ്മിയുടെ പോസ്റ്റ്. രണ്ടുവര്‍ഷം മുമ്പ് തൃശൂര്‍ ജില്ലയില്‍ നടന്ന ഒരു സംഭവമാണ് വിവരിച്ചിരിക്കുന്നത്. ബലാത്സംഗത്തിനിരയായ സ്ത്രീയും ഭര്‍ത്താവും തന്നെ വന്നുകണ്ട് പറഞ്ഞതാണ് ഇക്കാര്യമെന്ന് ഭാഗ്യലക്ഷ്മി വ്യക്തമാക്കുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടി നേതാവുള്‍പ്പെടെ നാലുപേരാണ് യുവതിയെ ബലാത്സംഗം ചെയ്തത്. സംഭവത്തെക്കുറിച്ച് പരാതി പറഞ്ഞപ്പോള്‍ പൊലീസിന്‍െറ ഭാഗത്തുനിന്നും അപമാനിക്കുന്ന തരത്തിലുള്ള പെരുമാറ്റമാണുണ്ടായത്. പീഡിപ്പിച്ച നാലുപേരും ഇപ്പോഴും മാനസിക പീഡനം തുടരുകയാണ്. ഉത്തരവാദിത്തപ്പെട്ട ആരെങ്കിലും നടപടിയെടുക്കാമെന്ന് ഉറപ്പുതരുകയാണെങ്കില്‍ Read more about ബലാത്സംഗത്തിനിരയായ യുവതിയുടെ ദയനീയ അവസ്ഥ വിവരിച്ച് ഫേസ്ബുക്കില്‍ ഭാഗ്യലക്ഷ്മിയുടെ പോസ്റ്റ്.[…]

ഫ്ലാറ്റ്തട്ടിപ്പ്: നടി ധന്യാ മേരി വര്‍ഗീസും പ്രതി ആയേക്കും

12:18 pm 2/11/2016 തിരുവനന്തപുരം: ഭര്‍തൃപിതാവ് ഉള്‍പ്പെട്ട ഫ്ളാറ്റ് തട്ടിപ്പില്‍ നടി ധന്യാ മേരി വര്‍ഗീസും പ്രതി ആയേക്കും. ഫ്ളാറ്റ് നിര്‍മ്മിച്ച്‌ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് അമ്ബതിലേറെ പേരില്‍ നിന്ന് കോടികള്‍ തട്ടിയെന്ന കേസില്‍ ധന്യയുടെ ഭര്‍തൃപിതാവ് ജേക്കബ് സാംസണ്‍ അറസ്റ്റിലായിരുന്നു. സാംസണ്‍ ആന്‍ഡ് സണ്‍സ് ബില്‍ഡേഴ്സ് ഡവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് പണം തട്ടിയത്. മ്യൂസിയം, കന്റോണ്‍മെന്‍റ്, പേരൂര്‍ക്കട പോലീസ് സ്റ്റേഷനുകളില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് തട്ടിപ്പിനെതിരെ കേസെടുത്തത്. 2011ല്‍ മരപ്പാലത്ത് നോവ Read more about ഫ്ലാറ്റ്തട്ടിപ്പ്: നടി ധന്യാ മേരി വര്‍ഗീസും പ്രതി ആയേക്കും[…]

ആര്യ നായകനാകുന്ന കടമ്പന്‍ സിനിമയുടെ പോസ്റ്ററും ടീസറും പുറത്തുവിട്ടു.

09:50 am 2/11/2016 കാട്ടില്‍ ജീവിക്കുന്ന യുവാവായാണ് ആര്യ സിനിമയില്‍ അഭിനയിക്കുന്നത്. തമിഴ് താരങ്ങളായ സൂര്യ,കാർത്തി, വിഷാൽ എന്നിവർ ചേർന്നാണ് സിനിമയുടെ ടീസർ പുറത്തിറക്കിയത്. രാഘവയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കാതറീന തെരേസയാണ് നായിക. തായ്‍ലന്‍റ്, തമിഴ്നാട്, കേരളം എന്നിവടങ്ങളിലായിരുന്നു ചിത്രീകരണം. യുവന്‍ ശങ്കര്‍ രാജയാണ് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

ഒരേ മുഖം’ എന്ന ചിത്രത്തിന്‍റെ ടീസര്‍ ഇറങ്ങി.

10:22 am 29/10/2016 ബാക്ക് വാട്ടര്‍ പ്രൊഡക്ഷന്‍സിന്‍െറ ബാനറില്‍ ജയലാല്‍ മേനോനും അനില്‍ വിശ്വാസും ചേര്‍ന്ന് നിര്‍മിച്ച് സജിത് ജഗദ് നന്ദന്‍ സംവിധാനം ചെയ്യുന്ന ‘ഒരേ മുഖം’ എന്ന ചിത്രത്തിന്‍റെ ടീസര്‍ ഇറങ്ങി. ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, മണിയന്‍പിള്ള രാജു, പ്രയാഗ മാര്‍ട്ടിന്‍, ഗായത്രി സുരേഷ് തുടങ്ങിയവർ അഭിനയിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം: സന്ദീപ്, ദീപു എസ്. നായര്‍. സംഗീതം: ബിജിപാല്‍. ഗാനരചന: ലാല്‍ ജി. കാട്ടിപ്പറമ്പന്‍. ഛായാഗ്രഹണം: സതീഷ് കുറുപ്പ്. ചിത്രസംയോജനം: രഞ്ജന്‍ എബ്രഹാം. Read more about ഒരേ മുഖം’ എന്ന ചിത്രത്തിന്‍റെ ടീസര്‍ ഇറങ്ങി.[…]

മൂന്നു മലയാള ചിത്രങ്ങൾ ഇന്ത്യൻ പനോരമയിലേക്ക്

02.37 AM 29/10/2016 ന്യൂഡൽഹി: അന്താരാഷ്ര്‌ട ചലച്ചിത്രമേളയിലേക്കുള്ള ഇന്ത്യൻ പനോരമ വിഭാഗത്തിലേക്കു മലയാളത്തിൽനിന്നു മൂന്നു ചിത്രങ്ങൾ. എം.ബി.പത്മകുമാറിന്റെ രൂപാന്തരം, ജയരാജിന്റെ വീരം, ഡോ: ബിജുവിന്റെ കാട് പൂക്കുന്ന നേരം എന്നിവയാണ് മലയാളത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ചിത്രങ്ങൾ. സംവിധായകനും നിർമാതാവുമായ രാജേന്ദ്രസിംഗ് ബാബു അധ്യക്ഷനായ 13 അംഗ ജൂറിയാണ് ചിത്രങ്ങൾ വിലയിരുത്തിയത്. 230 അപേക്ഷകളിൽനിന്ന് 22 ചിത്രങ്ങളാണ് പനോരമയിലേക്കു തെരഞ്ഞെടുത്തിരിക്കുന്നത്. സംസ്കൃത ഭാഷയിലുള്ള ചിത്രമായ ഇഷ്‌ടിയാണ് ഗോവയിൽ നടക്കുന്ന 47ാമത് പനോരമയുടെ ഉദ്ഘാടനചിത്രം. ബാഹുബലി, ബാജിറാവു മസ്താനി, എയർലിഫ്റ്റ്, സുൽത്താൻ Read more about മൂന്നു മലയാള ചിത്രങ്ങൾ ഇന്ത്യൻ പനോരമയിലേക്ക്[…]

സച്ചിയുടെ സംവിധാനത്തില്‍ മമ്മൂട്ടി നായകന്‍

10:37 am 27/10/2016 സച്ചി സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ മമ്മൂട്ടി നായകനാകുന്നു. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായെന്നാണ് റിപ്പോര്‍ട്ട്. മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പൃഥ്വിരാജ് നായകനായ അനാര്‍ക്കലിയാണ് സച്ചി ആദ്യമായി സംവിധാനം ചെയ്‍ത സിനിമ. അതേസമയം ദിലീപിന്റെയും ബിജു മേനോന്റെയും സിനിമകളുടെ തിരക്കഥാരചനയുടെ തിരക്കിലാണ് ഇപ്പോള്‍ സച്ചി. ദിലീപ് നായകനാകുന്ന സിനിമ സംവിധാനം ചെയ്യുന്നത് അരുണ്‍ ഗോപിയാണ്. ബിജു മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമ സംവിധാനം ചെയ്യുന്നത് ഷാഫിയും.