സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ ‘ കാബാലി ’ ടീസര്‍ എത്തി

11:11am 2/5/2016 ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ കബാലി ടീസര്‍ പുറത്തിറങ്ങി.പാ രഞ്ജിത് സംവിധാനം ചെയ്യുന്ന കബാലി ഒരു അധോലോക രാജാവിന്റെ ജീവിതകഥയാണ് പറയുന്നത്. കബാലീശ്വരന്‍ എന്നാണ് രജനി അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ പേര്. ചെന്നൈയിലെ മൈലാപ്പൂര്‍ സ്വദേശിയായ കബാലി അധോലോകരാജാവായി മാറുന്നതും പിന്നീട് മലേഷ്യയിലേക്ക് കുടിയേറുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. 1.06 സെക്കന്റാണ് ടീസറിന്റെ ദൈര്‍ഘ്യം. യൂട്യൂബില്‍ ഇട്ട് ഒരു മണിക്കൂറിനുള്ളില്‍ തന്നെ നിരവധി ആരാധകരാണ് ടീസര്‍ കണ്ടത്.

ആരാണീ ചാനല്‍ രാജാക്കന്മാര്‍ -ബ്ളെസി

0509pm 01/05/2016 ദമ്മാം: ആത്മാര്‍ഥമായ സമീപനം സിനിമക്കാരില്‍ നിന്നുണ്ടാകുന്നുവെങ്കില്‍ അവര്‍ രാഷ്ട്രീയത്തില്‍ വരുന്നതില്‍ തെറ്റില്ളെന്ന് സംവിധായകന്‍ ബ്ളെസി. സിനിമക്കാരുടെ രാഷ്ട്രീയത്തെ പിന്തുണക്കണോ എന്ന് തീരുമാനിക്കേണ്ടത് അവരുടെ അജണ്ടകള്‍ പരിശോധിച്ചാകണം. ഈയിടെ നടന്ന ഒരു ചാനല്‍ ചര്‍ച്ചയില്‍ ‘ഏഴാംകൂലികളായ സിനിമക്കാര്‍ രാഷ്ട്രീയത്തില്‍ വരുന്നു’വെന്ന് ഒരാള്‍ പറയുന്നത് കേട്ടു. സ്ഥിരമായി ചാനല്‍ ചര്‍ച്ചകളില്‍ വന്നിരിക്കുന്ന ഒരാളാണ്. പേര് പറയുന്നില്ല. ചില തൊഴില്‍ ചെയ്യാന്‍ ചില ആള്‍ക്കാര്‍ മാത്രം എന്നുണ്ടോ. എല്ലാവര്‍ക്കും സാമൂഹിക പ്രതിബദ്ധതയുണ്ട്. വലിയ ശാസ്ത്രജ്ഞരും ഡോക്ടര്‍മാരും വരെ രാഷ്ട്രീയത്തില്‍ Read more about ആരാണീ ചാനല്‍ രാജാക്കന്മാര്‍ -ബ്ളെസി[…]

വിമാന ജീവനക്കാരോട് മോശമായി പെരുമാറിയതിന്: നടന്‍ ജിനു ജോസഫിനെ തടഞ്ഞത്

09:09am 01/05/2016 അബൂദബി: വിമാന യാത്രക്കിടെ ജീവനക്കാരോട് മോശമായി പെരുമാറിയതിനെ തുടര്‍ന്നാണ് മലയാളി നടന്‍ ജിനു ജോസഫിനെ തടഞ്ഞുവെച്ചതെന്ന് ഇത്തിഹാദ് എയര്‍വേസ് വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. ന്യൂയോര്‍ക്ക് അബൂദബി യാത്രക്കിടെയുണ്ടായ മോശമായ പെരുമാറ്റങ്ങള്‍ക്ക് മാപ്പ് എഴുതി നല്‍കിയതിനെ തുടര്‍ന്നാണ് വിട്ടയച്ചത്. ന്യൂയോര്‍ക്കില്‍ നിന്നുള്ള യാത്രക്കിടെ കാബിന്‍ ജീവനക്കാരോട് മോശമായി പെരുമാറിയതിനെ തുടര്‍ന്നാണ് അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ചോദ്യം ചെയ്യുന്നതിനായി തടഞ്ഞുവെച്ചത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലില്‍ തന്റെ മോശം പെരുമാറ്റത്തിന് യാത്രക്കാരന്‍ മാപ്പ് എഴുതിനല്‍കുകയായിരുന്നു. തുടര്‍ന്ന് യാത്ര തുടരാന്‍ Read more about വിമാന ജീവനക്കാരോട് മോശമായി പെരുമാറിയതിന്: നടന്‍ ജിനു ജോസഫിനെ തടഞ്ഞത്[…]

തീയറ്റര്‍ സമരം പിന്‍വലിച്ചു

01.25 AM 01-05-2016 കൊച്ചി: സംസ്ഥാനത്തെ എ ക്ലാസ് തീയറ്റര്‍ ഉടമകള്‍ മെയ് രണ്ട് മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. മെയ് രണ്ടിനകം സംസ്ഥാനത്തെ മുഴുവന്‍ തീയറ്ററുകളിലും ഇടിക്കറ്റിങ് സംവിധാനം ഏര്‍പ്പെടുത്തണമെന്ന സര്‍ക്കാര്‍ ഉത്തരവിന്മേല്‍ രണ്ട് മാസത്തെ ഇളവ് ലഭിച്ചതിനെ തുടര്‍ന്നാണ് സമരം പിന്‍വലിക്കുന്നതെന്ന് കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്ന കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് നിയമത്തില്‍ ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ Read more about തീയറ്റര്‍ സമരം പിന്‍വലിച്ചു[…]

തന്മാത്രയെ ബ്ലസി ഹിന്ദിയിലേക്ക് കൊണ്ടു പോകുന്നു

06:55PM 30/4/2016 മലയാളത്തില്‍ ഹിറ്റായ തന്മാത്രയ്ക്ക് സംവിധായകന്‍ ബ്ലസി ഹിന്ദി റീമേയ്ക്ക് ഒരുക്കുന്നു. ദമ്മാം മീഡിയ ഫോറം സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ വച്ചാണ് ബ്ലസി തന്മാത്രയുടെ ഹിന്ദി റീമേയ്ക്കിനെക്കുറിച്ച് വെളിപ്പെടുത്തിയത്. ചിത്രത്തിലെ താരനിര്‍ണയം പൂര്‍ത്തിയായിട്ടില്ല. സെക്രട്ടറിയേറ്റ് ജീവനക്കാരനായ രമേശന്‍ അല്‍ഷിമേഴ്‌സ് ബാധിതനാകുന്നതാണ് ചിത്രത്തിന്റെ പ്രമേയം. 2005ല്‍ പുറത്തിറങ്ങിയ ചിത്രം വന്‍ ഹിറ്റായിരുന്നു. ആ വര്‍ഷത്തെ അഞ്ച് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും തന്മാത്ര സ്വന്തമാക്കി. മോഹന്‍ലാലിനെ മികച്ച നടനായും ബ്ലസിയെ മികച്ച സംവിധായകനായും തെരഞ്ഞെടുത്തു. ആ വര്‍ഷത്തെ Read more about തന്മാത്രയെ ബ്ലസി ഹിന്ദിയിലേക്ക് കൊണ്ടു പോകുന്നു[…]

ഗോപി സുന്ദറിനു കടുത്ത ഒരു ആരാധിക;

06:47PM 30/4/2016 സംഗീത സംവിധായകന്‍ ഗോപി സുന്ദറിന് ആരാധികമാരുടെ കാര്യത്തില്‍ കുറവൊന്നും ഇല്ല. മലയാളി നടിമാര്‍ക്കിടയില്‍ ഇപ്പോള്‍ ഗോപി സുന്ദറിന് കടുത്ത ഒരു ആരാധിക ഉണ്ടായിട്ടുണ്ട്. മറ്റാരുമല്ല നടി വേദികയാണു ഗോപി സുന്ദറിന്റെ കടുത്ത ഫാനായി മാറിരിക്കുന്നത്. ഗോപിയുടെ ജെയിംസ് ആന്റെ് ആലീസിലെ ഗാനങ്ങള്‍ കേട്ടിട്ട് ഒരു രക്ഷയും ഇല്ലന്നു വേദിക ട്വിറ്ററില്‍ കുറിച്ചു. അത് അത്രയ്ക്കു മനോഹരമാണെന്നും ഇവര്‍ പറയുന്നു. നടിയുടെ പുതിയ ചിത്രമായ ജെയിംസ് ആന്റെ് ആലീസിലെ ഗാനങ്ങള്‍ സംവിധാനം ചെയ്തിരിക്കുന്നത് ഗോപിസുന്ദറാണ്. താന്‍ Read more about ഗോപി സുന്ദറിനു കടുത്ത ഒരു ആരാധിക;[…]

സിനിമയില്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് കല്‍പ്പനയുടെ മകള്‍ ശ്രീമയി

07:10pm 29/4/2016 താന്‍ സിനിമയില്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് നടി കല്‍പ്പനയുടെ മകള്‍ ശ്രീമയി. ഇപ്പോള്‍ ഞാന്‍ പ്ലസ് വണ്ണിന് പഠിക്കുകയാണ്. പഠനത്തിന് ശേഷം സിനിമ അഭിനയവുമായി ബന്ധപ്പെട്ട കോഴ്‌സ് പഠിക്കണം. അതിന് ശേഷമേ സിനിമാ അഭിനയത്തെക്കുറിച്ച് ചിന്തിക്കുന്നുള്ളുവെന്നും ശ്രീമയി പറഞ്ഞു. അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടെങ്കിലും ഇപ്പോള്‍ പഠനത്തിനാണ് മുന്‍ഗണന നല്‍കുന്നതെന്നും ശ്രീമയി കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ ഒരു സിനിമയിലേക്കും തനിക്ക് ഓഫര്‍ ലഭിച്ചിട്ടില്ലെന്നും ശ്രീമയി പറഞ്ഞു. പ്രൊഫഷനായി എടുക്കാന്‍ പറ്റിയ മേഖലയാണ് സിനിമയെന്ന് അമ്മ പറഞ്ഞിട്ടുണ്ട്. വളര്‍ന്നത് ചെന്നൈയിലായത് Read more about സിനിമയില്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് കല്‍പ്പനയുടെ മകള്‍ ശ്രീമയി[…]

താന്‍ അറസ്റ്റിലായതായി നടന്‍ ജിനു ജോസഫ്

07:02pm 29/04/2016 അബുദബി വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റിലായതായി നടന്‍ ജിനു ജോസഫ്. അദ്ദേഹം തന്നെയാണ് ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഇക്കാര്യം അറിയിച്ചത്. ന്യൂയോര്‍ക്ക് അബുദബി വിമാനയാത്രക്കിടെ തനിക്ക് ജീവനക്കാരില്‍ നിന്ന് നേരിട്ട ദുരനുഭവം ജിനു യാത്രക്കിടെത്തന്നെ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരുന്നു. അതിന് പിന്നീലെയാണ് വിമാനം അബുദബിയിലെത്തിയപ്പോള്‍ അറസ്റ്റ് നടന്നതായും അദ്ദേഹം അറിയിച്ചിരിക്കുന്നത്. ന്യൂയോര്‍ക്കില്‍ നിന്ന് അബുദാബിയിലേക്ക് വിമാനയാത്ര ചെയ്യേണ്ടി വന്ന തനിക്ക് വിമാനത്തില്‍ നേരിടേണ്ടി വന്നത് ഒന്നിലേറെ ദുരനുഭവങ്ങളാണെന്ന് നടന്‍ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ അറിയിച്ചിരുന്നു. ബിസിനസ്സ് ക്ലാസ്സില്‍ യാത്ര Read more about താന്‍ അറസ്റ്റിലായതായി നടന്‍ ജിനു ജോസഫ്[…]

എം.പിയായ സുരേഷ് ഗോപിക്ക് പിണക്കം മറന്ന് മമ്മൂട്ടിയുടെ ആശംസയും ഉപദേശവും

06:00pm 29/4/2016 Mammootty, Suresh Gopi in The King and Commissioner Stills[/caption] രാജ്യസഭാ എം.പിയായ സുരേഷ് ഗോപിക്ക് പിണക്കം മറന്ന് മമ്മൂട്ടിയുടെ ആശംസയും ഉപദേശവും. രാജ്യസഭാ അംഗമാകുന്ന ഉടന്‍ വന്‍ പ്രഖ്യാപനങ്ങളൊന്നും നടത്തരുതെന്നാണ് മമ്മൂട്ടി സുരേഷ് ഗോപിക്ക് നല്‍കിയ ഉപദേശം. എം.പിക്ക് പരിമിതികളുണ്ടെന്ന് മനസിലാക്കണമെന്നും അദ്ദേഹം സഹപ്രവര്‍ത്തകനെ ഓര്‍മ്മിപ്പിച്ചു. സാധാരണ എം.പിമാരെപ്പോലെ തന്നെ നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന എം.പിമാര്‍ക്കും പ്രതിവര്‍ഷം രണ്ട് കോടി രുപയുടെ ഫണ്ടുണ്ടെന്നായിരുന്നു സുരേഷ് ഗോപി ഇതിന് നല്‍കിയ മറുപടി. ആദിവാസി ക്ഷേമം, Read more about എം.പിയായ സുരേഷ് ഗോപിക്ക് പിണക്കം മറന്ന് മമ്മൂട്ടിയുടെ ആശംസയും ഉപദേശവും[…]

വരുന്നു ജംഗിള്‍ബുക്ക് 2

05:27pm 28/04/2016 ജംഗിള്‍ ബുക്കിന് രണ്ടാം ഭാഗം വരുന്നു. ഡിസ്‌നി തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആദ്യഭാഗം സംവിധാനം ചെയ്ത ജോണ്‍ ഫേവ്‌റ്യൂ തന്നെ ആയിരിക്കും രണ്ടാം ഭാഗവും സംവിധാനം ചെയ്യുക. ജംഗിള്‍ ബുക്കിന് പുറമെ ‘മാല്‍ഫിഷന്റ്, ‘ആലീസ് ഇന്‍ വണ്ടര്‍ലാന്റ്’ ശ്രേണിയിലെ പുതിയ സിനിമകളും ഡിസ്‌നി നിര്‍മിക്കുന്നുണ്ട്. 2018 ലായിരിക്കും രണ്ടാം ഭാഗം പുറത്തിറങ്ങുക. 1967ല്‍ പുറത്തിറങ്ങിയ അനിമേഷന്‍ ചിത്രത്തിന്റെ റിമേക്ക് ആണ് ജോണ്‍ ഫേവ്രൊ സംവിധാനം ചെയ്ത് 3 ഡി ചിത്രം. ഇന്ത്യന്‍വംശജനായ നീല്‍ സേത്തിയാണ് Read more about വരുന്നു ജംഗിള്‍ബുക്ക് 2[…]