ഇമെയില്‍ കങ്കണയെ കുടുക്കി; ചിത്രങ്ങള്‍ ഹൃത്വികിനെ കുരുക്കുന്നു

04:39pm 27/4/2016 ബോളിവുഡിലെ ഇപ്പോഴത്തെ ഏറ്റവും ചൂടന്‍ വാര്‍ത്ത ഹൃത്വിക്‌ കങ്കണാ റാണത്ത്‌ ഉടക്കാണ്‌. പരസ്‌പരം ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി വിവാദം കൊഴുക്കുന്നതിനിടയില്‍ കഴിഞ്ഞയാഴ്‌ച ഹൃത്വികിന്‌ അയച്ചതെന്ന്‌ കരുതുന്ന ഇ മെയിലുകള്‍ കങ്കണയെ കുടുക്കിലാക്കിയിരുന്നെങ്കില്‍ ഈ ആഴ്‌ച പുറത്ത്‌ വന്ന കങ്കണയുമായുള്ള രഹസ്യനിമിഷങ്ങളുടെ ചിത്രങ്ങള്‍ ഹൃത്വികിനെയും കുരുക്കി. സംഭവത്തിന്‌ കാരണം കങ്കണയുടെ വണ്‍വേ പ്രേമമായിരുന്നെന്ന ഹൃത്വികിന്റെ ആരോപണങ്ങള്‍ സമ്പൂര്‍ണ്ണമായി തള്ളിക്കളയുന്ന കങ്കണയുമായി ഹൃത്വികിന്റെ സ്വകാര്യ ചിത്രങ്ങളാണ്‌ പുറത്തുവന്നത്‌. കഴിഞ്ഞ ദിവസം പുറത്തു വന്ന ചിത്രം സംഭവത്തില്‍ എരിതീയില്‍ എണ്ണയൊഴിക്കുന്നതിന്‌ Read more about ഇമെയില്‍ കങ്കണയെ കുടുക്കി; ചിത്രങ്ങള്‍ ഹൃത്വികിനെ കുരുക്കുന്നു[…]

2015 ല്‍ മലയാളി പയ്യന്മാരേ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ച സ്‌ത്രീ

08:50am 27/4/2016 2015 ല്‍ മലയാളി പയ്യന്മാരുടെ മനസു കീഴടക്കിയ സുന്ദരിയെ പ്രഖ്യാപിച്ചു. കൊച്ചി ടൈംസാണു 2015 ലെ ഏറ്റവും അകര്‍ഷകയായ സ്‌ത്രീയെ പ്രഖ്യാപിച്ചത്‌. എന്നാല്‍ അതു 2015 ല്‍ ഏറ്റവും കൂടുതല്‍ കേട്ട പേരുകളായ സായി പല്ലവിയുടെയോ പാര്‍വ്വതിയുടേയോ അല്ല. നീന എന്ന ഒറ്റ ചിത്രത്തിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ ദീപതി സതിയാണു മലയാളി പയ്യന്മാരേ ആകര്‍ഷിച്ച സ്‌ത്രീയെന്നു സര്‍വ്വേ പറയുന്നു. ചെന്നൈയില്‍ ഏറ്റവും ആകര്‍ഷകയായി തിരഞ്ഞെടുത്ത നയന്‍താര മലയാളത്തില്‍ രണ്ടാമതാണ്‌. മൂന്നാം സ്‌ഥാനത്തു പാര്‍വ്വതിയും Read more about 2015 ല്‍ മലയാളി പയ്യന്മാരേ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ച സ്‌ത്രീ[…]

ഇന്റര്‍നെറ്റില്‍ ‘ലീല ‘ യുടെ വാജ്യപ്രിന്റ്‌

08:45am 27/4/2016 രഞ്‌ജിത്തിന്റെ പുതിയ ചിത്രം ലീലയുടെ വ്യാജപ്രിന്റ്‌ ഇന്റര്‍നെറ്റില്‍. 13,000 ല്‍ അധികം പേര്‍ ഇതുവരെ ഇന്റര്‍നെറ്റിലൂടെ ചിത്രത്തിന്റെ വ്യാജപ്രിന്റ്‌ കണ്ടുവെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. എവിടെ നിന്നാണ്‌ ചിത്രത്തിന്റെ വ്യാജന്‍ അപ്‌ലോഡ്‌ ചെയ്‌തിരിക്കുന്നതെന്ന്‌ ഇതുവരെ വ്യക്‌തമായിട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌. തിയേറ്റര്‍ റിലീസിനോടൊപ്പം ഓണ്‍ലൈന്‍ റിലീസും ലീല ടീം നടത്തിയിരുന്നു. റിലീസ്‌ ദിവസം തന്നെ ഇന്ത്യ ഒഴികെ ലോകത്ത്‌ എവിടെ ഇരുന്നും സിനിമ ഓണ്‍ലൈനില്‍ കാണുന്നതിനുള്ള അവസരമായിരുന്നു ഒരുക്കിയിരുന്നത്‌. ഇതുവഴിയാണ്‌ ചിത്രത്തിന്റെ വ്യാജന്‍ ഇറങ്ങിയതെന്നാണ്‌ സൂചനകള്‍.

പണിമുടക്ക് ആരംഭിച്ചാല്‍ കോടതിയെ സമീപിക്കുമെന്ന് വിതരണക്കാരും നിര്‍മാതാക്കളും

11.52 PM 26-04-2016 കൊച്ചി: സര്‍ക്കാരിന്റെ ഇ-ടിക്കറ്റിങ്, സെസ് എന്നിവയ്‌ക്കെതിരെ പ്രദര്‍ശന ശാലകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ ആഹ്വാനം ചെയ്തിരിക്കുന്ന അനിശ്ചികാല പണിമുടക്കിനെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനും രംഗത്ത്. മെയ് രണ്ടു മുതല്‍ തിയറ്ററുകള്‍ അടച്ചിടാനുള്ള ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്റെ തീരുമാനത്തിനെതിരെ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സുരേഷ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സര്‍ക്കാരിന്റെ പുതിയ സംവിധാനത്തില്‍ പ്രതിഷേധിച്ച് യാതൊരു മുന്നറിയിപ്പുമില്ലാതെ ഏകപക്ഷീയമായി കഴിഞ്ഞ ഏഴാം തിയതി തിയറ്ററുകള്‍ അടച്ചിട്ട് സൂചനാപണിമുടക്ക് Read more about പണിമുടക്ക് ആരംഭിച്ചാല്‍ കോടതിയെ സമീപിക്കുമെന്ന് വിതരണക്കാരും നിര്‍മാതാക്കളും[…]

രതീഷിന്റെ മകള്‍ വിവാഹിതയായി

09:06am 26/4/2016 കൊച്ചി: അന്തരിച്ച ചലച്ചിത്രനടന്‍ രതീഷിന്റെ മകള്‍ പത്മയ്ക്ക് താരങ്ങളുടെ ആശിര്‍വാദത്തോടെ മാംഗല്യം. കൊച്ചി ടി.ഡി.എം. ഹാളില്‍ നടന്ന വിവാഹ ചടങ്ങിന് മലയാളം സിനിമാലോകം ഒന്നടങ്കമെത്തി. മാതാപിതാക്കളുടെ നിര്യാണത്തെ തുടര്‍ന്നുള്ള അഭാവം നീക്കാന്‍ അവരുടെ സുഹൃത്തുക്കള്‍ പ്രത്യേകം ശ്രദ്ധിച്ചു. മാതാപിതാക്കളുടെ സ്ഥാനത്തുനിന്നു ചലച്ചിത്ര താരം മേനകയും ഭര്‍ത്താവും നിര്‍മാതാവുമായ സുരേഷ് കുമാറും വധുവിനെ കതിര്‍മണ്ഡപത്തിലേക്ക് ആനയിച്ചപ്പോള്‍ താലവുമായി ജയറാമിന്റെ ഭാര്യയും ചലച്ചിത്രതാരവുമായ പാര്‍വതി, വധുവിന്റെ സഹോദരി പാര്‍വതി, കീര്‍ത്തി, രാധിക എന്നിവര്‍ വധുവിനെ വരവേറ്റു. മമ്മൂട്ടിയുടെ Read more about രതീഷിന്റെ മകള്‍ വിവാഹിതയായി[…]

സണ്ണി ലിയോണ്‍ ആഗ്രഹിക്കുന്നത്‌ ഒന്നുമാത്രം

09:04am 26/4/2016 വിമര്‍ശകര്‍ തന്റെ സിനിമ കാണാന്‍ ടിക്കറ്റ്‌ എടുക്കേണ്ടന്നു സണ്ണി ലിയോണ്‍. അവാര്‍ഡ്‌ പ്രതിക്ഷിച്ചല്ല ഇത്രയും കാലം അഭിനയിച്ചത്‌. ആരാധകരുടെ പിന്തുണമാത്രം മതി, അതുമാത്രമേ ആഗ്രഹിക്കുന്നുള്ളു എന്നു താരം പറയുന്നു. ആരാധകര്‍ തന്നെ കാണട്ടെ, തന്റെ ചിത്രങ്ങള്‍ ആരാധകര്‍ മാത്രം കണ്ടാല്‍ മതിയെന്നും നിരൂപകര്‍ക്കുള്ള മറുപടിയായി വ്യക്‌തമാക്കുന്നു. തിരഞ്ഞെടുക്കുന്ന എല്ലാ ചിത്രങ്ങളിലും തനിക്കു നൂറു ശതമാനം വിശ്വാസമുണ്ടൈന്നും ഇവര്‍ പറയുന്നു. മിലാപ്‌ സവേരി സംവിധാനം ചെയ്യത മസ്‌തിസാദെ എന്ന ചിത്രത്തിലാണു സണ്ണി ഒടുവിലായി അഭിനയിച്ചത്‌. പോണ്‍ Read more about സണ്ണി ലിയോണ്‍ ആഗ്രഹിക്കുന്നത്‌ ഒന്നുമാത്രം[…]

വിവാഹവാര്‍ഷിക ദിനത്തില്‍ ഭാര്യക്ക് സ്‌നേഹസമ്മാനവുമായി പൃഥ്വീരാജ്

06:01pm 25/4/2016 അഞ്ചാം വിവാഹവാര്‍ഷികദിനത്തില്‍ ഭാര്യ സുപ്രിയക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വീരാജിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. തന്റെ ജീവിതത്തിലുണ്ടായ ഉയര്‍ച്ചതാഴ്ചകളിലും നേരിടേണ്ടി വന്ന വെല്ലുവിളികളിലും ഉത്തമസുഹൃത്തായി എപ്പോഴും ഭാര്യയുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. ജീവിതത്തില്‍ സംഭവിച്ച എല്ലാ നന്‍മകള്‍ക്കും ഈ ലോകത്തില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട മകള്‍ക്ക് ജന്‍മം നല്‍കിയതിനും പൃഥ്വീരാജ് തന്റെ സ്‌നേഹം ഭാര്യക്കായി പങ്കുവെക്കുന്നു. 2011ലായിരുന്നു ബിബിസിയില്‍ ബിസിനസ് വിഭാഗം റിപ്പോര്‍ട്ടറായിരുന്ന സുപ്രിയയെ വിവാഹം കഴിക്കുന്നത്. പ്രണയവിവാഹമായിരുന്നു ഇരുവരുടേയും. ഏകമകള്‍ അലംകൃതക്ക് ഇപ്പോള്‍ രണ്ട് വയസുണ്ട്.

സിദ്ധിഖിന്റെ ചിത്രത്തില്‍ ജയസൂര്യ

02:10pm 25/4/2016 വ്യത്യസ്‌തതയ്‌ക്കുള്ള ത്വരയും ജോലിയില്‍ കാട്ടുന്ന കഠിനാദ്ധ്വാനവും തന്നെയാണ്‌ ജയസൂര്യയ്‌ക്ക് മലയാള നടന്മാരില്‍ ഇടം നേടിക്കൊടുത്തതെന്നതില്‍ അഭിപ്രായ വ്യത്യാസമുണ്ടാകില്ല. സു..സു..സുധി, അപ്പോത്തിക്കരി, ബ്യൂട്ടിഫുള്‍ തുടങ്ങി വൈവിദ്ധ്യ വേഷങ്ങള്‍ സമ്മാനിച്ച ജയസൂര്യ ഇനി അവതരിപ്പിക്കാന്‍ പോകുന്നത്‌ ഇഷ്‌ടപ്പെടുന്ന വസ്‌തുക്കള്‍ അടിച്ചു മാറ്റുന്ന പ്രത്യേക മാനസീകരോഗിയായി. കാത്തുകാത്തിരുന്നും പ്രാര്‍ത്ഥിച്ചും കിട്ടിയതെന്ന്‌ ജയസൂര്യ തന്നെ അഭിപ്രായപ്പെടുന്ന സിദ്ധിഖ്‌ലാല്‍ ചിത്രത്തില്‍ ക്‌ളെപ്‌റ്റോമാനിയാക്‌ ആയിട്ടാണ്‌ ജയസൂര്യ പ്രത്യക്ഷപ്പെടുന്നത്‌. സിദ്ധിഖിന്റെയും ലാലിന്റെയും സംവിധാനങ്ങളിലുള്ള രണ്ടു ചിത്രങ്ങളില്‍ ഒരേ ദിവസമാണ്‌ ജയസൂര്യ ഒപ്പുവെച്ചത്‌. ഇതില്‍ സിദ്ധിക്കിന്റെ Read more about സിദ്ധിഖിന്റെ ചിത്രത്തില്‍ ജയസൂര്യ[…]

പണത്തെ സ്‌നേഹിക്കുന്നയാളല്ല ഞാന്‍

09:00am 25/04/2016 പ്രതിഫലം പോരെന്നു പറഞ്ഞ് കട ഉദ്ഘാടനം ചെയ്യാതെ മടങ്ങാനൊരുങ്ങിയത് നാട്ടുകാര്‍ തടഞ്ഞ സംഭവത്തില്‍ വിശദീകരണവുമായി നടി ഭാമ. മൂവാറ്റുപുഴ പി.ഒ ജങ്ഷനില്‍ ശനിയാഴ്ച തുറന്ന ടെക്‌സ്‌റ്റൈല്‍ ഷോറൂമിന്റെ ഉദ്ഘാടനത്തിനാണ് നടിയെ ക്ഷണിച്ചത്. ഒരു ലക്ഷം രൂപ പ്രതിഫലം നല്‍കാമെന്ന കരാറിലായിരുന്നു ക്ഷണിച്ചത്. അഡ്വാന്‍സായി അമ്പതിനായിരം രൂപ നല്‍കുകയും ചെയ്തു. എന്നാല്‍, ഉദ്ഘാടന സമയമായപ്പോള്‍ കാറിലത്തെിയ നടി കടയില്‍ പ്രവേശിക്കാതെ വാഹനത്തില്‍ തന്നെയിരുന്നു കൂടുതല്‍ പ്രതിഫലം ആവശ്യപ്പെടുകയായിരുന്നു. രണ്ടര ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെന്നായിരുന്നു വാര്‍ത്ത. ഫേസ്ബുക്കിലൂടെയാണ് Read more about പണത്തെ സ്‌നേഹിക്കുന്നയാളല്ല ഞാന്‍[…]

ചാര്‍ലിയെ പുകഴ്‌ത്തി മാധവന്‍; സുന്ദരിപ്പെണ്ണിനോട്‌ ഇഷ്‌ടം

03:58pm 23/4/2016 ദുല്‍ഖറിന്റെ ചാര്‍ലിയെ പ്രശംസിച്ച്‌ നടന്‍ മാധവന്‍. ട്വിറ്ററിലൂടെയാണ്‌ താരം ദുല്‍ഖറിനെ പുകഴ്‌ത്തിയത്‌. ദുല്‍ഖര്‍ ബ്രോ ചാര്‍ലി കണ്ടു. അതിമനോഹരം. സുന്ദരിപ്പെണ്ണേ എന്ന ഗാനത്തോട്‌ ഇഷ്‌ടം തോന്നുന്നു. നിങ്ങള്‍ എല്ലാവരും തകര്‍ത്തു. ദുല്‍ക്കറിന്റെ പാട്ടും ഒരുപാട്‌ ഇഷ്‌ടപ്പെട്ടുവെന്നും മാധവന്‍ പറയുന്നു. മാധവന്റെ ട്വീറ്റിന്‌ ദുല്‍ഖര്‍ മറുപടി നല്‍കുകയും ചെയ്‌തു. വളരെയധികം നന്ദിയുണ്ടെന്നും അങ്ങയെപ്പോലെ ഒരാളില്‍ നിന്നും ഇത്‌ കേള്‍ക്കാന്‍ കഴിഞ്ഞത്‌ വലിയൊരു അംഗീകാരമായി കാണുന്നുവെന്നും ദുല്‍ഖര്‍ പറഞ്ഞു.