ഈ മാസം ബ്ലോഗ്‌ എഴുതുന്നില്ല: മോഹന്‍ലാല്‍

12:55pm 22/4/2016 മോഹന്‍ലാലിന്റെ ബ്ലോഗുകള്‍ മലയാളികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നവയാണ്‌. സ്വന്തം കൈപ്പടയിലെഴുയിയ കുറിപ്പുകളായാണ്‌ മോഹന്‍ലാലിന്റെ ബ്ലോഗുകള്‍ ഓരോ മാസവും എത്തുക. എന്നാല്‍ ഈ മാസം താന്‍ ബ്ലോഗൊന്നും എഴുതുന്നില്ലെന്ന്‌ തന്റെ ബ്ലോഗിലൂടെ അറിയിച്ചിരിക്കുകയാണ്‌ മോഹന്‍ലാല്‍ കുടുംബവുമൊത്ത്‌ വിദേശയാത്രയിലായതിനാല്‍ ഈ മാസം ബ്ലോഗ്‌ എഴുതുന്നില്ലെന്ന്‌ മോഹന്‍ലാല്‍ പറഞ്ഞു. ഞാന്‍ ഒരു വിദേശയാത്രയുടെ തിരക്കിലാണ്‌. അതിനാല്‍ ചിന്തകള്‍ പകര്‍ത്തുവാന്‍ പറ്റിയ ഒരു സാഹചര്യത്തിലല്ല. ഈ മാസം ഞാനൊരു ഇടവേള എടുക്കുകയാണ്‌്. അടുത്തമാസം തീര്‍ച്ചയായും ഇതുവഴി നിങ്ങളിലേക്ക്‌ എത്തുന്നതായിരിക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു Read more about ഈ മാസം ബ്ലോഗ്‌ എഴുതുന്നില്ല: മോഹന്‍ലാല്‍[…]

തോപ്പില്‍ ജോപ്പനില്‍ മമ്മൂട്ടിയുടെ നായികമാര്‍ ആന്‍ഡ്രിയയും ദീപ്തിസതിയും

12:14pm 21/4/2016 അന്നയും റസൂലിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറുകയും ലോഹത്തില്‍ സൂപ്പര്‍താര നായികമാരില്‍ ഒരാളായി മാറുകയും ചെയ്ത ആന്‍ഡ്രിയ ആദ്യമായി മമ്മൂട്ടിക്ക് നായികയാകുന്നു. സൂപ്പര്‍താരം കബഡികളി ഭ്രാന്തനെ അവതരിപ്പിക്കുന്ന പുതിയ ചിത്രം തോപ്പില്‍ ജോപ്പനിലാണ് ആന്‍ഡ്രിയ എത്തുന്നത്. താരം സിനിമയില്‍ കരാര്‍ ഒപ്പിട്ടതായും ഉടന്‍ സിനിമയില്‍ ചേരുമെന്നുമാണ് വാര്‍ത്തകള്‍. കബഡികളി ഭ്രാന്തനായ ജോപ്പന്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി അഭിനയിക്കുന്നത്. എറണാകുളത്തും പരിസരങ്ങളിലുമായി തുടങ്ങുന്ന സിനിമയില്‍ ആന്‍ഡ്രിയയെ കൂടാതെ മറ്റൊരു നായിക കൂടിയുണ്ട്. ഈ വേഷത്തിലേക്ക് ദീപ്തി സതിയെയാണ് Read more about തോപ്പില്‍ ജോപ്പനില്‍ മമ്മൂട്ടിയുടെ നായികമാര്‍ ആന്‍ഡ്രിയയും ദീപ്തിസതിയും[…]

വൈറ്റിന്റെ ട്രെയിലര്‍

02:22pm 20/4/2016 മമ്മൂട്ടി നായകനായെത്തുന്ന വൈറ്റിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇരുപത്തിയഞ്ചുകാരിയെ പ്രണയിക്കുന്ന മധ്യവയസ്‌കന്റെ കഥയാണ് വൈറ്റ് പറയുന്നത്. ഉദയ് അനന്തനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ നായികയായി എത്തുന്നത് ഹുമാ ഖുറോഷിയാണ്. സുനില്‍ സുഖദ, അഹമ്മദ് സിദ്ദിഖ്, മഞ്ജുലിക, സോന നായര്‍, സിദ്ദിഖ്, കെ.പി.എ.സി ലളിത തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വിവാഹ വാര്‍ത്തകളെക്കുറിച്ച് തമന്നയുടെ പ്രതികരണം

02:20pm 20/4/2016 ചെന്നൈ: വിവാഹ വാര്‍ത്തകള്‍ നിഷേധിച്ച് തെന്നിന്ത്യന്‍ സുന്ദരി തമന്ന ഭാട്ടിയ. തമന്ന ഒരു സോഫ്‌റ്റ്വെയര്‍ എന്‍ജിനിയറെ വിവാഹം കഴിക്കാന്‍ പോവുകയാണെന്നും വിവാഹത്തോടെ തമന്ന സിനിമ ഉപേക്ഷിക്കുമെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണെന്നും താനിപ്പോള്‍ സിനിമയുടെ തിരക്കിലാണെന്നും താരം വ്യക്തമാക്കി. വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത തെറ്റാണെന്നും ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുമെന്ന് തോന്നുന്നയാളെ കണ്ടെത്തുമ്പോള്‍ താന്‍ തന്നെ ലോകത്തെ അറിയിക്കുമെന്നും തമന്ന പറഞ്ഞു. ഇപ്പോള്‍ പ്രഭുദേവയ്‌ക്കൊപ്പമുള്ള ചിത്രത്തിന്റെ തിരക്കുകളിലാണ് തമന്ന

ഫാനി’ന് പാകിസ്താനിലും റെക്കോര്‍ഡ് കളക്ഷന്‍

12:22pm 19/04/2016 കറാച്ചി: സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാന്‍ നായകനായ പുതിയ സിനിമ ഫാനിന് പാകിസ്താനിലും ഗംഭീര വരവേല്‍പ്. റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനകം കളക്ഷന്‍ അഞ്ച് കോടി കവിഞ്ഞിരിക്കുകയാണ്. ലാഹോറിലും കറാച്ചിയിലും അടുത്ത ഒരാഴ്ചത്തേക്ക് എല്ലാ തിയേറ്ററുകളിലും ബുക്കിങ് പൂര്‍ത്തിയായതായി വിതരണക്കാര്‍ അറിയിച്ചു. ജിയോ ഫിലിംസാണ് പാകിസ്താനില്‍ ചിത്രത്തിന്റെ വിതരണം നടത്തുന്നത്. എസ്.ആര്‍.കെ ഇരട്ട വേഷത്തില്‍ മികച്ച അഭിനയവുമായി തിരിച്ചത്തെുന്ന ചിത്രത്തെ ഇന്ത്യയിലെയും പാകിസ്താനിലെയും പ്രേക്ഷകരും നിരൂപകരും ഒരുപോലെ സ്വീകരിച്ചിരിക്കുകയാണ്. ഏപ്രില്‍ 15ന് തിയേറ്ററുകളിലത്തെിയ ചിത്രം Read more about ഫാനി’ന് പാകിസ്താനിലും റെക്കോര്‍ഡ് കളക്ഷന്‍[…]

വിക്രത്തിന്റെ പിറന്നാളിന് ആഞ്ഞുകൊട്ടി ആഘോഷിച്ച് മമ്മൂട്ടിയും

09:25pm 18/4/2016 വിക്രത്തിന്റെ പിറന്നാളിന് ആഞ്ഞുകൊട്ടി ആഘോഷിച്ച് മമ്മൂട്ടിയും. തമിഴ് സെലിബ്രിറ്റി ക്രിക്കറ്റായ നടികര്‍ സംഘം ക്രിക്കറ്റ് വേദിയില്‍ ആണ് അപൂര്‍വ്വ സംഗമം ഉണ്ടായത്. പ്രശസ്ത ഡ്രംസ് വാദകന്‍ ശിവമണിക്കൊപ്പം ഡ്രംസ് കൊട്ടുന്ന മമ്മൂട്ടിയും വിക്രമും ചേര്‍ന്നുള്ള വീഡിയോ ഓണ്‍ലൈനില്‍ തരംഗമായി കഴിഞ്ഞു. തമിഴ് നടന്മാരായ വിശാല്‍ അടക്കമുള്ള താരങ്ങളും വീഡിയോയിലുണ്ട്. തുടര്‍ന്ന് വിക്രത്തിന്റെ പിറന്നാള്‍ ആഷോഷവും നടന്നു. വിക്രത്തിന് കേക്ക് നല്‍കി മമ്മൂട്ടിയും ആഘോഷത്തില്‍ ചേര്‍ന്നു. ഇവരെകൂടാതെ വെങ്കിടേഷ്, സുദീപ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. നടികര്‍ Read more about വിക്രത്തിന്റെ പിറന്നാളിന് ആഞ്ഞുകൊട്ടി ആഘോഷിച്ച് മമ്മൂട്ടിയും[…]

അല്‍ഫോന്‍സ് പുത്രന് പിന്തുണയുമായി ബി.ഉണ്ണികൃഷ്ണന്‍

09:25am 16/4/2016 പ്രേമം സിനിമയ്ക്ക് അവാര്‍ഡിന് അര്‍ഹതയിലല്ലെന്ന സംസ്ഥാന ജൂറി ചെയര്‍മാന്റെ അഭിപ്രായത്തിന് ചിത്രത്തിന്റെ സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ ഇന്നലെ മറുപടി നല്‍കിയിരുന്നു. തന്റെ ചിത്രത്തിന് അവാര്‍ഡ് നല്‍കാതിരുന്നതിന് നന്ദിയുണ്ടെന്നായിരുന്നു അല്‍ഫോന്‍സ് പുത്രന്റെ മറുപടി. സിനിമയോടുള്ള ഇഷ്ടം കൊണ്ടാണ് താന്‍ സിനിമ ചെയ്യുന്നതെന്നും പ്രേക്ഷകനെന്ന നിലയില്‍ താന്‍ ഇഷ്ടപ്പെടുന്ന തരം സിനിമയാണ് ചെയ്യുന്നത്. അവാര്‍ഡ് ജൂറികള്‍ക്ക് ഇഷ്ടപ്പെടില്ലെന്ന് കരുതി അതില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ താന്‍ തയ്യാറല്ലെന്നും അല്‍ഫോന്‍സ് ഇന്നലെ പറഞ്ഞിരുന്നു പറഞ്ഞിരുന്നു. അവാര്‍ഡിന്റെ പേരില്‍ ഉണ്ടായിട്ടുള്ള Read more about അല്‍ഫോന്‍സ് പുത്രന് പിന്തുണയുമായി ബി.ഉണ്ണികൃഷ്ണന്‍[…]

ലീല റിലീസ് ദിവസം ലോകത്തിലെവിടെ ഇരുന്നും കാണാം

02:01pm 10/4/2016 കൊച്ചി: വിവാദങ്ങള്‍ക്കിടെ രഞ്ജിത്തിന്റെ ലീല റിലീസിംഗിന് ഒരുങ്ങുകയാണ്. റിലീസ് ചെയ്യുന്ന അതേ ദിവസം തന്നെ ഇന്ത്യ ഒഴിച്ച് ലോകത്ത് എവിടെ ഇരുന്നും ഓണ്‍ലൈനില്‍ ലീല കാണാമെന്ന് സംവിധായകന്‍ രഞ്ജിത്ത് അറിയിച്ചു. വെബ് കാസ്റ്റിങ്, ഓണ്‍ലൈന്‍ സ്ട്രീമിംഗ് എന്നീ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ഡബ്ല്യു.ഡബ്ല്യു.ഡബ്ല്യു.റീലാക്‌സ്.ഇന്‍ എന്ന സൈറ്റിലൂടെയാണ് ഈ സേവനം ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ സിനിമ റിലീസ് ആകുന്ന അതെ സമയം തന്നെ ഏകദേശം അഞ്ഞൂറ് രൂപ മുതലുളള നിരക്കില്‍ ലോകത്ത് എവിടിരുന്നും നിങ്ങള്‍ക്കിത് Read more about ലീല റിലീസ് ദിവസം ലോകത്തിലെവിടെ ഇരുന്നും കാണാം[…]

ഒപ്പത്തില്‍ വെല്ലുവിളിയുയര്‍ത്തിയ വേഷം മോഹന്‍ലാല്‍

10:50pm 9/4/2016 യോദ്ധ, ഗുരു ചിത്രങ്ങളില്‍ അന്ധനായി അഭിനയിച്ചിട്ടുണ്ടെങ്കിലും ഒപ്പത്തിലെ വേഷം എളുപ്പമായിരുന്നില്ലെന്നു മോഹന്‍ലാല്‍. മറ്റു ചിത്രങ്ങളില്‍ നിന്നും കിട്ടാത്ത വ്യത്യസ്ത അനുഭവമാണ് ഈ സിനിമയില്‍ നിന്നും ലഭിച്ചത്. ക്യാമറ ആങ്കിളുകളും സീനുകളും വ്യത്യസ്തമാണ് ഈ ചിത്രത്തില്‍. ഒപ്പത്തില്‍ മുഴുനീള അന്ധന്റെ വേഷമാണ്. യോദ്ധയിലും’>

ലവ് ഗെയിംസ് ട്രെയ്‌ലര്‍ ഞെട്ടിക്കും;

09:40am 9/4/2016 തീപിടിപ്പിക്കുന്ന ഡേറ്റിംഗ് സൈറ്റുകളുടെ ഇക്കാലത്ത് ലൈംഗികതയുടെ പേരില്‍ എന്ത് ഒളിപ്പിക്കാനാണെന്ന് സംവിധായകന്‍ വിക്രംഭട്ട്. മൂന്നാള്‍ക്കാര്‍ ചേര്‍ന്നുള്ള ലൈംഗികതയൊന്നും ഇക്കാലത്ത് വല്യസംഭവമല്ലെന്നും അദ്ദേഹം പറഞ്ഞു. ദമ്പതികള്‍ ഉള്‍പ്പെടെ മൂന്ന് പേരുടെ ഭ്രാന്തന്‍ ലൈംഗിക സങ്കല്‍പ്പങ്ങള്‍ പറയുന്ന പുതിയ ചിത്രം ലവ് ഗെയിംസുമായി ബന്ധപ്പെട്ടാണ് വിക്രം ഭട്ടിന്റെ അഭിപ്രായം. വിക്രം ഭട്ട് എഴുതി സംവിധാനം ചെയ്തിരിക്കുന്ന ഈ ഇറോട്ടിക് ത്രില്ലര്‍ മൂന്ന് പേര്‍ക്കിടയിലെ ലൈംഗികജീവിതവും അത് ബന്ധങ്ങളില്‍ ഉണ്ടാക്കുന്ന വിള്ളലുകളുമാണ് പറയുന്നത്. സിനിമയില്‍ അറോറ അശഌലം പറയുന്നതും Read more about ലവ് ഗെയിംസ് ട്രെയ്‌ലര്‍ ഞെട്ടിക്കും;[…]