വൈവിധ്യമാര്‍ന്ന പരിപാടികളോടെ യു.എ.ഇ ദേശീയ ദിനം ആഘോഷിച്ചു

12.15 AM 04/12/2016 യു.എ.ഇ നാല്‍പത്തിയഞ്ചാം ദേശീയ ദിനം വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു. ബൗദ്ധിക മികവുള്ള ജനതയിലൂടെ വൈജ്ഞാനിക മുന്നേറ്റം നടത്തി രാജ്യം പുതിയൊരു വികസന യുഗത്തിനു തുടക്കം കുറിക്കുകയാണെന്ന് യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു. രാജ്യത്തിന്‍റെ ഐക്യം പ്രതിഫലിപ്പിക്കുന്ന വിവിധ പരിപാടികളാണ് എല്ലാ എമിറേറ്റുകളിലും സംഘടിപ്പിച്ചത്. നഗര വീഥികള്‍ ദേശീയ പതാകയുടെ നിറങ്ങളാല്‍ അലങ്കൃതമായി. ഭരണാധികാരികളുടെ ചിത്രങ്ങള്‍ പതിച്ച വാഹനങ്ങളുമായി മലയാളികളടക്കമുള്ളവര്‍ തെരുവിലിറങ്ങി. നൂറുകണക്കിന് വാഹനങ്ങളാണ് രാജ്യതലസ്ഥാനമായ അബുദാബിയില്‍ Read more about വൈവിധ്യമാര്‍ന്ന പരിപാടികളോടെ യു.എ.ഇ ദേശീയ ദിനം ആഘോഷിച്ചു[…]

കുവൈത്തില്‍ കോട്ടയം ജില്ലക്കാരുടെ കൂട്ടായമയ്ക്ക് തുടക്കമായി

12.09 AM 04/12/2016 കുവൈത്തില്‍ കോട്ടയം ഡിസ്ട്രക്ട് അസോസിയേഷന്‍ രുപീകരിച്ചു. കോട്ടയത്തെ അഞ്ച് താലൂക്കുകളില്‍ നിന്നുള്ളവരെ ഉള്‍പ്പെടുത്തിയാണ് കെ.ഡി.എ.കെ രൂപീകരിച്ചിരിക്കുന്നത്. തിരുനക്കരയുടെ തിരുമുറ്റത്ത് നിന്ന് എന്ന നാമകരണത്തില്‍ അബ്ബാസിയ മറീന ഹാളില്‍ നടന്ന പരിപാടി കോട്ടയം സ്വദേശികളായ ക്‌നാനായ ബീറ്റ്‌സിന്റെ ശിങ്കാരി മേളത്തോടെയായിരുന്നു തുടക്കം. ജില്ലയുടെ ചരിത്രം ഉള്‍പ്പെടുന ഹൃസ്വചിത്രം അവതരിപ്പിച്ചു. തുടര്‍ന്ന് കോട്ടയം ഡിസ്ട്രക്ട് അസോസിയേഷന്‍ കുവൈത്തിന്റെ ഉദ്ഘാടനം തിരുവഞ്ചൂര്‍ രാമകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ഏഷ്യാനെറ്റിലെ സഞ്ചാരം എന്ന പരിപാടിക്ക് ശബ്ദം നല്‍കിയിരുന്ന അനീഷ് പുന്നന്‍ Read more about കുവൈത്തില്‍ കോട്ടയം ജില്ലക്കാരുടെ കൂട്ടായമയ്ക്ക് തുടക്കമായി[…]

സൗദി അറേബ്യയിൽ പുതിയ തൊഴിൽ മന്ത്രിയെ നിയമിച്ചു

04.06 PM 03/12/2016 റിയാദ്: സൗദി അറേബ്യയിൽ പുതിയ തൊഴിൽ മന്ത്രിയെ നിയമിച്ചു. മുഫറെജ് അൽ–ഹ്വവാനിക്കു പകരം അലി ബിൻ നാസർ അൽ–ഗാഫിസിനെയാണു പുതിയ തൊഴിൽ മന്ത്രിയായി നിയമിച്ചത്. സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൾ അസീസാണ് പുതിയ തൊഴിൽ മന്ത്രിയെ നിയമിച്ചത്. രജ്യത്തു വർധിച്ചു വരുന്ന തൊഴിലില്ലായ്മയ്ക്കു ശ്വാശത പരിഹാരം കണ്ടെത്തുന്നതിൽ മുഫറെജ് അൽ–ഹ്വാനി പരാജയപ്പെട്ടതിനെ തുടർന്നാണു പുതിയ മന്ത്രിയെ നിയമിച്ചത്. പുതിയ കണക്കുകൾ പ്രകാരം രാജ്യത്തെ തൊഴിലില്ലായ്മയിൽ 12.1 ശതമാനത്തിന്റെ വളർച്ചയാണു ഉണ്ടായിരിക്കുന്നത്. ലോകത്തിൽ Read more about സൗദി അറേബ്യയിൽ പുതിയ തൊഴിൽ മന്ത്രിയെ നിയമിച്ചു[…]

കുവൈത്ത് പ്രധാനമന്ത്രി മന്ത്രിസഭയുടെ രാജി സമര്‍പ്പിച്ചു.

11:27 AM 29/11/2016 കുവൈത്തില്‍ പതിനഞ്ചാമത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ പൂര്‍ത്തികരിച്ചതോടെ പ്രധാനമന്ത്രി മന്ത്രിസഭയുടെ രാജി സമര്‍പ്പിച്ചു. തന്റെ സര്‍ക്കാരിന് അമീര്‍ നല്‍കിയ പിന്തുണയ്ക്കും പ്രോത്സാഹനങ്ങള്‍ക്കും ഉപദേശങ്ങള്‍ക്കും താനും എല്ലാ മന്ത്രിമാരും കടപ്പെട്ടിരിക്കുന്നതായി പ്രധാനമന്ത്രി രാജിക്കത്തില്‍ വ്യക്തമാക്കി. പ്രധാനമന്ത്രി ഷേഖ് ജാബെര്‍ അല്‍മുബാരക് അല്‍ഹമദ് അല്‍സാബായുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ രാജിയാണ് ഇന്ന് ബയാന്‍പാലസില്‍ എത്തി അമീര്‍ഷേഖ് സാബാ അല്‍അഹ്‍മദ് അല്‍ജാബെര്‍ അല്‍സാബായ്ക്കു സമര്‍പ്പിച്ചത്. അടുത്ത കിരീടാവകാശിയായ ഷേഖ് നവാഫ് അല്‍അഹ്‍മദ് അല്‍ജാബെര്‍ അല്‍സാബായും ചടങ്ങില്‍ സംബന്ധിച്ചിരുന്നു. Read more about കുവൈത്ത് പ്രധാനമന്ത്രി മന്ത്രിസഭയുടെ രാജി സമര്‍പ്പിച്ചു.[…]

ദുബൈ പൊലീസ് മേധാവി അന്തരിച്ചു

10:50 AM 25/11/2016 ദുബൈ: ദുബൈ പൊലീസ് മേധാവി ലെഫ്. ജനറല്‍ ഖമീസ് മതാര്‍ അല്‍ മസീന അന്തരിച്ചു. വ്യാഴാഴ്ച രാത്രി വൈകി റാശിദ് ആശുപത്രിയിലായിരുന്നു അന്ത്യം. ലെഫ് ജന. മസീന 2013ലാണ് ദുബൈ പൊലീസ് മേധാവിയായത്. നേരത്തെ ഡെപ്യൂട്ടി കമാന്‍ഡറായിരുന്നു. 1983 ജൂണിലാണ് ഇദ്ദേഹം പൊലീസ് സേനയില്‍ ചേര്‍ന്നത്. 33 വര്‍ഷത്തെ മികച്ച സേവനപാരമ്പര്യമുള്ള ലെഫ് ജനറല്‍ മസീന പ്രമാദമായ നിരവധി കേസുകള്‍ അന്വേഷിച്ച് പ്രതികളെ പിടികൂടിയിട്ടുണ്ട്. ഖബറടക്കം വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് ശേഷം അല്‍ഖൂല്‍ Read more about ദുബൈ പൊലീസ് മേധാവി അന്തരിച്ചു[…]

ഡിസംബര്‍ ഏഴിന് ദുബൈ ചലച്ചിത്രമേളക്ക് കൊടിയേറും

12:10 pm 24/11/2016 ദുബൈ: പതിമൂന്നാമത് ദുബൈ അന്താരാഷ്ട്ര ചലച്ചിത്ര മേളക്ക് ഡിസംബര്‍ ഏഴിന് തുടക്കം. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന മേളയില്‍ 55 രാജ്യങ്ങളില്‍ നിന്നുള്ള 156 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഹിന്ദി നടി രേഖക്കും മറ്റും സമഗ്ര സംഭാവനക്കുള്ള പുരസ്കാരം നല്‍കും. ഈ വര്‍ഷം മലയാളത്തില്‍ നിന്ന് ഒരു സിനിമ പോലും ഇല്ല എന്ന പ്രത്യേകതയും ഉണ്ട്. മേള 14 സമാപിക്കും ലോക സിനിമയില്‍ നിന്ന് 57 സിനിമകളുടെ ആദ്യപ്രദര്‍ശനത്തിന് ദുബൈ മേള വേദിയാകും. പശ്ചിമേഷ്യ, ഗള്‍ഫ് എന്നിവിടങ്ങളില്‍ Read more about ഡിസംബര്‍ ഏഴിന് ദുബൈ ചലച്ചിത്രമേളക്ക് കൊടിയേറും[…]

കായിക സംഘടനകളിലെ ഇടപെടല്‍; കുവൈറ്റിനെതിരേ നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ്.

02:30 PM 20/11/2016 കുവൈറ്റ്: കായിക സംഘടനകളുടെ നിയന്ത്രണം ഏറ്റെടുത്തതിനെതിന് കുവൈറ്റിനെതിരേ അന്താരാഷ്ട്ര ഫുട്ബോള്‍ സംഘടനയായ ഫിഫ നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുടെ കുവൈത്തിന് ഏതിരെ ഇത്തരമെരു തീരമാനം എടുത്തതിന് പിന്നാലെയാണ് ഫിഫയുടെയും മുന്നറിയിപ്പ്. സ്പോര്‍ട്സില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ ആരോപിച്ചാണ് ഒളിംപിക് കമ്മിറ്റിയും ഫിഫയും കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ കുവൈറ്റിന് അന്താരാഷ്ട്ര മത്സരങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയത്. ഇത് മറികടക്കാന്‍ പുതിയ കായിക നിയമം പാസാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍, പുതിയ കായിക നിയമം പാസാക്കുന്നതോടെ Read more about കായിക സംഘടനകളിലെ ഇടപെടല്‍; കുവൈറ്റിനെതിരേ നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ്.[…]

കുവൈത്ത് പൊലീസിനെതിരെ 617 പരാതികള്‍

10:08 am 17/11/2016 കുവൈത്ത് സിറ്റി: കുവൈത്തില്‍ പോലീസിനെതിരെയുള്ള പരാതികളില്‍ സ്വദേശി,വിദേശി വ്യത്യാസമില്ലാതെ അന്വേക്ഷണം നടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം.ഈ വര്‍ഷം ഒക്ടോബര്‍ വരെ 617 പരാതികളാണ് മന്ത്രാലയത്തിന് ലഭിച്ചിരിക്കുന്നത്. പോലീസ് അധികൃതര്‍ക്ക് എതിരെയുള്ള പരാതികളില്‍ ആഭ്യന്തര മന്ത്രാലയം കൃത്വതയോടെ കൂടിയുള്ള അന്വേഷണം നടത്തി വരുകയാണന്ന് ഔദ്ദ്യേവ്യത്തങ്ങള്‍ അറിയിച്ചു.ഈ വര്‍ഷം പത്ത് മാസത്തിനുള്ളില്‍ 617 പരാതികളാണ് പോലീസിനെതിരെ രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍, ഇത് 2015നെ അപേക്ഷിച്ച്‌ കുറവാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മാസം വരെ 750പരാതികളാണ് ഉണ്ടായിരുന്നത്. പരാതി Read more about കുവൈത്ത് പൊലീസിനെതിരെ 617 പരാതികള്‍[…]

ഹുറൂബ് കേസില്‍പ്പെട്ടവരോട് നടപടി കര്‍ശനമാക്കി സൗദി

12:12 pm 16/11/2016 റിയാദ്: സൗദിയില്‍ ഹുറൂബ് കേസില്‍പ്പെട്ട് നാട്ടിലേക്ക് കയറ്റി വിടുന്നവരെ പിന്നീട് ഒരിക്കലും സൗദിയിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് പാസ്പോര്‍ട്ട് വിഭാഗം അറിയിച്ചു. വിസിറ്റിംഗ് വിസയുടെയോ ഉംറ വിസയുടെയോ കാലാവധികഴിഞ്ഞിട്ടും തിരിച്ചു പോകാത്തവരെ അനധികൃത താമസക്കാരായി കണക്കാക്കി ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കി. സ്പോണ്‍സറില്‍ നിന്നും ഒളിച്ചോടി ഹുറൂബ് കേസില്‍പ്പെട്ട വിദേശികളെ ശിക്ഷാ നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കയറ്റി വിടാറാണ് പതിവ്. ഇവരെ പിന്നീടൊരിക്കലും സൗദിയില്‍ പ്രവേശിപ്പിക്കില്ലെന്നു മക്കാ പാസ്പോര്‍ട്ട് വിഭാഗം മേധാവി ഖലഫുള്ള അല്തുവൈരിഖിയെ Read more about ഹുറൂബ് കേസില്‍പ്പെട്ടവരോട് നടപടി കര്‍ശനമാക്കി സൗദി[…]

സൗദി; കരാര്‍ കുടിശിക നല്‍കും

02.56 Am 12/11/2016 സൗദിയില്‍ സര്‍ക്കാരുമായി കരാറില്‍ ഏര്‍പ്പെട്ട കമ്പനികൾക്കുള്ള കുടിശ്ശിക തുക നല്‍കാന്‍ തീരുമാനം. സർക്കാർ നൽകാനുള്ള കുടിശിക തുക മൂന്നാഴ്ചക്കകം നൽകുമെന്ന് ധന മന്ത്രാലയ വ്യത്തങ്ങള്‍ അറിയിച്ചു. സര്‍ക്കാര്‍ പദ്ദതികള്‍ ഏറ്റെടുത്ത പല കമ്പനികളും തൊഴിലാളികള്‍ക്കു ശമ്പളം പോലും നല്‍കാന്‍ കഴിയാതെ പ്രതിസന്ധിയിലായിരുന്നു.വിവിധ കമ്പനികൾക്ക് സർക്കാർ നൽകാനുള്ള കുടിശിക തുക മൂന്നാഴ്ചക്കകം നൽകുമെന്ന് ധന മന്ത്രാലയ വ്യത്തങ്ങള്‍ അറിയിച്ചത്. കുടിശിക തീർത്തു നൽകുന്നതുമൂലം പല കമ്പനികളുടെയും പ്രതിസന്ധിക്കു പരിഹാരമാകും. കരാര്‍ കമ്പനികൾ വിവിധ പദ്ദതികളുടെ Read more about സൗദി; കരാര്‍ കുടിശിക നല്‍കും[…]