ദാദ്രി കൊലക്കേസ് പ്രതിക്ക് രക്തസാക്ഷിപരിവേഷം നല്‍കാന്‍ സംഘ്പരിവാര്‍.

09:26 am 6/10/2016 ന്യൂഡല്‍ഹി: ലോക്കപ്പില്‍ ചികുന്‍ഗുനിയ ബാധിച്ച് ആശുപത്രിയില്‍ മരിച്ച ദാദ്രി കൊലക്കേസ് പ്രതിക്ക് രക്തസാക്ഷിപരിവേഷം നല്‍കാന്‍ സംഘ്പരിവാര്‍. ചൊവ്വാഴ്ച ഡല്‍ഹിയിലെ ആശുപത്രിയില്‍ മരിച്ച യുവാവിന്‍െറ മൃതദേഹം സംസ്കരിക്കാന്‍ തയാറാവാതെ സ്വദേശമായ ദാദ്രി ബിസാദയില്‍ ഗ്രാമവാസികള്‍ സംഘടിച്ചു നില്‍ക്കുകയാണ്. രാജ്യത്തിന്‍െറ സംസ്കാരം സംരക്ഷിക്കുന്ന പ്രവര്‍ത്തനം നടത്തിയ ആളാണ് രവി സിസോദിയ എന്നു പ്രകീര്‍ത്തിച്ച് മൂവര്‍ണക്കൊടി പുതച്ചാണ് മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരിക്കുന്നത്. ജയില്‍ ഉദ്യോഗസ്ഥരാണ് മരണത്തിനു കാരണമെന്നും അവര്‍ ആരോപിച്ചു. കേസിലെ കുറ്റാരോപിതരായി ജയിലില്‍ കഴിയുന്ന 17 Read more about ദാദ്രി കൊലക്കേസ് പ്രതിക്ക് രക്തസാക്ഷിപരിവേഷം നല്‍കാന്‍ സംഘ്പരിവാര്‍.[…]

ക്രിക്കറ്റ് താരവും രാജ്യസഭാംഗവുമായ സചിന്‍ ടെണ്ടുല്‍കര്‍ കൊച്ചി വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ വന്‍ സുരക്ഷാ വീഴ്ച.

09:19 am 7/10/2016 നെടുമ്പാശ്ശേരി: ക്രിക്കറ്റ് താരവും രാജ്യസഭാംഗവുമായ സചിന്‍ ടെണ്ടുല്‍കര്‍ കൊച്ചി വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ വന്‍ സുരക്ഷാ വീഴ്ച. ഇതിന് ഉത്തരവാദികളായ പത്ത് ജീവനക്കാരെ ജോലിയില്‍നിന്ന് പുറത്താക്കി. ബുധനാഴ്ച വൈകീട്ട് 3.30നുള്ള ജെറ്റ് എയര്‍വേസ് വിമാനത്തിലാണ് സചിന്‍ വന്നത്. ആഭ്യന്തരവിമാനത്തില്‍ വന്നിറങ്ങുന്ന യാത്രക്കാരെ ഗ്രൗണ്ട് ഹാന്‍ഡ്ലിങ്ങിന്‍െറ കോച്ചിലാണ് (പ്രത്യേക വാഹനം) ടെര്‍മിനലിലത്തെിക്കേണ്ടത്. ഇതിന് ഗ്രൗണ്ട് ഹാന്‍ഡ്ലിങ് ഏജന്‍സിയോട് ആറ് കോച്ചുകള്‍ തയാറാക്കി നിര്‍ത്താനും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വിമാനം വന്ന് ഏറെ കഴിഞ്ഞിട്ടും കോച്ച് എത്തിയില്ല. തുടര്‍ന്ന് Read more about ക്രിക്കറ്റ് താരവും രാജ്യസഭാംഗവുമായ സചിന്‍ ടെണ്ടുല്‍കര്‍ കൊച്ചി വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ വന്‍ സുരക്ഷാ വീഴ്ച.[…]

ബി.സി.സി.ഐ ഗവേണിംഗ് ബോഡിക്ക് തുടരാന്‍ അവകാശമില്ലെന്നും അമിക്കസ്​ ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം

05:16 pm 6/10/2016 ന്യൂഡൽഹി: ലോധ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ ബി.സി.സി.ഐ തുടര്‍ച്ചയായി ലംഘിക്കുകയാണെന്നും അതിനാല്‍ ബി.സി.സി.ഐ ഗവേണിംഗ് ബോഡിക്ക് തുടരാന്‍ അവകാശമില്ലെന്നും അമിക്കസ്​ ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം ചൂണ്ടിക്കാട്ടി. ലോധ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ നടപ്പില്‍ വരുത്തുന്നതില്‍ ഉദാസീനത കാണിക്കുന്നു. സംഘടനാ സംവിധാനത്തില്‍ ലോധ കമ്മിറ്റി നിര്‍ദേശിച്ച പരിഷ്‌കാരങ്ങള്‍ നടപ്പില്‍ വരുത്തിയില്ലെങ്കില്‍ ഭാരവാഹികളെ മാറ്റുന്ന കാര്യം പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ടി.എസ്. ഠാക്കൂര്‍ കേസിന്റെ വാദത്തിനിടെ പറഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റിനെ ശുദ്ധീകരിക്കുന്നതിനായി ലോധ കമ്മിറ്റി തയ്യാറാക്കിയ നിര്‍ദ്ദേശങ്ങള്‍ ബി.സി.സി.ഐ Read more about ബി.സി.സി.ഐ ഗവേണിംഗ് ബോഡിക്ക് തുടരാന്‍ അവകാശമില്ലെന്നും അമിക്കസ്​ ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം[…]

രോഹിത് വേമുല ആത്മഹത്യ ചെയ്തത് വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണെന്ന് അലഹബാദ് ഹൈകോടതിയിലെ മുന്‍ ജഡ്ജി എ.കെ രൂപന്‍വാല്‍

05:14 pm 6/10/2016 ഹൈദരാബാദ്: ഹൈദരാബാദ് സർവകലാശാലയിലെ ഗവേഷക വിദ്യാര്‍ഥി രോഹിത് വേമുല ആത്മഹത്യ ചെയ്തത് വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണെന്ന് അലഹബാദ് ഹൈകോടതിയിലെ മുന്‍ ജഡ്ജി എ.കെ രൂപന്‍വാല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്. വെമുലയുടെ മാതാവ് ആനുകൂല്യങ്ങള്‍ തട്ടിയെടുക്കാനായി ദലിത് പേര് കൂട്ടിച്ചേര്‍ത്തതാണെന്നും റിപ്പോർട്ടിൽ പറയുന്നു. മുൻ മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനിയെയും കേന്ദ്രമന്ത്രി ബണ്ടരു ദത്താത്രേയെയും വെള്ളപൂശുന്ന റിപ്പോർട്ടാണ് കഴിഞ്ഞദിവസം മന്ത്രാലയത്തിന് കൈമാറിയത്. 41 പേജുള്ള അന്വേഷണ റിപ്പോര്‍ട്ടിൽ രോഹിതിന്റെ മാതാവ് രാധികയുടെ യഥാര്‍ഥ മാതാപിതാക്കള്‍ Read more about രോഹിത് വേമുല ആത്മഹത്യ ചെയ്തത് വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണെന്ന് അലഹബാദ് ഹൈകോടതിയിലെ മുന്‍ ജഡ്ജി എ.കെ രൂപന്‍വാല്‍[…]

പാകിസ്താനുമായുള്ള അതിര്‍ത്തി മേഖലയില്‍നിന്ന് എട്ടു ലക്ഷത്തോളം പേരെ പഞ്ചാബ് സര്‍ക്കാര്‍ ഒഴിപ്പിച്ചത് രാഷ്ട്രീയ വിവാദത്തില്‍

09:27 am 6/10/2016 ന്യൂഡല്‍ഹി: ഭീകര സങ്കേതങ്ങളിലെ മിന്നലാക്രമണത്തെ തുടര്‍ന്ന് പാകിസ്താനുമായുള്ള അതിര്‍ത്തി മേഖലയില്‍നിന്ന് എട്ടു ലക്ഷത്തോളം പേരെ പഞ്ചാബ് സര്‍ക്കാര്‍ ഒഴിപ്പിച്ചത് രാഷ്ട്രീയ വിവാദത്തില്‍. മിന്നലാക്രമണത്തെ തുടര്‍ന്ന് അതിര്‍ത്തി ഗ്രാമങ്ങളില്‍ കഴിയുന്നവരെ ഒഴിപ്പിക്കാന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, വിവിധ ജില്ലകളില്‍നിന്ന് വന്‍തോതില്‍ പഞ്ചാബ് സര്‍ക്കാര്‍ ആളുകളെ മാറ്റി. ഏതെങ്കിലും കേന്ദ്ര സുരക്ഷാ ഏജന്‍സികള്‍ നല്‍കിയ വിവരത്തിന്‍െറ അടിസ്ഥാനത്തിലായിരുന്നില്ല ഇത്രയും വലിയ ഒഴിപ്പിക്കല്‍. അതിര്‍ത്തി മേഖലയിലെ സ്കൂളുകള്‍ മിന്നലാക്രമണത്തിനു ശേഷം ബുധനാഴ്ചയാണ് തുറന്നത്. അടുത്ത വര്‍ഷത്തെ Read more about പാകിസ്താനുമായുള്ള അതിര്‍ത്തി മേഖലയില്‍നിന്ന് എട്ടു ലക്ഷത്തോളം പേരെ പഞ്ചാബ് സര്‍ക്കാര്‍ ഒഴിപ്പിച്ചത് രാഷ്ട്രീയ വിവാദത്തില്‍[…]

ബലാത്സംഗക്കേസില്‍ ആര്‍.ജെ.ഡി എം.എല്‍.എ രാജ് ബല്ലാഭ് യാദവിന് ജാമ്യം അനുവദിച്ച പട്ന ഹൈകോടതി വിധിക്കെതിരെ ബിഹാര്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹരജി നല്‍കി.

09:25 am 6/10/2016 ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ ആര്‍.ജെ.ഡി എം.എല്‍.എ രാജ് ബല്ലാഭ് യാദവിന് ജാമ്യം അനുവദിച്ച പട്ന ഹൈകോടതി വിധിക്കെതിരെ ബിഹാര്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹരജി നല്‍കി. ജസ്റ്റിസുമാരായ എ.ആര്‍ ദേവ്, എല്‍. നാഗേശ്വര റാവു എന്നിവരടങ്ങിയ ബെഞ്ച് വെള്ളിയാഴ്ച ഹരജിയില്‍ വാദം കേള്‍ക്കും. ക്രൂരമായ സംഭവത്തില്‍ യാദവിന് ജാമ്യം അനുവദിച്ച ഹൈകോടതി നടപടി ശരിയായില്ളെന്ന് സര്‍ക്കാര്‍ ഉപദേഷ്ടാവ് ഗോപാല്‍ സിങ് പറഞ്ഞു. ഈ വര്‍ഷം ഫെബ്രുവരി ആറിനാണ് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബിഹാര്‍ഷരിഫിലുള്ള തന്‍െറ വീട്ടില്‍ യാദവ് Read more about ബലാത്സംഗക്കേസില്‍ ആര്‍.ജെ.ഡി എം.എല്‍.എ രാജ് ബല്ലാഭ് യാദവിന് ജാമ്യം അനുവദിച്ച പട്ന ഹൈകോടതി വിധിക്കെതിരെ ബിഹാര്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹരജി നല്‍കി.[…]

കശ്മീരിലെ സ്ഥിതിഗതികളില്‍ നേരിയ പുരോഗതി.

09:20 am 6/10/2016 ശ്രീനഗര്‍: ഹിസ്ബുല്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ വധത്തെ തുടര്‍ന്ന് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട കശ്മീരിലെ സ്ഥിതിഗതികളില്‍ നേരിയ പുരോഗതി. വിഘടനവാദികള്‍ ആഹ്വാനം ചെയ്ത ബന്ദ് 89ാം ദിനവും തുടര്‍ന്നെങ്കിലും ജനം സാധാരണജീവിതത്തിലേക്ക് മടങ്ങുന്നതായി റിപ്പോര്‍ട്ടുണ്ട്. താഴ്വരയില്‍ പ്രഖ്യാപിച്ച കര്‍ഫ്യൂ പിന്‍വലിച്ചതിന് പിന്നാലെ സ്വകാര്യ വാഹനങ്ങളും ബസ് ഒഴികെയുള്ള പൊതുവാഹനവും ഓടിത്തുടങ്ങിയിട്ടുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ച് തുടങ്ങിയെന്നും സ്കൂളുകളില്‍ അധ്യാപകര്‍ ഹാജരാവുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

ബംഗളൂരുവിൽ അഞ്ച്​ നില കെട്ടിടം തകർന്നു വീണ്​ ഒരാൾ മരിച്ചു.

04:23 pm 5/10/2016 ബംഗളൂരു: ബംഗളൂരുവിൽ അഞ്ച്​ നില കെട്ടിടം തകർന്നു വീണ്​ ഒരാൾ മരിച്ചു. ഒഡീഷ സ്വദേശിയാണ്​ മരിച്ചത്​. നിരവധി പേർക്ക്​ പരിക്കേറ്റിട്ടുണ്ട്​. നിർമാണത്തിലിരിക്കുന്ന കെട്ടിടമാണ്​ തകർന്നത്​. ബെലന്തൂർ റിങ്​ റോഡിലാണ്​ സംഭവം. നിരവധി പേർ കെട്ടിടത്തിനടിയിൽ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ടുകളുണ്ട്​. രക്ഷാപ്രവർത്തനം തുടരുകയാണ്.

കാവൽ മുഖ്യമന്ത്രി വേണമെന്ന ആവശ്യം ശക്തമാകുന്നു.

10:33 am 5/10/2016 ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ആശുപത്രിയിലായി 12 ദിവസം പിന്നിടുമ്പോൾ സംസ്ഥാനത്ത് കാവൽ മുഖ്യമന്ത്രി വേണമെന്ന ആവശ്യം ശക്തമാകുന്നു. തമിഴ്നാട് ഭരണം ഉദ്യോഗസ്ഥരുടെ കൈകളിലാണ് എന്നാണ് വിമർശം. ചീഫ് സെക്രട്ടറിയും നിലവില്‍ മുഖ്യമന്ത്രിയുടെ ഉപദേശകയും മുന്‍ ചീഫ് സെക്രട്ടറിയുമായ ഷീല ബാലകൃഷ്ണനും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമാണ് സംസ്ഥാനത്തെ സംബന്ധിച്ച പല സുപ്രധാന തീരുമാനങ്ങളും എടുക്കുന്നത്. സംസ്ഥാനത്ത് ഭരണത്തിലായാലും പാർട്ടി നേതൃത്വത്തിലായാലും ജയലളിതയാണ് എല്ലാ അധികാരവും കൈയാളുന്നത്. രണ്ടാമത്തെയാൾ ഇല്ലാത്തതാണ് എ.ഐ.എ.ഡി.എം.കെ നേരിടുന്ന പ്രധാന Read more about കാവൽ മുഖ്യമന്ത്രി വേണമെന്ന ആവശ്യം ശക്തമാകുന്നു.[…]

ദാദ്രിയില്‍ വയോധികനെ വീടുകയറി അടിച്ചുകൊന്ന കേസിലെ പ്രതി ആശുപത്രിയില്‍ മരിച്ചു.

09:14 am 5/10/2016 ന്യൂഡല്‍ഹി: പശുവിറച്ചി കഴിച്ചെന്നാരോപിച്ച് ദാദ്രിയില്‍ വയോധികനെ വീടുകയറി അടിച്ചുകൊന്ന കേസിലെ പ്രതി ആശുപത്രിയില്‍ മരിച്ചു. അഖ് ലാക് വധക്കേസില്‍ അറസ്റ്റിലായ ദാദ്രി ബിസാഡ സ്വദേശി രവിഷ് സിസോദിയയാണ് തലസ്ഥാനത്തെ ആശുപത്രിയില്‍ മരിച്ചത്. പ്രമേഹവും വൃക്കരോഗവും മൂലം നോയിഡയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇയാളുടെ നില മോശമായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെയാണ് ഡല്‍ഹിയിലെ എല്‍.എന്‍ ജെ.പി ആശുപത്രിയിലേക്ക് മാറ്റിയത്. ഡെങ്കിപ്പനി ബാധിച്ചിരുന്നതായും സംശയമുണ്ട്.