പെട്രോൾ ഡീസൽ വില വർധിപ്പിച്ചു

09:14 am 5/10/2016 ന്യൂഡൽഹി: പെട്രോൾ വില ലിറ്ററിന് 14 പൈസയും ഡീസൽ വില 10 പൈസയും വർധിപ്പിച്ചു. പെട്രോൾ, ഡീസൽ ഡീലർ കമ്മീഷനിലെ വർധനവാണ് കാരണം. പുതുക്കിയ നിരക്കുകൾ ഇന്ന് അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽ വരും. രാജ്യത്ത് ഇന്ധന വില സെപ്റ്റംബർ 30നാണ് അവസാനമായി പുതുക്കിയത്.

മിന്നലാക്രമണത്തിന് കേന്ദ്രസര്‍‌ക്കാര്‍ തെളിവ് ഹാജരാക്കാത്തിടത്തോളം അതു കെട്ടുകഥയാണെന്ന തോന്നല്‍ നിലനില്‍കുമെന്ന് സജ്ഞയ് നിരുപം

07:44 pm 4/10/2016 ന്യൂഡൽഹി: പാകിസ്താനെതിരെ ഇന്ത്യ അതിര്‍ത്തി കടന്ന് നടത്തിയ മിന്നലാക്രമണത്തിന് കേന്ദ്രസര്‍‌ക്കാര്‍ തെളിവ് ഹാജരാക്കാത്തിടത്തോളം അതു കെട്ടുകഥയാണെന്ന തോന്നല്‍ നിലനില്‍കുമെന്ന് കോണ്‍ഗ്രസ് നേതാവ് സജ്ഞയ് നിരുപം. മിന്നലാക്രമണത്തെ വിവിധ രാഷ്ട്രീയ നേതാക്കന്‍മാര്‍ പിന്തുണച്ചപ്പോഴാണ് സജ്ഞയ് നിരുപം വ്യത്യസ്​ത അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുന്നത്. നിയന്ത്രണരേഖ കടന്നുള്ള ആക്രമണം ഇന്ത്യന്‍ സര്‍ക്കാറും സേനയും കെട്ടിച്ചമച്ചതാണെന്ന നിലപാടിലുറച്ചു നില്‍ക്കുകയാണ് പാക് സേനയും സര്‍ക്കാറും. കഴിഞ്ഞ വാരം ബുധനാഴ്ച രാത്രി അതിര്‍ത്തി കടന്ന് നടത്തിയ മിന്നലാക്രമണത്തില്‍ 7 ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തുവെന്നാണ് Read more about മിന്നലാക്രമണത്തിന് കേന്ദ്രസര്‍‌ക്കാര്‍ തെളിവ് ഹാജരാക്കാത്തിടത്തോളം അതു കെട്ടുകഥയാണെന്ന തോന്നല്‍ നിലനില്‍കുമെന്ന് സജ്ഞയ് നിരുപം[…]

റിപ്പോ നിരക്കിൽ കാൽ ശതമാനത്തിന്‍റെ കുറവ് വരുത്തി

05:59 pm 4/10/2016 റിസര്‍വ് ബാങ്ക് പുതിയ വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്കിൽ കാൽ ശതമാനത്തിന്‍റെ കുറവ് വരുത്തി. പുതുക്കിയ റിപ്പോ നിരക്ക് 6.25ശതമാനം. റിപ്പോ കഴിഞ്ഞ ആറ് വ‌ർഷത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിരക്കിൽ. ബാങ്കുകൾ വായ്പാ പലിശനിരക്ക് കുറച്ചേക്കും.

പഞ്ചാബിൽ ഝലം എക്​​സ്​പ്രസ്​ പാളം​തെറ്റി മൂന്ന്​ പേർക്ക്​ പരിക്കേറ്റു.

01:47 pm 4/10/2016 ഛണ്ഡിഗഡ്​​: പഞ്ചാബിൽ ഝലം എക്​​സ്​പ്രസ്​ പാളം​തെറ്റി മൂന്ന്​ പേർക്ക്​ പരിക്കേറ്റു. ലുധിയാനക്ക്​ സമീപം ഇന്ന്​ പുലർ​​ച്ചെ 3:05നായിരുന്നു അപകടം.​ ഫില്ലോറിനും ലാധോവലിനുമിടക്ക്​ ട്രെയിനി​െൻറ എഞ്ചിൻ അടങ്ങുന്ന പത്തു കോച്ചുകൾ പാളം തെറ്റിയെന്നാണ്​ റെയിൽവെ ഫിറോസ്​പൂർ ഡിവിഷനൽ മാനേജർ അഞ്ചു ​പ്രകാശ് അറിയിച്ചത്​​. ​ജമ്മുവിൽ നിന്നും പുണെയിലേക്ക്​​ പോവുകയായിരുന്ന ട്രെയിനാണ്​ അപകടത്തിൽ പെട്ടത്​.​ യാത്രക്കാർക്ക്​ തുടർ സൗകര്യം ഏ​ർപ്പെടുത്തിയെന്നും രക്ഷാ​പ്രവർത്തനം തുടരുകയാണെന്നും വൈദ്യസംഘം സ്​ഥലത്തെത്തിയെന്നും റെയിൽവെ അഡീഷനൽ ഡയറക്ടർ ജനറൽ അനിൽ സാക്​സെന അറിയിച്ചു. Read more about പഞ്ചാബിൽ ഝലം എക്​​സ്​പ്രസ്​ പാളം​തെറ്റി മൂന്ന്​ പേർക്ക്​ പരിക്കേറ്റു.[…]

കാവേരി നദിജലതര്‍ക്കം: കര്‍ണാടക അയഞ്ഞു; തമിഴ്‌നാടിന് കാവേരി വെള്ളം ലഭിക്കുമെന്ന് ഉറപ്പ്

10:51 am 4/10/2016 ബംഗളുരു: കാവേരി നദിയില്‍ നിന്നും തമിഴ്‌നാടിന് കര്‍ണാടക വെള്ളം വിട്ടുനല്‍കും. കാവേരിയിലെ വെള്ളം കൃഷി ആവശ്യത്തിന് കൂടി വിട്ടുനല്‍കാമെന്ന പ്രമേയം കര്‍ണാടക നിയമസഭ പാസാക്കി.. ഇതിനിടെ കാവേരി മാനേജുമെന്റ് ബോര്‍ഡ് രൂപീകരിക്കാനുള്ള ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു.. കാവേരി നദിയില്‍ നിന്നുള്ള വെള്ളം ബംഗളുരുവിന്റേയും കാവേരി നദീതട ജില്ലകളുടേയും കുടിവെള്ള ആവശ്യത്തിന് മാത്രമെ ഉപയോഗിക്കൂ എന്ന പ്രമേയം കഴിഞ്ഞ മാസം ഇരുപതിന് കര്‍ണാടക നിയമസഭ പാസാക്കിയിരുന്നു. ഇതനുസരിച്ച് സുപ്രീം Read more about കാവേരി നദിജലതര്‍ക്കം: കര്‍ണാടക അയഞ്ഞു; തമിഴ്‌നാടിന് കാവേരി വെള്ളം ലഭിക്കുമെന്ന് ഉറപ്പ്[…]

ബൻസാലും മകനും ആത്മഹത്യക്ക് മുമ്പ് കള്ളപ്പണത്തെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നുവെന്ന് റിപ്പോർട്ട്.

10:49 am 4/10/2016 ന്യൂഡൽഹി: കേന്ദ്രസർക്കാറിൽ ഉന്നത ഉദ്യോഗസ്ഥനായ ബൻസാലും മകനും ആത്മഹത്യക്ക് മുമ്പ് കള്ളപ്പണത്തെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നുവെന്ന് റിപ്പോർട്ട്. തങ്ങളുടെ പക്കൽ 2.4കോടി രൂപ കള്ളപ്പണമുണ്ടെന്ന് യോഗേഷ് ബൻസാൽ സി.ബി.ഐ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നുവെന്നാണ് സൂചന. ഇൻകം ടാക്സ് ഫയൽ ചെയ്ത രേഖകളിൽ നിന്നും യോഗേഷ് ബൻസാൽ ഒരു കോടിയോളം രൂപ നികുതിയിനത്തിൽ അടക്കണമായിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതും ആത്മഹത്യയിലേക്ക് നയിച്ചിരിക്കാം എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന സൂചന. എന്നാൽ, ബൻസാൽ അറസ്റ്റിലായതിന് ശേഷം ഭാര്യയും മകനും ബാങ്കിലെത്തിയതിന്‍റെ Read more about ബൻസാലും മകനും ആത്മഹത്യക്ക് മുമ്പ് കള്ളപ്പണത്തെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നുവെന്ന് റിപ്പോർട്ട്.[…]

ജയലളിതയുടെ ആരോഗ്യസ്ഥിതി: ഹർജി മദ്രാസ് ഹൈക്കോടതിയില്‍

09:22 am 4/10/2016 ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് റിപ്പോ‍ർട്ട് തേടണമെന്നാവശ്യപ്പെട്ടുള്ള ഹർജി മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിയ്ക്കും. സാമൂഹ്യപ്രവർത്തകനായ ട്രാഫിക് രാമസ്വാമിയാണ് ഇക്കാര്യമാവശ്യപ്പെട്ട് ഹർജി നൽകിയിട്ടുള്ളത്. ഗവർണർ, ചീഫ് സെക്രട്ടറി എന്നിവരുൾപ്പടെയുള്ളവരോട് ജയലളിതയുടെ ആരോഗ്യസ്ഥിതിയെപ്പറ്റി റിപ്പോർട്ട് തേടണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. ശ്വാസതടസ്സം നേരിടുന്നതിനാൽ അത് ഒഴിവാക്കാനുള്ള ജീവൻരക്ഷാസംവിധാനമടക്കമുള്ള ചികിത്സാസൗകര്യങ്ങൾ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് നൽകിവരുന്നുവെന്നാണ് ഇന്നലെ അപ്പോളോ ആശുപത്രിയിൽ നിന്നിറങ്ങിയ പത്രക്കുറിപ്പ്. ആന്‍റിബയോട്ടിക്കുകളും അണുബാധ തടയാനുള്ള മറ്റ് ചികിത്സാസംവിധാനങ്ങളും ജയലളിതയ്ക്ക് നൽകുന്നു. Read more about ജയലളിതയുടെ ആരോഗ്യസ്ഥിതി: ഹർജി മദ്രാസ് ഹൈക്കോടതിയില്‍[…]

നിതീഷ് ഖട്ടാര കൊലക്കേസ്: പ്രതികള്‍ക്ക് 25 വര്‍ഷം തടവ്

07:54 pm 3/10/2016 ദില്ലി: പ്രമാദമായ നിതീഷ് ഖട്ടാര കൊലക്കേസ് പ്രതികളായ വികാസ് യാദവിന് 25 വർഷവും സുഗ്ദേവ് പെഹല്‍വാന് 20 വർഷവും സുപ്രീംകോടതി തടവ് ശിക്ഷ വിധിച്ചു. ദില്ലി ഹൈക്കോടതി നൽകിയ ശിക്ഷ ഇളവ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൽകിയ അപ്പീലിലാണ് സുപ്രീംകോടതി വിധി. കേസിലെ പ്രതിയായ വികാസിന്റെ സഹോദരിയുമായി പ്രണയത്തിലായിരുന്ന നിതീഷ് ഖട്ടാരയെ തട്ടിക്കൊണ്ട് പോയി തീ കൊളുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്.2002ൽ ദില്ലിയിലെ ഗാസിയാബാദിൽ പൊള്ളലേറ്റ് മരിച്ച നിലയിലാണ് നിതീഷ് ഗട്ടാരയയെ കണ്ടെത്തിയത്.തിരിച്ചറിയാനാവാത്ത അവസ്ഥയിലായിരുന്ന മൃതദേഹം Read more about നിതീഷ് ഖട്ടാര കൊലക്കേസ്: പ്രതികള്‍ക്ക് 25 വര്‍ഷം തടവ്[…]

ഷാറൂഖ് ഖാൻ, സൽമാൻ ഖാൻ, അമീർ ഖാൻ എന്നീ ബോളിവുഡ് താരങ്ങൾ പാകിസ്താനിലേക്ക് പോകട്ടെയെന്ന് വി.എച്ച്.പി നേതാവ്

01:11 pm 3/10/2016 ജബൽപൂർ: ഷാറൂഖ് ഖാൻ, സൽമാൻ ഖാൻ, അമീർ ഖാൻ എന്നീ ബോളിവുഡ് താരങ്ങൾ പാകിസ്താനിലേക്ക് പോകട്ടെയെന്ന് വി.എച്ച്.പി നേതാവ് സാധ്വി പ്രാചി. പാകിസ്താൻ താരങ്ങൾ അവരുടെ രാജ്യങ്ങളിൽ പോയി കഴിവ് തെളിയിക്കട്ടെ എന്ന് പ്രഖ്യാപിച്ച സാധ്വി പിന്നീട് ഇന്ത്യൻ താരങ്ങൾക്ക് നേരെ തിരിയുകയായിരുന്നു. പാകിസ്താൻ താരങ്ങളോട് അനുഭാവം പ്രകടിപ്പിക്കുന്ന ഇന്ത്യൻ താരങ്ങളും പാകിസ്താനിലേക്ക് പോകണമെന്നും അവർ പറഞ്ഞു. ചില സംഘടനകൾ പാകിസ്താൻ താരങ്ങൾക്ക് നേരെ ഭീഷണി മുഴക്കിയതിനെ തുടർന്ന് ‘അവർ ആർട്ടിസ്റ്റുകളാണ്, ഭീകരരല്ല’ Read more about ഷാറൂഖ് ഖാൻ, സൽമാൻ ഖാൻ, അമീർ ഖാൻ എന്നീ ബോളിവുഡ് താരങ്ങൾ പാകിസ്താനിലേക്ക് പോകട്ടെയെന്ന് വി.എച്ച്.പി നേതാവ്[…]

പ്രോവിഡന്‍റ് ഫണ്ട് ഈടായി നല്‍കി ചെലവുകുറഞ്ഞ വീട് വാങ്ങുന്ന പദ്ധതിക്ക് അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ തുടക്കമാകും.

09;38 am 3/10/2016 ന്യൂഡല്‍ഹി: പ്രോവിഡന്‍റ് ഫണ്ട് ഈടായി നല്‍കി ചെലവുകുറഞ്ഞ വീട് വാങ്ങുന്ന പദ്ധതിക്ക് അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ തുടക്കമാകും. നാലു കോടിയോളം വരുന്ന പി.എഫുകാര്‍ക്ക് ഇതിന്‍െറ പ്രയോജനം ലഭിക്കും. പദ്ധതിപ്രകാരം മാസഗഡു അക്കൗണ്ട് വഴി തിരിച്ചടക്കാനുമാകും. പി.എഫ് വരിക്കാര്‍ക്കായി തയാറാക്കിയ പദ്ധതി 2017-18ഓടെ നിലവില്‍വരുമെന്നും മാര്‍ച്ച് അവസാനത്തോടെ പി.എഫ് പിന്‍വലിക്കാന്‍ ഓണ്‍ലൈന്‍ സേവനം ലഭ്യമാകുമെന്നും കേന്ദ്ര പി.എഫ് കമീഷണര്‍ വി.പി. ജോയ് അറിയിച്ചു. ഇ.പി.എഫ് അക്കൗണ്ട് മുഖേന ഭവനവായ്പ തിരിച്ചടക്കാന്‍ പദ്ധതി മുഖേന Read more about പ്രോവിഡന്‍റ് ഫണ്ട് ഈടായി നല്‍കി ചെലവുകുറഞ്ഞ വീട് വാങ്ങുന്ന പദ്ധതിക്ക് അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ തുടക്കമാകും.[…]