കശ്മീരില്‍ വീണ്ടും കര്‍ഫ്യൂ; പരിക്കേറ്റ യുവാവ് മരിച്ചു

08:33 am 17/9/2016 ശ്രീനഗര്‍: സംഘര്‍ഷഭരിതമായ കശ്മീരിന്‍െറ വിവിധ ഭാഗങ്ങളില്‍ വെള്ളിയാഴ്ച വീണ്ടും കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ജുമുഅ നമസ്കാരത്തിന് ശേഷം അക്രമസംഭവങ്ങള്‍ ഉണ്ടാകുമെന്ന ആശങ്കയെ തുടര്‍ന്നാണ് വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്ന് പൊലീസ് അധികൃതര്‍ അറിയിച്ചു. ശ്രീനഗര്‍ നഗരം, ബാരാമുല്ല, പഠാന്‍, അനന്ദ്നാഗ്, ഷോപിയാന്‍, പുല്‍വാമ എന്നിവിടങ്ങളിലാണ് കര്‍ഫ്യൂ തുടരുന്നത്. താഴ്വരയില്‍ ജനജീവിതം സ്തംഭിച്ചിട്ട് എഴുപത് ദിവസങ്ങളായി. കഴിഞ്ഞയാഴ്ച സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തെക്കന്‍ കശ്മീരിലെ പുല്‍വാമയിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ ബാസിത് മുക്താര്‍ ആണ് Read more about കശ്മീരില്‍ വീണ്ടും കര്‍ഫ്യൂ; പരിക്കേറ്റ യുവാവ് മരിച്ചു[…]

അരുണാചലിൽ വീണ്ടും രാഷ്ട്രീയ നാടകം: ഭരണം ബി.ജെ.പിക്ക്

03:22 PM 16/09/2016 ന്യൂഡൽഹി: നിർണായക സുപ്രീംകോടതി വിധി വന്ന് രണ്ട് മാസം കഴിയുന്നതിനിടെ അരുണാചലിൽ വീണ്ടും സംസ്ഥാന ഭരണം കോൺഗ്രസിന് നഷ്ടമായി. മുഖ്യമന്ത്രി പെമ ഖണ്ഡു ഉൾപ്പടെ‍ എല്ലാ എം.എൽ.എമാരും കോൺഗ്രസ് വിട്ട് ബിജെ.പിയുടെ സഖ്യകക്ഷി പാർട്ടിയിൽ ചേർന്നതോടെയാണ് കോൺഗ്രസിന് വീണ്ടും ഭരണം നഷ്ടമായത്. മുൻ മുഖ്യമന്ത്രിയായിരുന്ന നബാം തുക്കി മാത്രമാണ് കോൺഗ്രസ് വിടാതെ നിന്നത്. പെമ ഖണ്ഡു 42 എം.എൽ.എമാരുമായി ചേർന്ന് ബിജെ.പിയുടെ സഖ്യകക്ഷിയായ പീപിൾസ് പാർട്ടി ഒാഫ് അരുണാചലിലാണ് ചേർന്നത്. ആകെ 60 Read more about അരുണാചലിൽ വീണ്ടും രാഷ്ട്രീയ നാടകം: ഭരണം ബി.ജെ.പിക്ക്[…]

തമിഴ്നാട് ബന്ദ്: സ്റ്റാലിൻ,കനിമൊഴി അറസ്റ്റിൽ; പ്രതിഷേധക്കാർ ട്രെയിൻ തടഞ്ഞു

12:59 pm 16/09/2016 ചെന്നൈ: കാവേരി വിഷയവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലുണ്ടായ പ്രതിഷേധങ്ങളിൽ പങ്കെടുത്ത ഡി.എം.കെ നേതാക്കളായ എം.കെ. സ്റ്റാലിൻ, കനിമൊഴി എന്നിവർ അറസ്റ്റിൽ. ഡി.എം.കെ. പാർലമെന്റ് അംഗങ്ങൾ ഉൾപ്പെടെ പ്രതിപക്ഷ നേതാക്കളുടെ സംഘം ‘റെയിൽ റോക്കോ’ എന്നു പേരിട്ട ട്രെയിൻ തടയൽ സമരത്തിൽ പങ്കാളികളായി. ട്രെയിനുകൾ തടയാൻ ശ്രമിച്ചതിനാണ് സ്റ്റാലിനെ അറ്സ്റ്റ് ചെയ്തത്. റോഡ് ഉപരോധത്തിലാണ് കനിമൊഴി പങ്കെടുത്തത്. കാവേരി പ്രശ്​നത്തിൽ കർണാടകത്തി​െൻറ നിലപാടിൽ ​പ്രതിഷേധിച്ച് ഇന്ന്​ നടക്കുന്ന ബന്ദിൽ സ്വകാര്യ ബസുകളും ഓട്ടോകളും റോഡിലിറങ്ങിയില്ല. പെട്രോൾ Read more about തമിഴ്നാട് ബന്ദ്: സ്റ്റാലിൻ,കനിമൊഴി അറസ്റ്റിൽ; പ്രതിഷേധക്കാർ ട്രെയിൻ തടഞ്ഞു[…]

ഡൽഹിയിൽ ​ഗോ സംരക്ഷകരുടെ ക്രൂരമർദനത്തിൽ രണ്ടുപേർക്ക്​ പരിക്ക്​

12:56 pm 16/09/2016 ന്യൂഡൽഹി: രാജ്യ തലസ്​ഥാനത്ത്​ ഗോസംരക്ഷകരെന്ന്​ സംശയിക്കപ്പെടുന്നവരുടെ ക്രൂരമർദനത്തിൽ രണ്ടുപേർക്ക്​ പരിക്ക്​. ഹാഫിസ്​ അബ്​ദുൽ ഖാലിദ്​(25) അലി ഹസൻ(35) എന്നിവരെയാണ്​ 24 പേരട​ങ്ങുന്ന സംഘം മർദിച്ചത്​. കഴിഞ്ഞ ബുധനാഴ്​ച വൈകിട്ട്​ വെസ്​റ്റ്​ ഡൽഹിയിലെ പ്രേംനഗറിലെ മദ്രസക്ക്​ പുറത്തായിരുന്നു സംഭവം. ഇൗദ്​ ദിനത്തിൽ ബലി നൽകിയ പോത്തുകളുടെ അവശിഷ്​ടങ്ങൾ ലോറിയിൽ നിന്നും മൈതാനത്തേക്ക്​ എടുത്തു മാറ്റുന്നതിനിടെ​ അതുവഴി ബൈക്കിൽ വന്ന രണ്ടുപേർ മറ്റുള്ളവരെ വിവരമറിയിക്കുകയായിരുന്നു. ​മിനുറ്റുകൾക്കകം ആറു കാറുകളിലായി വന്ന അക്രമികൾ േലാറിയിൽ നിന്നും പിടിച്ചിറക്കി Read more about ഡൽഹിയിൽ ​ഗോ സംരക്ഷകരുടെ ക്രൂരമർദനത്തിൽ രണ്ടുപേർക്ക്​ പരിക്ക്​[…]

സൗമ്യക്കേസില്‍ സുപ്രീംകോടതി വിധിക്കെതിരെ ജസ്റ്റിസ് കട്‌ജു

09:15 am 16/9/2016 ദില്ലി: സൗമ്യ കേസിലെ സുപ്രീം കോടതി വിധിക്കെതിരെ സുപ്രീംകോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. സംശയത്തിന്റെ ആനുകൂല്യം നല്‍കി വധശിക്ഷ ഒഴിവാക്കിയത് അംഗീകരിക്കാനാവില്ല. സുപ്രീംകോടതി വിധി പുനഃപരിശോധിക്കണമെന്നും കട്ജു ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സൗമ്യക്കേസ് വിധിക്കെതിരെ വിമര്‍ശനവുമായി മാര്‍ക്കണ്ഡേയ കട്ജു രംഗത്തെത്തിയത്. SHARE ON ADD A COMMENT

കാണാതായ വിമാനത്തിലെ 29 പേരും മരിച്ചതായി വ്യോമസേന

09:10 am 16/09/2016 ന്യൂഡല്‍ഹി: കാണാതായ എ.എന്‍ -32 വിമാനത്തിലെ 29 പേരും മരിച്ചെന്ന് കരുതുന്നതായി വ്യോമസേന ബന്ധുക്കളെ അറിയിച്ചു. ജൂലൈ 22ന് ചെന്നൈയില്‍നിന്ന് പോര്‍ട്ട്ബ്ളെയറിലേക്ക് പറന്ന സേനാവിമാനമാണ് കാണാതായത്. വിമാനം കണ്ടത്തൊന്‍ ഇതുവരെ നടത്തിയ ശ്രമങ്ങള്‍ വിഫലമായെങ്കിലും തിരച്ചില്‍ തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു. സേനയുടെ ‘കോര്‍ട്ട് ഓഫ് എന്‍ക്വയറി’ നടത്തിയ അന്വേഷണത്തിന്‍െറയും വിലയിരുത്തലിന്‍െറയും അടിസ്ഥാനത്തിലാണ് വിമാനത്തിലുണ്ടായിരുന്ന 29 പേരും ഇനിയും ജീവിച്ചിരിക്കാന്‍ സാധ്യതയില്ളെന്ന നിഗമനത്തിലത്തെിയത്. ‘കാണാതായ വിമാനത്തിലുണ്ടായിരുന്ന നിങ്ങളുടെ മകന്‍/മകള്‍ അത്യാഹിതത്തില്‍പെട്ടതായി കരുതുന്നു. കോര്‍ട്ട് ഓഫ് Read more about കാണാതായ വിമാനത്തിലെ 29 പേരും മരിച്ചതായി വ്യോമസേന[…]

പ്രോസിക്യൂഷന് വീഴ്ച പറ്റി -അഡ്വ. ബി.എ ആളൂർ

04:45 PM 15/09/2016 ന്യൂഡല്‍ഹി: സൗമ്യ വധക്കേസിൽ പ്രോസിക്യൂഷനും പൊലീസിനും വീഴ്ച പറ്റിയെന്ന് പ്രതിഭാഗം അഭിഭാഷകൻ അഡ്വ. ബി.എ ആളൂര്‍. ശരിയായ തെളിവുകള്‍ ഹാജരാക്കുകയും കൃത്രിമ രേഖകള്‍ ഹാജരാക്കുന്നത് ഒഴിവാക്കുകയും ചെയ്തിരുന്നുവെങ്കില്‍ പ്രോസിക്യൂഷന്‍ വാദം സുപ്രീംകോടതി വിശ്വസിക്കുമായിരുന്നു. എന്നാൽ തെളിവു ശേഖരിക്കുന്നതിലും സമർപ്പിക്കുന്നതിലും പൊലീസും പ്രോസിക്യൂഷനും അലംഭാവം കാട്ടി. അതാണ് തന്‍റെ കക്ഷിക്ക് കച്ചിത്തുരുമ്പായതെന്നും ആളൂർ പറഞ്ഞു. ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കിയതിന് പിന്നാലെ ആയിരുന്നു പ്രതിഭാഗം അഭിഭാഷകന്‍റെ പ്രതികരണം. നരഹത്യ തെളിയിക്കാനാവാതെ പോയതാണ് പ്രോസിക്യൂഷന്‍റെ Read more about പ്രോസിക്യൂഷന് വീഴ്ച പറ്റി -അഡ്വ. ബി.എ ആളൂർ[…]

ടെലികോം രംഗത്ത്​ ചരിത്രം രചിക്കാൻ റിലയൻസും എയർസെലും ലയിക്കുന്നു

10:40 am 15/09/2016 മുംബൈ: ടെലികോം രംഗത്തെ ഏറ്റവും വലിയ ലയനത്തിന്​ അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ്​ കമ്മ്യൂണിക്കേഷനും എയര്‍സെലും ഒന്നിക്കുന്നു. മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ പ്രവര്‍ത്തനം തുടങ്ങിയതിന് പിന്നാലെയാണ് റിലയന്‍സ് കമ്മ്യൂണിക്കേഷനും എയര്‍സെലും കൈകോര്‍ക്കുന്നതെന്നതും ശ്രദ്ദേയമാണ്​. മലേഷ്യയിലെ മാക്‌സിസ് കമ്മ്യൂണിക്കേഷനാണ് എയര്‍സെലിന്റെ ഉടമകള്‍. ഇരുകമ്പനികളും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് ടെലികോം മേഖലയില്‍ ചലനങ്ങളുണ്ടാക്കാവുന്ന ലയനവിവരം പുറത്തുവിട്ടത്. ടെലികോം ഉപയോക്താക്കളുടെ എണ്ണത്തിലും വരുമാനത്തിലും രാജ്യത്തെ ഏറ്റവും വലിയ നാലു കമ്പനികളിൽ ഒന്നായി പുതിയ കൂട്ടുകെട്ട് മാറുമെന്ന് Read more about ടെലികോം രംഗത്ത്​ ചരിത്രം രചിക്കാൻ റിലയൻസും എയർസെലും ലയിക്കുന്നു[…]

രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് ജയിലില്‍ മര്‍ദ്ദനം

രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളനെ വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ വച്ച് സഹതടവുകാരന്‍ ആക്രമിച്ചു. ജീവപര്യന്തം തടവിന് ശിക്ഷയനുഭവിക്കുന്ന രാജേഷ് എന്നയാളാണ് പേരറിവാളനെ ആക്രമിച്ചത്. പരിക്കേറ്റ പേരറിവാളനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പേരറിവാളനും രാജേഷും തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് ജയിലധികൃതര്‍ അറിയിച്ചു.

എംബ്രയര്‍ വിമാനഇടപാട്: സിബിഐ അന്വേഷണത്തിന് ഉത്തരവ്

O9:37 am 15/9/2016 മൂന്ന് യുദ്ധ വിമാനങ്ങള്‍ വാങ്ങാന്‍ പ്രതിരോധ ഗവേഷണ വികസന സ്ഥാപനം, ഡിആര്‍ഡിഓയും ബ്രസിലിയന്‍ കമ്പിനിയായ എംബ്രയറും തമ്മില്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് 2008ല്‍ ഉണ്ടാക്കിയ കരാറിലാണ് കോഴ ആരോപണം ഉയര്‍ന്നിരിക്കുന്നത്. 1392 കോടി രൂപയുടെ കരാര്‍ ഉറപ്പിക്കാന്‍ എംബ്രയര്‍ കമ്പനി കൈക്കൂലി നല്‍കിയെന്ന് അമേരിക്ക നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയതെന്ന് ബ്രസീലിന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ദില്ലി: എംബ്രയര്‍ വിമാന ഇടപാടില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. ഇടപാട് നേടാന്‍ ബ്രസിലിയന്‍ കമ്പനി കോഴ നല്‍കിയെന്ന Read more about എംബ്രയര്‍ വിമാനഇടപാട്: സിബിഐ അന്വേഷണത്തിന് ഉത്തരവ്[…]