പശുരക്ഷയുടെ പേരില്‍ നടക്കുന്ന ദളിത് പീഡനങ്ങളെ തള്ളിപ്പറഞ്ഞ് പ്രധാനമന്ത്രി

11.05 PM 08-06-2016 രാജ്യത്ത് പശുരക്ഷയുടെ പേരില്‍ നടക്കുന്ന ദളിത് പീഡനങ്ങളെ തള്ളിപ്പറഞ്ഞ് ഒടുവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. പശുരക്ഷയുടെ പേരില്‍ നടക്കുന്ന അക്രമങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും ഇത്തരം സംഭവങ്ങള്‍ക്കു പിന്നില്‍ സാമൂഹിക വിരുദ്ധരാണെന്നും അദ്ദേഹം പറഞ്ഞു. പശുരക്ഷയുടെ പേരില്‍ നടക്കുന്ന അക്രമ സംഭവങ്ങളില്‍ കടുത്ത അമര്‍ഷമുണ്ട്. അക്രമികള്‍ക്കെതിരെ സംസ്ഥാനങ്ങള്‍ നിയമ നടപടിയെടുക്കണമെന്നും മോദി ആവശ്യപ്പെട്ടു. ടൗണ്‍ ഹാള്‍ സംവാദത്തിനിടെയാണ് മോദി പശുസംരക്ഷകര്‍ക്കെതിരെ ആഞ്ഞടിച്ചത്. നിയമം ലംഘിച്ചു രാത്രികളില്‍ അക്രമത്തിനിറങ്ങുന്നവരാണ് പകല്‍ പശു സംരക്ഷകരുടെ വേഷമണിഞ്ഞെത്തുന്നത്. പശുസംരക്ഷകരുടെ Read more about പശുരക്ഷയുടെ പേരില്‍ നടക്കുന്ന ദളിത് പീഡനങ്ങളെ തള്ളിപ്പറഞ്ഞ് പ്രധാനമന്ത്രി[…]

പാക് ജയിലായ ഇന്ത്യക്കാരന് സഹതടവുകാരുടെ മര്‍ദനത്തിനിരയായി

08:16 AM 06/08/2016 പെഷാവര്‍: വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കൈവശം വെച്ച കുറ്റത്തിന് പാക് ജയിലായ ഇന്ത്യക്കാരന് സഹതടവുകാരുടെ കടുത്തമര്‍ദനം. പെഷാവര്‍ ജയിലില്‍ രണ്ടു മാസത്തിനിടെ മുംബൈ സ്വദേശിയായ നിഹാല്‍ അന്‍സാരിക്ക് (31) മൂന്നു തവണ മര്‍ദനമേറ്റതായി അദ്ദേഹത്തിന്‍െറ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. 2012ല്‍ അഫ്ഗാനിസ്താന്‍ വഴി പാകിസ്താനില്‍ പ്രവേശിച്ച നിഹാല്‍ അന്‍സാരി ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ കാണാന്‍ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റിലായത്. പട്ടാളക്കോടതിയാണ് ഇദ്ദേഹത്തെ ജയിലിലടച്ചത്. മരണശിക്ഷ കാത്തുകഴിയുന്ന കുറ്റവാളികളുടെ സെല്ലിലാണ് നിഹാല്‍ അന്‍സാരിയെ പാര്‍പ്പിച്ചതെന്നും Read more about പാക് ജയിലായ ഇന്ത്യക്കാരന് സഹതടവുകാരുടെ മര്‍ദനത്തിനിരയായി[…]

അസമിലെ കൊക്രജറില്‍ തീവ്രവാദി ആക്രമണം; 15 മരണം

08:06am 6/8/2016 അസമില്‍ കൊക്രജറിലെ ചന്തയിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ പരിക്കേറ്റയാളെ സുരക്ഷാസേന ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു കൊക്രജര്‍(അസം): അസമിലെ കൊക്രജറില്‍ തിരക്കേറിയ ചന്തയില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 14 പേര്‍ മരിച്ചു. സുരക്ഷാസേനയുടെ തിരിച്ചടിയില്‍ ഒരു തീവ്രവാദിയും മരിച്ചു. 20 പേര്‍ക്ക് ഗുരുതര പരിക്കേറ്റു. ഇവരില്‍ രണ്ട് സ്ത്രീകളും രണ്ട് കുട്ടികളുമുണ്ട്. മരണസംഖ്യ ഉയരാനിടയുണ്ട്. ആക്രമണത്തിന്‍െറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍, ആക്രമണം നടത്തിയത് നിരോധിത ബോഡോ തീവ്രവാദ സംഘടനയായ നാഷനല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍റ് (എന്‍.ഡി.ബി.എഫ്-എസ്) Read more about അസമിലെ കൊക്രജറില്‍ തീവ്രവാദി ആക്രമണം; 15 മരണം[…]

ലിംഗവിവേചനം; മനിതിലെ പെണ്‍കുട്ടികള്‍ പ്രതിഷേധത്തില്‍

01:33pm 5/8/2016 ഭോപ്പാല്‍: ലിംഗവിവേചനം ആരോപിച്ച് മൗലാന ആസാദ് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (മനിത്) യിലെ പെണ്‍കുട്ടികള്‍ പ്രതിഷേധത്തില്‍. ഹോസ്റ്റല്‍ നിയമങ്ങള്‍, ഡ്രസ് കോഡ്, ഹോസ്റ്റലില്‍ എത്തേണ്്ട സമയം എന്നീ കാര്യങ്ങളില്‍ വിവേചനം നേരിടുന്നതായാണ് കുട്ടികള്‍ ആരോപിക്കുന്നത്. മധ്യപ്രദേശിലെ ഭോപ്പാലിലാണ് മനിത് കാമ്പസ് സ്ഥിതി ചെയ്യുന്നത്. രാത്രി 9.30നുശേഷം ഹോസ്റ്റലില്‍ കയറാന്‍ അനുവദിക്കുന്നില്ല. രാവിലെ ഒമ്പതുമുതല്‍ വൈകിട്ട് അഞ്ചുവരെയാണ് ക്ലാസെങ്കിലും പല കുട്ടികളും ക്ലാസിനുശേഷം വിവിധ കോച്ചിംഗ് ക്ലാസുകളില്‍ പങ്കെടുക്കുന്നുണ്്ട്. ഇത്തരം ക്ലാസുകള്‍ രാത്രി 10 Read more about ലിംഗവിവേചനം; മനിതിലെ പെണ്‍കുട്ടികള്‍ പ്രതിഷേധത്തില്‍[…]

സ്ത്രീധനമായി കാര്‍ കിട്ടാത്തതിനെ തുടര്‍ന്ന് നവവധുവിനെ ഭര്‍ത്താവ് വെടിവെച്ചുകൊന്നു.

01:10pm 05/08/2016 ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാ ബാദില്‍ സ്ത്രീധനമായി കാര്‍ കിട്ടാത്തതിനെ തുടര്‍ന്ന് നവവധുവിനെ ഭര്‍ത്താവ് വെടിവെച്ചുകൊന്നു. ട്രോണിക്ക സിറ്റിയിലെ മീര്‍പുര്‍ ഹിന്ദു വില്ളേജിലാണ് സംഭവം നടന്നത്. സ്ത്രീധനത്തിന്‍റെ പേരില്‍ അലിഷ എന്ന യുവതിയാണ് വ്യാഴാഴ്ച രാത്രി കൊല്ലപ്പെട്ടത്. കേസില്‍ ഭര്‍ത്താവ് ഷാറൂഖ്, ഭര്‍ത്തൃസഹോദരന്‍ ആസിഫ്, പിതാവ് ഖയൂം എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു.ഷാരൂഖിന്‍റെ മാതാവും സഹോദരിയും ഒളിവിലാണ്. എട്ടു മാസം മുമ്പാണ് ഷാരൂഖ് അലിഷയെ വിവാഹം ചെയ്തത്. വിവാഹദിനം മുതല്‍ കാര്‍ സ്ത്രീധനമായി കൊണ്ടുവരണമെന്ന് ഷാരൂഖും Read more about സ്ത്രീധനമായി കാര്‍ കിട്ടാത്തതിനെ തുടര്‍ന്ന് നവവധുവിനെ ഭര്‍ത്താവ് വെടിവെച്ചുകൊന്നു.[…]

മംഗളൂരുവില്‍ നിന്നു കുട്ടികളെ കടത്തുന്ന സംഘം പിടിയില്‍

10:54am 5/8/2016 മംഗളൂരു: മംഗളൂരുവില്‍ നിന്നു കുട്ടികളെ കടത്തുന്ന മൂന്നംഗസംഘം പിടിയില്‍. രഹസ്യവിവരത്തെ തുടര്‍ന്നു പോലീസ് നടത്തിയ അന്വേഷണത്തിലാണു ദമ്പതികളെയും ഒരു സ്ത്രീയെയും പോലീസ് അറസ്റ്റു ചെയ്തത്. ജലില്‍(47) ജലിലിന്റെ ഭാര്യ മൈമുന, രേഷ്മ എന്നിവരാണു പോലീസ് പിടിയിലായത്. ആറു മാസങ്ങള്‍ക്കു മുന്‍പ് അര്‍സികിരി റെയില്‍വേ സ്റ്റേഷനില്‍നിന്നു രേഷ്മ കണ്‌ടെത്തിയ കുട്ടിയെ 90,000 രൂപയ്ക്കു ജലിലിനും ഭാര്യയ്ക്കും വില്‍ക്കാനായിരുന്നു പദ്ധതി. ഐപിസി സെക്ഷന്‍ 370 പ്രകാരം ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തു. കുട്ടിയെ പോലീസ് ക്ഷേമ സമിതിയിലാക്കി. കൂടുതല്‍ Read more about മംഗളൂരുവില്‍ നിന്നു കുട്ടികളെ കടത്തുന്ന സംഘം പിടിയില്‍[…]

നിത അംബാനി ഐ.ഒ.സി അംഗമാകുന്ന ആദ്യ ഇന്ത്യന്‍ വനിത

09:44am 05/08/2016 റിയോ: റിലയന്‍സ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്സന്‍ നിത അംബാനി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐ.ഒ.സി)യില്‍ അംഗമാകുന്ന ആദ്യ ഇന്ത്യന്‍ വനിത എന്ന ബഹുമതി സ്വന്തമാക്കി. റിയോ ഡെ ജനീറോയില്‍ വ്യാഴാഴ്ച നടന്ന ഐ.ഒ.സിയുടെ 129ാം യോഗത്തിലാണ് നിതയെ തെരഞ്ഞെടുത്തത്. കഴിഞ്ഞ ജൂണില്‍ നിതയെ നാമനിര്‍ദേശം ചെയ്തിരുന്നു. ഇന്ത്യയില്‍നിന്നുള്ള ഏക വ്യക്തിഗത അംഗമാണ് അവര്‍.

ബംഗ്ലാദേശ് ഭീകരാക്രമണം: ബ്രിട്ടീഷ് പൗരന്‍ പിടിയില്‍

09:38am 5/8/2016 ധാക്ക: ബംഗ്ലാദേശിലെ ധാക്ക കഫേ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് പൗരനടക്കം രണ്ടു പേര്‍ പിടിയില്‍. ബ്രിട്ടീഷ് പൗരത്വമുള്ള ബംഗ്ലാദേശ് വംശജന്‍ ഹസന്ത് കരീം, താഹ്മിദ് ഹസീബ് ഖാന്‍ എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രിയിലാണ് ഇരുവരെയും പോലീസ് പിടികൂടിയത്. ധാക്ക കോടതിയില്‍ ഹാജരാക്കിയ പ്രതികളെ എട്ടു ദിവസത്തേക്കു പോലീസ് കസ്റ്റഡിയില്‍ വിട്ടു. കഴിഞ്ഞമാസം ഒന്നിന് ധാക്കയിലെ നയതന്ത്രമേഖലയ്ക്കു സമീപം റസ്റ്ററന്റില്‍ നടത്തിയ ആക്രമണത്തില്‍ 22 പേരാണു കൊല്ലപ്പെട്ടത്. പിറ്റേന്നു പുലര്‍ച്ചെ വരെ നീണ്ട കമാന്‍ഡോ ഓപ്പറേഷനില്‍ Read more about ബംഗ്ലാദേശ് ഭീകരാക്രമണം: ബ്രിട്ടീഷ് പൗരന്‍ പിടിയില്‍[…]

ഷീല ദീക്ഷിത് എടുക്കാച്ചരക്കാണെന്ന് മുന്‍ ബിഎസ്പി നേതാവ്

02:51pm 4/8/2016 ന്യൂഡല്‍ഹി: മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയും യുപിയില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമായ ഷീല ദീക്ഷിതിനെതിരേ മുന്‍ ബിഎസ്പി നേതാവ് സ്വാമി പ്രസാദ് മൗര്യ നടത്തിയ പ്രസ്താവന വിവാദമായി. ഷീല ദീക്ഷിത് എടുക്കാച്ചരക്കാണെന്നാണ് മൗര്യ പറഞ്ഞത്. യുപിയിലെ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെക്കുറിച്ച് പ്രതിപാദിക്കവേയാണ് അദ്ദേഹം വിവാദ പരാമര്‍ശം നടത്തിയത്. നേരത്തെ പാര്‍ട്ടിക്കുള്ളില്‍ തനിക്ക് വീര്‍പ്പുമുട്ടല്‍ അനുഭവപ്പെടുന്നുവെന്ന് പറഞ്ഞാണ് സ്വാമിപ്രസാദ് മൗര്യ ബിഎസ്പി വിട്ടത്. പിന്നീട് പാര്‍ട്ടി അധ്യക്ഷ മായാവതി തെരഞ്ഞെടുപ്പുകളില്‍ Read more about ഷീല ദീക്ഷിത് എടുക്കാച്ചരക്കാണെന്ന് മുന്‍ ബിഎസ്പി നേതാവ്[…]

ഉത്തർപ്രദേശിൽ ബലാൽസംഗ ദൃശ്യങ്ങൾ വിൽപ്പനക്ക്

02:50pm 04/08/2016 ലക്നോ: ഉത്തർപ്രദേശിലെ കണ്ണെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന കരിമ്പിന്‍തോട്ടത്തില്‍ 15 വയസ് മാത്രം പ്രായം തോന്നിക്കുന്ന പെണ്‍കുട്ടിക്ക് ചുറ്റും നില്‍ക്കുന്ന അഞ്ച് യുവാക്കള്‍. അരുതേ എന്ന് കൈകൂപ്പി യാചിക്കുന്ന പെണ്‍കുട്ടിയുടെ കണ്ണുകൾ പേടി കാരണം തുറിച്ചിരിക്കുന്നു. ആരെങ്കിലും തന്നെ രക്ഷിക്കുമെന്ന പ്രതീക്ഷയോടെ അവൾ ചുറ്റും നോക്കുന്നുണ്ട്. പൊട്ടിച്ചിരിക്കുകയും അസഭ്യം പറയുകയും ചെയ്യുന്ന യുവാക്കളും ‍അവരുടെ ശബ്ദത്തില്‍ അലിഞ്ഞില്ലാതാകുന്ന പെണ്‍കുട്ടിയുടെ നിലവിളിയും. സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചു ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഒരു പീഡനത്തിന്‍റെ ദൃശ്യങ്ങളാണിവ. സംസ്ഥാനത്ത് പൊലീസിന്‍റെ മൂക്കിന് Read more about ഉത്തർപ്രദേശിൽ ബലാൽസംഗ ദൃശ്യങ്ങൾ വിൽപ്പനക്ക്[…]