ദളിത് വിരുദ്ധ പരാമര്‍ശം: ബിജെപി എംഎല്‍എക്കെതിരേ കേസ്

03:01pm 4/8/2016 ഹൈദരാബാദ്: ഫേസ്ബുക്കിലൂടെ ദളിത് വിരുദ്ധ പരാമര്‍ശം നടത്തിയ തെലുങ്കാനയില്‍ നിന്നുള്ള ബിജെപി എംഎല്‍എ രാജാ സിംഗിനെതിരേ പോലീസ് കേസെടുത്തു. ഹൈദരാബാദ് മംഗള്‍ഹട് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഗുജറാത്തില്‍ ചത്ത പശുക്കളുടെ തോലുരിഞ്ഞതിന് ദളിതരെ മര്‍ദിച്ച ഗോരക്ഷക് സമിതി പ്രവര്‍ത്തകരെ പിന്തുണച്ചുകൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയുടെ അടിസ്ഥാനത്തിലാണ് കേസ്. മാംസം കഴിക്കുന്നതിനായി പശുക്കളെ കൊല്ലുന്ന ദളിതരെ മര്‍ദിക്കുന്നതിനെ താന്‍ പിന്തുണയ്ക്കുന്നുവെന്നും അവരെ ഒരു പാഠം പഠിപ്പിച്ച ഗോരക്ഷക് സമിതി പ്രവര്‍ത്തകര്‍ക്കും തന്റെ പിന്തുണയറിയിക്കുന്നുവെന്നുമാണ് Read more about ദളിത് വിരുദ്ധ പരാമര്‍ശം: ബിജെപി എംഎല്‍എക്കെതിരേ കേസ്[…]

ഗുജറാത്ത്​ മുഖ്യമന്ത്രി സ്​ഥാനത്തേക്ക്​ അമിത്​ഷായെ പരിഗണിച്ചിട്ടില്ല –വെങ്കയ്യ

01;00pm 03/08/2016 ന്യൂഡൽഹി​: ഗുജറാത്ത്​ മുഖ്യമന്ത്രി സ്​ഥാനത്തേക്ക്​ ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത്​ ഷായെ പരിഗണിച്ചിട്ടില്ലെന്ന്​ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. ഇന്ന്​ ചേർന്ന ബി.ജെ.പി പാർലമെൻററി ബോർഡ്​​ യോഗത്തിന്​ ശേഷം മാധ്യമപ്രവർത്തകരോട്​ സംസാരിക്കവെയാണ്​ അദ്ദേഹം ഇക്കാര്യം അറിയിച്ചത്​. ഗുജറാത്തിലെ ബി.ജെ.പിയുടെ ഭാവി കാര്യങ്ങൾ ചർച്ച ചെയ്യാനാണ്​ യോഗം ചേർന്നത്​. മുതിർന്ന നേതാക്കളായ നിതിൻ ഗഡ്​കരിയെയും സരോജ്​ പാണ്ഡേയേയും നിരീക്ഷകരായി ഗുജറാത്തിലേക്ക്​ അയക്കാനും സംസ്​ഥാനത്ത്​ നിയമസഭാ കക്ഷിയോഗം ​ചേർന്ന്​ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനും യോഗം തീരുമാനിച്ചു. ഗുജറാത്തിൽ ബി.ജെ.പിയുടെ ശക്​തി Read more about ഗുജറാത്ത്​ മുഖ്യമന്ത്രി സ്​ഥാനത്തേക്ക്​ അമിത്​ഷായെ പരിഗണിച്ചിട്ടില്ല –വെങ്കയ്യ[…]

കനത്ത മഴയില്‍ മുംബൈയില്‍ പാലം തകര്‍ന്നു; 22 പേരെ കാണാതായി

10:24 AM 03/08/2016 മുംബൈ: കനത്ത മഴയിലും പ്രളയത്തിലും മഹാരാഷ്ട്രയിലെ സാവിത്രി നദിക്ക് കുറുകെയുള്ള പാലം തകര്‍ന്ന് 22 പേരെ കാണാതായി. മഹാഡിലെ മുംബൈ-ഗോവ ദേശീയ പാതയിലെ പാലമാണ് തകര്‍ന്നത്. പാലത്തിന്‍െറ 80 ശതമാനത്തോളം ഭാഗം ഒലിച്ച് പോയതായി റിപ്പോര്‍ട്ടുണ്ട്. ഇന്നലെ അര്‍ധ രാത്രിയോടെയായിരുന്നു അപകടം. രണ്ട് സ്​റ്റേറ്റ്​ ട്രാൻസ്​പോർട്ട്​ ബസുകളടക്കം നിരവധി വാഹനങ്ങള്‍ ഒഴുകി പോയതായും റിപ്പോര്‍ട്ടുണ്ട്. പാലം തകർന്നതറിയാതെ ഇതു വഴി വന്ന മറ്റു വാഹനങ്ങളും നദിയിൽ വീണിട്ടുണ്ടോയെന്നും പൊലീസ്​ പരിശോധിക്കുന്നുണ്ട്​. മുംബൈയില്‍ നിന്ന് Read more about കനത്ത മഴയില്‍ മുംബൈയില്‍ പാലം തകര്‍ന്നു; 22 പേരെ കാണാതായി[…]

ഡല്‍ഹിയില്‍ ആറു മാസത്തിനിടെ മാനഭംഗത്തിനിരയായത് 450 കുട്ടികള്‍

10.29 PM 02-08-2016 രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ആറു മാസത്തിനിടെ മാനഭംഗത്തിനിരയായത് 450ല്‍ അധികം പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍. ഡല്‍ഹി വനിതാ കമ്മീഷനാണ് ഇതുസംബന്ധിച്ച കണക്ക് പുറത്തുവിട്ടത്. ആറു മാസത്തിനിടെ രാജ്യതലസ്ഥാനത്ത് 464 പീഡനക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 136 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഔട്ടര്‍ ഡല്‍ഹിയാണ് ഇക്കാര്യത്തില്‍ മുന്നില്‍നില്‍ക്കുന്നത്- മുതിര്‍ന്ന വനിതാ കമ്മീഷന്‍ ഉദ്യോഗസ്ഥ വെളിപ്പെടുത്തി. ദിവസവും ശരാശരി രണ്ടു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായും ഇവര്‍ അറിയിച്ചു. ഗാസിപൂരില്‍ ഏഴു വയസുകാരി ബാലിക 22കാരന്റെ പീഡനത്തിനിരയായതാണ് ഏറ്റവും ഒടുവില്‍ ഡല്‍ഹിയില്‍ Read more about ഡല്‍ഹിയില്‍ ആറു മാസത്തിനിടെ മാനഭംഗത്തിനിരയായത് 450 കുട്ടികള്‍[…]

മേഘ്‌ന പട്ടേല്‍ എന്‍സിപിയില്‍ ചേര്‍ന്നു

10.27 PM 02-08-2016 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുടെ വിജയത്തിനായി അര്‍ധനഗ്നയായി പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ട മോഡലും നടിയുമായ മേഘ്‌ന പട്ടേല്‍ എന്‍സിപിയില്‍ ചേര്‍ന്നു. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലാണ് മോദിയെ അനുകൂലിച്ച് മേഘ്‌ന വസ്ത്രം ഉപേക്ഷിച്ചത്. മോദിയുടെ ചിത്രം ഉപയോഗിച്ച് നഗ്നത മറച്ചാണ് അവര്‍ പോസ്റ്ററിനു പോസ് ചെയ്തത്. മറ്റൊരു ചിത്രത്തില്‍ ബിജെപിയുടെ ചിഹ്നമായ താമര ഉപയോഗിച്ച് നഗ്നതമറച്ചാണ് താരം പ്രത്യക്ഷപെട്ടത്. മുതിര്‍ന്ന നേതാവ് പ്രഫുല്‍ പട്ടേലാണ് മേഘ്‌ന എന്‍സിപിയില്‍ ചേര്‍ന്നതായി അറിയിച്ചത്. വരുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ Read more about മേഘ്‌ന പട്ടേല്‍ എന്‍സിപിയില്‍ ചേര്‍ന്നു[…]

തീവ്രവാദികള്‍ ഒളിസങ്കേതമായി ഉപയോഗിച്ചിരുന്ന സ്ഥലം തകര്‍ത്തു

10.24 PM 02-08-2016 ജമ്മു കാഷ്മീരില്‍ തീവ്രവാദികള്‍ ഒളിസങ്കേതമായി ഉപയോഗിച്ചിരുന്ന സ്ഥലം തകര്‍ത്തു. റീസി ജില്ലയിലെ കലാബന്‍ വന്‍പ്രദേശത്ത് പ്രവര്‍ത്തിച്ചിരുന്ന ഒളിസങ്കേതമാണ് തകര്‍ത്തത്. സിആര്‍പിഎഫും സുരക്ഷാസേനയും സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തിയത്. ഇവിടെനിന്ന് നിരവധി ആയുധങ്ങള്‍ പിടിച്ചെടുത്തു. എകെ 47 റൈഫിള്‍, മാഗസിനുകള്‍, തിരകള്‍, ഗ്രനേഡുകള്‍, ലോഞ്ചറുകള്‍ എന്നിവ ഇവരില്‍നിന്നു കണെ്്ടടുത്തു. രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു സൈന്യം തെരച്ചില്‍ നടത്തിയത്. ഒളിസങ്കേതം തകര്‍ത്തതുമായി ബന്ധപ്പെട്ട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്്.

കെട്ടിടം തകര്‍ന്നുവീണ് രണ്ടു പേര്‍ മരിച്ചു

12;59pm 02/08/2016 ഹൈദരാബാദ്: സെക്കന്തരാബാദില്‍ പഴയ കെട്ടിടം തകര്‍ന്നുവീണ് രണ്ടു പേര്‍ മരിച്ചു. അഞ്ചു പേര്‍ക്ക് പരിക്കേറ്റു. അക്ബര്‍, വാജിദ് എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 10.30ഒാടെയായിരുന്നു സംഭവം. സെക്കന്തരാബാദിലെ ചില്‍ക്കല്‍ഗുഡയിലെ കെട്ടിടമാണ് തകര്‍ന്നുവീണത്. കാലപ്പഴക്കം മൂലം കെട്ടിടം ജീര്‍ണാവസ്ഥയിലായിരുന്നു.

20 കോടിയുടെ മയക്കു മരുന്ന് ഡല്‍ഹിയില്‍ പിടികൂടി

12:55pm 02/08/2016 ന്യൂഡല്‍ഹി: തലസ്ഥാനമായ ഡല്‍ഹിയില്‍ 20 കോടിയൂടെ മയക്കു മരുന്ന് പിടികൂടി. ഗ്രേറ്റര്‍ കൈലാഷില്‍ പ്രത്യേക പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് മയക്കു മരുന്ന് പിടികൂടിയത്. സംഭവത്തെ തുടര്‍ന്ന് പൊലീസ് എട്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികള്‍ ഡല്‍ഹിയിലേയും മുംബൈയിലേയും യുവാക്കള്‍ക്കിടയില്‍ മയക്കു മരുന്ന് വിതരണം ചെയ്തതായി പൊലീസ് സംശയിക്കുന്നുണ്ട്. കഴിഞ്ഞ മാസം മുംബൈയില്‍ നിന്ന് 90 ലക്ഷം രൂപയുടെ മയക്കു മരുന്ന് നൈജീരിയന്‍ സംഘത്തില്‍ നിന്നും പിടികൂടിയിരുന്നു.

ജമ്മു കാഷ്മീരിലെ വിദ്യാഭ്യാസ മന്ത്രിയുടെ വീടിന് നേരെ ആക്രമണം

12.21 PM 02-08-2016 ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ വിദ്യാഭ്യാസ മന്ത്രി നയീം അക്തറിന്റെ വീടിന് നേരെ ആക്രമണം. തിങ്കാളാഴ്ച രാത്രി പറയ്‌പോറയിലെ വീടിനു നേരെയാണ് അജ്ഞാത സംഘത്തിന്റെ ആക്രമണമുണ്ടായത്. അക്രമികള്‍ വീടിന് നേരെ പെട്രോള്‍ ബോംബുകള്‍ എറിഞ്ഞു. എന്നാല്‍ ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ആക്രമണത്തിനു പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മാര്‍ച്ചില്‍ കാഷ്മീരില്‍ പിഡിപി-ബിജെപി സഖ്യം അധികാരത്തിലെത്തിയതോടെ നയീം അക്തറും ഭാര്യയും ഗുപ്കര്‍ റോഡിലെ വീട്ടിലേക്ക് താമസം മാറ്റിയിരുന്നു.

തന്റെ ജീവന് ഭീഷണിയുണ്ട് :ശശികല പുഷ്പ

03:15pm 1/8/2016 ന്യൂഡല്‍ഹി: തന്റെ ജീവന് ഭീഷണിയുണ്ട് സര്‍ക്കാര്‍ സംരക്ഷണം ആവശ്യമാണെന്നും അണ്ണാ ഡിഎംകെ എംപി ശശികല പുഷ്പ രാജ്യസഭയില്‍. ഡിഎംകെ എംപി തിരുച്ചി ശിവയെ കൈയേറ്റം ചെയ്ത സംഭവത്തെച്ചൊല്ലിയാണ് രാജ്യസഭയില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. രാജ്യസഭാ അംഗത്വം രാജിവയ്ക്കാന്‍ തനിക്കുമേല്‍ സമ്മര്‍ദമേറുകയാണ്. തമിഴ്‌നാട്ടില്‍ താന്‍ സുരക്ഷിതയല്ലെന്നും വികാരനിര്‍ഭരയായി ശശികല പുഷ്പ പറഞ്ഞു. ഇതോടെ അണ്ണാ ഡിഎംകെ, ഡിഎംകെ അംഗങ്ങള്‍ രാജ്യസഭയില്‍ ബഹളം വച്ചു. തൊട്ടുപിന്നാലെ ശശികല പുഷ്പയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പുഷ്പ എഐഎഡിഎംകെ പാര്‍ട്ടിക്ക് Read more about തന്റെ ജീവന് ഭീഷണിയുണ്ട് :ശശികല പുഷ്പ[…]