മെട്രോയ്ക്കു മുന്നില്‍ ചാടി യുവാവ് ജീവനൊടുക്കി

01:08am 01/8/2016 ന്യൂഡല്‍ഹി: മെട്രോ സ്റ്റേഷനില്‍ യുവാവ് ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കി. സുബാഷ് നഗര്‍ മെട്രോ സ്റ്റേഷനിലാണ് സംഭവം. ശനിയാഴ്ച ട്രെയിന്‍ സ്റ്റേഷനിലേക്കു വരുമ്പോള്‍ യുവാവ് മുന്നിലേക്ക് എടുത്തു ചാടുകയായിരുന്നു. ഉടന്‍ തന്നെ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് അധികൃതര്‍ അറിയിച്ചു.

ആസാമില്‍ മഴ തിമിര്‍ക്കുന്നു; പ്രളയം കവര്‍ന്നത് 29 ജീവന്‍

ഗോഹട്ടി: കനത്തമഴയെത്തുടര്‍ന്നുള്ള പ്രളയത്തില്‍ ആസാമില്‍ മരിച്ചവരുടെ എണ്ണം 29 ആയി. സംസ്ഥാനത്തിന്റെ 28 ജില്ലകളിലായി 36-37 ലക്ഷം ആളുകള്‍ പ്രളയദുരിതത്തിലാണ്. വിവിധ ഇടങ്ങളില്‍ തുറന്ന 970 ദുരിതാശ്വാസ ക്യാമ്പുകളിലായി അഞ്ചു ലക്ഷത്തോളം ആളുകളെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. നൂറോളം ഗ്രാമങ്ങള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. ലകിംപുര്‍, ഗൊലഗട്ട്, ബോംഗായിഗാവ്, ജോര്‍ഹാട്ട്, ദെമാജി, ബര്‍പെട, ഗോള്‍പാറ, ദുബ്രി, ദരാംഗ്, മോറിഗാവ്, സോണിത്പുര്‍ എന്നിവിടങ്ങളിലാണ് പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ചത്. രണ്ടു ലക്ഷം ഹെക്ടര്‍ കൃഷിഭൂമി വെള്ളത്തിനടിയിലായി. റോഡുകളും പാലങ്ങളും തടയിണകളും പ്രളയത്തില്‍ ഒലിച്ചുപോയി. Read more about ആസാമില്‍ മഴ തിമിര്‍ക്കുന്നു; പ്രളയം കവര്‍ന്നത് 29 ജീവന്‍[…]

മുംബൈയില്‍ മൂന്നു നില കെട്ടിടം തകര്‍ന്നുവീണു; അഞ്ചു മരണം

11:20pm 31/7/2016 മുംബൈ: മുംബൈയില്‍ മൂന്നു നില കെട്ടിടം തകര്‍ന്നുവീണ് അഞ്ചു പേര്‍ മരിച്ചു. മുംബൈയ്ക്കു സമീപം ഭിവാണ്ഡിയിലാണ് സംഭവം. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് പത്തോളം പേരെ രക്ഷപെടുത്തി. എന്നാല്‍ ഇരുപതിലേറെപേര്‍ കെട്ടിടഭാഗങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ രക്ഷപെടുത്താനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കശ്മീരില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

06:55pm 30/07/2016 ശ്രീനഗര്‍: ജമ്മുകാശ്മീരിലെ കുപ്വാരയില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. അതിര്‍ത്തിയിലേക്ക് നുഴഞ്ഞ് കയറാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. സൈന്യത്തിന്‍െറ പ്രത്യാക്രമണത്തില്‍ രണ്ട് തീവ്രവാദികളും കൊല്ലപ്പെട്ടു. സംഭവ സ്ഥലത്ത് നിന്ന് രണ്ട് AK 47 തോക്കുകളുള്‍പ്പെടെയുള്ള സാമഗ്രികള്‍ കണ്ടെടുത്തു. ഇന്നലെ പുലര്‍ച്ചയായിരുന്നു നുഴഞ്ഞ് കയറ്റശ്രമം കണ്ടത്തെിയത്. തുടര്‍ന്ന് സൈന്യം ഭീകരര്‍ക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു. നുഴഞ്ഞ് കയറ്റ ശ്രമം പരാജയപ്പെട്ടെങ്കിലും പ്രദേശത്ത് സൈന്യം തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. ഒരാഴ്ചക്കിടെ നടന്ന രണ്ടാമത്തെ നുഴഞ്ഞ് കയറ്റ ശ്രമമാണിത്. കഴിഞ്ഞയാഴ്ച്ച Read more about കശ്മീരില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ജവാന്‍മാര്‍ കൊല്ലപ്പെട്ടു[…]

കര്‍ണാടക മുഖ്യമന്ത്രി സിദ്ദരാമയ്യയുടെ മകന്‍ നിര്യാതനായി

06:36pm 30/07/2016 ബാംഗ്ളൂര്‍: കര്‍ണാടക മുഖ്യമന്ത്രി സിദ്ദരാമയ്യയുടെ മകന്‍ രാകേഷ് സിദ്ദരാമയ്യ നിര്യാതനായി . പാന്‍ക്രിയാസ് രോഗത്തെ തുടര്‍ന്ന് ബെല്‍ജിയത്തിലെ ബ്രസല്‍സില്‍ യൂനിവേഴ്സിറ്റി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു രാകേഷ് സിദ്ദരാമയ്യ. കഴിഞ്ഞയാഴ്ച്ച യൂറോപ്പിലേക്ക് യാത്ര പോയ സമയത്താണ് രാകേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 39 ാം പിറന്നാള്‍ ആഘോഷത്തിന്‍െറ തയ്യാറെടുപ്പിലായിരുന്നു രാകേഷ് സിദ്ദരാമയ്യ. രാകേഷിന്‍െറ ഭൗതിക ശരീരം നാട്ടിലത്തെിക്കാന്‍ സുഷമ സ്വരാജ് ബെല്‍ജിയത്തിലെ ഇന്ത്യന്‍ അംബാസിഡറുമായി ചര്‍ച്ച നടത്തി. മകന്‍െറ അസുഖം ഗുരുതരമായതിനെ തുടര്‍ന്ന് നേരത്തെ സിദ്ദരാമയ്യ ബെല്‍ജിയത്തിലേക്ക് തിരിച്ചിരുന്നു. Read more about കര്‍ണാടക മുഖ്യമന്ത്രി സിദ്ദരാമയ്യയുടെ മകന്‍ നിര്യാതനായി[…]

ഒറ്റയ്ക്കു ഉത്തര്‍പ്രദേശില്‍ മത്സരിക്കുമെന്ന് രാഹുല്‍ ഗാന്ധി

10:06am 30/7/2016 ലക്‌നോ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കു മത്സരിക്കുമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കൂട്ടുകെട്ട് ഉണ്്ടാക്കുന്നത് സംസ്ഥാനത്തെ ജനങ്ങളുമായി മാത്രമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. യുപിയിലെ ലക്‌നോയില്‍ പാര്‍ട്ടി പ്രവര്‍ത്തകരുമായി സംസാരിക്കവെയാണ് രാഹുല്‍ നയം വ്യക്തമാക്കിയത്. അടുത്ത വര്‍ഷമാണ് യുപിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഭൂരിപക്ഷം നേടുന്നതിനും സ്വന്തമായി മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിനും വേണ്്ടിയാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. കഴിഞ്ഞ 27 വര്‍ഷമായി വിവിധ പാര്‍ട്ടികള്‍ സംസ്ഥാനത്തെ വിഭജിക്കാന്‍ മാത്രമാണ് ശ്രമിക്കുന്നത്്. കൂട്ടുകെട്ട് ഉണ്്ടാക്കുന്നുണെ്്ടങ്കില്‍ അത് സംസ്ഥാനത്തെ Read more about ഒറ്റയ്ക്കു ഉത്തര്‍പ്രദേശില്‍ മത്സരിക്കുമെന്ന് രാഹുല്‍ ഗാന്ധി[…]

ബംഗളൂരുവില്‍ കനത്ത മഴ; വ്യാപക നാശനഷ്ടം

10:01am 30/07/2016 ബംഗളൂരു: വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പുലര്‍ച്ചെയുമുണ്ടായ കനത്ത മഴയത്തെുടര്‍ന്ന് നഗരത്തിന്‍െറ വിവിധ ഭാഗങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ജനജീവിതം സ്തംഭിച്ചു. അഴുക്കുചാലുകള്‍ നിറഞ്ഞൊഴുകിയതും റോഡില്‍ മരം വീണും വെള്ളം കെട്ടിനിന്നും ഗതാഗതം തടസ്സപ്പെട്ടതും ജനത്തെ വലച്ചു. പലയിടങ്ങളിലും അഞ്ചടിയോളം വെള്ളം ഉയര്‍ന്നതോടെ നിരവധി പേര്‍ വീടുകളില്‍ കുടുങ്ങി. നിരവധി വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങുകയും വീട്ടുപകരണങ്ങള്‍ ഉപയോഗശൂന്യമാവുകയും ചെയ്തു. വ്യാപാര സ്ഥാപനങ്ങളില്‍ വെള്ളം കയറി ഭക്ഷ്യവസ്തുക്കളടക്കം നശിച്ചു. വിവിധ സ്ഥലങ്ങളില്‍ മുപ്പതിലധികം മരങ്ങള്‍ കടപുഴകി. വെള്ളപ്പൊക്കം കാരണം പലയിടത്തും Read more about ബംഗളൂരുവില്‍ കനത്ത മഴ; വ്യാപക നാശനഷ്ടം[…]

മിഗ്-29 യുദ്ധവിമാനങ്ങള്‍ ഉപയോഗശൂന്യമെന്ന് സി.എ.ജി 10,000 കോടിയിലേറെ നഷ്ടമെന്ന്

09:37am 30/07/2016 ന്യൂഡല്‍ഹി: ഇന്ത്യന്‍ നാവിക സേനയുടെ മിഗ്-29 യുദ്ധവിമാനങ്ങള്‍ ഉപയോഗശൂന്യമാവുകയാണെന്ന് സി.എ.ജി റിപ്പോര്‍ട്ട്. വിമാനങ്ങള്‍ പ്രതീക്ഷിക്കുന്ന രൂപത്തില്‍ പ്രവര്‍ത്തിക്കാന്‍ 50 ശതമാനം മാത്രമാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഇതോടെ, റഷ്യയില്‍നിന്ന് ഇത് വാങ്ങുന്നതിന് ചെലവഴിച്ച കോടികള്‍ നഷ്ടത്തിലായേക്കും. 2004ലും 2010ലുമായാണ് ഏകദേശം 10,500 കോടി രൂപ ചെലവഴിച്ച് ഇത്തരത്തിലുള്ള 45 യുദ്ധവിമാനങ്ങള്‍ ഇന്ത്യ റഷ്യയില്‍നിന്ന് സ്വന്തമാക്കിയത്. വിമാനത്തിന്‍െറ എന്‍ജിനടക്കമുള്ള ഭാഗങ്ങള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ളെന്നാണ് കണ്ടത്തെിയത്. ഇന്ത്യയുടെ മുന്‍നിര യുദ്ധക്കപ്പലായ ഐ.എന്‍.എസ് വിക്രമാദിത്യയിലടക്കം വിന്യസിക്കാനുള്ള യുദ്ധവിമാനങ്ങളാണിത്. Read more about മിഗ്-29 യുദ്ധവിമാനങ്ങള്‍ ഉപയോഗശൂന്യമെന്ന് സി.എ.ജി 10,000 കോടിയിലേറെ നഷ്ടമെന്ന്[…]

കേന്ദ്ര ജീവനക്കാര്‍ക്ക് ശമ്പള കുടിശ്ശിക ഒറ്റത്തവണയായി നല്‍കും

09:26 AM 30/07/2016 ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏഴാം ശമ്പള കമീഷന്‍ റിപ്പോര്‍ട്ട് പ്രകാരമുള്ള ശമ്പള കുടിശ്ശിക ആഗസ്റ്റ് മാസത്തെ ശമ്പളത്തിനൊപ്പം ഒറ്റത്തവണയായും രൊക്കം പണമായും നല്‍കുമെന്ന് സര്‍ക്കാര്‍. മന്ത്രിസഭ അംഗീകരിച്ച് വിജ്ഞാപനം ചെയ്ത പുതുക്കിയ ശമ്പളനിരക്ക് കഴിഞ്ഞ ജനുവരി ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് നടപ്പാക്കുന്നത്. അടുത്ത മാര്‍ച്ച് 31നുമുമ്പ് പല ഗഡുക്കളായി കുടിശ്ശിക കൊടുത്തുതീര്‍ക്കുമെന്നായിരുന്നു സര്‍ക്കാര്‍ നേരത്തേ പ്രഖ്യാപിച്ചത്. പെന്‍ഷന്‍കാര്‍ക്കും കുടിശ്ശിക ഒറ്റത്തവണയായി ലഭിക്കും.

ഗുർദീപ് സിങ്ങിന്‍റെ വധശിക്ഷ ഇന്തോനേഷ്യ നടപ്പാക്കിയില്ല

12:42pm 29/07/2016 ന്യൂഡൽഹി: ഇന്ത്യൻ പൗരനായ ഗുർദീപ് സിങ്ങിന്‍റെ വധശിക്ഷ ഇന്തോനേഷ്യ നടപ്പാക്കിയില്ല. വ്യാഴാഴ്ച വധശിക്ഷ നടപ്പാക്കുമെന്നായിരുന്നു ഇന്തോനേഷ്യ അറിയിച്ചിരുന്നത്. അതേസമയം, മയക്കുമരുന്നുകേസിൽ അറസ്റ്റിലായ മറ്റ് നാല് വിദേശികളെ വ്യാഴാഴ്ച വധശിക്ഷക്ക് വിധേയമാക്കി. എന്തുകൊണ്ടാണ് ഗുർദീപിനെ ശിക്ഷക്ക് വിധേയമാക്കാത്തതെന്ന് ഇന്തോനേഷ്യ വ്യക്തമാക്കിയില്ല. എന്നാൽ സമാനമായ കേസിലെ 10 പേരെ പിന്നീട് വധശിക്ഷ വിധേയമാക്കുമെന്ന് ഇന്തോനേഷ്യ അറിയിച്ചു. അതേസമയം, വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് പഞ്ചാബിലുള്ള ബന്ധുക്കളെ ഫോണിൽ വിളിച്ച് ഗുർദീപ് സിങ്ങിനെ മോചിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചു. വിദേശകാര്യ Read more about ഗുർദീപ് സിങ്ങിന്‍റെ വധശിക്ഷ ഇന്തോനേഷ്യ നടപ്പാക്കിയില്ല[…]