മഹാശ്വേതാ ദേവി അന്തരിച്ചു
11:00am 29 /07/2016 കൊല്‍ക്കത്ത: പിന്നാക്ക-അധ$സ്ഥിത ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച വിശ്രുത ബംഗാളി എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയും പോരാട്ടനായികയുമായ മഹാശ്വേത ദേവി അന്തരിച്ചു. 91 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അവശതകളാല്‍ മേയ് 22 മുതല്‍ ദക്ഷിണ കൊല്‍ക്കത്തയിലെ ബെല്ളെ വ്യൂ ക്ളിനിക്കില്‍ ചികിത്സയിലായിരുന്നു. വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലായതിനൊപ്പം ഹൃദയസ്തംഭനവുമുണ്ടായതാണ് മരണകാരണമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഉച്ചകഴിഞ്ഞ് 3.16നായിരുന്നു അന്ത്യം. പ്രായത്തിന്‍െറ അവശതകള്‍ക്കിടയിലും അണയാത്ത നീതിബോധത്തിന്‍െറ പ്രതീകമായിരുന്നു മഹാശ്വേത. അരനൂറ്റാണ്ടിലേറെ സാഹിത്യസപര്യയില്‍ സജീവമായിരുന്നു. അവസാന കാലത്ത് എഴുത്തിനേക്കാള്‍ സാമൂഹികപ്രവര്‍ത്തനത്തിലും Read more about മഹാശ്വേതാ ദേവി അന്തരിച്ചു[…]










