അത്ലറ്റിക്സ് ടീം ഇന്നും നാളെയുമായി ബ്രസീലിലേക്ക്

11:40 AM 26/07/2016 ബംഗളൂരു: 130 കോടി ജനങ്ങളുടെ പ്രാര്‍ഥനകള്‍ ഊര്‍ജമാക്കി ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഒളിമ്പിക്സ് സംഘം വിവിധ വഴികളിലൂടെ റിയോയിലേക്ക്. മലയാളി ക്യാപ്റ്റന്‍ പി.ആര്‍. ശ്രീജേഷിനു കീഴിലുള്ള ഹോക്കി ടീം ഞായറാഴ്ച രാത്രിയില്‍ സ്പെയിനിലേക്ക് പറന്നപ്പോള്‍ മറ്റു പല സംഘങ്ങളും ലോകത്തിന്‍െറ വിവിധ കോണുകളില്‍ അവസാനവട്ട പരിശീലനത്തിലാണ്. ഒളിമ്പിക്സ് ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ ഇന്ത്യയുടെ അഭിമാനമാവാനൊരുങ്ങുന്ന അത്ലറ്റിക്സ് സംഘം വരും ദിവസങ്ങളില്‍ യാത്ര പുറപ്പെടും. ബംഗളൂരുവിലെ സ്പോര്‍ട്സ് അതോറിറ്റി കേന്ദ്രത്തില്‍ അവസാനവട്ട പരിശീലനം Read more about അത്ലറ്റിക്സ് ടീം ഇന്നും നാളെയുമായി ബ്രസീലിലേക്ക്[…]

നിത അംബാനിക്ക് വി.വി.ഐ.പി സുരക്ഷ

11:36 AM 26/07/2016 മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിക്ക് കേന്ദ്ര അഭ്യന്തര മന്ത്രാലയം ഇസെഡ് കാറ്റഗറി സുരക്ഷ അനുവദിച്ചു. പത്തോളം സായുധ ധാരികളായ സി.ആർ.പിഎഫ് കമാണ്ടോകളാണ് നിതക്ക് സുരക്ഷ ഒരുക്കുന്നത്. അതേസമയം ഇതിനുള്ള മുഴുവന്‍ ചെലവും നിത തന്നെ വഹിക്കണം. നിത അംബാനിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന കേന്ദ്ര സുരക്ഷാസേനകളുടെ വിലയിരുത്തലിനെ തുടര്‍ന്നാണ് അവര്‍ കേന്ദ്ര അഭ്യന്തരമന്ത്രാലയം ”ഇസഡ്” കാറ്റഗറി സുരക്ഷ അനുവദിച്ചത്. മുകേഷ് അംബാനിക്ക് നിലവില്‍ ഇസെഡ് കാറ്റഗറി സുരക്ഷയുണ്ടെന്നിരിക്കേ Read more about നിത അംബാനിക്ക് വി.വി.ഐ.പി സുരക്ഷ[…]

പാകിസ്താനിലെ ഇന്ത്യൻ നയതന്ത്രജ്ഞരുടെ കുട്ടികളെ ഇന്ത്യയിലേക്ക് തിരിച്ചയക്കണമെന്ന് കേന്ദ്രസർക്കാർ

11:30am 26/07/2016 ന്യൂഡൽഹി: പാകിസ്താനിലെ ഇന്ത്യൻ നയതന്ത്രജ്ഞരുടെ കുട്ടികളെ പാക് സ്കൂളുകളിൽ പഠിപ്പിക്കരുതെന്ന് ഇന്ത്യ. എല്ലാ രാജ്യങ്ങളും കൈക്കൊള്ളുന്ന നയതന്ത്രവുമായി ബന്ധപ്പെട്ട നയത്തിൻറ ഭാഗമാണെന്നും അസാധാരണമായി ഒന്നുമില്ലെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് വിശദീകരണം നൽകി. അതേസമയം ഇന്ത്യയുടേത് അസാധാരണ നടപടിെയന്നാണ് പാക് വിദേശകാര്യ മന്ത്രാലയ വക്താവ് നഫീസ് സകരിയ അഭിപ്രായെപ്പട്ടത്.സുരക്ഷാ കാരണങ്ങളാലാണ് ഇന്ത്യയുടെ നടപടി. ഹിസ്ബുൽ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനിയുടെ വധത്തിന് ശേഷമുള്ള കശ്മീർ താഴ്വരയിലെ സംഘർഷവുമായി ബന്ധപ്പെട്ട് ഇന്ത്യ–പാക് ബന്ധത്തിന് Read more about പാകിസ്താനിലെ ഇന്ത്യൻ നയതന്ത്രജ്ഞരുടെ കുട്ടികളെ ഇന്ത്യയിലേക്ക് തിരിച്ചയക്കണമെന്ന് കേന്ദ്രസർക്കാർ[…]

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയും ബി.ജെ.പിയും തമ്മില്‍ മത്സരം നടക്കുകയാണ്.

01:50pm 25/07/2016 ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നിയമസഭാംഗങ്ങളെയും പ്രവര്‍ത്തകരെയും കള്ളകേസ് ചുമത്തി ജയിലിലേക്ക് അയക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍. ഞായറാഴ്ച പാര്‍ട്ടിയുടെ രണ്ട് എം.എല്‍.എ മാരാണ് അറസ്റ്റിലായത്. ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയും ബി.ജെ.പിയും തമ്മില്‍ മത്സരം നടക്കുകയാണ്. ‘മഹാഭാരതത്തില്‍ പാണ്ഡവരും കൗരവരും തമ്മിലുണ്ടായ യുദ്ധത്തിന് സമാനമാണ് ഡല്‍ഹിയില്‍ നടക്കുന്നതെന്നും കെജ് രിവാള്‍ പറഞ്ഞു. ഞയാറാഴ്ച, സ്ത്രീയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ ഓഖ് ല എം.എല്‍.എ അമാനത്തുള്ള ഖാനും വിശുദ്ധ Read more about ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയും ബി.ജെ.പിയും തമ്മില്‍ മത്സരം നടക്കുകയാണ്.[…]

മോദിയുടെ കൈകളില്‍ ഇന്ത്യാ രാജ്യം സുരക്ഷ :മോഹന്‍ ഭഗവത്

01:10am2 5/7/2016 ന്യൂഡല്‍ഹി: നരേന്ദ്ര മോദിയെ പ്രശംസിച്ച് ആര്‍എസ്എസ് സംര്‍സംഘചാലക് മോഹന്‍ഗവത്. കാണ്‍പൂരില്‍ നടന്ന ചടങ്ങിലാണ് മോഹന്‍ ഭഗവത് മോദിയേയും കേന്ദ്ര സര്‍ക്കാരിനെയും വാനോളം പുകഴ്ത്തിയത്. സ്വയം സേവകര്‍ കേന്ദ്ര സര്‍ക്കാരില്‍ അംഗങ്ങളായുള്ളതിനാല്‍ രാജ്യം സുരക്ഷിതമായ കരങ്ങളിലാണെന്നു പറഞ്ഞ മോഹന്‍ ഭഗവത് ഒരു ഭരണാധികാരിയെന്ന നിലയില്‍ മോദിയുടെ നീക്കങ്ങള്‍ ഏറെ മികച്ചതാണന്നും കൂട്ടിച്ചേര്‍ത്തു. ഭരണത്തില്‍ താന്‍ തൃപ്തനാണെന്നു പറഞ്ഞ അദ്ദേഹം രാജ്യത്തിന്റെ വികസനങ്ങള്‍ മുന്നില്‍ കണ്ടുള്ള പദ്ധതികള്‍ക്ക് ആര്‍എസ്എസിന്റെ പൂര്‍ണ പിന്തുണയും അറിയിച്ചു.

മാൻവേട്ട കേസിൽ സൽമാൻ ഖാനെ വെറുതെ വിട്ടു

01:05pm 25/07/2016 ജോധ്പൂർ: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിൽ ബോളിവുഡ് താരം സൽമാൻ ഖാനെ വെറുതെ വിട്ടു. രാജസ്ഥാൻ ഹൈകോടതിയാണ് സൽമാനെ 18 വർഷത്തിന് ശേഷം കുറ്റവിമുക്തമനാക്കിയത്. വിചാരണ കോടതി വിധിക്കെതിരെ താരം ഹൈകോടതിയിൽ നൽകിയ അപ്പീലിലാണ് ഇപ്പോൾ വിധി പ്രഖ്യാപിച്ചിട്ടുള്ളത്. മാനിന്‍റെ ദേഹത്ത് പതിച്ച വെടിയുണ്ട സൽമാന്‍റെ കൈവശമുണ്ടായിരുന്ന തോക്കിൽ നിന്നുള്ളതാണെന്ന് സ്ഥിരീകരിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ഹൈകോടതി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി. സംഭവത്തിൽ പങ്കാളിയല്ലെന്നും താൻ നിരപരാധിയാണെന്നുമാണ് താരം കോടതിയിൽ വാദിച്ചത്. 1998 സെപ്റ്റംബർ 26നും സെപ്റ്റംബർ 28നുമാണ് Read more about മാൻവേട്ട കേസിൽ സൽമാൻ ഖാനെ വെറുതെ വിട്ടു[…]

സ്ത്രീയെ അപമാനിച്ച കേസില്‍ അറസ്റ്റിലായ ബി.ജെ.പി നിയമസഭാംഗത്തെ സസ്പെന്‍ഡ് ചെയ്തു

01:40pm 24/07/2016 പാട്ന: യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ ഞായറാഴ്ച രാവിലെ അറസ്റ്റിലായ ബിഹാറിലെ ബി.ജെ.പി എം.എല്‍.സി( മെമ്പര്‍ ഓഫ് ലെജിസ്ളേറ്റീവ് കൗണ്‍സില്‍) തുനാജി പാണ്ഡെ യെ സസ്പെന്‍ഡ് ചെയ്തു. ബിഹാറിലെ സിവാനില്‍ നിന്നുള്ള എം.എല്‍.സിയാണ് തുനാ ജി പാണ്ഡെ. അറസ്റ്റ് വാര്‍ത്ത പുറത്തു വന്നതിനെ തുടര്‍ന്ന് തുനാജി പാണ്ഡെയെ പാറട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുന്നതായി ബി.ജെ.പി നേതാവ് സുശീല്‍ കുമാര്‍ മോദി ട്വിറ്റിലൂടെ അറിയിച്ചു. ശനിയാഴ്ച രാത്രി സരായ് റെയില്‍വേ സ്റ്റേഷനിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പൂര്‍വാചല്‍ Read more about സ്ത്രീയെ അപമാനിച്ച കേസില്‍ അറസ്റ്റിലായ ബി.ജെ.പി നിയമസഭാംഗത്തെ സസ്പെന്‍ഡ് ചെയ്തു[…]

രാജ്യം പ്രാര്‍ഥനയോടെ കാത്തിരിക്കവേ, 29 സൈനിക ഉദ്യോഗസ്ഥരുമായി കാണാതായ വ്യോമസേനാവിമാനത്തിനായി തിരച്ചില്‍ തുടരുന്നു

09:26 AM 24/07/2016 ചെന്നൈ: രാജ്യം പ്രാര്‍ഥനയോടെ കാത്തിരിക്കവേ, 29 സൈനിക ഉദ്യോഗസ്ഥരുമായി കാണാതായ വ്യോമസേനാവിമാനത്തിനായി തിരച്ചില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തുടരുന്നു. ചെന്നൈ തീരത്തുനിന്ന് 300 നോട്ടിക്കല്‍ മൈല്‍ സമുദ്രത്തില്‍ രക്ഷാപ്രവര്‍ത്തനം കേന്ദ്രീകരിച്ചിരിക്കുകയാണ്. ചെന്നൈയില്‍നിന്ന് കിഴക്കുമാറി അവസാന സന്ദേശം ലഭിച്ച സമുദ്രഭാഗം സൈന്യം തിരിച്ചറിഞ്ഞിട്ടുണ്ട്. 180 നോട്ടിക്കല്‍ മൈല്‍ ദൂരത്തില്‍ വിമാന അവശിഷ്ടങ്ങള്‍ എന്ന് തോന്നിക്കുന്ന ഭാഗങ്ങള്‍ ആകാശ നിരീക്ഷണത്തില്‍ കണ്ടത്തെിയതായി അനൗദ്യോഗിക വിവരമുണ്ട്. വെള്ളിയാഴ്ച രാവിലെ 8.30ന് ചെന്നൈയില്‍നിന്ന് പോര്‍ട്ട്ബ്ലയറിലേക്ക് പറക്കുന്നതിനിടെയാണ് ബംഗാള്‍ ഉള്‍ക്കടലിന് മേല്‍ എ.എന്‍ Read more about രാജ്യം പ്രാര്‍ഥനയോടെ കാത്തിരിക്കവേ, 29 സൈനിക ഉദ്യോഗസ്ഥരുമായി കാണാതായ വ്യോമസേനാവിമാനത്തിനായി തിരച്ചില്‍ തുടരുന്നു[…]

ഛത്തീസ്ഗഡില്‍ രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

09:06am 24/7/2016 റായ്പുര്‍: ഛത്തീസ്ഗഡില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച രാവിലെ സുക്മ ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടല്‍ ഒരു മണിക്കൂറോളം നീണ്ടുനിന്നു. ഒടുവില്‍ മാവോയിസ്റ്റുകള്‍ വനത്തിലേക്ക് ഉള്‍വലിഞ്ഞു. സൈനികര്‍ നടത്തിയ തെരച്ചിലില്‍ സംഭവ സ്ഥലത്തുനിന്ന് രണ്ട് മാവോയിസ്റ്റുകളുടെ മൃതദേഹം കണ്‌ടെത്തി.

പെല്ലറ്റ് ഗണ്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാറിനോട് ജമ്മു-കശ്മീര്‍ ഹൈകോടതി

09:00am 24/07/2016 ശ്രീനഗര്‍: ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പെല്ലറ്റ് ഗണ്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാറിനോട് ജമ്മു-കശ്മീര്‍ ഹൈകോടതി ആവശ്യപ്പെട്ടു. പെല്ലറ്റ് ഗണ്ണിന് ബദല്‍ കണ്ടത്തൊന്‍ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് പാര്‍ലമെന്‍റില്‍ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പറഞ്ഞിട്ടുണ്ടെന്നും ഈ സാഹചര്യംകൂടി കണക്കിലെടുക്കണമെന്നും ചീഫ് ജസ്റ്റിസ് എന്‍. പോള്‍ വസന്തകുമാര്‍, ജസ്റ്റിസ് മുസഫര്‍ ഹുസൈന്‍ അത്തര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. പെല്ലറ്റ് ഗണ്‍ ഉപയോഗം സംബന്ധിച്ച പൊതുതാല്‍പര്യ ഹരജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം. പെല്ലറ്റ് ഗണ്‍ മാരക ഭവിഷ്യത്തുണ്ടാക്കുന്നുവെന്നു Read more about പെല്ലറ്റ് ഗണ്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാറിനോട് ജമ്മു-കശ്മീര്‍ ഹൈകോടതി[…]