കശ്മീരില്‍ സംഘര്‍ഷത്തിന് അയവ്: നാലു ജില്ലകളില്‍ നിരോധാജ്ഞ പിന്‍വലിച്ചു
12:56pm 22/07/2016 ശ്രീനഗര്‍: സംഘര്‍ഷത്തിന് അയവുവന്നതിനെ തുടര്‍ന്ന് കശ്മീരിലെ നാലു ജില്ലകളില്‍ നിരോധാജ്ഞ പിന്‍വലിച്ചു. ബന്ദിപുര, ബാരാമുല്ല, ബുദ്ഗാം, ഗാണ്ടര്‍ബല്‍ ജില്ലകളിലാണ് 13 ദിവസമായി തുടരുന്ന നിരോധാജ്ഞ പിന്‍വലിച്ചത്. ആറു ജില്ലകളില്‍ നിരോധാജ്ഞ തുടരും. പത്ര ഉടമകളും എഡിറ്റര്‍മാരുമായി മുഖ്യമന്ത്രി മഹ്ബൂബ മുഫ്തി നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്ന് പത്രങ്ങള്‍ പ്രസിദ്ധീകരണം പുനരാരംഭിച്ചു. മാധ്യമങ്ങള്‍ക്കുനേരെയുണ്ടായ നിയന്ത്രണങ്ങളില്‍ മുഖ്യമന്ത്രി ഖേദം പ്രകടിപ്പിച്ചു. നിരോധാജ്ഞയുള്ളിടത്ത് അഞ്ചു ദിവസമായി ഇംഗ്ളീഷ്, ഉറുദു, കശ്മീരി പത്രങ്ങള്‍ പ്രസിദ്ധീകരണം നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. നാലു ജില്ലകളില്‍ സ്കൂളുകള്‍ തുറന്നതായി Read more about കശ്മീരില്‍ സംഘര്‍ഷത്തിന് അയവ്: നാലു ജില്ലകളില്‍ നിരോധാജ്ഞ പിന്‍വലിച്ചു[…]










