ഇന്ത്യന്‍ സൈന്യത്തിനെതിരായ ഫേസ്ബുക്ക് ഗ്രൂപ്പില്‍ അംഗമായവര്‍ നിരീക്ഷണത്തില്‍
12:30pm 20/7/2016 കാഷ്മീര്‍ ജനതയ്ക്കു ഐക്യദാര്‍ഡ്യമെന്ന പേരിലാരംഭിച്ച ഫേസ്ബുക്ക് ഗ്രൂപ്പിലെ അംഗങ്ങള്‍ക്കെതിരേ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം
12:30pm 20/7/2016 കാഷ്മീര്‍ ജനതയ്ക്കു ഐക്യദാര്‍ഡ്യമെന്ന പേരിലാരംഭിച്ച ഫേസ്ബുക്ക് ഗ്രൂപ്പിലെ അംഗങ്ങള്‍ക്കെതിരേ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം
12:00pm 20/7/2106 ന്യൂഡല്‍ഹി: ഗുജറാത്തില്‍ ചത്ത പശുവിന്റെ തോല്‍ ഉരിഞ്ഞുവെന്ന് ആരോപിച്ച് ദളിത് വിഭാഗത്തില്‍പെട്ട യുവാക്കളെ മര്‍ദ്ദിച്ച സംഭവത്തില്‍ രാജ്യസഭയില്‍ പ്രതിഷേധം. വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്-ബിഎസ്പി അംഗങ്ങള്‍ സഭ തുടങ്ങിയപ്പോള്‍ തന്നെ രംഗത്തുവന്നു. അംഗങ്ങള്‍ നടത്തളത്തിലിറങ്ങി ബഹളം വച്ചതോടെ സഭ മുടങ്ങി. സര്‍ക്കാരിന്റെ ദളിത് വിരുദ്ധ നടപടികള്‍ അവസാനിപ്പിക്കണമെന്ന് ബിഎസ്പി അധ്യക്ഷ മായാവതി ആവശ്യപ്പെട്ടു.
10:10 AM 20/07/2016 അഹമ്മദാബാദ്: ഗുജറാത്തിലെ രാജ്കോട്ട് ജില്ലയില്‍ പശുവിനെ കൊന്നെന്ന് ആരോപിച്ച് ദലിത് യുവാക്കളെ കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ഗുജറാത്തില്‍ ഇന്ന് ബന്ദ്. ദലിത് സംഘടനകളാണ് ബന്ദിന് ആഹ്വാനം ചെയ്തത്. സംസ്ഥാനത്തിന്‍്റെ വിവിധ ഭാഗങ്ങളിലായി മൂന്ന് ദിവസമായി നടന്ന പ്രതിഷേധ പരിപാടിക്കിടെ 13 യുവാക്കളാണ് വിഷം കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. കഴിഞ്ഞ ആഴ്ച ഗുജറാത്തിലെ രാജ്കോട്ട് ജില്ലയിലെ ഉനയില്‍ ഗോസംരക്ഷകരെന്ന് സ്വയം വിശേഷിപ്പിച്ചുകൊണ്ട് ഒരു സംഘം 4 തുകല്‍പണിക്കാരെ കെട്ടിയിട്ട് മര്‍ദിക്കുകയും ദൃശ്യങ്ങള്‍ മുന്നറിയിപ്പെന്ന Read more about ദലിത് യുവാക്കളെ കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ഗുജറാത്തില്‍ ഇന്ന് ബന്ദ്[…]
09:38am 20/7/2016 കോല്‍ക്കത്ത: സാമൂഹ്യപ്രവര്‍ത്തകയും എഴുത്തുകാരിയുമായ മഹാശ്വേതാ ദേവിയുടെ ആരോഗ്യ നില അതീവഗുരുതരമായി തുടരുന്നു. ഇരുവൃക്കകളും തകരാറിലായ അവര്‍ വെന്റിലേറ്ററിലാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. കോല്‍ക്കത്തയിലെ ആശുപത്രിയില്‍ രണ്ടു മാസത്തോളമായി ചികിത്സയില്‍ കഴിയുകയാണ് 90കാരിയായ മഹാശ്വേതാ ദേവി. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. മഹാശ്വേതാ ദേവിയുടെ ശരീരം മരുന്നുകളോട്് പ്രതികരിക്കുന്നത് തീര്‍ത്തും കുറഞ്ഞതായി ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചു. രക്തത്തിലെ അണുബാധയും ക്രമാതീതമായി വര്‍ധിച്ചിട്ടുണ്‌ടെന്നും ഡോക്ടര്‍മാര്‍ Read more about സാമൂഹ്യപ്രവര്‍ത്തകയും എഴുത്തുകാരിയുമായ മഹാശ്വേതാ ദേവിയുടെ നില അതീവഗുരുതരമായി തുടരുന്നു[…]
02.19 AM 20-07-2016 ദില്ലി: ആര്‍.എസ്.എസിനെതിരെ നടത്തിയ പരാമര്‍ശത്തിന് രാഹുല്‍ ഗാന്ധി മാപ്പുപറയണമെന്ന് സുപ്രീംകോടതി. മാപ്പുപറയാന്‍ തയ്യാറല്ലെങ്കില്‍ രാഹുല്‍ ഗാന്ധി വിചാരണ നടപടികള്‍ നേരിടണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. മഹാത്മാഗാന്ധി വധിച്ചതിന് പിന്നില്‍ ആര്‍എസ്.എസ് ആണെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിവാദ പരാമര്‍ശം. മഹാരാഷ്ട്രയിലെ താനെയില്‍ 2014 ല്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കവെയാണ് മഹാത്മാഗാന്ധിയെ വധിച്ചത് ആര്‍.എസ്.എസാണെന്ന പരാമര്‍ശം രാഹുല്‍ ഗാന്ധി നടത്തിയത്. അതിനെതിരെ ആര്‍.എസ്.എസ് നല്‍കിയ മാനനഷ്ട കേസില്‍ ജനുവരി ആറിന് രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് ഭിവണ്ടിയിലെ Read more about ആര്‍.എസ്.എസിനെതിരെ നടത്തിയ പരാമര്‍ശത്തിന് രാഹുല്‍ ഗാന്ധി മാപ്പുപറയണമെന്ന് സുപ്രീംകോടതി[…]
02.09 AM 20-07-2016 കോയമ്പത്തൂര്‍: കൊച്ചി സ്വദേശിയായ മെഡിക്കല്‍ പിജി വിദ്യാര്‍ഥിനി ആശുപത്രി കെട്ടിടത്തില്‍നിന്നു ചാടി മരിച്ചു. കൊച്ചി എസ്ആര്‍എം റോഡ് കോറല്‍ ക്രൈസ്റ്റ് അപ്പാര്‍ട്ട്‌മെന്റില്‍ ലക്ഷ്മിനാരായണന്റെയും സുധ നായരുടെയും മകള്‍ ലക്ഷ്മി(23)യാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് 12 ഓടെയായിരുന്നു സംഭവം. ആശുപത്രികെട്ടിടത്തിന്റെ നാലാം നിലയില്‍നിന്നാണ് ലക്ഷ്മി ചാടിയതെന്ന് പോലീസ് പറയുന്നു. കോയമ്പത്തൂര്‍ പിഎസ്ജി മെഡിക്കല്‍ കോളജിലെ ഒന്നാംവര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയാണ് ലക്ഷ്മി. തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റ ലക്ഷ്മി സംഭവസ്ഥലത്തുതന്നെ മരിച്ചു. രണ്ടുമാസം മുന്‍പാണ് Read more about കൊച്ചി സ്വദേശിയായ മെഡിക്കല്‍ പിജി വിദ്യാര്‍ഥിനി ആശുപത്രി കെട്ടിടത്തില്‍നിന്നു ചാടി മരിച്ചു[…]
12.30 AM 20-07-2016 ന്യൂഡല്‍ഹി: പാക് വ്യോമസേനാ താവളങ്ങള്‍ ആക്രമിക്കാന്‍ ഇന്ത്യന്‍ വ്യോമസേന തയാറെടുത്തിരുന്നതായി റിപ്പോര്‍ട്ട്. കാര്‍ഗില്‍യുദ്ധം രൂക്ഷമായ 1999 ജൂണിലായിരുന്നു ഇന്ത്യ ആക്രമണത്തിനു പദ്ധതിയിട്ടത്. എന്നാല്‍ അവസാന നിമിഷം നീക്കത്തില്‍നിന്നു പിന്‍മാറുകയായിരുന്നെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ടില്‍ പറയുന്നു. പാക് വ്യോമസേനയുടെ പ്രധാനകേന്ദ്രമായ റാവല്‍പിണ്ടണ്്ടിയിലെ ചാക്ക്‌ലാല വ്യോമതാവളമടക്കമുള്ള കേന്ദ്രങ്ങളെ ആക്രമിക്കാനായിരുന്നു ഇന്ത്യന്‍ വ്യോമസേനയുടെ പദ്ധതി. യുദ്ധം കൊടുമ്പിരികൊണ്്ടിരിക്കെ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കായി ഇന്ത്യയിലെത്തിയ പാക് വിദേശകാര്യമന്ത്രി സര്‍താജ് അസീസ് ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് പാകിസ്ഥാനിലേക്ക് തിരിച്ചുപോയി. ഇതിനു തൊട്ടുപിന്നാലെയാണ് പാക് Read more about പാക് വ്യോമസേനാ താവളങ്ങള്‍ ആക്രമിക്കാന്‍ ഇന്ത്യന്‍ വ്യോമസേന തയാറെടുത്തിരുന്നതായി റിപ്പോര്‍ട്ട്[…]
03:11pm 18/7/2016 ബുന്ദി: രാജസ്ഥാനിലെ ബുന്ദിയില്‍ വീട്ടില്‍ തനിച്ചായ വീട്ടമ്മയെ യുവാവ് മാനഭംഗപ്പെടുത്തി. ബുന്ദിയിലെ നന്ദഗാവ് സ്വദേശിനിയായ 20 വയസുകാരിയാണ് പീഡനത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് ദാനു മീന(25) എന്ന യുവാവിനെതിരെ പോലീസ് കേസെടുത്തു. ശനിയാഴ്ച രാത്രിയിലാണ് സംഭവം. യുവതിയുടെ ഭര്‍ത്താവ് പുറത്തുപോയ തക്കം നോക്കിയെത്തിയ യുവാവാണ് മാനഭംഗപ്പെടുത്തിയത്. വീട്ടില്‍ അതിക്രമിച്ചു കടന്ന യുവാവ് യുവതിയെ മാനഭംഗപ്പെടുത്തിയശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീടു വീട്ടിലെത്തിയ ഭര്‍ത്താവിനോട് യുവതി വിവരം പറയുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ഒളിവില്‍ പോയ പ്രതിയെ പിടികൂടാന്‍ Read more about വീട്ടില്‍ തനിച്ചായ വീട്ടമ്മയെ യുവാവ് മാനഭംഗപ്പെടുത്തി[…]
01:55 PM 18/07/2016 അമൃത്സർ: ആം ആദ്മിയുടെ പ്രകടനപത്രികയിൽ സുവർണ ക്ഷേത്രത്തിലെ ചിത്രം ഉപയോഗിച്ച തെറ്റിന് പാർട്ടി സ്ഥാപകനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ് രിവാളിന്‍റെ പ്രായശ്ചിത്തം. പാർട്ടി പ്രവർത്തകർ ചെയ്ത തെറ്റിന് മാപ്പപേക്ഷയുടെ ഭാഗമായി സ്വമേധയാ പാത്രങ്ങൾ വൃത്തിയാക്കിയാണ് കെജ് രിവാൾ പ്രായശ്ചിത്തം ചെയ്തത്. പ്രവർത്തകർ മനഃപൂർവമല്ലാതെ ചെയ്ത തെറ്റിന് താൻ പ്രായശ്ചിത്തം ചെയ്തതായി കെജ് രിവാൾ മാധ്യമങ്ങളോട് പറഞ്ഞു. സുവർണ ക്ഷേത്രത്തിൽ 45 മിനിട്ട് കെജ് രിവാൾ ചെലവഴിച്ചു. ആം ആദ്മി പാർട്ടിയുടെ യൂത്ത് Read more about അമൃത്സർസുവർണ ക്ഷേത്രത്തിൽ പാത്രം കഴുകി കെജ് രിവാളിന്‍റെ പ്രായശ്ചിത്തം[…]
12:30pm 18/7/2016 ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കഴിഞ്ഞ രണ്ടു ദിവസമായി പെയ്യുന്ന കനത്തമഴയില്‍ മരിച്ചവരുടെ എണ്ണം 10 ആയി. സംസ്ഥാനത്തെ മിക്ക നദികളും കരകവിഞ്ഞ് ഒഴുകുകയാണ്. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായതായും ദുരന്തനിവാരണസേന അറിയിച്ചു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഹരിദ്വാര്‍-ഡല്‍ഹി ഹൈവേ അടച്ചു.