പ​രീ​ക്ഷാ​ഫ​ലം പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ മ​ധ്യ​പ്ര​ദേ​ശി​ൽ 12 വി​ദ്യാ​ർ​ഥി​ക​ൾ ജീ​വ​നൊ​ടു​ക്കി

08:00 am 14/5/2017 ഭോ​പ്പാ​ൽ: ബോ​ർ​ഡ് പ​രീ​ക്ഷാ​ഫ​ലം പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ മ​ധ്യ​പ്ര​ദേ​ശി​ൽ 12 വി​ദ്യാ​ർ​ഥി​ക​ൾ ജീ​വ​നൊ​ടു​ക്കി. വെ​ള്ളി​യാ​ഴ്ച​യാ​ണ് സം​സ്ഥാ​ന​ത്ത് 12-ാം ക്ലാ​സ്, 10-ാം ക്ലാ​സ് പ​രീ​ക്ഷാ​ഫ​ലം പു​റ​ത്തു​വി​ട്ട​ത്. മ​രി​ച്ച​വ​രി​ൽ 10 പേ​ർ 12-ാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളാ​ണ്. ഇ​വ​രി​ൽ പ​കു​തി​യി​ൽ അ​ധി​ക​വും പെ​ണ്‍​കു​ട്ടി​ക​ളാ​ണ്. ജീ​വ​നൊ​ടു​ക്കി​യ​വ​രി​ൽ സ​ത്ന സ്വ​ദേ​ശി​ക​ളാ​യ സ​ഹോ​ദ​ര​നും സ​ഹോ​ദ​രി​യും ഉ​ൾ​പ്പെ​ടു​ന്നു. 12-ാം ക്ലാ​സ്, 10-ാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളാ​യ ഇ​വ​ർ പ​രീ​ക്ഷ​യി​ൽ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. 90 ശ​ത​മാ​നം മാ​ർ​ക്ക് പ്ര​തീ​ക്ഷി​ച്ച​ശേ​ഷം അ​ത് ല​ഭി​ക്കാ​തി​രു​ന്ന മ​റ്റൊ​രു പെ​ണ്‍​കു​ട്ടി​യും ജീ​വ​നാ​ടു​ക്കി. മീ​രാ​ന​ഗ​ർ സ്വ​ദേ​ശി​യാ​യ Read more about പ​രീ​ക്ഷാ​ഫ​ലം പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ മ​ധ്യ​പ്ര​ദേ​ശി​ൽ 12 വി​ദ്യാ​ർ​ഥി​ക​ൾ ജീ​വ​നൊ​ടു​ക്കി[…]

കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം മു​ഖം ക​ല്ലു​കൊ​ണ്ട് ഇ​ടി​ച്ചു വി​കൃ​ത​മാ​ക്കി

06:55 pm 13/5/2017 സോ​നി​പ്പ​ത്ത്: യു​വ​തി​യെ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം മു​ഖം ക​ല്ലു​കൊ​ണ്ട് ഇ​ടി​ച്ചു വി​കൃ​ത​മാ​ക്കി. ഹ​രി​യാ​ന​യി​ലെ റോ​ഹ്ത​ക്കി​ലാ​ണ് 23കാ​രി പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. കൊ​ല​പ്പെ​ടു​ത്തി തെ​രു​വി​ലു​പേ​ക്ഷി​ച്ച മൃ​ത​ദേ​ഹ​ത്തി​ന്‍റെ മു​ഖം നാ​യ​ക​ൾ ക​ടി​ച്ചു വി​കൃ​ത​മാ​ക്കി. ശ​രീ​ര​ത്തി​ന്‍റെ ബാ​ക്കി​ഭാ​ഗം റോ​ഹ്ത​ക്കി​ലെ ന​ഗ​ര​പ്ര​ദേ​ശ​ത്തു വ്യാ​ഴാ​ഴ്ച ക​ണ്ടെ​ത്തി. കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു പേ​ർ അ​റ​സ്റ്റി​ലാ​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. യു​വ​തി​യെ പീ​ഡി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം പ്ര​തി​ക​ൾ ക​ല്ലു​പ​യോ​ഗി​ച്ച് മൃ​ത​ദേ​ഹം വി​കൃ​ത​മാ​ക്കി​യ​താ​യി പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി. പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​വാ​ണ് പി​ടി​യി​ലാ​യ പ്ര​തി​ക​ളി​ൽ ഒ​രാ​ൾ. ഭ​ർ​ത്താ​വു​മാ​യി വേ​ർ​പി​രി​ഞ്ഞു ക​ഴി​ഞ്ഞി​രു​ന്ന യു​വ​തി​യെ ഈ Read more about കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം മു​ഖം ക​ല്ലു​കൊ​ണ്ട് ഇ​ടി​ച്ചു വി​കൃ​ത​മാ​ക്കി[…]

കശ്​മീരിൽ നിയന്ത്രണരേഖക്ക്​ സമീപത്തെ സ്​കുളുകൾ അനിശ്​ചിത കാലത്തേക്ക്​ അടച്ചു.

01:34 pm 13/5/2017 ശ്രീനഗർ: ജമ്മു കശ്​മീരിൽ നിയന്ത്രണരേഖക്ക്​ സമീപത്തെ സ്​കുളുകൾ അനിശ്​ചിത കാലത്തേക്ക്​ അടച്ചു. പാകിസ്​താനിൽ നിന്ന്​ നിരന്തരമായി വെടിനിർത്തൽ കരാർലംഘനം ഉണ്ടാവുന്ന പശ്​ചാത്തലത്തിലാണ്​ പുതിയ തീരുമാനം. നൗഷേര, ക്യൂലാ ദർഹൽ, മാൻജാകോട്ട എന്നിവിടങ്ങളിലെ സ്​കൂളുകളാണ്​ അടച്ചിടുന്നത്​. ജമ്മു കശ്​മീർ ഡെപ്യൂട്ടി കമീഷണർ ഷാഹിദ്​ ചൗധരി ട്വിറ്ററിലൂടെയാണ്​ ഇക്കാര്യം അറിയിച്ചത്​. ശനിയാഴ്​ച രാവിലെ നൗഷേര സെക്ടറിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്താൻ നടത്തിയ വെടിവെപ്പിൽ രണ്ടു സിവിലിയന്മാർ കൊല്ലപ്പെടുകയും മൂന്നു പേർക്ക് പരിക്കേൽക്കുകയും ​ചെയ്​തിരുന്നു. രജൗരി Read more about കശ്​മീരിൽ നിയന്ത്രണരേഖക്ക്​ സമീപത്തെ സ്​കുളുകൾ അനിശ്​ചിത കാലത്തേക്ക്​ അടച്ചു.[…]

ബാ​ബ രാം​ദേ​വി​നെ​തി​രെ കോ​ട​തി വാ​റ​ണ്ട് അ​യ​ച്ചു.

08:59 am 13/5/2017 ന്യൂ​ഡ​ൽ​ഹി: വി​വാ​ദ യോ​ഗാ ഗു​രു ബാ​ബ രാം​ദേ​വി​നെ​തി​രെ കോ​ട​തി വാ​റ​ണ്ട് അ​യ​ച്ചു. ഭാ​ര​ത് മാ​താ കി ​ജ​യ് എ​ന്ന് വി​ളി​ക്കാ​ത്ത​വ​രു​ടെ ത​ല​യ​റു​ക്ക​ണ​മെ​ന്ന രാം​ദേ​വി​ന്‍റെ വി​വാ​ദ പ്ര​സ്താ​വ​ന​യാ​ണ് കോ​ട​തി ന​ട​പ​ടി​ക്ക് ഇ​ട​യാ​ക്കി​യ​ത്. ചീ​ഫ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് വാ​റ​ണ്ട് അ​യ​ച്ച​ത്. കേ​സി​ൽ രാം​ദേ​വി​ന് നേ​ര​ത്തെ സ​മ​ൻ​സ് അ​യ​ച്ചി​രു​ന്നെ​ങ്കി​ലും ഹാ​ജ​രാ​കാ​തെ വ​ന്ന​തോ​ടെ​യാ​ണ് അ​റ​സ്റ്റ് വാ​റ​ണ്ട് അ​യ​ച്ച​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഏ​പ്രി​ലി​ലാ​ണ് രാം​ദേ​വ് വി​വാ​ദ പ്ര​സ്താ​വ​ന ന​ട​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ രാം​ദേ​വി​നെ​തി​രെ ന​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് നേ​താ​വും ഹ​രി​യാ​ന Read more about ബാ​ബ രാം​ദേ​വി​നെ​തി​രെ കോ​ട​തി വാ​റ​ണ്ട് അ​യ​ച്ചു.[…]

ഉത്തർപ്രദേശിൽ പുതിയ അറവ്​ ശാലകൾക്ക്​ ലൈസൻസ്​ അനുവദിക്കണമെന്ന്​ യോഗി ആദിത്യ നാഥ്​ സർക്കാരിനോട്​ ​ ഹൈകോടതി.

6:33 pm 12/5/2017 ലഖ്​നൊ: ഉത്തർപ്രദേശിൽ പുതിയ അറവ്​ ശാലകൾക്ക്​ ലൈസൻസ്​ അനുവദിക്കണമെന്ന്​ യോഗി ആദിത്യ നാഥ്​ സർക്കാരിനോട്​ അലഹബാദ്​ ഹൈകോടതി. പഴയ അറവ്​ ശാലകൾക്ക്​ ലൈസൻസ്​ പുതുക്കി നൽകണം. ജനങ്ങള്‍ക്ക് മാംസാഹാരം നിഷേധിക്കരുതെന്നും അറവുശാലകളുടെ പ്രവര്‍ത്തനം ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരി​​​​െൻറ ബാധ്യതയാണെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ എ.പി ഷാഹി, സഞ്ജയ് ഹര്‍കൗലി എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ഉത്തര്‍പ്രദേശിലെ ബി.ജെ.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​ അധികാരമേറ്റതിന്​ പിന്നാലെ സംസ്​ഥാനത്ത്​ വ്യാപകമായി അറവുശാലകളും മാംസ വിൽപന കേന്ദ്രങ്ങളും അടച്ചുപൂട്ടിയിരുന്നു. Read more about ഉത്തർപ്രദേശിൽ പുതിയ അറവ്​ ശാലകൾക്ക്​ ലൈസൻസ്​ അനുവദിക്കണമെന്ന്​ യോഗി ആദിത്യ നാഥ്​ സർക്കാരിനോട്​ ​ ഹൈകോടതി.[…]

പോത്തിനെ അറു​ത്തുവെന്നാരോപിച്ച്​ യുവാവിനെ ആൾക്കൂട്ടം മർദിച്ചു .

04:10 pm 12/5/2017 ലഖ്​നൊ: ഉത്തർ പ്രദേശിൽ പോത്തിനെ അറു​ത്തുവെന്നാരോപിച്ച്​ യുവാവിനെ ആൾക്കൂട്ടം മർദിച്ചു. അലിഗഢിലെ അച്ചല്‍ താല്‍ പ്രദേശത്ത് യുവാവ്​ പോത്തിനെ കശാപ്പ്​ ചെയ്യുന്നതായി പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്നെത്തിയ ആൾക്കൂട്ടമാണ്​ യുവാവിനെ വലിച്ചിഴക്കുകയും മർദിക്കുകയും ചെയ്​തത്​. വിവരം അറിഞ്ഞെത്തിയ പൊലീസ്​ ആളുകളിൽ നിന്ന്​ യുവാവിനെ രക്ഷ​പ്പെടുത്തുകയും കസ്​റ്റഡിയിലെടുക്കുകയും​ ചെയ്​തു. യുവാവിനെ മർദിച്ച അഞ്ച് പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചിട്ടുണ്ട്​. സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. ഉത്തർപ്രദേശിൽ യോഗി ആദിത്യ നാഥ്​ മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം Read more about പോത്തിനെ അറു​ത്തുവെന്നാരോപിച്ച്​ യുവാവിനെ ആൾക്കൂട്ടം മർദിച്ചു .[…]

നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും അന്വേഷണം നേരിടണമെന്ന് ഡൽഹി ഹൈക്കോടതി .

04:07 pm 12/5/2017 ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും അന്വേഷണം നേരിടണമെന്ന് ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. ആദായനികുതി വകുപ്പിന് അന്വേഷണം നടത്താമെന്നും കോടതി നിരീക്ഷിച്ചു. നാഷണൽ ഹെറാൾഡിന്‍റെ അനധികൃത ഓഹരി കൈമാറ്റ കേസിലാണ് കോടതി വിധി. നാഷണൽ ഹെറാൾഡ് പത്രത്തിന്‍റെ ഉടമകളായ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിനെ യംഗ് ഇന്ത്യ കന്പനി ഏറ്റെടുത്തതിൽ അഴിമതിയും വഞ്ചനയുമുണ്ടെന്ന് ആരോപിച്ച് ബിജെപി നേതാവ് സുബ്രഹ്‌മണ്യൻ സ്വാമിയാണ് പരാതി നൽകിയത്. നാഷണല്‍ ഹെറാള്‍ഡിന്‍റെ Read more about നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും അന്വേഷണം നേരിടണമെന്ന് ഡൽഹി ഹൈക്കോടതി .[…]

ഫ്ലിപ്കാർട്ടിൽ ഫോൺ ഒാർഡർ ചെയ്ത് കാത്തിരുന്ന മുംബൈ സ്വദേശിക്ക് ലഭിച്ചത് സോപ്പ്.

11:59 am 12/5/2017 പൂണെ: പ്രമുഖ ഒാൺലൈൻ ഷോപ്പിങ് സൈറ്റായ ഫ്ലിപ്കാർട്ടിൽ ഫോൺ ഒാർഡർ ചെയ്ത് കാത്തിരുന്ന മുംബൈ സ്വദേശിക്ക് ലഭിച്ചത് സോപ്പ്. വായ്ബാബ് വസന്ത് കാംബ്ലേയാണ് 14,900 രൂപയുടെ സാംസങ് ഫോൺ ഒാർഡർ ചെയ്തത്. പാക്കറ്റ് ഡെലിവെറി ചെയ്ത് അൽപ സമയം കഴിഞ്ഞ് തുറന്നു നോക്കിയപ്പോഴാണ് ഇദ്ദേഹം ഞെട്ടിയത്. ഒരു സോപ്പും വാഷിങ് പൗഡറുമാണ് പാക്കറ്റിലുണ്ടായിരുന്നത്. അപ്പോഴേക്കും ഡെലിവറി ബോയ് സ്ഥലംവിട്ടിരുന്നു. ഫ്ലിപ്കാർട്ടിൽ രണ്ടു ഫോണുകളാണ് ഇദ്ദേഹം ഒാർഡർ ചെയ്തിരുന്നത്. എന്നാൽ ഫോണുകളെത്തിയപ്പോൾ തൽകാലം ഒരു Read more about ഫ്ലിപ്കാർട്ടിൽ ഫോൺ ഒാർഡർ ചെയ്ത് കാത്തിരുന്ന മുംബൈ സ്വദേശിക്ക് ലഭിച്ചത് സോപ്പ്.[…]

കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ വി​ളി​ച്ച സ​ർ​വ​ക​ക്ഷിയോഗം വെ​ള്ളി​യാ​ഴ്​​ച ഡ​ൽ​ഹി​യി​ൽ ന​ട​ക്കും

08:35 am 12/5/2017 ഡ​ൽ​ഹി: വോ​ട്ടു​യ​ന്ത്ര​ത്തെ​ക്കു​റി​ച്ചു​ള്ള സം​ശ​യ​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്യാ​ൻ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ വി​ളി​ച്ച സ​ർ​വ​ക​ക്ഷി​േ​യാ​ഗം വെ​ള്ളി​യാ​ഴ്​​ച ഡ​ൽ​ഹി​യി​ൽ ന​ട​ക്കും. ​വോ​ട്ടു​യ​ന്ത്ര​ത്തി​ൽ കൃ​ത്രി​മം ന​ട​ത്താ​ൻ സാ​ധി​ക്കു​മെ​ന്ന്​​ തെ​ളി​യി​ക്കാ​ൻ ക​ഴി​യു​ന്ന​വ​ർ​ക്ക്​ മേ​യ്​ ആ​ദ്യം അ​വ​സ​ര​മൊ​രു​ക്കു​മെ​ന്ന്​ ക​മീ​ഷ​ൻ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. പി​ന്നീ​ട്​ ആ ​തീ​യ​തി മാ​റ്റി​യാ​ണ്​ മേ​യ്​​ 12ന്​ ​തീ​രു​മാ​നി​ച്ച​ത്. സ​ർ​വ​ക​ക്ഷി​യോ​ഗം ഏ​തു രീ​തി​യി​ലാ​ണ്​ ന​ട​ത്തേ​ണ്ട​തെ​ന്ന്​ വി​വി​ധ രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​ക​ളോ​ട്​ ക​ഴി​ഞ്ഞ ദി​വ​സം ക​മീ​ഷ​ൻ നി​ർ​ദേ​ശം ആ​രാ​ഞ്ഞി​രു​ന്നു. അ​തി​നി​ടെ, വോ​ട്ടു​യ​ന്ത്ര​ത്തി​ൽ കൃ​​ത്രി​മം ആ​രോ​പി​ച്ച്​ ​ വ്യാ​ഴാ​ഴ്​​ച ‘ജ​നാ​ധി​പ​ത്യ​ത്തെ സം​ര​ക്ഷി​ക്കു​ക’ എ​ന്ന പേ​രി​ൽ Read more about കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ വി​ളി​ച്ച സ​ർ​വ​ക​ക്ഷിയോഗം വെ​ള്ളി​യാ​ഴ്​​ച ഡ​ൽ​ഹി​യി​ൽ ന​ട​ക്കും[…]

ഐ​പി​എ​ൽ മ​ത്സ​ര​ത്തി​നി​ടെ വാ​തു​വ​യ്പ് ന​ട​ത്തി​യ സം​ഘം പി​ടി​യി​ൽ.

08:06 am 12/5/2017 മു​സ​ഫ​ർ​ന​ഗ​ർ: ഐ​പി​എ​ൽ മ​ത്സ​ര​ത്തി​നി​ടെ വാ​തു​വ​യ്പ് ന​ട​ത്തി​യ സം​ഘം പി​ടി​യി​ൽ. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മു​സ​ഫ​ർ​ന​ഗ​റി​ൽ​നി​ന്നാ​ണ് ബു​ധ​നാ​ഴ്ച നാ​ലം​ഗ സം​ഘം പി​ടി​യി​ലാ​യ​ത്. പി​ടി​യി​ലാ​യ​വ​രി​ൽ​നി​ന്ന് 13 മൊ​ബൈ​ൽ ഫോ​ണു​ക​ൾ, 1.29 ല​ക്ഷം രൂ​പ, ര​ണ്ടു വാ​ഹ​ന​ങ്ങ​ൾ, വ്യാ​ജ ആ​ധാ​ർ കാ​ർ​ഡു​ക​ൾ, മ​റ്റു രേ​ഖ​ക​ൾ എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു.