പെട്രോളിനും ഡീസലിനും വിലകൂട്ടി

09:10am 01/05/2016 ന്യൂഡല്‍ഹി: പെട്രോളിനും ഡീസലിനും വീണ്ടും വിലകൂട്ടി. പെട്രോളിന് 1.06 രൂപയും ഡീസലിന് 2.94 രൂപയുമാണ് കൂട്ടിയതെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അറിയിച്ചു. ഈ മാസം 16ന് പെട്രോളിന് 74 പൈസയും ഡീസലിന് 1.30 രൂപയും കൂട്ടിയിരുന്നു. അന്താരാഷ്ട്രവിപണിയിലെ വിലവര്‍ധനവും യു.എസ് ഡോളറുമായി തട്ടിച്ചുനോക്കുമ്പോള്‍ രൂപയുടെ തകര്‍ച്ചയുമാണ് വിലകൂട്ടാന്‍ കാരണമായി പറയുന്നത്.

എം.പി.മാരുടെ ശമ്പളം 100 ശതമാനം വര്‍ധിപ്പിക്കാന്‍ ശിപാര്‍ശ

08:57am 01/5/2016 ന്യൂഡല്‍ഹി: എം.പി. മാരുടെ ശമ്പളവും, അലവന്‍സും നൂറ്‌ ശതമാനം വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. ബി.ജെ.പി. നേതാവ്‌ യോഗി ആദിത്യനാഥ്‌ അധ്യക്ഷനായ പാര്‍ലമെന്ററി കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരമാണ്‌ ആലോചന. മുന്‍ എം.പി.മാരുടെ പെന്‍ഷന്‍ തുകയില്‍ 75 ശതമാനത്തിന്റെ വര്‍ദ്ധനവും ശിപാര്‍ശയിലുണ്ട്‌. നിര്‍ദ്ദേശത്തെ കോണ്‍ഗ്രസ്‌ അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്തുണച്ചു. ശമ്പള വര്‍ധന ബില്‍ അടുത്ത പാര്‍ലമെന്റ്‌ സമ്മേളനത്തില്‍ അവതരിപ്പിക്കും. എം.പി.മാരുടെ മാസ വേതനം നിലവില്‍ 50,000 രൂപയും മണ്ഡല അലവന്‍സ്‌ 45,000 രൂപയുമാണ്‌. എന്നാല്‍ Read more about എം.പി.മാരുടെ ശമ്പളം 100 ശതമാനം വര്‍ധിപ്പിക്കാന്‍ ശിപാര്‍ശ[…]

ഡൽഹിയിൽ ഡീസൽ ടാക്സി വേണ്ടെന്ന് സൂപ്രീംകോടതി

06:51 PM 30/04/2016 ന്യൂഡൽഹി: ഡൽഹിയിൽ ഡീസൽ ടാക്സികൾക്ക് നിരോധം ഏർപ്പെടുത്തുന്നതിനുള്ള അവസാന തിയതി നീട്ടണമെന്ന ഹരജി സുപ്രീംകോടതി തള്ളി. ഞായറാഴ്ച്ച മുതൽ തലസ്ഥാന നഗരിയിൽ ഡീസൽ ടാക്സികൾ പുറത്തിറക്കരുതെന്നും കോടതി ഉത്തരവിട്ടു. ഡീസൽ വാഹനങ്ങൾ സി.എൻ.ജിയിലേക്ക് മാറ്റുന്ന സാങ്കേതിക വിദ്യയില്ലെന്നും കാലാവധി നീട്ടിത്തരണമെന്നും ആവശ്യപ്പെട്ട് ടാക്സി കാർ ഉടമസ്ഥരാണ് കോടതിയെ സമീപിച്ചത്. നേരത്തെ ഏപ്രിൽ ഒന്നിനകം ഡീസൽ ടാക്സികാറുകൾ സി.എൻ.ജിയിലേക്ക് മാറ്റണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. പിന്നീട് ഒരുമാസം കൂടി കാലാവധി നീട്ടി നൽകുകയായിരുന്നു. അതേസമയം,. നാഷനൽ Read more about ഡൽഹിയിൽ ഡീസൽ ടാക്സി വേണ്ടെന്ന് സൂപ്രീംകോടതി[…]

ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് 800 കോടി രൂപയുടെ അനധികൃത സമ്പാദ്യം

06:15pm 30/4/2016 ഹൈദരാബാദ്: ആന്ധ്രയിലെ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ നടന്ന റെയ്ഡില്‍ കണ്ടെത്തിയത് 800 കോടി രൂപയുടെ അനധികൃത സമ്പാദ്യം. ഈസ്റ്റ് ഗോദാവരി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായ എ. മോഹന്റെ വസതിയില്‍ നടത്തിയ റെയ്ഡിലാണ് കണക്കില്‍പ്പെടാത്ത സമ്പാദ്യം വ്യക്തമായത്. ഇയാളെ ആന്റി കറപ്ഷന്‍ ബ്യൂറോ അറസ്റ്റ് ചെയ്തു. ഇയാളെ വിജയവാഡ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ആന്ധ്രയിലും തെലുങ്കാനയിലുമായിട്ടാണ് ഇയാളുടെ അനധികൃത സമ്പാദ്യം. ആന്ധ്ര, തെലുങ്കാന, കര്‍ണാടക എന്നിവടങ്ങളിലായി മോഹന്റെ ഒന്‍പതോളം വസതികളില്‍ വ്യാഴാഴ്ച വൈകിട്ടാണ് റെയ്ഡ് Read more about ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് 800 കോടി രൂപയുടെ അനധികൃത സമ്പാദ്യം[…]

ബംഗാളില്‍ അഞ്ചാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

01:00pm 30/04/2016 കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ അഞ്ചാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. വോട്ടര്‍മാരുടെ നീണ്ട നിരയാണ് ബൂത്തുകളില്‍ കാണുന്നത്. വോട്ടെടുപ്പ് തുടങ്ങി ആദ്യരണ്ടുമണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ തന്നെ അനിഷ്ടസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തൃണമൂല്‍ പ്രവര്‍ത്തകര്‍ സി.പി.എം ബൂത്ത് ഏജന്റുമാരെ ഭീഷണിപ്പെടുത്തിയതാണ് പരാതി. സുരക്ഷയുടെ ഭാഗമായി 53 മണ്ഡലങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. കേന്ദ്ര അര്‍ദ്ധസൈനിക വിഭാഗത്തിന്റെ 650 കമ്പനികളെയാണ് മണ്ഡലങ്ങളില്‍ വിന്യസിച്ചിരിക്കുന്നത്. കൂടാതെ 113 കമ്പനി കേന്ദ്രപോലീസിനെയും സുരക്ഷക്കായി നിയോഗിച്ചിട്ടുണ്ട്. മൂന്ന് ജില്ലകളിലായി 53 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ബംഗാള്‍ രാഷ്ട്രീയത്തിലെ ഉരുക്കുവനിത Read more about ബംഗാളില്‍ അഞ്ചാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു[…]

വരള്‍ച്ച ദുരിതമായി; പതിനാലു വയസ്സുകാരി വിവാഹത്തിലേക്ക്‌

12:11pm 30/4/2016 ജല്‍നാ: മറ്റുള്ള പെണ്‍കുട്ടികളെപ്പോലെ ഡോക്‌ടറോ എന്‍ജിനിയറോ ആകേണ്ടതായിരുന്നു മറാത്ത്‌വാഡയിലെ ജല്‍ന ജില്ലയില്‍ നിന്നുള്ള സോനാലി റാത്തോഡും. സൊനാലിക്ക്‌ പതിനാല്‌ വയസ്സുമാത്രമേ പ്രായമുള്ളു. എന്നാല്‍ ഞായറാഴ്‌ച്ച അവളുടെ വിവാഹമാണ്‌. തനിക്ക്‌ സ്‌കൂളില്‍ പോകണമെന്നും പഠിച്ച്‌ കഴിവ്‌ തെളിയിക്കണമെന്നും സോനാലി പറയുന്നു. എന്നാല്‍ ‘സ്വപ്‌നങ്ങള്‍ എപ്പോഴും യാഥാര്‍ത്ഥ്യമാകണമെന്നില്ലല്ലോ. പ്രത്യേകിച്ച്‌ പാവപ്പെട്ട വീട്ടിലെ പെണ്‍കുട്ടിയാണെങ്കില്‍’ സോനാലി പറയുന്നു. വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ക്കായി വരന്‍ എത്തുന്നതും കാത്തിരിക്കുകയാണ്‌ ഈ പെണ്‍കുട്ടി. ബാലാവിവാഹം ഇവിടെ പതിവാണ്‌. വരള്‍ച്ച ഇപ്പോള്‍ ഇതിനൊരു കാരണം കൂടിയാകുന്നു. Read more about വരള്‍ച്ച ദുരിതമായി; പതിനാലു വയസ്സുകാരി വിവാഹത്തിലേക്ക്‌[…]

മോഡിയുടെ വിദ്യാഭ്യാസം വിവരങ്ങള്‍ കൈമാറാന്‍ :മുഖ്യ വിവരാവകാശ കമ്മീഷന്‍

10:57pm 29/4/2016 ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ബിരുദം സംബന്ധിച്ച വിവരങ്ങള്‍ കൈമാറാന്‍ ഡല്‍ഹി സര്‍വകലാശാലയോടും ഗുജറാത്ത് യൂണിവേഴ്‌സിറ്റിയോടും മുഖ്യ വിവരാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. മോഡിയുടെ വിദ്യാഭ്യാസം സംബന്ധിച്ച വിവരങ്ങള്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കൈമാറാനാണ് നിര്‍ദ്ദേശം. മോഡിയുടെ വിദ്യാഭ്യാസം സംബന്ധിച്ച് വിവരങ്ങള്‍ പുറത്തു വിടാത്തതിന് ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷനെ കെജ്‌രിവാള്‍ വിമര്‍ശിച്ചിരുന്നു. ഇതേതുടര്‍ന്നാണ് വിവരം കൈമാറാന്‍ നിര്‍ദ്ദേശം നല്‍കിയത്.

ഗുജറാത്ത് സര്‍ക്കാര്‍ 10 ശതമാനം സാമ്പത്തിക സംവരണം പ്രഖ്യാപിച്ചു

06:10pm 29/04/2016 ഗാന്ധിനഗര്‍: ദരിദ്ര വിഭാഗത്തില്‍പ്പെട്ട ജനങ്ങള്‍ക്ക് ഗുജറാത്ത് സര്‍ക്കാര്‍ 10 ശതമാനം സാമ്പത്തിക സംവരണം പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ മേഖലയിലുമാണ് സംവരണം ബാധകമാക്കുക. ജനറല്‍ വിഭാഗത്തില്‍പ്പെട്ട ആറ് ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കായിരിക്കും സംവരണാനുകൂല്യം ലഭിക്കുക. ഇതുസംബന്ധിച്ച വിജ്ഞാപനം മെയ് ഒന്നിന് പുറത്തുവരുമെന്ന് തൊഴില്‍ മന്ത്രി വിജയ് റുപാനി അറിയിച്ചു. സംവരണം ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയ പട്ടേല്‍ സമുദായത്തിനും സര്‍ക്കാര്‍ സംവരണാനുകൂല്യം പ്രഖ്യാപിച്ചിട്ടുണ്ട്.

രാജസ്‌ഥാനില്‍ വിഷം കലര്‍ന്ന വെള്ളം കുടിച്ച്‌ 11 പേര്‍ മരിച്ചു

05:41pm 29/4/2016 ജയ്‌പൂര്‍ : രാജസ്‌ഥാനില്‍ വിഷം കലര്‍ന്ന വെള്ളം കുടിച്ച്‌ 11 പേര്‍ മരിച്ചു. ഭിന്നശേഷിയുള്ളവരെ പാര്‍പ്പിക്കുന്ന സര്‍ക്കാര്‍ ഭവനത്തില്‍ കഴിഞ്ഞിരുന്നവരാണ്‌ മരിച്ചത്‌. പതിനാറാം തീയതി മുതല്‍ ഇവിയുള്ളവര്‍ക്ക്‌ അസ്വസ്‌ഥല അനുഭവപ്പെടുകയും പലരും മരണപ്പെടുകയും ചെയ്‌തിരുന്നു. ഇന്നലെ രാത്രിയിലും ഒരു കുട്ടി കൂടി മരിച്ചതോടെ മരണപ്പെട്ടവരുടെ എണ്ണം 11 ആയി. കഴിഞ്ഞ ദിവസവും നാലു കുട്ടികള്‍ മരിച്ചിരുന്നു. ഇതുവരെ മരിച്ചവരില്‍ ഏഴുപേര്‍ കുട്ടികളാണ്‌. ഇത്രയേറെ മരണങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടും പോലീസ്‌ കേസെടുത്തിട്ടില്ല.

അതിര്‍ത്തി കത്തിയപ്പോഴും ഇന്ദിര അനങ്ങിയില്ലെന്ന് ഡോക്ടര്‍

08:36am 29/04/2016 ന്യൂഡല്‍ഹി: 1971ല്‍ ഇന്ത്യപാക് യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് തൊട്ടുപിറ്റേന്നും പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധി ശാന്തയായിരുന്നുവെന്ന് പുതിയ പുസ്തകം. 20 വര്‍ഷം ഇന്ദിരയുടെ പേഴ്‌സനല്‍ ഡോക്ടറായിരുന്ന കെ.പി. മാഥൂര്‍ എഴുതിയ ‘ദ അണ്‍സീന്‍ ഇന്ദിര ഗാന്ധി’ എന്ന പുസ്തകത്തിലാണ് ഇന്ദിരയുടെ സ്വഭാവസവിശേഷതകളെ കുറിച്ച് കൗതുകകരമായ വിവരങ്ങളുള്ളത്. ബംഗ്‌ളാദേശ് യുദ്ധം തുടങ്ങിയതിന്റെ പിറ്റേദിവസം ഇന്ദിരയെ സന്ദര്‍ശിച്ചപ്പോള്‍ അവര്‍ ദിവാന്‍ തൂത്തുവിരിപ്പുകള്‍ മാറ്റുകയായിരുന്നുവെന്ന് മാഥൂര്‍ പറയുന്നു. പ്രതിസന്ധികളെ സംയമനത്തോടെ അഭിമുഖീകരിച്ച നേതാവായിരുന്നു ഇന്ദിര. 1971 ഡിസംബര്‍ മൂന്നിന് പാകിസ്താന്‍ ഇന്ത്യയെ Read more about അതിര്‍ത്തി കത്തിയപ്പോഴും ഇന്ദിര അനങ്ങിയില്ലെന്ന് ഡോക്ടര്‍[…]