മോദി അമേരിക്കന്‍ കോണ്‍ഗ്രസില്‍

08:15am 29/04/2016 വാഷിങ്ടണ്‍: അമേരിക്കന്‍ കോണ്‍ഗ്രസിന്റെ സംയുക്ത സെഷനില്‍ സംസാരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണം. ജൂണില്‍ അമേരിക്ക സന്ദര്‍ശിക്കുന്നവേളയില്‍ കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യാന്‍ സ്പീക്കര്‍ പോള്‍ റ്യാന്‍ ആണ് മോദിയെ ക്ഷണിച്ചത്. ജൂണില്‍ മോദി അമേരിക്ക സന്ദര്‍ശിക്കുമെന്നാണ് അറിയുന്നത്. എന്നാല്‍, മോദിയുടെ സന്ദര്‍ശനത്തെക്കുറിച്ച് ഇതുവരെയും തീരുമാനിച്ചിട്ടില്ല. മോദിയുടെ സന്ദര്‍ശനത്തിന്റെ അജണ്ട തീരുമാനിക്കാന്‍ വിദേശകാര്യ സെക്രട്ടറി എസ്. ജയ്ശങ്കര്‍ ഇപ്പോള്‍ അമേരിക്കയിലുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ പ്രത്യേക താല്‍പര്യപ്രകാരമാണ് മോദിയെ കോണ്‍ഗ്രസില്‍ സംസാരിക്കാന്‍ ക്ഷണിച്ചതെന്നും മിക്കവാറും Read more about മോദി അമേരിക്കന്‍ കോണ്‍ഗ്രസില്‍[…]

മെഡിക്കൽ പ്രവേശത്തിന്​ ഇനി ഏകീകൃത പരീക്ഷ

16:01 PM 28/04/2016 ന്യൂഡൽഹി: എം.ബി.ബി.എസ്​, ബി.ഡി.എസ്​ പ്രവേശത്തിന്​ ഏകീകൃത പരീക്ഷ (നീറ്റ്) നടത്താൻ സുപ്രീംകോടതി ഉത്തരവ്​. ഇതോടെ സംസ്ഥാന സർക്കാറും, സ്വാശ്രയ മാനേജ്​മെൻറുകളും നടത്തുന്ന മെഡിക്കൽ പ്രവേശ പരീക്ഷ റദ്ദാകും. രണ്ട്​ ഘട്ടമായി മെയ്​ ഒന്നിനും ജൂലൈ 24 നുമാണ്​ നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (NEET) നടക്കുക. മെയ് ഒന്നിന് നടക്കാനിരുന്ന അഖിലേന്ത്യാ മെഡിക്കൽ എൻട്രൻസ് ഒന്നാംഘട്ട പരീക്ഷയായി കണക്കാക്കും. അഖിലേന്ത്യാ എൻട്രൻസിന്​ രജിസ്​റ്റർ ചെയ്യാത്തവർക്ക് ജൂലൈ 24ന് നടക്കുന്ന രണ്ടാംഘട്ട പരീക്ഷക്ക്​ Read more about മെഡിക്കൽ പ്രവേശത്തിന്​ ഇനി ഏകീകൃത പരീക്ഷ[…]

മല്യയെ തിരിച്ചയക്കണമെന്ന് ബ്രിട്ടനോട് ഇന്ത്യ

05:17 PM 28/04/2016 ന്യൂഡല്‍ഹി: രാജ്യത്തെ 17 ബാങ്കുകളില്‍ നിന്ന് 9000 കോടി രൂപ വായ്പയെടുത്ത് ലണ്ടനിലേക്ക് മുങ്ങിയ മദ്യ രാജാവ് വിജയ് മല്യയെ തിരിച്ചയക്കണമെന്ന് ഇന്ത്യ ഒൗദ്യോഗികമായി ബ്രിട്ടനോട് ആവശ്യപ്പെട്ടു. മല്യയുടെ പാസ്പോര്‍ട്ട് വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ബാങ്ക് വായ്പാ തിരിച്ചടവില്‍ വീഴ്ച വരുത്തിയതിനു പുറമെ മല്യക്കെതിരെ നികുതി വെട്ടിപ്പിനും സാമ്പത്തിക ക്രമക്കേടിനും ഇന്ത്യയില്‍ കേസുണ്ട്. കഴിഞ്ഞ മാര്‍ച്ച് രണ്ടിനാണ് രാജ്യ സഭാംഗം കൂടിയായ വിജയ് മല്യ ലണ്ടനിലേക്ക് കടന്നത്. ഇയാള്‍ക്കെതിരെ ബാങ്കുകളുടെ Read more about മല്യയെ തിരിച്ചയക്കണമെന്ന് ബ്രിട്ടനോട് ഇന്ത്യ[…]

അതിര്‍ത്തിയില്‍ ലേസര്‍ മതിലുകള്‍ തയ്യാര്‍

08:50am 28/4/2016 ന്യുഡല്‍ഹി: അതിര്‍ത്തി സംരക്ഷിക്കുന്നതിന് ലേസര്‍ മതിലുകള്‍ തയ്യാറായി. ലേസര്‍ മതിലുകള്‍ പ്രവര്‍ത്തിപ്പിച്ചു തുടങ്ങിയതായി ബി.എസ്.എഫ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നുഴഞ്ഞുകയറ്റം പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് പഞ്ചാബിലെ ഇന്ത്യാ പാക് അതിര്‍ത്തിയില്‍ ലേസര്‍ മതിലുകള്‍ സ്ഥാപിച്ചത്. ഇന്‍ഫ്രാറെഡ് ലേസര്‍ ബിം ഇന്‍ട്രൂഷന്‍ ഡിറ്റക്ഷന്‍ സംവിധാനമാണ് സ്ഥാപിച്ചിരിക്കുന്നത്. പഞ്ചാബ് അതിര്‍ത്തിയില്‍ നിലവില്‍ എട്ട് ഇന്‍ഫ്രാറെഡ് ലേസര്‍ ബീമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഉടന്‍ തന്നെ നാലെണ്ണം കൂടി പ്രവര്‍ത്തിപ്പിച്ചുതുടങ്ങൂമെന്നും ബി.എസ്.എഫ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നദികള്‍ക്കു കുറുകെയും ചതുപ്പു നിറഞ പ്രദേശങ്ങളിലും കമ്പിവേലികള്‍ സ്ഥാപിക്കുന്നതിലെ Read more about അതിര്‍ത്തിയില്‍ ലേസര്‍ മതിലുകള്‍ തയ്യാര്‍[…]

ഉത്തരാഖണ്ഡില്‍ വിശ്വാസവോട്ട്‌ മാറ്റി; രാഷ്‌ട്രപതി ഭരണം തുടരും

08:33am 28/4/2016 ന്യൂഡല്‍ഹി:ഉത്തരാഖണ്ഡില്‍ രാഷ്‌ട്രപതി ഭരണം തുടരാമെന്ന്‌ സുപ്രീം കോടതി. ഇതോടെ നാളെ നിശ്‌ചയിച്ച വിശ്വാസ വോട്ടെടുപ്പു നടക്കില്ല. കേസില്‍ തുടര്‍വാദം മൂന്നിനു തുടരും. എന്നാല്‍, സംസ്‌ഥാനത്ത്‌ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തിയതില്‍ കേന്ദ്ര സര്‍ക്കാരിനോടു സുപ്രീം കോടതി കൂടുതല്‍ വിശദീകരണം തേടി. ഹിതപരിശോധനക്കു നേരിട്ട കാലതാമസം രാഷ്‌ട്രപതി ഭരണം എര്‍പ്പെടുത്താനുള്ള കാരണമാണോ എന്നതടക്കമുള്ള ഏഴ്‌ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം നല്‍കാനാണു കേന്ദ്രത്തോട്‌ സുപ്രീം കോടതി ആവശ്യപ്പെട്ടത്‌. ഈ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം കൂടി ഉള്‍പ്പെടുത്തി ഹര്‍ജി ഭേദഗതി ചെയ്‌ത്‌ വെള്ളിയാഴ്‌ച Read more about ഉത്തരാഖണ്ഡില്‍ വിശ്വാസവോട്ട്‌ മാറ്റി; രാഷ്‌ട്രപതി ഭരണം തുടരും[…]

മഹാരാഷ്ട്രയില്‍ നിന്ന് ഐ.പി.എല്‍ മത്സരങ്ങള്‍ മാറ്റണം :സുപ്രീംകോടതിയും

07:00PM 27/04/2016 മുംബൈ: കടുത്ത വരള്‍ച്ചയിലായ മഹാരാഷ്ട്രയില്‍ നിന്നും ഐ.പി.എല്‍ ക്രിക്കറ്റ് മത്സരങ്ങള്‍ മാറ്റണമെന്ന് സുപ്രീംകോടതി. മത്സരങ്ങള്‍ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റണമെന്ന ഹൈകോടതി ഉത്തരവ് ശരി വെച്ചാണ് സുപ്രീംകോടതി ഉത്തരവ്. അതേസമയം ഹൈകോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ ഹരജി കോടതി തള്ളി. മെയ് 29ന് വാങ്കെ സ്‌റ്റേഡിയത്തില്‍ നടത്താനിരുന്ന ഫൈനലുള്‍പ്പെടെ മുംബൈ, പൂണെ, നാഗ്പൂര്‍ എന്നിവിടങ്ങളില്‍ നടത്താനിരുന്ന 13മത്സരങ്ങള്‍ മാറ്റാനാണ് ഉത്തരവ്. 70 ശതമാനത്തിലധികം വരള്‍ച്ച നേരിടുന്ന സംസ്ഥാനത്തു നിന്നും ഐ.പി.എല്‍ മത്സരങ്ങള്‍ Read more about മഹാരാഷ്ട്രയില്‍ നിന്ന് ഐ.പി.എല്‍ മത്സരങ്ങള്‍ മാറ്റണം :സുപ്രീംകോടതിയും[…]

ഡിഗ്രി വിദ്യാര്‍ത്ഥിനി പരീക്ഷാ ഹാളില്‍ പ്രസവിച്ചു

04:15pm 27/4/2016 ഗിരിധ്: ഡിഗ്രി വിദ്യാര്‍ത്ഥിനി പരീക്ഷാ ഹാളില്‍ പ്രസവിച്ചു. ഝാര്‍ഖണ്ഡിലെ ഗിരിധ് ജില്ലയിലാണ് സംഭവം. മൂന്നാം വര്‍ഷ ഡിഗ്രി പരീക്ഷ എഴുതാനെത്തിയ ഭാരതി കുമാറി എന്ന 21കാരിയാണ് ക്ലാസ് മുറിയില്‍ പ്രസവിച്ചത്. ധന്‍വാറിലെ ആദര്‍ കോളജിലെ വിദ്യാര്‍ത്ഥിനിയാണ് ഭാരതി കുമാരി. വിദ്യാര്‍ത്ഥിനി പരീക്ഷയ്ക്ക് എത്തിയപ്പോള്‍ ശാരീരിക അസ്വസ്ഥകളൊന്നും അനുഭവപ്പെട്ടിരുന്നില്ല. എന്നാല്‍ പരീക്ഷ തുടങ്ങി അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഭാരതിക്ക് പ്രസവ വേദന തുടങ്ങി. കോളജ് അധികൃതര്‍ മെഡിക്കല്‍ സംഘത്തെ വിളിച്ചുവെങ്കിലും അവര്‍ എത്തുന്നതിന് മുമ്പ് തന്നെ Read more about ഡിഗ്രി വിദ്യാര്‍ത്ഥിനി പരീക്ഷാ ഹാളില്‍ പ്രസവിച്ചു[…]

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വണ്ടിയോടിച്ചാല്‍ ശിക്ഷ രക്ഷിതാക്കള്‍ക്ക്

08:45am 27/04/2016 ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ വാഹനമോടിച്ചതിന് പിടിക്കപ്പെട്ടാല്‍ രക്ഷിതാക്കള്‍ക്ക് ശിക്ഷ ലഭിക്കുന്നവിധം മോട്ടോര്‍ വാഹനനിയമം പരിഷ്‌കരിക്കുന്നു. ഇതുള്‍പ്പെടെയുള്ള പരിഷ്‌കാരങ്ങള്‍ നിര്‍ദേശിക്കാന്‍ രാജസ്ഥാന്‍ ഗതാഗത മന്ത്രി യൂനുസ് ഖാന്‍ അധ്യക്ഷനായി സമിതിയെ നിയോഗിച്ചു. 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമിതിയോട് നിര്‍ദേശിച്ചതായി കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. അതിനിടെ, ദേശീയപാതകളില്‍ ത്രീഡി പെയിന്റിങ് കൊണ്ട് സ്പീഡ് ബ്രേക്കറുകള്‍ നിര്‍മിക്കുമെന്നും മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. പരീക്ഷണാര്‍ഥം സ്ഥാപിച്ച ഒരു ത്രീഡി വരമ്പിന്റെ ഫോട്ടോ സഹിതം ട്വിറ്ററിലാണ് Read more about പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വണ്ടിയോടിച്ചാല്‍ ശിക്ഷ രക്ഷിതാക്കള്‍ക്ക്[…]

2011 ലെ മുംബൈ സ്‌ഫോടനത്തില്‍ പങ്കുണ്ടെന്ന്‌ സംശയിക്കുന്ന ഭീകരന്‍ പിടിയില്‍

08:36am 27/4/2016 മുംബൈ: മുംബൈ സ്‌ഫോടനത്തില്‍ പങ്കുണ്ടെന്ന്‌ സംശയിക്കുന്ന ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരന്‍ പിടിയിലായി. 2011 ലാണ്‌ മുംബൈ ഭീകരാക്രമണം നടന്നത്‌. മഹാരാഷ്‌ട്ര ഭീകരവിരുദ്ധ സ്‌ക്വാഡാണ്‌ മുംബൈ വിമാനത്താവളത്തില്‍ നിന്ന്‌ ഇയാളെ പിടികൂടിയത്‌. കോടതിയില്‍ ഹാജരാക്കിയ ഇയാളെ പത്ത്‌ ദിവസത്തേക്ക്‌ റിമാന്‍ഡില്‍ വിട്ടു. ഭീകരര്‍ക്ക്‌ സ്‌ഫോടക വസ്‌തുക്കള്‍ എത്തിച്ചുനല്‍കിയെന്ന്‌ ഇയാളാണെന്നാണ്‌ പോലീസ്‌ പറയുന്നത്‌.സെയ്‌നുള്‍ ആബിദീന്‍ എന്നാണ്‌ പിടിയിലായ ഭീകരന്റെ പേര്‌. ഇയാള്‍ക്കെതിരെ റെഡ്‌ കോര്‍ണര്‍ നോട്ടീസ്‌ പുറപ്പെടുവിച്ചിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന ഭീകരപ്രവര്‍ത്തനങ്ങളില്‍ ഇയാള്‍ പങ്കാളിയാണെന്ന്‌ Read more about 2011 ലെ മുംബൈ സ്‌ഫോടനത്തില്‍ പങ്കുണ്ടെന്ന്‌ സംശയിക്കുന്ന ഭീകരന്‍ പിടിയില്‍[…]

മല്യയുടെ വിദേശ സ്വത്തു വിവരങ്ങള്‍ ബാങ്കുകള്‍ക്ക് കൈമാറണം

06:33pm 26/04/2016 ന്യൂഡല്‍ഹി: സാമ്പത്തിക ക്രമക്കേട് നടത്തി ഇന്ത്യ വിട്ട മദ്യ വ്യവസായി വിജയ് മല്യയുടെ വിദേശ സ്വത്തു വിവരങ്ങള്‍ രാജ്യത്തെ ബാങ്കുകള്‍ക്ക് കൈമാറാന്‍ സുപ്രീം കോടതി. വിദേശത്ത് മല്യക്കും കുടുംബത്തിനുമുള്ള സ്വത്തു വിവരങ്ങള്‍ അടുത്തിടെ ബാങ്കുകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തനിക്ക് വിദേശത്തുള്ള സ്വത്തുക്കള്‍ പരിഗണിച്ചല്ല കിങ് ഫിഷര്‍ എയര്‍ലൈന്‍സിന് വായ്പ നല്‍കിയതെന്നും അതേക്കുറിച്ചറിയാന്‍ ബാങ്കുകള്‍ക്ക് അധികാരമില്‌ളെന്നും മല്യ മറുപടി നല്‍കിയിരുന്നു. രാജ്യത്തെ വിവിധ പൊതുമേഖല ബാങ്കുകളില്‍ നിന്നായി 9000കോടിയോളം രൂപ വായ്പ എടുത്ത മല്യ കഴിഞ്ഞ Read more about മല്യയുടെ വിദേശ സ്വത്തു വിവരങ്ങള്‍ ബാങ്കുകള്‍ക്ക് കൈമാറണം[…]